arunachal pradesh – malayalees.ch https://malayalees.ch Malayalam Online News Portal Mon, 10 Apr 2023 04:14:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png arunachal pradesh – malayalees.ch https://malayalees.ch 32 32 അരുണാചലും ജമ്മു കശ്മീരും അവിഭാജ്യ ഘടകങ്ങളാണെന്ന് ഇന്ത്യ; പാകിസ്ഥാന്റെയും ചൈനയുടെയും എതിർപ്പ് തള്ളി https://malayalees.ch/arunachal-jammu-kashmir-g20-india-china-pakistan/ Mon, 10 Apr 2023 04:13:51 +0000 https://malayalees.ch/?p=79350 ജി 20 വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ പാകിസ്ഥാന്റെയും ചൈനയുടെയും എതിർപ്പ് തള്ളി ഇന്ത്യ. അരുണാചലും ജമ്മു കശ്മീരും അവിഭാജ്യ ഘടകങ്ങളാണെന്നും യോഗങ്ങൾ പ്രഖ്യാപിച്ചത് പോലെ അവിടെ നടക്കുമെന്നും ഇന്ത്യ പറഞ്ഞു. ടൂറിസത്തെക്കുറിച്ചുള്ള ജി – 20 വർക്കിംഗ് ഗ്രൂപ്പ് യോഗം മെയ് 22, 24 തീയതികളിൽ ശ്രീനഗറിലാണ് നടക്കുക. ആർട്ടിക്കിൾ 370 റദ്ദാക്കിയശേഷം ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്ന സന്ദേശം നൽകാൻ ആണ് പരിപാടിയിലൂടെ ഇന്ത്യയുടെ ലക്ഷ്യം. (arunachal jammu kashmir g20)

അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റിയെന്ന് ചൈന അറിയിച്ചിരുന്നു. ചൈനയുടെ സിവിൽ അഫയേഴ്‌സ് മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അഞ്ച് മലകളുടെയും രണ്ട് നദികളുടെയും രണ്ട് ജനവാസ മേഖലയുടെയും പേര് മാറ്റിയെന്നാണ് വാദം. ഇന്ത്യയുടെ ഭാഗമായ അരുണാചൽപ്രദേശ് സൗത്ത് ടിബറ്റ് ആണെന്ന വാദം ഉന്നയിച്ചാണ് നടപടി.

2017 ഏപ്രിലിലും 2021 ഡിസംബറിലുമായി ഇത് മൂന്നാം തവണയാണ് ചൈന അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് പുനർനാമകരണം ചെയ്‌തെന്ന് അവകാശപ്പെടുന്നത്. സംഭവത്തെക്കുറിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. സമീപ വർഷങ്ങളിൽ ചൈന സ്വീകരിച്ച സമാന നടപടികളുടെ തുടർച്ചയാണ് ഇതും. പേര് മാറ്റിയുള്ള ചൈനയുടെ നടപടി ഇതിനുമുൻപും ചൈന നിരസിക്കുകയായിരുന്നു. അരുണാചൽപ്രദേശ് എന്നും ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ഇന്ത്യ ആവർത്തിക്കുന്നു.

ചൈനയുടെ പ്രഖ്യാപനത്തോടെ ചൈനീസ് മാപ്പുകളിൽ ‘സൗത്ത് ടിബറ്റ’നിലെ സ്ഥലങ്ങളുടെ പേരുകൾ പുതിയതായിരിക്കും. സ്ഥലങ്ങളുടെ പേരുകൾക്കൊപ്പം ഭരണകേന്ദ്രങ്ങളുടെ വിഭാഗവും ചൈന പട്ടികപ്പെടുത്തിയിട്ടുണ്ടെന്ന് ചൈനീസ് സർക്കാരിന്റെ ടാബ്ലോയിഡ് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

]]>
ദ്വി​ദിന സന്ദർശനം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അരുണാചൽ പ്രദേശ് സന്ദർശിക്കും https://malayalees.ch/amit-shah-to-visit-arunachal-pradesh-amid-china-border-row/ Mon, 10 Apr 2023 04:11:34 +0000 https://malayalees.ch/?p=79346 കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അരുണാചൽ പ്രദേശിലെത്തും. ഇന്നും നാളെയുമാണ് സന്ദർശനം. തുടർന്ന് ഇന്ത്യ-ചൈന അതിർത്തിയിലെ കിബിത്തൂ ​ഗ്രാമത്തിൽ ‘ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം അദ്ദേഹം ഉദ്ഘാടനം ചെയ്യും.(Amit Shah to visit Arunachal Pradesh amid China border row)

