aruvikkara – malayalees.ch https://malayalees.ch Malayalam Online News Portal Tue, 17 Jan 2023 13:50:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png aruvikkara – malayalees.ch https://malayalees.ch 32 32 പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം, അരുവിക്കരയിൽ 8 ലക്ഷം രൂപയും 32 പവൻ സ്വർണവും കവർന്നു https://malayalees.ch/theft-in-home-in-aruvikkara-thiruvananthapuram/ Tue, 17 Jan 2023 13:50:26 +0000 https://malayalees.ch/?p=74595 അരുവിക്കരയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. 8 ലക്ഷം രൂപയും 32 പവൻ സ്വർണ്ണവുമാണ് കവർന്നത്. ഭക്ഷ്യസുരക്ഷ വിഭാഗത്തിലെ റിസർച്ച് ഓഫീസർ രാജി പി ആറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഭാര്യയുടെ വസ്തു വിറ്റ എട്ട് ലക്ഷം രൂപയും വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവുമാണ് കവർന്നത്.

വീടിന്റെ പ്രധാന വാതിൽ കുത്തി പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ്, ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും കവരുകയായിരുന്നു. ഭാര്യയും ഭർത്താവും ജോലിക്കും മകൾ സ്കൂളിലും പോയ സമയത്താണ് മോഷണം നടന്നത്. അയൽവാസി സ്ത്രീ രണ്ട് പേർ മതിൽ ചാടി സഞ്ചിയും തുക്കി കാറിൽ പോകുന്നത് കണ്ടു. അവരാണ് മറ്റു നാട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് വീട്ടുകാരെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന് കിടക്കുന്നത് കാണുന്നത്. അരുവിക്കര പൊലീസും ഡോഗ് സ്ക്വാഡ് ഫോറൻസിക് പരിശോധന നടത്തി.

]]>