artificial intelligence – malayalees.ch https://malayalees.ch Malayalam Online News Portal Thu, 31 Aug 2023 07:50:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png artificial intelligence – malayalees.ch https://malayalees.ch 32 32 ഗൂഗിള്‍ സെര്‍ച്ചിന് എഐ ശക്തി; പുതിയ ഫീച്ചര്‍ ഉടന്‍ https://malayalees.ch/google-introduces-generative-ai-to-search-in-india/ Thu, 31 Aug 2023 07:50:44 +0000 https://malayalees.ch/?p=87012
ഇന്ത്യയിലെ ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് ഇനി എഐ സെര്‍ച്ചും ലഭ്യമായി തുടങ്ങും. സര്‍ച്ച് ചെയ്യുമ്പോള്‍ എഐ സഹായം ലഭിക്കുമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. വ്യാഴാഴ്ച മുതല്‍ പുതിയ ഫീച്ചര്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങും. ഇന്ത്യയ്ക്ക് പുറമേ ജപ്പാനിലും ഈ ഫീച്ചര്‍ ലഭ്യമാകും.

സെര്‍ച്ച് ലാബുകള്‍ വഴി സൈന്‍ അപ്പ് ചെയ്ത എല്ലാ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ക്രോമിലും ആപ്പിലും എഐ സെര്‍ച്ച് സേവനം ലഭിക്കും. ജപ്പാനില്‍ പ്രദേശിക ഭാഷകളിലും ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലുമാണ് സേവനം ലഭിക്കുക. ടെസ്റ്റ് ടു ടെസ്റ്റ് സ്പീച്ച് ഓപ്ഷനും പുതിയ ഫീച്ചറില്‍ ചേര്‍ത്തിട്ടുണ്ട്.

എഐയുടെ പുരോഗതി അടിസ്ഥാനപ്പെടുത്തിയുള്ള ഗൂഗിള്‍ സര്‍ച്ചിന്റെ പുതിയ പരിണാമമാണ് പുതിയ എഐ സര്‍ച്ച് എന്ന് ഗൂഗിള്‍ സെര്‍ച്ചിന്റെ ജനറല്‍ മാനേജര്‍ പുനീഷ് കുമാര്‍ പറഞ്ഞു. ജനറേറ്റീവ് എഐ ഫീച്ചര്‍ കൂടി എത്തുന്നതോടെ സെര്‍ച്ചിങ് ഓപ്ഷന്‍ കൂടുതല്‍ ലളിതവും എളുപ്പവുമാകും. ഗൂഗിളിന്റെ ക്രാം, ആപ്പ്, ഡെസ്‌ക്ടോപ്പ് എന്നിവയിലെ ലാബ്‌സ് എന്ന ഐക്കണ്‍ ടാപ്പു ചെയ്യുന്നതിലൂടെ ഉഉയോക്താക്കള്‍ക്ക് പുതിയ സേവനം ലഭിച്ചു തുടങ്ങും.

]]>
യുവതി ശൗചാലയത്തിലിരിക്കുന്ന ചിത്രങ്ങളെടുത്ത് ഫേസ്ബുക്കിൽ പങ്കുവച്ചു; പ്രതി റോബോട്ട് വാക്വം ക്ലീനർ! https://malayalees.ch/robot-vacuum-cleaner-picture-woman-toilet-facebook/ Thu, 19 Jan 2023 07:30:28 +0000 https://malayalees.ch/?p=74688 ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് നമ്മുടെ സ്വകാര്യതയിൽ കടന്നുകയറുന്നതിനെപ്പറ്റി ഏറെ ചർച്ചകൾ നടക്കുന്നുണ്ട്. സംഭാഷണങ്ങൾ പിടിച്ചെടുത്ത് മാർക്കറ്റിംഗിനായി ഉപയോഗിക്കുന്നതടക്കമുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നു. ഇതിനിടെ വളരെ ഗൗരവമായ മറ്റൊരു പ്രശ്നം ഉണ്ടായിരിക്കുന്നത്. ഇത്തവണ റോബോട്ട് വാക്വം ക്ലീനറാണ് പ്രതിക്കൂട്ടിൽ. വീട്ടുമയായ യുവതി ശൗചാലയത്തിലിരിക്കുന്ന ചിത്രങ്ങളെടുത്ത് ഈ വാക്വം ക്ലീനർ ഫേസ്ബുക്കിൽ പങ്കുവച്ചു എന്നാണ് കണ്ടെത്തൽ. ഫോർച്യൂൺ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

2020ലാണ് ഈ ചിത്രം ഇൻ്റർനെറ്റിൽ പ്രചരിച്ചത്. ഇത് എങ്ങനെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു എന്ന അന്വേഷണമാണ് ഇപ്പോൾ റോബോട്ട് വാക്വം ക്ലീനറിലേക്ക് വിരൽ ചൂണ്ടിയിരിക്കുന്നത്. ഐറോബോട്ടിൻ്റെ റൂംബ ജെ7 പരമ്പരയിൽ പെട്ട വാക്വം ക്ലീനറാണ് ഇത്. യുവതിയുടെ ചിത്രം സ്കേൽ എഐ എന്ന സ്റ്റാർട്ടപ്പിന് കൈമാറുകയായിരുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് സ്കേൽ എഐ.

