arnab goswami – malayalees.ch https://malayalees.ch Malayalam Online News Portal Mon, 23 Aug 2021 04:45:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png arnab goswami – malayalees.ch https://malayalees.ch 32 32 ‘റിപ്പബ്ലിക് ടിവി താലിബാനൊപ്പം’, അര്‍ണബിനെതിരെ കേസ് എടുക്കണമെന്ന് സോഷ്യല്‍ മീഡിയ https://malayalees.ch/netizens-demand-arrest-of-arnab-goswami-and-republic-tv-staff/ Mon, 23 Aug 2021 04:45:32 +0000 https://malayalees.ch/?p=48441 റിപ്പബ്ലിക് ടി.വിക്കും അര്‍ണബ് ഗോസ്വാമിക്കുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യം. താലിബാന് പിന്തുണ അര്‍പ്പിച്ചുകൊണ്ടുള്ള ഹാഷ് ടാഗ് റിപ്പബ്ലിക് ടി.വി പങ്കുവെച്ചെന്നാരോപിച്ചാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആവശ്യം ഉയരുന്നത്.

താലിബാനെ കുറിച്ചും അഫ്ഗാനിസ്ഥാനെ കുറിച്ചും റിപ്പബ്ലിക് ടി.വിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ നിന്ന് പോസ്റ്റ് ചെയ്ത വാര്‍ത്തകളില്‍ ഒന്നില്‍ റിപ്പബ്ലിക് വിത്ത് താലിബാന്‍ എന്ന ഹാഷ് ടാഗ് ഉപയോഗിച്ചിരുന്നു. നിമിഷനേരം കൊണ്ട് റിപ്പബ്ലിക് വിത്ത് താലിബാന്‍ എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നത്.

അസം അടക്കമുള്ള സംസ്ഥാനങ്ങളില്‍ താലിബാനെ പിന്തുണച്ചെന്നാരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. റിപ്പബ്ലിക് ടിവി തന്നെ താലിബാനൊപ്പമാണെന്ന തരത്തില്‍ ട്വീറ്റ് ചെയ്തിട്ടും എന്താണ് അറസ്റ്റ് നടക്കാത്തതെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേര്‍ ചോദിക്കുന്നത്.

]]>
അര്‍ണബിനെ പൂട്ടാന്‍ മുംബൈ പൊലീസ്; നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി https://malayalees.ch/maharashtra-govt-mulls-action-against-arnab-goswami-over-info-on-balakot-airstrike/ Mon, 25 Jan 2021 04:14:51 +0000 https://malayalees.ch/?p=39092 റിപബ്ലിക് ടി.വി സി.ഇ.ഒ അര്‍ണബ് ഗോസ്വാമിയുടെ പുറത്തുവന്ന വിവാദ വാട്സ് ആപ്പ് ചാറ്റില്‍ കുരുക്ക് മുറുക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. സംഭവത്തില്‍ മഹാരാഷ്ട്ര ആഭ്യന്ത്ര മന്ത്രി അനില്‍ ദേശ്മുഖ് നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി. ഒഫീഷ്യൽ സീക്രട്ട്സ് ആക്ടിന്‍റെ പരിധിയിൽ അർണബിനെതിരെ കേസെടുക്കാൻ സാധിക്കുമോ എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 2019ല്‍ നടന്ന ബലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ബാര്‍ക് സി.ഇ.ഒ പാര്‍ഥോദാസ് ഗുപ്തയുമായി സംസാരിക്കുന്നതാണ് പുറത്തുവന്ന വാട്ട്സ്ആപ്പ് ചാറ്റുകള്‍. അര്‍ണബ് ഗോസ്വാമിക്ക് എങ്ങനെയാണ് അത്രയും തന്ത്രപ്രധാനമായ വിവരങ്ങൾ ലഭിച്ചതെന്നതില്‍ കേന്ദ്രം മറുപടി പറയണമെന്ന് ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു.

