Arrest – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Nov 2023 11:01:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Arrest – malayalees.ch https://malayalees.ch 32 32 മദ്യപിച്ച് വാഹനമോടിച്ചു; രണ്ട് KSRTC ബസ് ഡ്രൈവറും ഒരു സ്വകാര്യ ബസ് ഡ്രൈവറും അറസ്റ്റില്‍ https://malayalees.ch/ksrtc-bus-drivers-arrested/ Mon, 27 Nov 2023 11:01:30 +0000 https://malayalees.ch/?p=91848
മദ്യപിച്ച് വാഹനമോടിച്ച രണ്ട് KSRTC ബസ് ഡ്രൈവറും ഒരു സ്വകാര്യ ബസ് ഡ്രൈവറും പിടിയിൽ. പിടിയിലായത് രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും ഒരു സ്വകാര്യ ബസ് ഡ്രൈവറും. മൂന്ന് ബസുകളും തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയാണ് കൊച്ചി സിറ്റിയിലെ മുഴുവൻ മേഖലകയിൽ പൊലീസ് മിന്നൽ പരിശോധന നടത്തിയത്. ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്.

തൃപ്പൂണിത്തുറ വൈക്കം റൂട്ടിലെ ഡ്രൈവർമാരെയും സ്വകാര്യ ബസ് ഡ്രൈവറെയും അറസ്റ്റ് ചെയ്‌തു. ലൈസെൻസ് സസ്പെൻഡ് ചെയ്യുന്നതിനടക്കമുള്ള നടപടികൾ ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു.

]]>
മണിപ്പൂരിൽ ആയുധവേട്ടയും മയക്കുമരുന്ന് വേട്ടയും; 4 പേർ അറസ്റ്റിൽ https://malayalees.ch/manipur-weapons-seized-4-arrest/ Thu, 17 Aug 2023 04:43:27 +0000 https://malayalees.ch/?p=86292 മണിപ്പൂരിൽ ആയുധവേട്ടയും മയക്കുമരുന്ന് വേട്ടയും. റെയ്ഡിൽ തോക്കുകളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും പിടികൂടി. ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, ചുരാചന്ദ്പൂർ, തെങ്‌നൗപാൽ, കാങ്‌പോക്‌പി ജില്ലകളിലാണ് റെയ്ഡ് നടന്നത്. ഇവിടങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കി. ഇംഫാൽ ഈസ്റ്റ്, മണിപ്പൂർ അതിർത്തിയിൽ നിന്നും നാർക്കോട്ടിക്സ് & അഫയേഴ്സ് ഓഫ് ബോർഡർ മയക്കുമരുന്ന് പിടികൂടി. 4 പേർ അറസ്റ്റിലായി.

സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂര്‍ വിഷയം പരാമര്‍ശിച്ചിരുന്നു. മണിപ്പൂരില്‍ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിച്ചുവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂര്‍ അശാന്തിയിലാണ്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നത്. മണിപ്പൂരില്‍ ഉടന്‍ സമാധാനം പുനസ്ഥാപിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

മണിപ്പൂരില്‍ നമ്മുടെ സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമുണ്ടായി. മണിപ്പൂരില്‍ ഇപ്പോള്‍ സമാധാനം തിരികെ വന്നുകൊണ്ടിരിക്കുകയാണ്. മണിപ്പൂരില്‍ നിലവില്‍ അക്രമസംഭവങ്ങളില്ല. നരേന്ദ്രമോദി രാജ്യത്തോട് പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിപ്പൂരിനെക്കുറിച്ച് പറയാതെ സ്ത്രീശാക്തീകരണത്തെക്കുറിച്ച് വാചാലയായായിരുന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സ്വാതന്ത്ര്യദിന സന്ദേശം. സഹോദരിമാരും പെണ്‍മക്കളും എല്ലാ വെല്ലുവിളികളും ധൈര്യത്തോടെ അഭിമുഖീകരിച്ച് മുന്നോട്ടുപോകണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു. ഇന്ന് സ്ത്രീകള്‍ രാജ്യത്തിന് വേണ്ടിയുള്ള വികസനത്തിലും സേവനത്തിലും എല്ലാ മേഖലകളിലും വിപുലമായ സംഭാവനകള്‍ നല്‍കുകയും രാജ്യത്തിന്റെ അഭിമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അവരുടെ പങ്കാളിത്തം സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ ഇന്ന് നമ്മുടെ സ്ത്രീകള്‍ അത്തരം നിരവധി മേഖലകളില്‍ സ്ഥാനം നേടിയിട്ടുണ്ടെന്നും സ്ത്രീശാക്തീകരണത്തിന് മുന്‍ഗണന നല്‍കുമെന്നും ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ സ്ത്രീകൾ പ്രതിഷേധിച്ചിരുന്നു. കലാപം രൂക്ഷമായി തുടരുന്ന വടക്കുകിഴക്കൻ സംസ്ഥാനത്തെ കാങ്‌പോപ്പി ജില്ലയിലാണ് കുക്കി-സോ സമുദായത്തിൽ നിന്നുള്ള പതിനായിരക്കണക്കിന് സ്ത്രീകൾ പ്രതിഷേധ പ്രകടനം നടത്തിയത്. പാർലമെന്റിൽ അമിത് ഷാ നടത്തിയ പരാമർശത്തിനെതിരെയായിരുന്നു പ്രതിഷേധം.