അതിർത്തി ജില്ലകളിലെ വനിതാ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾ നിർമ്മിച്ച ഉത്പ്പന്നങ്ങളുടെ പ്രദർശനവും നടക്കുമെന്ന് എംഎച്ച്എ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അമിത് ഷാ പ്രദർശന സ്റ്റാളുകൾ സന്ദർശിക്കും. ഏപ്രിൽ 11 ന് അദ്ദേഹം നാംതി ഫീൽഡ് സന്ദർശിച്ച് വാലോംഗ് യുദ്ധസ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കും.

സംസ്ഥാന വികസനത്തിന് ആകെ മൊത്തം 4,800 കോടി രൂപയുടെ അംഗീകാരം നൽകിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിപിയുടെ ഭാഗമായി റോഡ് വികസനത്തിന് മാത്രമായി 2,500 കോടി രൂപയാണ് കേന്ദ്ര സർക്കാർ അരുണാചൽ പ്രദേശിൽ നൽകിയത്.

അരുണാചൽ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ വടക്കൻ അതിർത്തിയോട് ചേർന്നുള്ള 19 ജില്ലകളിലെ 2,967 ഗ്രാമങ്ങളും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെയും സമഗ്ര വികസനത്തിനായി തയ്യാറാക്കിയ കേന്ദ്ര പദ്ധതിയാണ് വിവിപി.

]]>
അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റി; വീണ്ടും പ്രകോപനവുമായി ചൈന https://malayalees.ch/china-renamed-11-places-in-arunachal-pradesh/ Tue, 04 Apr 2023 04:22:07 +0000 https://malayalees.ch/?p=79082 അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റിയെന്ന് ചൈന. ചൈനയുടെ സിവില്‍ അഫയേഴ്‌സ് മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അഞ്ച് മലകളുടെയും രണ്ട് നദികളുടെയും രണ്ട് ജനവാസ മേഖലയുടെയും പേര് മാറ്റിയെന്നാണ് വാദം. ഇന്ത്യയുടെ ഭാഗമായ അരുണാചല്‍പ്രദേശ് സൗത്ത് ടിബറ്റ് ആണെന്ന വാദം ഉന്നയിച്ചാണ് നടപടി. അതേസമയം ചൈനയുടെ നടപടിയില്‍ ഇന്ത്യയുടെ പ്രതികരണം ഇന്നുണ്ടായേക്കുമെന്നാണ് സൂചന.

2017 ഏപ്രിലിലും 2021 ഡിസംബറിലുമായി ഇത് മൂന്നാം തവണയാണ് ചൈന അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേര് പുനര്‍നാമകരണം ചെയ്‌തെന്ന് അവകാശപ്പെടുന്നത്. സംഭവത്തെക്കുറിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. സമീപ വര്‍ഷങ്ങളില്‍ ചൈന സ്വീകരിച്ച സമാന നടപടികളുടെ തുടര്‍ച്ചയാണ് ഇതും. പേര് മാറ്റിയുള്ള ചൈനയുടെ നടപടി ഇതിനുമുന്‍പും ചൈന നിരസിക്കുകയായിരുന്നു. അരുണാചല്‍പ്രദേശ് എന്നും ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ഇന്ത്യ ആവര്‍ത്തിക്കുന്നു.

ചൈനയുടെ പ്രഖ്യാപനത്തോടെ ചൈനീസ് മാപ്പുകളില്‍ ‘സൗത്ത് ടിബറ്റ’നിലെ സ്ഥലങ്ങളുടെ പേരുകള്‍ പുതിയതായിരിക്കും. സ്ഥലങ്ങളുടെ പേരുകള്‍ക്കൊപ്പം ഭരണകേന്ദ്രങ്ങളുടെ വിഭാഗവും ചൈന പട്ടികപ്പെടുത്തിയിട്ടുണ്ടെന്ന് ചൈനീസ് സര്‍ക്കാരിന്റെ ടാബ്ലോയിഡ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

]]>
മധ്യപ്രദേശിലും അരുണാചൽ പ്രദേശിലും ഭൂചലനം https://malayalees.ch/earthquake-hits-in-mp-arunachal-pradesh/ Tue, 01 Nov 2022 10:45:59 +0000 https://malayalees.ch/?p=70544 അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഭൂചലനം. നാഷനൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച് പുലർച്ചെ നാല് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 3.7 രേഖപ്പെടുത്തി. ഭൂകമ്പത്തിൽ ജീവനാശമോ സ്വത്തുക്കളോ ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി സ്ഥിരീകരിച്ചിട്ടില്ല.

