arshdeep singh – malayalees.ch https://malayalees.ch Malayalam Online News Portal Sat, 07 Jan 2023 08:02:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png arshdeep singh – malayalees.ch https://malayalees.ch 32 32 ‘ഏഴ് നോ ബോൾ എറിയുകയെന്നാൽ ഒരു ഓവർ അധികമെറിയും പോലെ’; രൂക്ഷവിമർശനവുമായി ഗൗതം ഗംഭീർ https://malayalees.ch/gautam-gambhir-arshdeep-singh/ Sat, 07 Jan 2023 08:01:55 +0000 https://malayalees.ch/?p=74120 ശ്രീലങ്കക്കെതിരായ രണ്ടാം ടി-20യിൽ മോശം പ്രകടനം നടത്തിയ പേസർ അർഷ്ദീപ് സിംഗിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യയുടെ മുൻ താരം ഗൗതം ഗംഭീർ. ഏഴ് നോ ബോളുകൾ എറിയുകയെന്നാൽ ഒരു ഓവർ അധികം എറിയുകയാണ്. പരുക്കിൽ നിന്ന് തിരികെവരികയാണെങ്കിൽ ആഭ്യന്തര മത്സരം കളിച്ച് ഫോം വീണ്ടെടുത്തതിനു ശേഷമേ രാജ്യാന്തര മത്സരം കളിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.

“ഏഴ് പന്തുകൾ, അത് 21 ഓവറുകളെക്കാൽ കൂടുതൽ എറിയുന്നത് പോലെയാണ്. എല്ലാവരും മോശം പന്തുകൾ എറിയുകയും മോശം ഷോട്ടുകൾ കളിക്കുകയും ചെയ്യും. പരുക്കിൽ നിന്ന് തിരികെവരികയാണെങ്കിൽ രാജ്യാന്തര മത്സരം കളിക്കരുത്. ആഭ്യന്തര മത്സരം കളിച്ച് ഫോം വീണ്ടെടുത്തിട്ട് തിരികെവരണം. കാരണം, നോ ബോളുകൾ ഒരിക്കലും സ്വീകരിക്കാനാവില്ല. പരുക്കേറ്റ് ഏറെക്കാലം പുറത്തിരുന്നാൽ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് 15-20 ഓവറുകൾ എറിഞ്ഞിട്ട് വേണം രാജ്യാന്തര മത്സരം കളിക്കാൻ.”- ഗംഭീർ പറഞ്ഞു.

ശ്രീലങ്കക്കെതിരെ 2 ഓവർ മാത്രം എറിഞ്ഞ അർഷ്ദീപ് 5 ബോളുകൾ സഹിതം 37 റൺസാണ് വഴങ്ങിയത്. ശിവം മവിയും ഉമ്രാൻ മാലിക്കും ഓരോ നോ ബോളുകൾ കൂടി എറിഞ്ഞതോടെ ഇന്ത്യ ആകെ എറിഞ്ഞത് ഏഴ് നോ ബോളുകൾ. മത്സരത്തിൽ ഇന്ത്യ 16 റൺസിന് പരാജയപ്പെട്ടിരുന്നു. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 206 എന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ, ഇന്ത്യയുടെ മറുപടി എഴ് വിക്കറ്റ് നഷ്ടത്തിൽ 190ൽ അവസാനിച്ചു.

]]>
‘ഇവൻ ഇന്ത്യയുടെ പുതിയ സഹീർ ഖാൻ’; അർഷ്ദീപ് സിംഗിനെക്കുറിച്ച് പാക്ക് താരം https://malayalees.ch/%e0%b4%87%e0%b4%b5%e0%b5%bb-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%b8%e0%b4%b9-2/ Sat, 01 Oct 2022 11:26:53 +0000 https://malayalees.ch/?p=68871 2019-ൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ചത് മുതൽ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് അർഷ്ദീപ് സിംഗ്. 2022 സീസണിൽ മിന്നും പ്രകടനമാണ് ഈ ഇടംകൈയ്യൻ പേസർ കാഴ്ചവച്ചത്. ഇക്കൊല്ലം ജൂലൈയിൽ നടന്ന ഇംഗ്ലണ്ട് പര്യടനത്തിനിടെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച അർഷ്ദീപ്, കഴിഞ്ഞ മാസം നടന്ന ഏഷ്യാ കപ്പിൽ ഇന്ത്യക്കായി കളിച്ചെങ്കിലും കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കാര്യവട്ടത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യിൽ യുവ പേസർ ശക്തമായ തിരിച്ചുവരവ് നടത്തി.