]]>
വന്ദേഭാരതിന്റെ ശുചിമുറിയില്‍ കയറി ബീഡി വലിച്ചു; ട്രെയിനില്‍ പുക നിറഞ്ഞു; യാത്രക്കാരന്‍ അറസ്റ്റില്‍ https://malayalees.ch/man-travelling-ticketless-on-vande-bharat-lights-cigarette/ Thu, 10 Aug 2023 05:10:18 +0000 https://malayalees.ch/?p=85919
വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയില്‍ കയറി ബീഡി വലിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ട്രെയിനില്‍ പുക ഉയര്‍ന്നതോടെ തീപിടച്ചതാണെന്ന് കരുതി യാത്രക്കാര്‍ പരക്കം പാഞ്ഞു. തിരുപ്പതി-സെക്കന്തരാബാദ് വന്ദേഭാരത് എക്‌സ്പ്രസിലാണ് സംഭവം നടന്നത്. ടിക്കറ്റില്ലാതെ യാത്ര ചെയ്ത ഇയാള്‍ ശുചിമുറിയില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു.

പുക ഉയര്‍ന്നതോടെ അലാറം മുഴങ്ങി. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിടേണ്ടിവന്നു. ആന്ധ്രാപ്രദേശിലെ ഗുഡൂര്‍ കടന്നതിന് ശേഷം ട്രെയിന്‍ നമ്പര്‍ 20702-ല്‍ സി-13 കോച്ചിലാണ് സംഭവം. അപായ അലാറം മുഴങ്ങിയപ്പോള്‍ ട്രെയിനിലെ അഗ്നിനിയന്ത്രണം സംവിധാനം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തുടര്‍ന്ന് പൊടി പോലുള്ള പുക പുറന്തള്ളാന്‍ തുടങ്ങി. ഇതാണ് ട്രെയിനില്‍ പുക നിറയാനുള്ള കാരണം.

പിന്നീട്, കോച്ചിനുള്ളിലെ എമര്‍ജന്‍സി ഫോണിലൂടെ ട്രെയിനിന്റെ ഗാര്‍ഡിനെ വിവരം അറിയിക്കുകയും വൈകുന്നേരം 5 മണിയോടെ മനുബോലുവില്‍ ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു. തീപിടിച്ചതാണെന്ന് കരുതി സംഭവസ്ഥലത്ത് റെയില്‍വേ പൊലീസ് എത്തിയിരുന്നു.

ട്രെയിനിന്റെ ശുചിമുറിയില്‍ പുക വലിക്കാന്‍ കയറിയ ആളെ ശുചിമുറിയുടെ ജനല്‍ തകര്‍ത്താണ് പുറത്തെടുത്തത്. തുടര്‍നടപടികള്‍ക്കായി ഇയാളെ റെയില്‍വേ പോലീസ് അദ്ദേഹത്തെ നെല്ലൂരില്‍ തടഞ്ഞുവച്ചു. പിന്നീട് ട്രെയിന്‍ യാത്ര പുനരാരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

]]>
ക്വിറ്റ് ഇന്ത്യാ ദിന മാർച്ചിന് മുന്നോടിയായി മഹാത്മാഗാന്ധിയുടെ ചെറുമകനെ കസ്റ്റഡിയിലെടുത്ത് പൊലീസ് https://malayalees.ch/tushar-gandhi-claims-cops-detained-him-ahead-of-quit-india-day-march/ Wed, 09 Aug 2023 06:49:23 +0000 https://malayalees.ch/?p=85870 മുംബൈയിൽ ക്വിറ്റ് ഇന്ത്യ വാർഷിക പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് പ്രമുഖരെ തടഞ്ഞ് പൊലീസ്. മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിനെ വീട്ടുതടങ്കലിലാക്കിയതായും റിപ്പോർട്ടുണ്ട്.

