ARMY – malayalees.ch https://malayalees.ch Malayalam Online News Portal Sat, 24 Sep 2022 08:20:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ARMY – malayalees.ch https://malayalees.ch 32 32 ഹിജാബ്, തൊപ്പി, തലക്കെട്ട്; അമേരിക്കൻ നാവിക സേനയിൽ മതചിഹ്നങ്ങൾ അനുവദിക്കണമെന്ന് ശുപാർശ https://malayalees.ch/us-military-allow-hijabs-turbans/ Sat, 24 Sep 2022 08:20:18 +0000 https://malayalees.ch/?p=68514 അമേരിക്കൻ നാവിക സേനയിൽ മതചിഹ്നങ്ങൾ അനുവദിക്കണമെന്ന് ശുപാർശ. യുഎസ് പ്രസിഡൻഷ്യൽ കമ്മീഷനാണ് ശുപാർശ മുന്നോട്ടുവച്ചത്. ഹിജാബ്, തൊപ്പി, താടി, തലക്കെട്ട് തുടങ്ങിയ മതചിഹ്നങ്ങൾ യൂണിഫോമിൻ്റെ ഭാഗമാക്കണമെന്നാണ് ശുപാർശ. വെള്ളിയാഴ്ചയാണ് ശുപാർശ പുറത്തുവിട്ടത്. നിർദ്ദേശം വൈറ്റ് ഹൗസിൻ്റെ പരിഗണനയിലാണ്. വൈറ്റ് ഹൗസ് അംഗീകരിച്ചാൽ ഇത് ജോ ബൈഡനു കൈമാറും. ബൈഡനാവും ഇതിൽ അവസാന തീരുമാനം എടുക്കുക.

1981ലെ മാർഗനിർദേശം പ്രകാരം അമേരിക്കൻ സൈന്യത്തിൻ്റെ യൂണിഫോമിൽ മതചിഹ്നങ്ങൾ അനുവദനീയമായിരുന്നില്ല. എന്നാൽ, 2017ൽ അമേരിക്കൻ കരസേനയും 2020ൽ അമേരിക്കൻ വ്യോമസേനയും ഈ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തി മതചിഹ്നങ്ങൾ അനുവദിച്ചു. എന്നാൽ, അമേരിക്കൻ നാവിക സൈന്യത്തിൽ ഈ മാറ്റം ഇതുവരെ നടപ്പായിട്ടില്ല. ഇതിൽ മാറ്റം വരുത്തണമെന്നാണ് കമ്മീഷൻ്റെ ശുപാർശ. സൈന്യത്തിൻ്റെ എല്ലാ മേഖലകളിലും ഒരേ യൂണിഫോം ആക്കണമെന്ന് കമ്മീഷൻ പറയുന്നു.

]]>
മുഖംമൂടി ധരിച്ച് തോക്കുമായി സൈനികർ, തടഞ്ഞ് പൊലീസ്; നടുറോഡിൽ തർക്കം https://malayalees.ch/soldiers-on-bikes-vs-cops-at-protests-in-sri-lanka/ Wed, 06 Apr 2022 07:59:01 +0000 https://malayalees.ch/?p=59657 സർക്കാരിനെതിരെ ജനകീയ പ്രതിഷേധങ്ങള്‍ ശക്തമായ ശ്രീലങ്കയില്‍ പരസ്പരം കൊമ്പുകോർത്ത് സൈന്യവും പൊലീസും. തലസ്ഥാനമായ കൊളംബോയിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ പ്രത്യേക സേനാ വിഭാഗത്തെ പൊലീസ് തടഞ്ഞു. നടപടി ചോദ്യം ചെയ്ത് സൈനികരും രംഗത്തിറങ്ങിയതോടെ രംഗം വഷളായി.

പാർലമെന്റിന് സമീപം സ്ത്രീകളും കുട്ടികളും പ്രായമായവരും പ്രതിഷേധം നടത്തുകയായിരുന്നു. മാർച്ചിനിടയിലേക്ക് മുഖംമൂടിധാരികളായ ഒരു കൂട്ടം സൈനികർ അടയാളപ്പെടുത്താത്ത ബൈക്കുകളിൽ എത്തി. റൈഫിളുകൾ ഉൾപ്പെടെ ഇവരുടെ കൈവശം ഉണ്ടായിരുന്നു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞത് വാക്കേറ്റത്തിനു കാരണമായി. പിന്നാലെ കൂടുത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ചു.