ബലാകോട്ട് ആക്രമണം നടക്കുന്നതിന്‍റെ മൂന്ന് ദിവസം മുന്‍പ് തന്നെ അര്‍ണബിന് അതിനെ കുറിച്ച വിവരങ്ങള്‍ അറിയാമായിരുന്നുവെന്നാണ് വാട്ട്സ്ആപ്പ് ചാറ്റ് വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, സൈനിക തലവന്‍ എന്നിങ്ങനെ ചുരുങ്ങിയ ആളുകള്‍ക്ക് മാത്രം ലഭ്യമാകുന്ന തന്ത്രപ്രധാനമായ വിവരങ്ങള്‍ ഗോസ്വാമിക്ക് ലഭിച്ചതില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണമെന്നും ദേശ്മുഖ് പറഞ്ഞു. സംഭവത്തില്‍ 1923ലെ ഒഫിഷ്യല്‍ സീക്രട്ട്സ് ആക്ട് പ്രകാരം കേസെടുക്കാന്‍ സാധിക്കുമോ എന്ന കാര്യം ആഭ്യന്തര മന്ത്രാലയം പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26ന് ഇന്ത്യ ബാലക്കോട്ട് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തെ സംബന്ധിച്ച് അര്‍ണബിന് നേരത്തെ അറിയാമായിരുന്നെന്നും പുറത്തുവന്ന വാട്ട്സ്ആപ്പ് ചാറ്റ് വിവരങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. 2019 ഫെബ്രുവരി 23ന് നടന്നെന്ന് പറയുന്ന ചാറ്റില്‍ ‘മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും’ എന്ന് അര്‍ണബ് പറയുന്നുണ്ട്. അതിന് ബാര്‍ക്ക് സി.ഇ.ഒ ആശംസ അറിയിക്കുകയും ചെയ്യുന്നുണ്ട്.

പുല്‍വാമ ആക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞതിലൂടെ തങ്ങള്‍ക്ക് വന്‍വിജയം നേടാനായെന്നും അര്‍ണബ് ചാറ്റില്‍ പറയുന്നുണ്ട്. 2019 ഫെബ്രുവരി പതിനാലിന് പുല്‍വാമ ആക്രമണം നടന്ന ദിവസം വൈകീട്ട് 4.19നും 5.45നും ഇടയിലുള്ള ചാറ്റില്‍ ഈ വര്‍ഷം കശ്മീരില്‍ നടന്ന ഏറ്റവും വലിയ തീവ്രവാദ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മറ്റെല്ലാവരേക്കാളും 20 മിനിറ്റ് മുന്‍പിലാണ് തങ്ങളെന്നാണ് അര്‍ണബ് പറയുന്നത്. ‘ഈ ആക്രമണം നമുക്ക് വന്‍വിജയമാക്കാനായി’ എന്നും അര്‍ണബ് പറയുന്നുണ്ട്. ഈ ചാറ്റില്‍ മോദിയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

അര്‍ണബിന്‍റെ വാട്ട്സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസും ശിവസേനയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി രംഗത്തുവന്നു. അർണബിന്‍റെ വാട്സ്ആപ്പ് ചാറ്റുകൾ രാജ്യസുരക്ഷയെ ബാധിക്കുന്നതെന്നാണ് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്‍റ് തലവൻ രൺദീപ് സർജ്വാല വ്യക്തമാക്കിയത്. അര്‍ണബിനെ കോര്‍ട്ട് മാര്‍ഷ്യലിന് വിധേയമാക്കുമോ? എന്ന് ശിവസേന ചോദിച്ചു. രാജ്യത്തെ ആഭ്യന്തര സുരക്ഷ വിവരങ്ങളുടെ ചോര്‍ച്ചയാണ് ഇവിടെ സംഭവിച്ചതെന്നും അര്‍ണബിനെതിരെ നടപടി സ്വീകരിക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