അതേ സമയം മധ്യപ്രദേശിലെ പച്മറിയിൽ പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. രാവിലെ 8.43 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ദിൻഡോരി, ജബൽപൂർ, മണ്ഡ്‌ല, അനുപ്പുർ ബാലഘട്ട്, ഉമരിയ എന്നീ ആറ് ജില്ലകളിലാണ് ആളുകൾക്ക് ഭൂചലനം അനുഭവപ്പെട്ടത്. ഏകദേശം 50 സെക്കന്റോളം പ്രകമ്പനം അനുഭവപ്പെട്ടു.

]]>
അരുണാചലിലെ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണമായത് സാങ്കേതിക പിഴവെന്ന് പ്രാഥമിക നിഗമനം https://malayalees.ch/army-helicopter-accident-in-arunachal-was-caused-by-technical-erro/ Sat, 22 Oct 2022 07:15:17 +0000 https://malayalees.ch/?p=70035 അരുണാചല്‍ പ്രദേശില്‍ മലയാളി ഉള്‍പ്പെടെ നാല് സൈനികരുടെ ജീവന്‍ നഷ്ടമായ ഹെലികോപ്റ്റര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ എഎല്‍എച്ച് ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തനം സൈന്യം നിര്‍ത്തി വച്ചു. അപകട കാരണം ഹെലികോപ്റ്ററിന്റെ സാങ്കേതിക തരരാറാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാലാവസ്ഥ അനുയോജ്യമായിരുന്നു. പൈലറ്റുമാര്‍ക്ക് അനുഭവ പരിചയവുമുണ്ടായിരുന്നു. ഹെലികോപ്റ്ററിനു കാലപ്പഴക്കം ഇല്ല. തകരും മുന്‍പ് പൈലറ്റ് അപായ സന്ദേശം അയച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ആഭ്യന്തര അന്വേഷണത്തില്‍ പരിശോധിക്കുമെന്നാണ് വിവരം. 

സാങ്കേതിക പരിശോധനകള്‍ക്കാണ് എഎല്‍എച്ച് ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തനം സൈന്യംതാല്‍ക്കാലികമായി നിര്‍ത്തി വച്ചത്. 300 ഓളം ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തി വച്ചത്.

മിഗ്ഗിംഗ് ഗ്രാമത്തിലാണ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. മൂന്ന് ഏരിയല്‍ റെസ്‌ക്യൂ സംഘങ്ങള്‍ ചേര്‍ന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഞ്ചുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.

ഒരു തൂക്കുപാലം ഒഴികെ ഗ്രാമത്തിലേക്ക് സഞ്ചരിക്കാവുന്ന റോഡുകളൊന്നും ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഈ മാസം മാത്രം രണ്ടാമത്തെ ഹെലികോപ്റ്റര്‍ അപകടമാണ് അരുണാചല്‍ പ്രദേശിലുണ്ടാകുന്നത്.

]]>
ഇന്ത്യ-ചൈന അതിർത്തിയിൽ 19 തൊഴിലാളികളെ കാണാനില്ല: ഒരു മൃതദേഹം കണ്ടെത്തി https://malayalees.ch/1-dead-18-labourers-missing-near-indo-china-border-in-arunachal-pradesh/ Tue, 19 Jul 2022 04:51:35 +0000 https://malayalees.ch/?p=65055 അരുണാചൽ പ്രദേശിൽ ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം 19 പേരെ കാണാനില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച മുതൽ ഇവരെ കാണാനില്ലെന്ന് കുറുങ് കുമേ ഡെപ്യൂട്ടി കമ്മീഷണർ. തൊഴിലാളികളെല്ലാം റോഡ് നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്നവരാണ്. ഇവരിൽ ഒരാളുടെ മൃതദേഹം കുമി നദിയിൽ നിന്നും കണ്ടെത്തി.