സംഭവത്തിൽ കരസേനാ മേധാവി ശവേന്ദ്ര സിൽവ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. അതേസമയം രാജ്യത്തെ പ്രതിസന്ധി അനുദിനം വർധിച്ചു വരികയാണ്. ചുമതലയേറ്റ് ഒരു ദിവസം പൂർത്തിയാകും മുൻപ് ധനമന്ത്രി അലി സാബ്രി രാജിവച്ചതിനു പിന്നാലെ ധനകാര്യ സെക്രട്ടറിയും രാജിവച്ചിരുന്നു.

അതിനിടെ രാജ്യത്തെ അടിയന്തരാവസ്ഥ ഇന്നലെ പിൻവലിച്ചിരുന്നു. അന്താരാഷ്ട്ര വിമർശനം നേരിടുന്ന ശ്രീലങ്കയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് യുഎൻ മനുഷ്യാവകാശ കൗൺസിൽ പറഞ്ഞു. 41 എംപിമാർ ഭരണസഖ്യം വിട്ടതോടെ 225 അംഗ പാർലമെന്റിൽ 150 സീറ്റുമായി 2020ൽ അധികാരത്തിലേറിയ മഹിന്ദ സർക്കാരിന് ഇപ്പോൾ 109 എംപിമാരുടെ പിന്തുണയേയുള്ളു.

]]>
സാഭിമാനം ചരിത്രദൗത്യം; സമാനതകളില്ലാത്ത രക്ഷാ ദൗത്യം ഏറ്റെടുത്ത് മാതൃകയായി ഇന്ത്യൻ സൈന്യം https://malayalees.ch/indian-army-rescues-kerala-trekker-trapped-in-hill-crevice-for-48-hours/ Wed, 09 Feb 2022 11:48:10 +0000 https://malayalees.ch/?p=56725 സമാനതകളില്ലാത്ത രക്ഷാ ദൗത്യം ഏറ്റെടുത്ത് മാതൃകയായി ഇന്ത്യൻ സൈന്യം. മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ അതിസാഹസികമായി രക്ഷിച്ചിരിക്കുകയാണ് ദൗത്യ സംഘം. ബാബുവിനെ സൈനികർ മുകളിലെത്തിച്ചത് സുരക്ഷാ ബെൽറ്റും കയറും ഉപയോഗിച്ചാണ്. മലമുകളിൽ നിന്ന് യുവാവിനെ ഹെലികോപ്റ്ററിലാണ് കഞ്ചിക്കോട്ടെത്തിച്ചത്. തുടർന്ന് ആംബുലൻസിൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രക്ഷാ ദൗത്യത്തിന് നേതൃത്വം നൽകിയത് ആർമിയുടെ മദ്രാസ് റെജിമെന്റിലെ കേണൽ ശേഖർ അത്രിയാണ്.

അപൂർവങ്ങളിൽ അപൂർവമായ രക്ഷാദൗത്യമാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ചെങ്കുത്തായ മലനിരകളിലേക്ക് കടക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിനായി ഇന്ത്യൻ ആർമിയും സംസ്ഥാന പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരിമിക്കുകയായിരുന്നു. ആയിരം അടി ഉയരമുള്ള മലയുടെ 600 അടിയോളം ഉയരമുള്ള പൊത്തിൽ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്തുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമാണ്. ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങൾ, രാത്രിയിൽ തീരെ വെളിച്ചമില്ലാത്ത അവസ്ഥ, വന്യമൃഗങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ രക്ഷാപ്രവർത്തനത്തിന്റെ ഓരോ വളവുകളിലും മടക്കുകളിലും ദൗത്യത്തിന് നേരിടാൻ പ്രതിസന്ധികളേറെയായിരുന്നു.

വെള്ളമോ ഭക്ഷണമോ നൽകാൻ യന്ത്രങ്ങൾക്ക് പോലും എത്തിപ്പെടാൻ സാധിക്കാത്ത വിധത്തിൽ ഏറെ പ്രയാസകരമായിരുന്നു ദൗത്യം. രക്ഷാപ്രവർത്തനത്തിന്റെ മണിക്കൂറുകളിൽ ബാബു പ്രകടിപ്പിച്ച ഇച്ഛാശക്തിയും സമാനതകളില്ലാത്തതായിരുന്നു. വെള്ളമോ ഭക്ഷണമോ ഇല്ലാതെ രണ്ട് ദിവസത്തിലേറെയാണ് ബാബു മലയിടുക്കിലിരുന്നത്. പൊത്തിൽ അകപ്പട്ടുപോയപ്പോഴും മനോധൈര്യം കൈവിടാതെ താൻ അപകടത്തിലാണെന്ന് ലോകത്തെ അറിയിക്കാൻ ബാബുവിന് കഴിഞ്ഞു എന്നതാണ് നിർണായകമായത്.