]]>
അര്‍ണബിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ മിണ്ടുന്നില്ല, ‘കാതടപ്പിക്കുന്ന നിശബ്ദത’യെന്ന് സോണിയ ഗാന്ധി https://malayalees.ch/government-silence-deafening-sonia-gandhi/ Sat, 23 Jan 2021 04:17:04 +0000 https://malayalees.ch/?p=39029 റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അർണബ് ഗോസ്വാമിയുടെ വാട്‌സ്ആപ്പ് ചാറ്റുകൾ ചോർന്ന സംഭവത്തിൽ സർക്കാര്‍ കാതടപ്പിക്കുന്ന നിശബ്ദതയാണ് തുടരുന്നതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ദേശീയ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ വലിയ വിട്ടുവീഴ്ചയാണ് ചെയ്തതെന്നും സോണിയ ഗാന്ധി ആരോപിച്ചു.

കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിലെ ഉദ്ഘാടന പ്രസംഗത്തിലാണ് സോണിയ ഗാന്ധിയുടെ പ്രസ്താവന. കർഷക സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാർ പുലർത്തുന്ന ധാർഷ്ട്യം ഞെട്ടിക്കുന്നതാണെന്നും സോണിയ ഗാന്ധി ആരോപിച്ചു.

ദേശസ്നേഹത്തിന്റെയും ദേശീയതയുടെയും സർട്ടിഫിക്കറ്റുകൾ മറ്റുള്ളവർക്ക് നൽകുന്നവരുടെ തനിനിറം പുറത്തായെന്നും സോണിയ ഗാന്ധി പറഞ്ഞു. ഡൽഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് കാരണമായ കാർഷിക നിയമങ്ങൾ തിടുക്കത്തിൽ തയാറാക്കിയതാണെന്നും സോണിയ ഗാന്ധി പറഞ്ഞു.

]]>
അര്‍ണബിന്‍റെ ചാറ്റും രാജ്യസുരക്ഷയും: അന്വേഷണം വേണമെന്ന ആവശ്യം കടുപ്പിച്ച് കോണ്‍ഗ്രസ് https://malayalees.ch/congress-demand-enquiry-in-arnab-goswami-chat-related-to-national-security/ Wed, 20 Jan 2021 05:42:43 +0000 https://malayalees.ch/?p=38893 റിപബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അർണബ് ഗോസ്വാമിയുടെ വാട്സ് ആപ്പ് ചാറ്റില്‍ അന്വേഷണം എന്ന ആവശ്യം കടുപ്പിച്ച് കോണ്‍ഗ്രസ്. ദേശസുരക്ഷയില്‍ വിട്ടുവീഴ്ച ഉണ്ടോയോ എന്ന് സംയുക്ത പാർലമെന്‍ററി സമിതി അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. എ കെ ആന്‍റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്‍റെ മുതിർന്ന നേതാക്കള്‍ ഇന്ന് മാധ്യമങ്ങളെ കാണും.

ടിആർപി തട്ടിപ്പ് കേസിലെ അന്വേഷണത്തിനിടെയാണ് ബലാകോട്ട് ആക്രമണം നേരത്തെ അറിഞ്ഞിരുന്നു എന്ന അർണബ് ഗോസ്വാമിയുടെ വാട്സ് ആപ്പ് ചാറ്റ് പുറത്ത് വന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പോലും അർണബ് അറിഞ്ഞിരുന്നു എന്നത് മോദി സർക്കാറിനെ പ്രതികൂട്ടിലാക്കുന്നതാണ്. ഈ സാഹചര്യത്തില്‍ ദേശസുരക്ഷ ഉയർത്തി തന്നെ മോദി സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് കോണ്‍ഗ്രസ്.

പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി. പ്രതിരോധമന്ത്രി, പ്രതിരോധ മേധാവി, വ്യോമ – കരസേന മോധാവിമാർ എന്നിവർ അറിയേണ്ട രഹസ്യം ചോർന്നിട്ടുണ്ടെങ്കില്‍ ഔദ്യോഗിക രഹസ്യ നിയമത്തിന്‍റെ ലംഘനമാണെന്നാണ് കോണ്‍ഗ്രസ് വാദം. ആരാണ് അർണബിന് വിവരം ചോർത്തി നല്‍കിയതെന്ന് രാജ്യത്തിന് അറിയേണ്ടതുണ്ടെന്നും പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ആണോ എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ദേശസ്നേഹികളെന്ന് സ്വയം വിളിക്കുന്നവർ ചെയ്ത ദേശവിരുദ്ധ നടപടിയാണിത്. രാജ്യത്തെ അപകടത്തിലാക്കുന്ന നടപടി ആയതിനാല്‍ അന്വേഷണം വേണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.

സംഭവത്തിൽ സുപ്രീംകോടതിയും ദേശീയ അന്വേഷണ ഏജൻസിയും സ്വമേധയാ കേസ് എടുക്കണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ ആവശ്യപ്പെട്ടു.

]]>
അര്‍ണബിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ശശി തരൂര്‍ https://malayalees.ch/shashi-tharoor-demands-probe-against-arnab/ Mon, 18 Jan 2021 12:27:59 +0000 https://malayalees.ch/?p=38789 റിപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിയും ടെലിവിഷന്‍ റേറ്റിങ് കമ്പനിയായ ബാര്‍ക് സി.ഇ.ഒ പാര്‍ഥ ദാസ്ഗുപ്തയും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നില്ലെങ്കില്‍ പിന്നെ ആരാണ് അന്വേഷണം നടത്തുകയെന്നും പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോയെന്നും തരൂര്‍ ഫേസ്ബുക് പോസ്റ്റില്‍ ചോദിച്ചു.

ശശി തരൂര്‍ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്

ഇപ്പോള്‍ വിവാദമായിരിക്കുന്ന ചോര്‍ന്ന വാട്ട്‌സപ്പ് ചാറ്റുകള്‍ മൂന്ന് അപലപനീയമായ കാര്യങ്ങളാണ് വെളിപ്പെടുത്തിത്തരുന്നത്: (1) രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങള്‍ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങള്‍ക്ക് വേണ്ടി വെളിപ്പെടുത്തുക എന്നത്; (2) ‘രാജ്യസ്‌നേഹി’യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാള്‍ നമ്മുടെ 40 പട്ടാളക്കാരുടെ മരണം ‘നമ്മള്‍ വിജയിച്ചു’ എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക എന്നത്; (3) ടി.ആര്‍.പിയുടെ വഞ്ചനാപരമായ കൃത്രിമത്വം.

ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നില്ലെങ്കില്‍ (ഈ വിഷയത്തിലടങ്ങിയ സങ്കീര്‍ണ്ണമായ ചതിയുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ഇതിനെതിരെ അന്വേഷണം നടത്തുന്നില്ലെന്ന് തന്നെ നമുക്ക് അനുമാനിക്കേണ്ടി വരും) പിന്നെ ആരാണ് അന്വേഷണം നടത്തുക? ഇനി ഈ വിഷയത്തിന് കൂടി നമുക്ക് ഒരു പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ?