വാർഷിക ക്വിറ്റ് ഇന്ത്യ പരിപാടിയുടെ ഭാഗമായി എല്ലാ വർഷവും മുംബൈയിൽ നിശബ്ദ മാർച്ച് നടത്താറുണ്ട്. മുംബൈയിലെ ഗിർഗാം ചൗപാട്ടിയിൽ നിന്ന് ഓഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് നിശബ്ദ മാർച്ച്. ഈ മാർച്ചിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് തുഷാർ ഗാന്ധിയെ സാന്താക്രൂസ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ടീസ്റ്റ സെതൽവാദിനെയും പൊലീസ് വീട്ടുതടങ്കലിലാക്കി.

തുഷാർ ഗാന്ധി, സെതൽവാദ് എന്നവരെ കൂടാതെ സ്വാതന്ത്ര്യ സമര സേനാനി ജിജി പരീഖും മാർച്ചിൽ പങ്കെടുക്കേണ്ടതായിരുന്നു. വിദ്യാർത്ഥി സന്നദ്ധപ്രവർത്തകനെന്ന നിലയിൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിനാണ് പരീഖ് ജയിലിലായത്. അതേസമയം ചരിത്രത്തെപ്പോലും ഭരണകൂടം ഭയപ്പെടുകയാണെന്ന് തുഷാർ ഗാന്ധി വിമർശിച്ചു.

അതേസമയം സംഭവത്തിൽ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി. ഓഗസ്റ്റ് ക്രാന്തി മൈതാനിയിൽ മുഖ്യമന്ത്രി ഷിൻഡെയുടെ നേതൃത്വത്തിൽ മറ്റൊരു പരിപാടി നടക്കുന്നതിനാലാണ് ഇവരെ തടഞ്ഞത്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി മൗനജാഥയ്ക്ക് അനുമതി നിഷേധിച്ചതായും പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് ഇവർക്ക് നോട്ടീസ് നൽകിയിരുന്നതായും പൊലീസ് വിശദീകരിക്കുന്നു.

]]>
വർക്കലയിൽ വീടിന്റെ ഓടിളക്കി മോഷണം; ആറര പവൻ സ്വർണവും പണവും മോഷ്ടിച്ച യുവാക്കളെ പിടികൂടി https://malayalees.ch/youth-arrested-for-stealing-gold-and-money/ Mon, 17 Apr 2023 11:42:18 +0000 https://malayalees.ch/?p=79740 വീടിന്റെ ഓടിളക്കി ഉള്ളിൽക്കടന്ന് ആറര പവന്റെ സ്വർണവും 24000 രൂപയും കവർന്ന യുവാക്കൾ അറസ്റ്റിൽ. വർക്കല ഇടവയിലാണ് സംഭവം. ആലപ്പുഴ കോടം തുരുത്ത് ചന്തിരൂർ കാഞ്ഞിരപ്പുറത്ത് ചിറയിൽഹൗസിൽ മനോഷ് (27) വെട്ടൂർ വെന്നികോട് മുനികുന്ന് ലക്ഷം വീട്ടിൽ അരുൺ (26) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

വെൺകുളം തുണ്ടൻവിളാകം വീട്ടിൽ താമസിക്കുന്ന രാജേന്ദ്രപ്രസാദിന്റെ വീട്ടിലാണ് മോഷണം നടത്തിയത്.11ന് പുലർച്ചെ 3.30 മണിയോടെ ഓട് ഇളക്കി അകത്ത് കടന്ന പ്രതികൾ അലമാര കുത്തി പൊളിച്ച് ആറര പവനും 24000 രൂപയും കവരുകയായിരുന്നു. ശബ്ദം കേട്ട് രാജേന്ദ്രപ്രസാദ് നോക്കിയപ്പോൾ മുൻവശത്തെ വാതിലിലൂടെ മോഷ്ടാവ് ഓടുന്നതാണ് കണ്ടത്.