തൊഴിലാളികളിൽ ഭൂരിഭാഗവും അസമിൽ നിന്നുള്ളവരാണ്. ഈദ് പ്രമാണിച്ച് നാട്ടിൽ പോകാൻ കരാറുകാരനോട് അവധിയ്ക്ക് അഭ്യർത്ഥിച്ചിരുന്നു. കരാറുകാരൻ ഇത് വിസമ്മതിച്ചതോടെ സംഘം കാൽനടയായി അസമിലേക്ക് പോയതായി വിവരമുണ്ട്. ഇവർ വനത്തിലുള്ളിൽ കുടുങ്ങി എന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയതോടെ തൊഴിലാളികളെല്ലാം നദിയിൽ വീണതായി പൊലീസ് സംശയിക്കുന്നു.

തൊഴിലാളികളെ കണ്ടെത്താൻ നദി ഭാഗത്തേക്ക് റെസ്ക്യൂ ടീമിനെ അയച്ചു. സംഭവസ്ഥലത്ത് നിന്ന് ഒരു മൃതദേഹം മാത്രമാണ് കണ്ടെടുത്തത്. അപകടത്തിൽ കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

]]>
‘ഹോട്ടലുകളില്‍ ബീഫ് എന്ന വാക്ക് പരസ്യപ്പെടുത്തി ബോര്‍ഡ് വയ്ക്കരുത്; ഉത്തരവിറക്കി അരുണാചല്‍ പ്രദേശ് https://malayalees.ch/arunachal-pradesh-orders-removal-of-word-beef-from-restaurants/ Fri, 15 Jul 2022 12:45:56 +0000 https://malayalees.ch/?p=64895 അരുണാചല്‍ പ്രദേശില്‍ ഭക്ഷണശാലകളില്‍ നിന്ന് ബീഫ് എന്ന വാക്ക് നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ഇറ്റാനഗര്‍ മജിസ്ട്രേറ്റ്. മതപരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബീഫ് എന്ന വാക്ക് നീക്കം ചെയ്യുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ മാംസം കഴിക്കുന്ന ആളുകളുള്ള വടക്കുകിഴക്കന്‍ സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ്. അതേസമയം തന്നെ ഇന്ത്യന്‍ ഭരണഘടനയുടെ മതേതരത്വത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്നും ജില്ലാ ഭരണകൂടം ഉത്തരവില്‍ പറയുന്നു.

ഹോട്ടലുകളുടെയും റസ്‌റ്റോറന്റുകളുടെയും ബോര്‍ഡുകളില്‍ ബീഫ് എന്ന വാക്ക് പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് സമൂഹത്തിലെ ഒരു വിഭാഗം ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും ആളുകള്‍ തമ്മില്‍ വിഭാഗീയതയുണ്ടാക്കുമെന്നും ഇതിനാലാണ് തീരുമാനമെന്നുമാണ് വിശദീകരണം.

ഉത്തരവനുസരിച്ച് ഇറ്റാനഗറിലെ എല്ലാ ഹോട്ടലുകളില്‍ നിന്നും റസ്‌റ്റോറന്റുകളില്‍ നിന്നും നിലവിലുളള ബീഫ് ബോര്‍ഡുകളും നീക്കം ചെയ്യണം. ജനങ്ങള്‍ തമ്മില്‍ മതപരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള പ്രതിരോധ നടപടിയായി എന്ന നിലയിലാണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ പറഞ്ഞു.

‘ഗോമാംസം കഴിക്കുന്നതിന് നിരോധനമില്ലാത്തതിനാല്‍ ജനങ്ങള്‍ ഉത്തരവുമായി ആശയക്കുഴപ്പത്തിലാകരുത്. ബീഫ് എന്ന വാക്ക് ഭക്ഷണശാലകളുടെ ബോര്‍ഡുകളില്‍ കാണുമ്പോള്‍ ഒരു വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുന്നതായി ഒരു കൂട്ടം പരാതികള്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ ബന്ധമോ മതസംഘടനകളുമായി ബന്ധമോ ഇല്ലെന്നും വിശദീകരിക്കുന്നു.