ചെറാട് മലയിൽ ബാബു വെള്ളവും ഭക്ഷണവുമില്ലാതെ ഉറക്കം വെടിഞ്ഞ് കുടുങ്ങി കിടന്നത് 45 മണിക്കൂറാണ്. ബാബുവിന് സമീപം ആദ്യം എത്തിയപ്പോൾ സൈന്യം ഭക്ഷണവും വെള്ളവും നൽകി. സുരക്ഷാ ബെൽറ്റും കയറും ഉപയോഗിച്ചാണ് ബാബുവിനെ രക്ഷിച്ചത്.

]]>
അരുണാചൽപ്രദേശിൽ ഹിമപാതം; ഏഴ് സൈനികരെ കാണാനില്ലെന്ന് റിപ്പോർട്ട്‌ https://malayalees.ch/seven-army-men-trapped-in-avalanche-in-arunachal-rescue-ops-underway/ Mon, 07 Feb 2022 13:15:52 +0000 https://malayalees.ch/?p=56611 അരുണാചല്‍പ്രദേശില്‍ ഹിമപാതത്തില്‍ ഏഴ് സൈനികരെ കാണാതായി. പട്രോളിങ് സംഘത്തിലുണ്ടായിരുന്ന സൈനികരെയാണ് കാണാതായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ കണ്ടെത്താനായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഞായറാഴ്ച കമെംഗ് സെക്ടറിലെ മലനിരയിലാണ് സംഭവം. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മോശം കാലാവസ്ഥയാണ് പ്രദേശത്ത് അനുഭവപ്പെട്ടിരുന്നത്. കടുത്ത മഞ്ഞുവീഴ്ചയുമുണ്ടായിരുന്നു.

സൈനികര്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് ഹിമപാതം സംഭവിച്ചത്. വ്യോമസേനയുടെ സഹായത്തോടെയാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നത്.

]]>
സൈനിക ഹെലികോപ്റ്റര്‍ അപകടം; അനുശോചനമറിയിച്ച് ലോകരാജ്യങ്ങള്‍ https://malayalees.ch/army-helicopter-crash-countries-express-condolences-in-general-bipin-rawats-death/ Thu, 09 Dec 2021 08:17:11 +0000 https://malayalees.ch/?p=53748 ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ അനുശോചനമറിയിച്ച് ലോകരാജ്യങ്ങള്‍. സംഭവത്തില്‍ യുഎസും ബ്രിട്ടനും ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനും ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങള്‍ അനുശോചനമറിയിച്ചു.

യുഎസ്-ഇന്ത്യ പ്രതിരോധ പങ്കാളിത്തത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചയാളാണ് ജനറല്‍ ബിപിന്‍ റാവത്ത് എന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ജെ ഓസ്റ്റിന്‍ ട്വീറ്റ് ചെയ്തു. ബ്രിട്ടീഷ് സായുധ സേനയെ പ്രതിനിധീകരിച്ച് ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്ന് യുകെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പ്രതികരിച്ചു. ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്സ് എല്ലിസും ജനറല്‍ റാവത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ഹെലികോപ്റ്റര്‍ അപകടം അത്യന്തം വേദനാജനകമാണെന്നും അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും ഭൂട്ടാന്‍ പ്രധാമന്ത്രിയും നേപ്പാള്‍ പ്രധാനമന്ത്രിയും പറഞ്ഞു. ഇന്ത്യയിലെ റഷ്യന്‍ പ്രതിനിധി നിക്കോളായ് കുദാഷേവും ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും പാക് മുന്‍ മേജര്‍ ആദില്‍ രാജയും ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ അനുശോചിച്ചു.