സമാനമായ വേറൊരുമോഷണ കേസിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പ്പോഴാണ് രാജേന്ദ്രപ്രസാദിന്റെ വീട്ടിലെ മോഷണ വിവരം പ്രതികൾ സമ്മതിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മോഷണത്തിൽ കൂട്ടാളികളുളളതായി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ബാക്കിയുളള പ്രതികൾക്കൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

]]>
വർക്കലയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി വിവസ്ത്രനാക്കി മർദ്ദിച്ച സംഭവം; ക്വട്ടേഷൻ നൽകിയ പെൺസുഹൃത്ത് പിടിയിൽ https://malayalees.ch/quotation-varkala-man-girlfriend-arrest/ Tue, 11 Apr 2023 04:41:46 +0000 https://malayalees.ch/?p=79416 വർക്കലയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി വിവസ്ത്രനാക്കി മർദ്ദിച്ച സംഭവത്തിൽ പെൺസുഹൃത്ത് പിടിയിൽ. ചെറുന്നിയൂർ സ്വദേശി ലക്ഷ്‌മിപ്രിയ ആണ് പിടിയിലായത്. പ്രണയബന്ധത്തിൽ നിന്നു പിന്മാറാനായിരുന്നു ഇവർ ക്വട്ടേഷൻ നൽകിയത്. യുവാവിന്റെ നഗ്നദൃശ്യങ്ങൾ ഉൾപ്പടെ മൊബൈലിൽ ചിത്രീകരിച്ചിരുന്നു. കേസിൽ ആകെ 8 പ്രതികൾ ആണുള്ളത്. പ്രതിയായ എറണാകുളം സ്വദേശി അമൽ ഇന്നലെ പിടിയിലായിരുന്നു.

കൊട്ടേഷൻ നൽകിയ ലക്ഷ്മി പ്രിയ യുവാവിനെ വിവസ്ത്രമാക്കി മർദ്ദിക്കുന്നത് മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം കഴക്കൂട്ടം ഭാഗത്തുനിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

പ്രതി ചേർക്കപ്പെട്ട മറ്റുള്ളവർക്കു വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഈ കേസിലെ ചിലർ വർക്കല കേന്ദ്രീകരിച്ചുള്ള ലഹരി സംഘത്തിലെ കണ്ണികളാണെന്നുള്ള വിവരം കൂടി അയിരൂർ പൊലീസിന് ലഭിച്ചിട്ടുണ്ട്.

]]>
ബിവറേജസിൽ നിന്ന് വൻ തോതിൽ മദ്യം വാങ്ങി സൂക്ഷിക്കും, ഡ്രൈ ഡേയിൽ വിലക്കൂട്ടി വിൽക്കും; ശ്രീകാര്യം സ്വദേശി പിടിയിൽ https://malayalees.ch/liquor-sale-on-dry-day-youth-arrested/ Sat, 08 Apr 2023 04:49:19 +0000 https://malayalees.ch/?p=79266 ബിവറേജസ് ഷോപ്പുകളിൽ നിന്ന് വൻതോതിൽ വിദേശ മദ്യം വാങ്ങി സൂക്ഷിച്ച ശേഷം അവധി ദിവസങ്ങളിൽ അത് ഉയർന്ന വിലയ്ക്ക് വില്ക്കുന്നയാൾ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. ശ്രീകാര്യം വികാസ് നഗറിൽ രതീഷിനെയാണ് (38) ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്തത്. ( liquor Sale on dry day youth arrested ).

ബിവറേജസ് ഷോപ്പുകൾ അവധിയാകുന്ന ദിവസങ്ങളിൽ സ്കൂട്ടറിൽ ശ്രീകാര്യത്തും പരിസരപ്രദേശങ്ങളിലും കറങ്ങി നടന്ന് മദ്യം വിൽക്കുന്നയാളാണ് ഇയാൾ. ഉത്സവ സീസൺ കൂടിയായതോടെ വൻതോതിൽ മദ്യം ശേഖരിച്ചു വില്പന നടത്തിയതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഇയാളിൽ നിന്ന് 18 കുപ്പി വിദേശ മദ്യവും പണവും കണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.

അനധികൃത മദ്യ വില്പനയറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ഇയാൾ സ്കൂട്ടറിൽ കടന്നുകളയുകയായിരുന്നു പതിവ്. എന്നാൽ ഇത്തവണ 18 കുപ്പി വിദേശ മദ്യവും പണവും ഉൾപ്പടെയാണ് രതീഷിനെ പൊലീസ് പിടികൂടിയത്.

