arrested – malayalees.ch https://malayalees.ch Malayalam Online News Portal Thu, 03 Aug 2023 05:31:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png arrested – malayalees.ch https://malayalees.ch 32 32 തിരുവനന്തപുരത്ത് കുഴൽപ്പണവും സ്വർണക്കട്ടിയുമായി യുവാവ് പിടിയിൽ https://malayalees.ch/youth-arrested-with-black-money-and-gold-bar-in-thiruvananthapuram/ Thu, 03 Aug 2023 05:31:37 +0000 https://malayalees.ch/?p=85532 തലസ്ഥാനത്ത് കുഴൽപ്പണവും സ്വർണക്കട്ടിയുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. തിരൂർ സ്വദേശി മുഹമ്മദ് റാഷിദാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 15 ലക്ഷം രൂപയുടെ കുഴൽപ്പണവും 17 പവൻ വരുന്ന സ്വർണക്കട്ടികളും പിടിച്ചെടുത്തു. ബൈപാസിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് റഷീദ് പിടിയിലായത്. സംശയം തോന്നിയ പൊലീസ് വാഹനം പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ രണ്ടു ബാഗുകളിലായി ഒളിപ്പിച്ച നിലയിൽ സ്വർണവും പണവും കണ്ടെത്തി. പ്രതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.

]]>
ടൈറ്റാനിയം തൊഴില്‍ തട്ടിപ്പ്; മുഖ്യപ്രതി ശ്യാംലാല്‍ പിടിയില്‍ https://malayalees.ch/main-accused-arrested-in-titanium-job-scam/ Sat, 31 Dec 2022 04:10:19 +0000 https://malayalees.ch/?p=73681 ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി ശ്യാംലാൽ പിടിയിൽ. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഉദ്യോഗാർത്ഥികളെ ഇൻറർവ്യൂ ചെയ്യുന്നതിനായി ടൈറ്റാനിയത്തിൽ എത്തിച്ചത് ശ്യാംലാലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്ത 14 കേസുകളിലും പ്രതിയാണ് ശ്യാംലാൽ. ഇയാളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണെന്നാണ് വിവരം.

പ്രധാന ഇടനിലക്കാരി ദിവ്യ നായർ ഇടനിലക്കാരൻ അഭിലാഷ് എന്നിവരാണ് കേസിൽ നേരത്തെ പിടിയിലായ പ്രതികൾ. ഇവർ പിടിയിലായതോടെ മറ്റ് പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. കേസിലെ മറ്റൊരു പ്രധാന പ്രതിയായ ടൈറ്റാനിയം ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയെ ഇതുവരെയും പിടികൂടാൻ ആയില്ല. ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്തു നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

കഴിഞ്ഞ ദിവസം തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനായ കമ്പനി ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്പി ഉള്‍പ്പെടെയുള്ള നാല് പേര്‍ക്കൊപ്പം ശ്യാംലാലും മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി കോടതി ജനുവരി അഞ്ചിലേക്ക് മാറ്റി. പ്രതികളെ പിടികൂടാന്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്ന സാധ്യതയും പൊലീസ് പരിഗണിച്ചിരുന്നു.

]]>
മദ്യലഹരിയില്‍ ഭാര്യാ സഹോദരനെ കല്ലും കട്ടയും കൊണ്ട് ക്രൂരമായി മര്‍ദിച്ചു; എറണാകുളത്ത് യുവാവ് പിടിയില്‍ https://malayalees.ch/man-arrested-in-kochi-for-brutally-beating-his-brother-in-law-with-stone/ Tue, 27 Dec 2022 04:18:01 +0000 https://malayalees.ch/?p=73461 എറണാകുളത്ത് മദ്യലഹരിയില്‍ ഭാര്യാ സഹോദരനെ ക്രൂരമായി മര്‍ദിച്ച് യുവാവ്. തമിഴ്‌നാട് സ്വദേശിക്കാണ് മര്‍ദനമേറ്റത്. കൊലക്കേസ് പ്രതി കൂടിയായ മുരുകന്‍ സുബ്രഹ്മണ്യനാണ് മര്‍ദിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

കുടുംബപ്രശ്‌നത്തിന്റെ പേരിലാണ് ഭാര്യാ സഹോദരനെ മുരുകന്‍ സുബ്രഹ്മണ്യന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ശനിയാഴ്ച രാത്രി 12 മണിക്കു ശേഷമാണ് സംഭവം. കല്ലും കട്ടയും ഉപയോഗിച്ചായിരുന്നു മര്‍ദനം. അടിയേറ്റയാളുടെ വാരിയെല്ലിനു പൊട്ടലുണ്ട്. കഴുത്തിനു പുറകില്‍ ഏഴും, മുഖത്ത് ഇടതു കണ്ണിനു താഴെ മൂന്നും തുന്നലുകളുണ്ട്. പരുക്കേറ്റയാള്‍ എറണാകുളം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം പ്രതി മുരുകനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.മുരുകന്‍ കൊലക്കേസ് പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. അടുത്തിടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയതാണ് ഇയാള്‍.