അർഷ്ദീപ് തന്റെ ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി. തിരുവനന്തപുരത്തെ സ്വിംഗിംഗ് പിച്ചിൽ സിംഗിന് മുന്നിൽ ദക്ഷിണാഫ്രിക്കയുടെ ഗ്ലാമർ ബാറ്റ്സ്മാൻമാർ ഒന്നും മനസിലാകാതെ പകച്ചു നിൽക്കുന്നത് ആരാധകർ ആസ്വദിച്ചു. 32 റൺസിന് മൂന്ന് വിക്കറ്റ് എന്ന മികച്ച പ്രകടനത്തോടെയാണ് താരം സ്പെൽ പൂർത്തിയാക്കിയത്. ഇപ്പോൾ ഇതാ അർഷ്ദീപിന്റെ പ്രകടനത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുൻ പാക്ക് വിക്കറ്റ് കീപ്പർ-ബാറ്റർ കമ്രാൻ അക്മൽ. ഇന്ത്യ തങ്ങളുടെ പുതിയ സഹീർ ഖാനെ കണ്ടെത്തി എന്നായിരുന്നു അക്മലിൻ്റെ പ്രതികരണം.

“അവിശ്വസനീയമായ ബൗളറാണ് അർഷ്ദീപ് സിംഗ്. ഇന്ത്യ അവരുടെ പുതിയ സഹീർ ഖാനെ കണ്ടെത്തിയെന്ന് ഞാൻ കരുതുന്നു. കാര്യവട്ടത്തെ കളിയിൽ റിലീ റോസോവ്, ഡി കോക്ക്, ഡേവിഡ് മില്ലർ തുടങ്ങിയവരുടെ വിക്കറ്റുകൾ അർഷ്ദീപ് നേടി. ഇതിൽ മികച്ച വിക്കറ്റ് ഡേവിഡ് മില്ലറിന്റേതായിരുന്നു. അതിമനോഹരമായ ഒരു ഇൻസ്വിംഗർ പന്തായിരുന്നു അത്. അവൻ മിടുക്കനായി ബൗൾ ചെയ്യുന്നു, പക്വതയുള്ളവനും വേഗതയുള്ളവനുമാണ്. അർഷ്ദീപ് ഇപ്പോഴും ചെറുപ്പമാണ്. സഹീർ ഖാന് ശേഷം ഒരു ഇടംകൈയ്യൻ താരത്തെ ആവശ്യമായി വന്നതിനാൽ ടീം ഇന്ത്യക്ക് ഇത് ഒരു നല്ല സൂചനയാണ്” തന്റെ യൂട്യൂബ് ചാനലിൽ അക്മൽ പറഞ്ഞു.

]]>
‘ഇവൻ ഇന്ത്യയുടെ പുതിയ സഹീർ ഖാൻ’; അർഷ്ദീപ് സിംഗിനെക്കുറിച്ച് പാക്ക് താരം https://malayalees.ch/%e0%b4%87%e0%b4%b5%e0%b5%bb-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%b8%e0%b4%b9/ Sat, 01 Oct 2022 08:45:13 +0000 https://malayalees.ch/?p=68852 2019-ൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ചത് മുതൽ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് അർഷ്ദീപ് സിംഗ്. 2022 സീസണിൽ മിന്നും പ്രകടനമാണ് ഈ ഇടംകൈയ്യൻ പേസർ കാഴ്ചവച്ചത്. ഇക്കൊല്ലം ജൂലൈയിൽ നടന്ന ഇംഗ്ലണ്ട് പര്യടനത്തിനിടെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച അർഷ്ദീപ്, കഴിഞ്ഞ മാസം നടന്ന ഏഷ്യാ കപ്പിൽ ഇന്ത്യക്കായി കളിച്ചെങ്കിലും കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കാര്യവട്ടത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യിൽ യുവ പേസർ ശക്തമായ തിരിച്ചുവരവ് നടത്തി.

അർഷ്ദീപ് തന്റെ ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി. തിരുവനന്തപുരത്തെ സ്വിംഗിംഗ് പിച്ചിൽ സിംഗിന് മുന്നിൽ ദക്ഷിണാഫ്രിക്കയുടെ ഗ്ലാമർ ബാറ്റ്സ്മാൻമാർ ഒന്നും മനസിലാകാതെ പകച്ചു നിൽക്കുന്നത് ആരാധകർ ആസ്വദിച്ചു. 32 റൺസിന് മൂന്ന് വിക്കറ്റ് എന്ന മികച്ച പ്രകടനത്തോടെയാണ് താരം സ്പെൽ പൂർത്തിയാക്കിയത്. ഇപ്പോൾ ഇതാ അർഷ്ദീപിന്റെ പ്രകടനത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുൻ പാക്ക് വിക്കറ്റ് കീപ്പർ-ബാറ്റർ കമ്രാൻ അക്മൽ. ഇന്ത്യ തങ്ങളുടെ പുതിയ സഹീർ ഖാനെ കണ്ടെത്തി എന്നായിരുന്നു അക്മലിൻ്റെ പ്രതികരണം.