‘ഹിന്ദുക്കള്‍ ഗോമാംസം കഴിക്കില്ല. അതവരുടെ മതത്തിന് വിരുദ്ധമാണ്. പശു സംരക്ഷിക്കേണ്ടതും ബഹുമാനിക്കപ്പെടേണ്ടതുമായ മൃഗമാണ്. ജീവിതത്തിന്റെ പവിത്രമായ പ്രതീകമായി അവര്‍ അതിനെ കണക്കാക്കുന്നു. മാംസം വിളമ്പുന്നുണ്ടെങ്കിലും ഹോട്ടലുകളും റെസ്റ്റോറന്റുകളും ബീഫ് സൈന്‍ബോര്‍ഡുകള്‍ പരസ്യമായി കാണിക്കുന്നത് നിങ്ങള്‍ രാജ്യത്ത് എവിടെയും കാണില്ല, കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.

]]>
അരുണാചലിന് സമീപം മൂന്ന് ഗ്രാമങ്ങള്‍ നിര്‍മ്മിച്ച് ചൈന https://malayalees.ch/china-sets-up-3-villages-near-arunachal-2/ Tue, 08 Dec 2020 04:58:55 +0000 https://malayalees.ch/?p=36518 ഇന്ത്യൻ അതിർത്തിയോട് ചേർന്ന് പടിഞ്ഞാറൻ അരുണാചൽ പ്രദേശിന് സമീപം ചൈന മൂന്നോളം ഗ്രാമങ്ങൾ നിർമിച്ചതായി റിപ്പോർട്ട്. ഇവിടങ്ങളിലേക്ക് താമസക്കാരെ എത്തിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യ, ഭൂട്ടാൻ, ചൈന അതിർത്തികൾ സംഗമിക്കുന്ന ‘മുക്കവലയുടെ’ അടുത്തുള്ള ബുംലാ ചുരത്തിന് 5 കിലോമീറ്റർ അപ്പുറം ചൈനാ മേഖലയിലാണു ഗ്രാമങ്ങൾ. ഇന്ത്യയുമായി അതിർത്തി തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ മേഖലയിൽ കൂടുതൽ മേധാവിത്വം നേടുന്നതിനാണ് ചൈനയുടെ പുതിയ നിർമിതിയെന്നാണ് വിലയിരുത്തൽ.

കിഴക്കൻ ലഡാക്കിൽ ഇന്ത്യ –ചൈന സേനകൾ തമ്മിലുള്ള സംഘർഷം രൂക്ഷമായപ്പോഴാണ് ഇവ നിർമിച്ചതെന്നു കരുതുന്നു. 2020 ഫെബ്രുവരി – നവംബർ മാസത്തിനുള്ളിലാണ് മൂന്ന് ഗ്രാമങ്ങളും ചൈന നിർമിച്ചതെന്നാണ് സൂചന. എൺപതോളം നിർമിതികളും വെള്ളം, വൈദ്യുതി, ഇന്റർനെറ്റ് സൗകര്യങ്ങളുമുണ്ടെന്നും സംശയമുണ്ട്. പലതും ചുവന്ന മേൽക്കൂരയോടു കൂടിയ വീടുകളാണ്. ഗ്രാമങ്ങളെ ബന്ധിപ്പിച്ചു ടാറിട്ട റോഡുകളുമുണ്ട്.

]]>
അരുണാചലിന് സമീപം മൂന്ന് ഗ്രാമങ്ങള്‍ നിര്‍മ്മിച്ച് ചൈന https://malayalees.ch/china-sets-up-3-villages-near-arunachal/ Mon, 07 Dec 2020 04:29:22 +0000 https://malayalees.ch/?p=36461 ഇന്ത്യൻ അതിർത്തിയോട് ചേർന്ന് പടിഞ്ഞാറൻ അരുണാചൽ പ്രദേശിന് സമീപം ചൈന മൂന്നോളം ഗ്രാമങ്ങൾ നിർമിച്ചതായി റിപ്പോർട്ട്. ഇവിടങ്ങളിലേക്ക് താമസക്കാരെ എത്തിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യ, ഭൂട്ടാൻ, ചൈന അതിർത്തികൾ സംഗമിക്കുന്ന ‘മുക്കവലയുടെ’ അടുത്തുള്ള ബുംലാ ചുരത്തിന് 5 കിലോമീറ്റർ അപ്പുറം ചൈനാ മേഖലയിലാണു ഗ്രാമങ്ങൾ. ഇന്ത്യയുമായി അതിർത്തി തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ മേഖലയിൽ കൂടുതൽ മേധാവിത്വം നേടുന്നതിനാണ് ചൈനയുടെ പുതിയ നിർമിതിയെന്നാണ് വിലയിരുത്തൽ.