]]>
കാസര്‍ഗോഡ് 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍ https://malayalees.ch/man-arrested-with-40-grams-of-mdma/ Thu, 08 Dec 2022 04:25:17 +0000 https://malayalees.ch/?p=72487 കാസര്‍ഗോഡ് 40 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശി സമീറാണ് പിടിയിലായത്. കാറില്‍ കടത്തുന്നതിനിടെ മൊഗ്രാലില്‍ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്.

]]>
ഗുജറാത്ത് തീരത്തെത്തിയ പാക് ബോട്ടിൽ 360 കോടി രൂപയുടെ ഹെറോയിൻ; 6 പേരെ അറസ്റ്റിൽ https://malayalees.ch/heroin-in-pak-boat-reached-gujarat-coast-6-people-arrested/ Sat, 08 Oct 2022 08:18:04 +0000 https://malayalees.ch/?p=69273 ഗുജറാത്ത് തീരത്ത് വൻ ലഹരി മരുന്നു വേട്ട. 360 കോടി രൂപയുടെ 50 കിലോ ഹെറോയിനാണ് പാക് ബോട്ടിൽ നിന്നും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 6 പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവർ പാക് പൗരന്മാരാണെന്നാണ് കരുതുന്നത്. ഗുജറാത്ത്‌ ATS, കോസ്റ്റ് ഗാർഡ് എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ബോട്ട് കച്ചിലെ ജഖാവോ തുറമുഖത്ത് എത്തിച്ചിട്ടുണ്ട്.

കടൽ വഴിയുള്ള ലഹരിക്കടത്തിലെ പാക് ബന്ധത്തിൽ എൻഐഎയും അന്വേഷണത്തിന് ഒരുങ്ങുകയാണ്. മുൻപ് ഇന്ത്യൻ മഹാഹമുദ്രം വഴി 3000 കോടിയുടെ ലഹരിയും എകെ 47 തോക്കും കടത്തിയത് ഹാജി സലിം ഗ്രൂപ്പാണെന്നും ഇവരുടെ നെറ്റ്‍വർക്കിനെക്കുറിച്ച് അന്വേഷണം പുരോ​ഗമിക്കുകയാണെന്നും എൻഐഎ വ്യക്തമാക്കി

രാജ്യന്തര മയക്കുമരുന്ന് മാഫിയക്ക് എതിരെ ഇന്ത്യൻ നേവി നടപടി ആരംഭിച്ചിരിക്കുകയാണ്. റോ ,എൻ.സി.ആർ.ബി, ഐ.ബി തുടങ്ങിയ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നേവി ഒപ്പറേഷൻ. ഇന്ത്യയുടെ സമുദ്ര അതിർത്തിയിലെ മയക്കു മരുന്നു വേട്ട ഇനി ഇന്ത്യൻ നേവി നേരിട്ട് നടത്തും.

മയക്കു മരുന്ന് മാഫിയക്ക് എതിരെ നേവി ഒപ്പറേഷൻ ആരംഭിച്ചതായി ഡിഫൻസ് പി.ആർ.ഒ കമാന്റർ അതുൽ പിള്ള 24നോട്‌ വെളിപ്പെടുത്തി. നേവിയുടെ കീഴിലുള്ള സമുദ്ര അതിർത്തിയിൽ ഉടനീളം പരിശോധന നടത്തും. ഇന്ത്യൻ സമുദ്ര അതിർത്തി കടക്കുന്ന എല്ലാ വെസലുകളും പരിശോധിക്കും.

സമുദ്രമാർഗം ശത്രു രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് മയക്കുമരുന്ന് എത്തുന്നതായി ഇന്റലിജിൻസ് മുന്നറിയിപ്പുണ്ട്. ഇന്ത്യൻ തീരത്തു മുഴുവൻ ഇനി നേവിയുടെ മയക്കുമരുന്ന് പരിശോധന കൃത്യമായി നടക്കും. കപ്പലുള്ള ഓരോന്നും ആരുടേത് എന്നു കണ്ടെത്തി പരിശോധന നടത്തും. നിരീക്ഷണ ഹെലികോപ്റ്റർറുകൾ കടലിൽ മുഴുവൻ സമയ പരിശോധന നടത്തും. നേവി എയർ പട്രോളിംഗും ശക്തമാക്കും. മയക്കു മരുന്ന് മാഫിയക്ക് എതിരെ നേവിയുടെ വി.ബി.എസ് ഓപ്പറേഷനാണ് നടക്കുക.