]]>
അർണബിന്റെ വാട്സ്ആപ്പ് ചാറ്റുകൾ രാജ്യസുരക്ഷയെ ബാധിക്കുന്നതെന്നു കോൺഗ്രസ് https://malayalees.ch/congress-against-leaked-arnab-chats/ Mon, 18 Jan 2021 07:47:40 +0000 https://malayalees.ch/?p=38782 റിപ്പബ്ലിക്ക് ടിവി തലവൻ അർണബ് ഗോസ്വാമിയുടെയും മുൻ ബാർക് സി.ഇ. പാർത്തോ ദാസ്ഗുപ്തയുടെയും ചോർന്ന വാട്ട്സ്ആപ്പ് ചാറ്റുകൾ രാജ്യസുരക്ഷയെക്കുറിച്ച രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ടുവെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് തലവൻ രൺദീപ് സർജ്വാല എ.ഐ.സി.സി പ്രസ് കോൺഫെറെൻസിൽ പറഞ്ഞു. ചോർന്ന ചാറ്റുകൾ സാമ്പത്തിക തട്ടിപ്പിനെ കുറിച്ചും, അധികാരത്തിലിരിക്കുന്നവരുടെ വിശുദ്ധിയെ കുറിച്ചും വ്യക്തമായ ധാരണ തരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്ചയോടെ പുറത്തായ ചാറ്റുകൾ മുംബൈ പോലീസ് കേസിന്റെ ചാർജ് ഷീറ്റിൽ സുപ്രദാന തെളിവായി രേഖപ്പെടുത്തി. ഇതേക്കുറിച്ചു കൂടുതൽ അന്വേഷിക്കണമെന്ന ആവശ്യവുമായി നിരവധി കോൺഗ്രസ് നേതാക്കൾ മുന്നോട്ട് വന്നിട്ടുണ്ട്. “ഒരു കാര്യം വ്യക്തമാണ്, ദേശിയ സുരക്ഷയിൽ വലിയ വീഴ്ച പറ്റിയിരിക്കുന്നു. ഔദ്യോകിക രഹസ്യങ്ങൾ വെളിപ്പെടുത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ഞങ്ങൾ എങ്ങനെ, എപ്പോൾ ഏത് ദിവസം സമരം ചെയ്യും എന്നതെല്ലാം വളരെ സെൻസിറ്റീവ് ആയ വിഷയങ്ങളാണ് . ഇതെല്ലാം അന്വേഷിക്കുന്നത് ഇപ്പോൾ ഏജൻസികളാണെന്ന് ഞാൻ കരുതുന്നു. എന്നാൽ, അടിസ്ഥാന നിയമങ്ങൾ ലംഘിച്ചുകൊണ്ട് ചില മാധ്യമങ്ങളുമായി സർക്കാർ യോജിക്കുന്നത് വേദനാജനകമാണ്” എന്ന് കോൺഗ്രസ് നേതാവ് കപിൽ സിബാൽ പറഞ്ഞു.

]]>
പുല്‍വാമ ഭീകരാക്രമണം അര്‍ണബിന് ‘വലിയ വിജയം’; ചാറ്റുകള്‍ പുറത്ത് https://malayalees.ch/three-days-before-balakot-strike-arnab-goswami-knows/ Sat, 16 Jan 2021 12:45:43 +0000 https://malayalees.ch/?p=38739 40 ഇന്ത്യന്‍ സൈനികരുടെ ജീവന്‍ അപഹരിച്ച പുല്‍വാമ ആക്രമണവും ഇതിന് തിരിച്ചടിയായി ഇന്ത്യ ബാലാക്കോട്ടില്‍ നടത്തിയ ആക്രമണവും റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി മൂന്ന് ദിവസം മുമ്പ് അറിഞ്ഞതായുള്ള തെളിവുകള്‍ പുറത്ത്. പുല്‍വാമ ആക്രമണം ആഘോഷിച്ചു കൊണ്ടുള്ള അര്‍ണബിന്റെ ചാറ്റ് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയുമായുള്ള ചാറ്റുകളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

2019 ഫെബ്രുവരി പതിനാലിന് പുല്‍വാമയിലെ തീവ്രവാദ ആക്രമണം നടന്നത്. 40 ഇന്ത്യന്‍ സൈനികരുടെ മരണത്തിന് ഇടയാക്കിയ തീവ്രവാദ ആക്രമണത്തിലും ടി.ആര്‍.പി റേറ്റിംഗിന് മാത്രമാണ് അര്‍ണബ് ഗോസ്വാമി പ്രാധാന്യം നല്‍കിയതെന്ന് തെളിയിക്കുന്നതാണ് വാട്‌സ്ആപ്പ് ചാറ്റുകള്‍. പുല്‍വാമ ആക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞതിലൂടെ തങ്ങള്‍ക്ക് വന്‍വിജയം നേടാനായെന്നാണ് അര്‍ണബിന്റെ ചാറ്റില്‍ പറയുന്നത്.