അതേസമയം തകര്‍ന്ന ഹെലികോപ്റ്ററില്‍ നിന്ന് വ്യോമസേനാ ഉദ്യോഗസ്ഥര്‍ ബ്ലാക് ബോക്‌സ് കണ്ടെത്തി. ഇതിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. വിംഗ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. തകര്‍ന്ന ഹെലികോപ്റ്ററിന്റെ ഭാഗങ്ങള്‍ അടക്കം സൂക്ഷ്മപരിശോധനയ്ക്ക് അന്വേഷണ സംഘം വിധേയമാക്കി. ഹെലികോപ്റ്ററിന്റെ റോട്ടര്‍ ബ്ലെയ്ഡ് പൊട്ടി മരത്തിനുമുകളില്‍ അടിച്ച് നിലംപതിക്കുകയായിരുന്നു എന്നാണ് സംഭവത്തെ കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നത്. mi 17v5എന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

തമിഴ്നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപം ഇന്നലെയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര്‍ അപകടത്തില്‍പ്പെട്ടത്. ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 13 പേരും അപകടത്തില്‍ മരിച്ചു. ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തി നശിച്ചിച്ചിരുന്നു.

]]>
ജമ്മു കശ്മീരിലെ പൂഞ്ചിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു https://malayalees.ch/two-army-person-killed-poonch/ Fri, 15 Oct 2021 08:03:49 +0000 https://malayalees.ch/?p=51037 ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ആർമി ഓഫിസറും സൈനികനുമാണ് വീരമൃത്യു വരിച്ചത്. പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.

മെൻധാർ സബ് ഡിവിഷനിലെ നാർ ഖാസ് വനമേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഭീകരാക്രമണം ഉണ്ടായത്. ആർഫി ഓഫിസറും സൈനികനും സംഭവ സ്ഥലത്തു തന്നെ മരിച്ചു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശത്ത് കഴിഞ്ഞ മൂന്ന് മാസമായി ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് വിവേക് ഗുപ്ത പറഞ്ഞു. ഭീകരർക്കായിട്ടുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം പൂഞ്ച് മേഖലയിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ മലയാളി സൈനികൻ എച്ച്. വൈശാഖ് ഉൾപ്പെടെ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്.

]]>
അതിർത്തിയിലും സ്വാതന്ത്ര്യ ദിനാഘോഷം; ദേശീയ പതാകയേന്തി സൈനികരുടെ മാർച്ച് https://malayalees.ch/today-independence-day-celebration-by-soldiers/ Sat, 15 Aug 2020 09:02:42 +0000 https://malayalees.ch/?p=30259 ചെങ്കോട്ടയ്ക്ക് പുറമെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ കൊവിഡ് വെല്ലുവിളിക്ക് ഇടയിലും സമുചിതമായി സ്വാതന്ത്ര്യദിനാഘോഷം. രാജ്യാതിർത്തിയായ ലഡാക്കിലും, പാങ്ങോങിലും സൈനികർ ദേശീയ പതാക ഉയർത്തി. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ദേശീയ പതാക ഉയർത്തി സംസ്ഥാനതലത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ചു.

കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണ രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. കൊവിഡ് മുക്തനായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി എന്നിവർ ഔദ്യോഗിക വസതിയിൽ പതാക ഉയർത്തി.

വാഗാ അതിർത്തി,പാങ്ങോങ്, ലഡാക്ക് എന്നിവിടങ്ങളിൽ ഐടിബിപി ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പശ്ചിമബംഗാളിലെ ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫ്, ബംഗ്ലാദേശ് സൈനികർക്ക് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മധുരം നൽകി. ശ്രീനഗറിൽ ലഫ്റ്റനൻറ് ഗവർണർ മനോജ് സിൻഹ ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രിമാരായ അരവിന്ദ് കേജ് രിവാള്‍, യോഗി ആദിത്യനാഥ്, അശോക് ഗെഹ് ലോട്ട്, ഉദ്ധവ് താക്കറെ, ക്യാപ്റ്റൻ അമരേന്ദ്ര സിംഗ് തുടങ്ങിയവർ സംസ്ഥാന കേന്ദ്രങ്ങളിൽ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ലേയിലും ലഡാക്കിലും നടന്ന ചടങ്ങിൽ ദേശീയ പതാകയേന്തി സൈനികർ മാർച്ച് നടത്തി. സംഘർഷങ്ങളുടെ പശ്ചാതലത്തിൽ കനത്ത സുരക്ഷയിലാണ് അതിർത്തി.

]]>