]]>
കണ്ണൂരിൽ തമിഴ്‌നാട് സ്വദേശിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്; യുവാവും കാമുകിയും അറസ്റ്റിൽ https://malayalees.ch/tamil-nadu-native-rape-culprits-arrested/ Thu, 01 Sep 2022 04:46:37 +0000 https://malayalees.ch/?p=67419 കണ്ണൂരിൽ തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രതികൾ പിടിയിൽ. കാഞ്ഞങ്ങാട് സ്വദേശി വിജേഷ്, തമിഴ്‌നാട് സ്വദേശിനി മലർ എന്നിവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കസ്റ്റഡിയിലെടുത്ത നീലേശ്വരം സ്വദേശിയെയും ചോദ്യം ചെയ്യുകയാണ്.

കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം. ശുചീകരണ മേഖലയിൽ ജോലി ചെയ്യുന്ന 32 കാരിയാണ് ക്രൂര ബലാത്സംഗത്തിനിരയായത്. ജോലി വാഗ്ദാനം ചെയ്ത് പ്രതി യുവതിയെ ക്വാർട്ടേഴ്‌സിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ജ്യൂസിൽ മയക്കുമരുന്ന് നൽകി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ യുവതിയെ മറ്റ് ചിലരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംഭവത്തിൽ പൊലീസ് ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തുവെന്നും പ്രതികളെ തിരിച്ചറിഞ്ഞെന്നും മനസിലാക്കിയ പ്രതി സംസ്ഥാനം വിട്ടിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതികളെ കണ്ടെത്തിയത്. കാഞ്ഞങ്ങാട് സ്വദേശി വിജേഷിനേയും കാമുകി തമിഴ്‌നാട് സ്വദേശിനി മലരിനേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

]]>
കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം;രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പൊലീസ് കസ്റ്റഡിയിൽ https://malayalees.ch/protest-against-central-govt-rahul-gandhi-under-police-custody/ Fri, 05 Aug 2022 08:08:33 +0000 https://malayalees.ch/?p=65977 വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ഇ.ഡി. നടപടികൾക്കുമെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പൊലീസ് കസ്റ്റഡിയിൽ. പൊലീസ് ബലം പ്രയോഗിച്ച് നേതാക്കളെ കസ്റ്റഡിയിൽ എടുത്തു.കറുത്ത വസ്ത്രങ്ങൾ ധരിച്ചുകൊണ്ടാണ് കോൺഗ്രസ് എം.പിമാർ പ്രതിഷേധം നടത്തിയത്. പൊലീസ് ബാരിക്കേഡ് മറികടന്ന് പ്രിയങ്ക ഗാന്ധി.സമാധാനപൂര്‍വം രാഷ്ട്രപതി ഭവനിലേക്ക് പോകാനാണ് ശ്രമിച്ചതെന്ന് രാഹുല്‍ പറഞ്ഞു.

വിജയ് ചൗക്കിൽ ഒന്നര മണിക്കൂറോളം പ്രതിഷേധം നടത്തി. രാഹുൽ ഗാന്ധിയടക്കമുള്ള മുതിർന്ന നേതാക്കളെ അറസ്റ്റ് ചെയ്തുനീക്കി. കിങ്‌സ്‌വേ ക്ലബിലേക്കാണ് രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്‌ത്‌ നീക്കിയത്. ഐസിസി പരിസരത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടക്കുന്നത്.

കോൺഗ്രസ്‌ എംപിമാർ പാർലമെന്റിൽനിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തി. പ്രവർത്തകർ എഐസിസി ആസ്ഥാനത്തുനിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്കും മാർച്ച് നടത്തി പൊലീസ് തടഞ്ഞു. കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് ജന്തർ മന്തർ ഒഴികെ ന്യൂഡൽഹി ജില്ലയാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എ.ഐ.സി.സി. ആസ്ഥാനം കേന്ദ്രസേനയും ഡല്‍ഹി പൊലീസും വളഞ്ഞു. മധ്യപ്രദേശില്‍നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു . നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരുക്കേറ്റു.