“അവിശ്വസനീയമായ ബൗളറാണ് അർഷ്ദീപ് സിംഗ്. ഇന്ത്യ അവരുടെ പുതിയ സഹീർ ഖാനെ കണ്ടെത്തിയെന്ന് ഞാൻ കരുതുന്നു. കാര്യവട്ടത്തെ കളിയിൽ റിലീ റോസോവ്, ഡി കോക്ക്, ഡേവിഡ് മില്ലർ തുടങ്ങിയവരുടെ വിക്കറ്റുകൾ അർഷ്ദീപ് നേടി. ഇതിൽ മികച്ച വിക്കറ്റ് ഡേവിഡ് മില്ലറിന്റേതായിരുന്നു. അതിമനോഹരമായ ഒരു ഇൻസ്വിംഗർ പന്തായിരുന്നു അത്. അവൻ മിടുക്കനായി ബൗൾ ചെയ്യുന്നു, പക്വതയുള്ളവനും വേഗതയുള്ളവനുമാണ്. അർഷ്ദീപ് ഇപ്പോഴും ചെറുപ്പമാണ്. സഹീർ ഖാന് ശേഷം ഒരു ഇടംകൈയ്യൻ താരത്തെ ആവശ്യമായി വന്നതിനാൽ ടീം ഇന്ത്യക്ക് ഇത് ഒരു നല്ല സൂചനയാണ്” തന്റെ യൂട്യൂബ് ചാനലിൽ അക്മൽ പറഞ്ഞു.

]]>
അർഷ്ദീപിന്റെ നിർദ്ദേശം അവഗണിച്ച് രോഹിത്; ഇതെന്ത് ക്യാപ്റ്റനെന്ന് ട്വിറ്റർ: വിഡിയോ https://malayalees.ch/rohit-sharma-ignore-arshdeep-singh/ Wed, 07 Sep 2022 04:23:24 +0000 https://malayalees.ch/?p=67729 ശ്രീലങ്കക്കെതിരായ സൂപ്പർ ഫോർ മത്സരത്തിൽ അവസാന ഓവർ എറിഞ്ഞ യുവ പേസർ അർഷ്ദീപ് സിംഗിൻ്റെ നിർദ്ദേശം അവഗണിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. തന്നോട് എന്തോ പറയാൻ ശ്രമിക്കുന്ന അർഷ്ദീപിൻ്റെ നിർദ്ദേശത്തെ അവഗണിച്ച് പോകുന്ന രോഹിതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അർഷ്ദീപ് പറയുന്നത് മുഴുവൻ കേൾക്കാനുള്ള ക്ഷമ പോലും രോഹിത് കാണിക്കുന്നില്ല. ഇതോടെ രോഹിതിനെതിരെ കടുത്ത വിമർശനങ്ങളാണ് ട്വിറ്ററിൽ ഉയരുന്നത്.

പാകിസ്താനെതിരായ കഴിഞ്ഞ സൂപ്പർ ഫോർ മത്സരത്തിൽ ആസിഫ് അലിയുടെ ക്യാച്ച് നിലത്തിട്ട അർഷ്ദീപിനോട് രോഹിത് ശർമ ദേഷ്യപ്പെട്ടത് നേരത്തെ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ ഇന്നലെ ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തിലാണ് താരത്തിൻ്റെ നിർദ്ദേശം രോഹിത് അവഗണിച്ചത്. അവസാന ഓവറിൽ 7 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയെ അഞ്ചാം പന്ത് വരെ പിടിച്ചുനിർത്താൻ അർഷ്ദീപിനു സാധിച്ചു.

ഇന്ത്യ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം 6 വിക്കറ്റ് ശേഷിക്കേ ശ്രീലങ്ക മറികടക്കുകയായിരുന്നു. സൂപ്പർ 4 റൗണ്ടിൽ ടീം ഇന്ത്യയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ഇതോടെ ഫൈനലിൽ നിന്ന് ടീം ഏറെക്കുറെ പുറത്തായി. സെപ്റ്റംബർ 8 ന് അഫ്ഗാനിസ്താനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

അർധ സെഞ്ച്വറി നേടിയ കുസൽ മെൻഡിസ്, പാത്തും നിസ്സാങ്ക എന്നിവരാണ് ലങ്കയുടെ വിജയ ശിൽപികൾ. ക്യാപ്റ്റൻ ദാസുൻ ഷനക പുറത്താകാതെ 33 റൺസും ഭാനുക രാജപക്സെ പുറത്താകാതെ 25 റൺസും നേടി ടീമിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു. ഇന്ത്യയ്ക്കായി യുസ്വേന്ദ്ര ചാഹൽ 34 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. രവിചന്ദ്രൻ അശ്വിൻ ഒരു വിക്കറ്റും നേടി.

ഇന്ത്യക്കായി 72 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയാണ് തിളങ്ങിയത്.

]]>