]]>
പീസ കഷ്ണം കൊണ്ട് യുവതിയുടെ മുഖത്തടിച്ചു; യുവാവ് അറസ്റ്റിൽ https://malayalees.ch/florida-man-arrested-for-slapping-woman-face-with-pizza-slice/ Mon, 27 Mar 2023 12:02:02 +0000 https://malayalees.ch/?p=78699 പീസ കഷ്ണം കൊണ്ട് യുവതിയുടെ മുഖത്തടിച്ച യുവാവ് അറസ്റ്റിൽ. ഫ്‌ളോറിഡയിലാണ് സംഭവം. ( Florida Man Arrested For Slapping Woman Face With Pizza Slice )

മാരിയൻ കൗണ്ടി ഷെറിഫ് ഓഫിസ് തയാറാക്കിയ അറസ്റ്റ് അഫിഡവിറ്റ് പ്രകാരം ഒർട്ടേലിയോ എന്ന യുവാവും യുവതിയും തമ്മിൽ വാഗ്വാദം ഉണ്ടാവുകയും, യുവാവ് പീസ കഷ്ണം കൊണ്ട് മുഖത്തടിക്കുകയുമായിരുന്നു.

യുവതിയുടെ ഷർട്ടിലും കോളറിലും പീസ സോസ് തെറിച്ച് വീണതിന്റെ പാടുകൾ പൊലീസ് കണ്ടെത്തി. ഒപ്പം മുടിയിലും ചെവിയിലും കൂടി പീസ കഷ്ണം കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

]]>
സ്വത്ത് തർക്കം; ഹോങ്കോംഗിൽ മോഡലിനെ കൊന്ന് മൃതദേഹം ഫ്രിഡ്ജിൽ ഒളിപ്പിച്ചു; 4 പേർ അറസ്റ്റിൽ https://malayalees.ch/four-held-after-model-abby-chois-dismembered-body-found/ Mon, 27 Feb 2023 04:55:29 +0000 https://malayalees.ch/?p=76928 ഹോങ്കോംഗിൽ മോഡലിനെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചു. മോഡലും യൂട്യൂബറുമായ എബി ചോയി എന്ന പെൺകുട്ടിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സ്വത്ത് തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിയെ കാണാതായത്. ചൊവ്വാഴ്‌ച ലുങ് മെയ് ഗ്രാമത്തിലെ ഒരു വീട്ടിലെ ഫ്രിഡ്ജിൽ നിന്നും യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തതോടെ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഇരയും മുൻ ഭർത്താവിന്റെ കുടുംബവും തമ്മിൽ സാമ്പത്തിക തർക്കങ്ങൾ ഉണ്ടായിരുന്നു. ഇര സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിലെ അതൃപ്തി കൊലപാതകത്തിൽ കലാശിച്ചായി പൊലീസ് സൂപ്രണ്ടിനെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

മുൻ ഭർത്താവിന്റെ പിതാവ് വാടകയ്‌ക്കെടുത്ത വീട്ടിലെ ഫ്രിഡ്ജിൽ നിന്നുമാണ് യുവതിയുടെ രണ്ട് കാലുകളും തിരിച്ചറിയൽ കാർഡും ക്രെഡിറ്റ് കാർഡുകളും കണ്ടെത്തിയത്. മനുഷ്യശരീരം ഛേദിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും ലഭിച്ചു. മുൻ ഭർത്താവിൻ്റെ മാതാപിതാക്കളെയും ജ്യേഷ്ഠനെയും അറസ്റ്റ് ചെയ്‌തെങ്കിലും 28 കാരനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച ബോട്ടിൽ നഗരം വിടാൻ ശ്രമിക്കുന്നതിനിടെയാണ് മുൻ ഭർത്താവിനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു.

അതേസമയം പെൺകുട്ടിയുടെ ബാക്കി ശരീരഭാഗങ്ങൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

]]>
കോഴിപ്പോര്; ചിറ്റൂരിൽ ഏഴ് പേർ പൊലീസ് പിടിയിൽ https://malayalees.ch/7-people-arrested-fighting-hen-palakkad/ Mon, 27 Feb 2023 04:35:25 +0000 https://malayalees.ch/?p=76902 പാലക്കാട് അഞ്ചാംമൈൽ കുന്നങ്കാട്ടുപതിയിൽ കോഴിപ്പോര് നടത്തിയ ഏഴുപേരെ ചിറ്റൂർ പൊലീസ് പിടികൂടി. ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാല് ബൈക്കുകളും കണ്ടെടുത്തു.

എരുത്തേമ്പതി സ്വദേശികളായ കതിരേശൻ(25), അരവിന്ദ് കുമാർ (28), വണ്ണാമട സ്വദേശി ഹരിപ്രസാദ് (28), കൊഴിഞ്ഞാമ്പാറ ദിനേശ് (31), പഴനിസ്വമി (65), ശബരി (31), സജിത് (28) എന്നിവരെയാണ് പിടികൂടിയത്.

]]>