]]>
വിദ്യാർ‌ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; പുതിയ വെളിപ്പെടുത്തലുമായി അറസ്റ്റിലായവർ https://malayalees.ch/neet-exam-controversy-disclosure-against-private-agency/ Wed, 20 Jul 2022 05:06:25 +0000 https://malayalees.ch/?p=65109 കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാവിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി അറസ്റ്റിലായ കോളജിലെ ശുചീകരണ തൊഴിലാളികൾ രം​ഗത്ത്. കുട്ടികളുടെ പരിശോധനാ ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജൻസിക്കെതിരൊണ് കോളജിലെ ശുചീകരണ തൊഴിലാളികൾ ആരോപണം ഉന്നയിക്കുന്നത്. ഏജൻസിയിലെ ജീവനക്കാരുടെ നിർദ്ദേശപ്രകാരമാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് റിമാൻഡിൽ ആയ എസ്. മറിയാമ്മ, കെ. മറിയാമ്മ എന്നിവരുടെ വാദം.

കുട്ടികളുടെ അടിവസ്ത്രത്തിൽ ലോഹഭാഗങ്ങൾ ഉള്ളതിനാൽ അടിവസ്ത്രം അഴിച്ചു മാറ്റണമെന്ന് ഏജൻസിക്കാരാണ് നിർദേശിച്ചത്. ഏജൻസി ജീവനക്കാരുടെ നിർദ്ദേശപ്രകാരം കുട്ടികൾക്ക് വസ്ത്രം മാറാൻ തങ്ങളുടെ മുറി തുറന്നു കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് റിമാൻഡിൽ ആയ പ്രതികൾ പറയുന്നു. നീറ്റ് പരീക്ഷാവിവാദത്തിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് വിവരം. തുടരന്വേഷണത്തിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് പൊലീസ് നിയമപദേശം തേടും. അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് മുൻപും പൊലീസ് നിയമോപദേശം തേടിയിരുന്നു.

നീറ്റ് പരീക്ഷയില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ അഞ്ച് പ്രതികളും റിമാന്‍ഡിലാണ്. കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കൂടുതല്‍ പ്രതികളെ പിടികൂടാനുള്ളതിനാല്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനമെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് കോളജ് ജീവനക്കാരും മൂന്ന് സുരക്ഷാ ഏജന്‍സി ജീവനക്കാരുമാണ് വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നത്. എസ് മറിയാമ്മ, കെ മറിയാമ്മ എന്നിവര്‍ മാര്‍ത്തോമ കോളജിലെ ശുചീകരണ ജീവനക്കാരും ഗീതു, ജോത്സന, ബീന എന്നിവര്‍ സ്റ്റാര്‍ സുരക്ഷാ ഏജന്‍സി ജീവനക്കാരുമാണ്.

ഒപ്പം ആയൂര്‍ കോളജിനകത്ത് കയറി കെട്ടിടത്തിന്റെ ജനലുകള്‍ അടിച്ചു തകര്‍ത്ത കേസില്‍ അറസ്റ്റിലായ എബിവിപി നേതാവിനെയും കടയ്ക്കല്‍ കോടതി റിമാന്‍ഡ് ചെയ്തു. എബിവിപി കൊല്ലം സംഘടനാ സെക്രട്ടറി കെ.എം.വിഷ്ണുവാണ് റിമാന്‍ഡിലായത്. പരീക്ഷാ സുരക്ഷയില്‍ മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത പത്തംഗ സംഘമാണ് വിദ്യാര്‍ത്ഥിനികളെ അപമാനിച്ചത്. ഇന്നലെ കോളജില്‍ എത്തിയ സൈബര്‍ പൊലീസ് സംഘം പരിശോധനയുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. സംഭവത്തില്‍ അധികൃതര്‍ക്ക് സംഭവിച്ച ഗുരുതര വീഴ്ചകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

]]>
സിൽവർ ലൈൻ പ്രതിഷേധം; സമരക്കാരുമായി ഏറ്റുമുട്ടി പൊലീസ് https://malayalees.ch/silver-line-protest-police-arrested-the-activists/ Thu, 17 Mar 2022 09:57:12 +0000 https://malayalees.ch/?p=58722 കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിനിടെ പൊലീസ് സമരക്കാരുമായി ഏറ്റുമുട്ടി. രാവിലെ 9 മണി മുതൽ സംയുക്ത സമര സമിതിയും നാട്ടുകാരും ചേർന്ന് സിൽവൻ ലൈൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായെത്തിയിരുന്നു. ഉദ്യോ​ഗസ്ഥർ എത്തിയപ്പോൾതന്നെ സമരക്കാർ വാഹനത്തിന്റെ ചില്ലെറിഞ്ഞ് പൊട്ടിക്കുകയും മടങ്ങിപ്പോകണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊലീസും ഉ​ഗ്യോ​ഗസ്ഥരും രണ്ടാമതും സർവേ കല്ലുകൾ സ്ഥാപിക്കാനായി എത്തിയതോടെയാണ് നാട്ടുകാർ വീണ്ടും സംഘടിച്ചത്. മുന്നറിയിപ്പ് അവ​ഗണിച്ച് സമരമസമിതി പ്രവർത്തകർ ബഹളം വെച്ചതോടെയാണ് പൊലീസുമായി സംഘർഷമുണ്ടായത്.