കിഴക്കൻ ലഡാക്കിൽ ഇന്ത്യ –ചൈന സേനകൾ തമ്മിലുള്ള സംഘർഷം രൂക്ഷമായപ്പോഴാണ് ഇവ നിർമിച്ചതെന്നു കരുതുന്നു. 2020 ഫെബ്രുവരി – നവംബർ മാസത്തിനുള്ളിലാണ് മൂന്ന് ഗ്രാമങ്ങളും ചൈന നിർമിച്ചതെന്നാണ് സൂചന. എൺപതോളം നിർമിതികളും വെള്ളം, വൈദ്യുതി, ഇന്റർനെറ്റ് സൗകര്യങ്ങളുമുണ്ടെന്നും സംശയമുണ്ട്. പലതും ചുവന്ന മേൽക്കൂരയോടു കൂടിയ വീടുകളാണ്. ഗ്രാമങ്ങളെ ബന്ധിപ്പിച്ചു ടാറിട്ട റോഡുകളുമുണ്ട്

]]>
അരുണാചൽ അതിർത്തിയിലും ചൈനീസ് സന്നാഹം; പ്രതിരോധ നടപടി തുടങ്ങിയെന്ന് ഇന്ത്യന്‍ സൈന്യം https://malayalees.ch/chinese-army-now-stepping-up-activity-near-arunachal-pradesh/ Thu, 02 Jul 2020 04:47:24 +0000 https://malayalees.ch/?p=27894 അരുണാചൽ അതിർത്തിക്ക് സമീപം നിയിഞ്ചിയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ശക്തമായ സജ്ജീകരണങ്ങൾ ചൈന ഒരുക്കിയതായാണ് റിപ്പോർട്ടുകൾ.

കിഴക്കൽ ലഡാക്കിന് പുറമെ അരുണാചൽ അതിർത്തി നിയിഞ്ചിയിലും ചൈനീസ് സേനാ സന്നാഹം. പ്രതിരോധ നടപടികൾ തുടങ്ങിയതായി സൈനികവൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ പ്രതിരോധ മന്ത്രിയും സേനാമേധാവിയും നാളെ ലഡാക്ക് സന്ദർശിക്കും.

അരുണാചൽ അതിർത്തിക്ക് സമീപം നിയിഞ്ചിയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ശക്തമായ സജ്ജീകരണങ്ങൾ ചൈന ഒരുക്കിയതായാണ് റിപ്പോർട്ടുകൾ. എയർപോർട്ട്, ഹെലിപോർട്ട്, റെയിൽവെ സ്റ്റേഷൻ അടക്കമുള്ളവ സജ്ജമാക്കിയതായി വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. തവാങ്, വലോക് എന്നിവിടങ്ങളിൽ ചൈനീസ് നീക്കം ശ്രദ്ധയിൽ പെട്ടതായി സൈനിക വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. സൈന്യം പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യാ-പാക് അതിർത്തിയിലും കൂടുതൽ സേനാവിന്യാസം നടത്തി സുരക്ഷ ശക്തമാക്കുന്നുണ്ട്. കനത്ത ജാഗ്രതയും നിരീക്ഷണവും തുടരുകയാണ്. സുരക്ഷാ അവലോകനത്തിനായി ലെയിൽ എത്തുന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും സേനാമേധാവി എം എം നരവാണെയും ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. പരിക്കേറ്റ സൈനികരെയും സന്ദർശിക്കും.

അതേസമയം ചൈനീസ് ആപ്പുകളെ നിരോധിച്ച ഇന്ത്യയുടെ നടപടിയെ അമേരിക്ക പിന്തുണച്ചു. നടപടി ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രതികരിച്ചു. ഇന്ത്യയിലെ നിരോധനം മൂലം ടിക് ടോകിന് 45,297 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പത്രമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

]]>