ഈ ഉപകരണത്തിൻ്റെ ടെസ്റ്റ് റൺ നടത്തിയ ആളുകളിൽ പെട്ടയാളായിരുന്നു ഈ യുവതി. ഈ വാക്വം ക്ലീനർ ഉപഭോക്താക്കളുടെ ഡേറ്റ റെക്കോർഡ് ചെയ്യുമെന്ന് അറിയിച്ചിരുന്നതായി കമ്പനി പറയുന്നു. എന്നാൽ, ഈ സംഭവത്തിനു ശേഷം സ്കേൽ എഐയുമായുള്ള കരാർ റദ്ദാക്കിയ ഐറോബോട്ട് അന്വേഷണം പ്രഖ്യാപിച്ചു.

]]>
30 സെക്കന്റിൽ കോവിഡ് പരിശോധനാഫലം: കൈകോർത്ത് ഇന്ത്യയും ഇസ്രായേലും https://malayalees.ch/india-israel-join-hands-to-develop-rapid-testing-for-covid-under-30-seconds/ Fri, 24 Jul 2020 09:14:25 +0000 https://malayalees.ch/?p=29019 നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സഹായത്തോടെയുള്ള അതിവേ​ഗ ടെസ്റ്റ് ആണ് ലക്ഷ്യം.

30 സെക്കന്റ് കൊണ്ട് കോവിഡ് രോ​ഗനിർണയം സാധ്യമാക്കാൻ കൈകോർത്ത് ഇന്ത്യയും ഇസ്രായേലും. നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സഹായത്തോടെയുള്ള അതിവേ​ഗ ടെസ്റ്റ് ആണ് ലക്ഷ്യം. പരീക്ഷണം വിജയിച്ചാൽ ഇന്ത്യയിൽ വൻതോതിൽ ഉത്പാദിപ്പിച്ച് ഇന്ത്യയും ഇസ്രായേലും സംയുക്ത സഹകരണത്തിൽ ആ​ഗോളതലത്തിൽ വിതരണം ചെയ്യും.

ഇസ്രായേൽ പ്രതിരോധ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദ​ഗ്ധരുടെയും സംഘം അടുത്ത ആഴ്ച ഇന്ത്യയിലെത്തും. പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്രോപദേഷ്ടാവ് ഡോ വിജയരാഘവന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം ചേർന്നാണ് പ്രവർത്തിക്കുക. രണ്ടാഴ്ച സംയുക്ത ​ഗവേഷണം നടത്താനാണ് തീരുമാനം. വോയ്സ് ടെസ്റ്റ്, ബ്രെത്തലൈസർ ടെസ്റ്റ്, ഐസോതെർമൽ ടെസ്റ്റ് എന്നിവയാണ് ഇന്ത്യയിൽ നടത്തുകയെന്ന് ഇസ്രായേൽ പ്രതിരോധ ​ഗവേഷണ വിഭാ​ഗം തലവൻ ഡാനി ​ഗോൾഡ് പറഞ്ഞു. കോവിഡിനെ നേരിടാൻ ഇസ്രായേൽ സാങ്കേതികവിദ്യയും ഇന്ത്യയുടെ ഉത്പാദന ശേഷിയും ഉപയോ​ഗപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ലക്ഷണങ്ങളുള്ളവരുടെ ശബ്ദം റെക്കോർഡ് ചെയ്ത് നിർമിത ബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്യുന്നതാണ് വോയ്സ് ടെസ്റ്റ്. പ്രത്യേക കിറ്റിലേക്ക് ഊതിപ്പിച്ച് ടെറാ ഹെർട്സ് തരം​ഗങ്ങളുടെ സഹായത്തോടെ കൊറോണ വൈറസിനെ കണ്ടെത്തുന്നതാണ് ബ്രെത്തലൈസർ. ഉമിനീരിൽ നിന്നും വൈറസ് സാന്നിധ്യം തിരിച്ചറിയാൻ ഐസോതെർമൽ ടെസ്റ്റിലൂടെ സാധിക്കും. താരതമ്യേന ചെലവ് കുറഞ്ഞ മാർ​ഗമാണിത്. സാമ്പിൾ 60 ഡി​ഗ്രി സെൽഷ്യസിൽ ചൂടാക്കിയാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തുക. വീടുകളിൽ സ്വയം വൈറസ് നിർണയം സാധ്യമാകും വിധത്തിലാണ് ഈ കിറ്റ് വികസിപ്പിക്കുക. ആരോ​ഗ്യപ്രവർത്തകരും കോവിഡ് രോ​ഗികളും തമ്മിലുള്ള സമ്പർക്കം പരമാവധി കുറച്ച് സമ്പർക്കത്തിലൂടെയുള്ള രോ​ഗവ്യാപനം തടയുക എന്നതാണ് ലക്ഷ്യം.

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ മൂന്ന് തവണ മോദിയും നെതന്യാഹുവും ചർച്ച നടത്തിയെന്നും മഹാമാരിയെ നേരിടുന്ന കാര്യത്തിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചെന്നും ഇസ്രായേൽ എംബസി അറിയിച്ചു. ഇന്ത്യയെ സഹായിക്കാൻ വെന്റിലേറ്ററുകൾ അയക്കുമെന്നും ഇസ്രായേൽ അറിയിച്ചു

]]>