സമരക്കാർ ഒഴിഞ്ഞു പോകാത്ത സാഹചര്യത്തിലാണ് പൊലീസ് ലാത്തിവീശുകയും പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തത്. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച ശേഷം മണ്ണെണ്ണ കുപ്പികളുമായെത്തിയ പ്രവർത്തകരെ പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ചങ്ങനാശേരിയിലെ 16 കുടുംബങ്ങളാണ് വീട് നഷ്ടമാവുമെന്ന് പറഞ്ഞ് സമരം സംഘടിപ്പിച്ചത്. കല്ലിടാനുള്ള സംഘമെത്തിയാൽ അവരെ തടയുമെന്നുള്ള കാര്യം നേരത്തേ തന്നെ സമരക്കാർ വ്യക്തമാക്കിയിരുന്നു.

ഒരു കാരണവശാലും ഈ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും പൊലീസ് എത്രയും വേ​ഗം ഇവിടെ നിന്ന് മടങ്ങിപ്പോകണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം. ബി.ജെ.പി, കോൺ​ഗ്രസ് പ്രവർത്തകർ ഉൾപ്പെടുന്ന സംയുക്ത സമര സമിതിയാണ് മാടപ്പള്ളിയിൽ സമരം നടത്തുന്നത്. രണ്ടര മണിക്കൂറായി വലിയ സംഘർഷാവസ്ഥയാണ് സ്ഥലത്ത് നില നിൽക്കുന്നത്. കല്ലിടീലിന്റെ പ്രാരംഭ പ്രർത്തനം പോലും നടത്താൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാർ.

]]>
ബുള്ളി ബായ് ആപ്പ്; മൂന്നാം പ്രതിയും അറസ്റ്റിൽ https://malayalees.ch/bulli-bai-case-3rd-accused-arrested/ Wed, 05 Jan 2022 09:06:24 +0000 https://malayalees.ch/?p=55055 ബുള്ളി ബായ് ആപ്പ് കേസിൽ മൂന്നാം പ്രതി അറസ്റ്റിൽ. ഉത്തരാഖണ്ഡിൽ നിന്നാണ് പ്രതിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. മായങ്ക് റാവത്ത് (21) ആണ് മൂന്നാം പ്രതി. നേരത്തെ ശ്വേത സിംഗ് (18), എഞ്ചിനീയറിംഗ് വിദ്യാർത്ഥി വിശാൽ കുമാർ ഝാ (21) എന്നിവർ പിടിയിലായിരുന്നു.

പൗരി ഗർവാൾ ജില്ലയിലെ കോട്ദ്വാറിൽ നിന്നാണ് മൂന്നംഗ സൈബർ പൊലീസ് സംഘം ഇയാളെ പിടികൂടിയത്. സക്കീർ ഹുസൈൻ കോളജിലെ ബിഎസ്‌സി കെമിസ്ട്രി വിദ്യാർത്ഥിയാണ് റാവത്ത്. മായങ്കിൻ്റെ പിതാവ് സൈനികനാണ്. വെബ്‌ പേജുകളുടെ ലിങ്കുകൾ പങ്കിടാൻ ഉപയോഗിച്ച മൊബൈൽ ട്രാക്ക് ചെയ്താണ് പൊലീസ് റാവത്തിനെ കണ്ടെത്തിയത്.

പ്രതികൾ സോഷ്യൽ മീഡിയയിലാണ് കണ്ടുമുട്ടുന്നത്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിലുള്ള പൊതുതാൽപ്പര്യമാണ് ഇവരെ വെബ് പേജുകൾ തുടങ്ങാൻ പ്രേരിപ്പിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കോഡ് ഷെയറിംഗ് പ്ലാറ്റ്‌ഫോമായ GitHub-ൽ ഹോസ്റ്റ് ചെയ്‌ത രണ്ട് വെബ് പേജുകളാണ് മുംബൈ പൊലീസ് അന്വേഷിക്കുന്നത്. ആദ്യ വെബ് പേജ് 2021 ജൂലൈയിലും രണ്ടാമത്തേത് ബുള്ളി ബായ് ജനുവരി 1 നുമാണ് പ്രത്യക്ഷപ്പെടുന്നത്.

]]>