2019 ഫെബ്രുവരി പതിനാലിന് പുല്‍വാമ ആക്രമണം നടന്ന ദിവസം വൈകീട്ട് 4.19നും 5.45നും ഇടയിലുള്ള ചാറ്റില്‍ ഈ വര്‍ഷം കശ്മീരില്‍ നടന്ന ഏറ്റവും വലിയ തീവ്രവാദ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മറ്റെല്ലാവരേക്കാളും 20 മിനിറ്റ് മുന്‍പിലാണ് തങ്ങളെന്നാണ് അര്‍ണബ് പറയുന്നത്. ‘ഈ ആക്രമണം നമുക്ക് വന്‍വിജയമാക്കാനായി’ എന്നും അര്‍ണബ് പറയുന്നുണ്ട്. ഈ ചാറ്റില്‍ മോദിയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

അതേ വര്‍ഷം ഫെബ്രുവരി 23ന് നടന്നെന്ന് പറയുന്ന ചാറ്റില്‍ ‘മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും’ എന്ന് അര്‍ണബ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കൂടാതെ, അതിന് അര്‍ണാബിന് ബാര്‍ക്ക് സി.ഇ.ഒ ആശംസ അറിയിക്കുകയും ചെയ്യുന്നുണ്ട്.

റേറ്റിങ് നിശ്ചയിക്കുന്ന ബ്രോഡ്കാസ്റ്റിങ് ഓഡിയൻസ് റിസർച് കൗൺസിലിന്റെ (ബാർക്) മുൻ സി.ഇ.ഇ പാർഥോ ദാസുമായി നടത്തിയതായി പറയുന്ന ചാറ്റിൽ പ്രധാനമന്ത്രിയുടെ ഓഫിസിലും കേന്ദ്രത്തിലുമുള്ള അർണബിന്റെ ബന്ധവും അധികാര ദല്ലാളായി നടത്തിയ ഇടപെടലുകളും സൂചിപ്പിക്കുന്നു. പുറത്തായ ചാറ്റുകൾ 500 പേജ് വരുമെന്നാണു റിപ്പോർട്ടുകൾ. റേറ്റിങ് തട്ടിപ്പു കേസിൽ പാർഥോ ദാസ് ജയിലിലാണ്.

സെറ്റ് ടോപ് ബോക്സുകളിൽ പ്രത്യേക സോഫ്റ്റ്‍വെയർ സ്ഥാപിച്ച് ചാനലുകളുടെ റേറ്റിങ് കൃത്യമായി എടുക്കാനുളള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പദ്ധതി അട്ടിമറിക്കണമെന്ന് ദാസ് അർണബിനോട് അഭ്യർഥിക്കുന്നന്നതും ചാറ്റിൽ ഉണ്ട്. ട്രായ് പദ്ധതി നടപ്പായാൽ റിപ്പബ്ലിക് ചാനലിനും ബിജെപിക്കും തിരിച്ചടിയാകുമെന്നും പറയുന്നു. എല്ലാ മന്ത്രാലയങ്ങളും തങ്ങൾക്കൊപ്പമുണ്ടെന്ന സന്ദേശവും പ്രചരിക്കുന്നതിൽ ഉൾപ്പെടും.

]]>
അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി https://malayalees.ch/supreme-court-grants-interim-bail-to-arnab-goswami/ Wed, 11 Nov 2020 13:12:15 +0000 https://malayalees.ch/?p=34913 ആത്മഹത്യപ്രേരണക്കേസില്‍ റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി. ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ ബോംബെ ഹൈക്കോടതിയെ സുപ്രിം കോടതി വിമര്‍ശിച്ചു. കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അന്‍പതിനായിരം രൂപ കോടതിയില്‍ കെട്ടിവയ്ക്കാന്‍ സുപ്രിം കോടതി അര്‍ണബിനോട് നിര്‍ദേശിച്ചു. ഭരണഘടന കോടതികള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടരുതെന്നും കോടതി. ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹൈക്കോടതിക്ക് യുക്തിപൂര്‍വമായി മുന്‍വിധിയില്ലാതെ നോക്കിക്കാണാന്‍ സാധിച്ചില്ലെന്നത് ഞെട്ടലുളവാക്കുന്നതാണെന്നും കോടതി പറഞ്ഞു.

നിരവധി പേര്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നും കടക്കെണിയില്‍ പെട്ട കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും എതിരെ നടപടിയെടുക്കാത്തതെന്തെന്നും പ്രതിഭാഗം ചോദിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ എന്തുകൊണ്ടാണ് ജാമ്യം നല്‍കാന്‍ തയാറാകാതിരുന്നതെന്നും സുപ്രിംകോടതി ചോദിച്ചു.

അര്‍ണബിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന വാദം തള്ളിയാണ് മുംബെെ ഹൈക്കോടതി ഇടക്കാലജാമ്യം നിഷേധിച്ചത്. നവംബര്‍ നാലിന് അറസ്റ്റിലായ അര്‍ണബ് ഗോസ്വാമി റിമാന്‍ഡില്‍ കഴിയുകയായിരുന്നു.

]]>
അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല https://malayalees.ch/arnab-goswami-bail/ Mon, 09 Nov 2020 12:17:59 +0000 https://malayalees.ch/?p=34761 ആത്മഹത്യാ പ്രേരണകേസിൽ അറസ്റ്റിലായ റിപ്പബ്ലിക് ടി വി എഡിറ്റർ അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി നിരസിച്ചു. അലിബാഗിൽ താത്കാലിക ക്വാറന്റൈന്‍ കേന്ദ്രത്തിലായിരുന്ന അർണബിനെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് നവി മുംബൈയിലെ തലോജ ജയിലിലേക്ക് മാറ്റിയിരുന്നു. അർണബിന് എവിടെ നിന്നാണ് ഫോൺ ലഭിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ആത്മഹത്യ ചെയ്ത ആര്‍കിടെക്ട് അൻവയ് നായിക്കിന്‍റെ മകളുടെ പരാതിയില്‍ വാദവും മഹാരാഷ്ട്ര പൊലീസിന്‍റെ വാദവും കേട്ട ശേഷമാണ് ഇടക്കാല ജാമ്യം നല്‍കാന്‍ കഴിയില്ല എന്ന നിലപാട് മുംബൈ ഹൈക്കോടതി എടുത്തിരിക്കുന്നത്. ജാമ്യം വേണമെങ്കില്‍ സെഷന്‍സ് കോടതിയെ സമീപിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ശനിയാഴ്ച വാദം കേട്ട ശേഷം വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കോൺകോർഡ് ഡിസൈന്‍ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി അൻവയ് നായിക്കും അമ്മയും 2018ല്‍ ആത്മഹത്യ ചെയ്ത കേസിലാണ് അര്‍ണബ് അറസ്റ്റിലാവുന്നത്. അർ‌ണബുമായുള്ള ഇടപാടിൽ അഞ്ചര കോടിയുടെ രൂപയുടെ ബാധ്യതയാണ് അൻവയ് നായിക്കിനുണ്ടായത്. ഇദ്ദേഹത്തിന്റെ ആത്മഹത്യ പ്രേരണ കുറ്റത്തിലാണ് അർണബ് ഉൾപ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത അർണബിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.

]]>
കോടതിക്കുള്ളിലും അർണബിന്റെ ടോക് ഷോ: പിടിച്ച് പുറത്താക്കുമെന്ന് മജിസ്ട്രേറ്റ് https://malayalees.ch/magistrate-told-arnab-to-maintain-decorum/ Sat, 07 Nov 2020 04:13:02 +0000 https://malayalees.ch/?p=34626 ചാനൽ ടോക് ഷോ സംസ്കാരം കോടതി മുറിയിലേക്കും നീണ്ടതോടെ റിപബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബിന് മജിസ്ട്രേറ്റിന്റെ താക്കീത്. മുംബെെ ഡിസെെനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ വാദം തുടരുന്നതിനിടെയാണ് അർണബിന് കോടതിയുടെ ശാസന.

ചാനൽ സ്റ്റുഡിയോ ഇന്റീരിയർ ഡിസെെൻ ചെയ്ത അൻവെയ് നായികിന്റെ ആത്മഹത്യയിൽ പ്രേരണ കുറ്റം ചുമത്തിയാണ് അർ‌ണബിനെ മഹാരാഷ്ട്ര പൊലീസ് പിടികൂടിയത്. കോടതിയിൽ വാദത്തിനിടെ ഇടപെടുകയും ഡയസിൽ കയറുകയും ചെയ്ത അർണബിനോട് ചീഫ് മജിസ്ട്രേറ്റ് മര്യാദയോടെ പെരുമാറാൻ ആവശ്യപ്പെടുകയായിരുന്നു.

കോടതി നടപടിക്കിടയിൽ ഇടപെടരുതെന്ന് ആവശ്യപ്പെട്ട അലിബാ​ഗ് മജിസ്ട്രേറ്റ് സുനെെന പിങ്കാലെ, കുറ്റാരോപിതനെ പോലെ കോടതിയിൽ നിൽക്കാനും അർണബിനോട് പറഞ്ഞു.

വാദിഭാ​ഗം സംസാരിക്കുന്നതിനിടെ തന്റെ പരിക്കുകൾ മജിസ്ട്രേറ്റിനെ കാണിക്കാനായി അർണബ് ഡയസിൽ കയറുകയായിരുന്നു. എന്നാൽ മജിസ്ട്രേറ്റ് അർണബിനെ തടഞ്ഞു.

തുടർന്ന് തന്റെ അഭിഭാഷകൻ സംസാരിക്കുന്നതിനിടെ വീണ്ടും കെെ ഉയർത്തി പരിക്കിന്റെ കാര്യം പറയാൻ അർണബ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കോടതിയിൽ മര്യാദ പാലിക്കണമെന്ന് അർണബിനോട് മജിസ്ട്രേറ്റ് വീണ്ടും ആവശ്യപ്പെട്ടു. തുടർന്ന് മെഡിക്കൽ ഓഫീസറെ വിസ്തരിക്കുന്നതിനിടെ ഇടയിൽ കയറി സംസാരിച്ച അർണബ്, ഡോക്ടർ കള്ളം പറയുകയാണെന്ന് കുറ്റപ്പെടുത്തി.

കാര്യങ്ങൾ അതിര് കടന്നതോടെ, മര്യാദ​ പാലിക്കാൻ പറ്റിയില്ലങ്കിൽ അർണബിനെ പിടിച്ച് പുറത്താക്കേണ്ടി വരുമെന്ന് മജിസ്ട്രേറ്റ് പറയുകയായിരുന്നു. ഇതോടെ അർണബ് ശാന്തനായി. എന്നാൽ വിധി പ്രവസ്താവത്തിനിടെ കോടതിക്കുള്ളിൽ വെച്ച് കൂൾ ഡ്രിങ്ക്സ് കുടിക്കാൻ ശ്രമിച്ച അർണബിനോട് കോടതിക്ക് വെളിയിൽ പോകാനും ആവശ്യപ്പെട്ടു. കോടതി നടപടികൾ വോയിസ് റെക്കോർഡ് ചെയ്യാൻ മുതിർന്ന അർണബിന്റെ ഭാര്യയെയും കോടതി തടഞ്ഞു.

]]>