army helicopter accident – malayalees.ch https://malayalees.ch Malayalam Online News Portal Fri, 17 Mar 2023 04:35:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png army helicopter accident – malayalees.ch https://malayalees.ch 32 32 അരുണാചലിലെ ഹെലികോപ്റ്റര്‍ അപകടം: രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു https://malayalees.ch/army-helicopter-cheetah-crashes-in-arunachal-both-pilots-dead/ Fri, 17 Mar 2023 04:35:34 +0000 https://malayalees.ch/?p=78119 അരുണാചല്‍ പ്രദേശില്‍ അപകടത്തില്‍പ്പെട്ട് തകര്‍ന്ന ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരും വീരമൃത്യുവരിച്ചതായി സ്ഥിരീകരിച്ച് സൈന്യം. ലഫ്. കേണല്‍ വിവിബി റെഡ്ഡി, മേജര്‍ എ ജയന്ത് എന്നിവരാണ് മരിച്ചത്. 

അരുണാചലിലെ മണ്ഡാല ഹില്‍സ് മേഖലയിലാണ് കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.രാവിലെ 9.15ഓടെ എടിഎസുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ആ സമയത്ത് തന്നെയാവാം അപകടമുണ്ടായതെന്നാണ് വിലയിരുത്തല്‍. മോശം കാലാവസ്ഥയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സൈന്യവും ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഹെലികോപ്റ്ററിലുണ്ടായിരുന്ന പൈലറ്റുമാരെ കണ്ടെത്തുമ്പോള്‍ ഇരുവരുടേയും ജീവന്‍ നഷ്ടമായിരുന്നു. അന്തരിച്ച പൈലറ്റുമാരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി സൈന്യം ട്വീറ്റ് ചെയ്തു.

]]>
അരുണാചലിലെ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണമായത് സാങ്കേതിക പിഴവെന്ന് പ്രാഥമിക നിഗമനം https://malayalees.ch/army-helicopter-accident-in-arunachal-was-caused-by-technical-erro/ Sat, 22 Oct 2022 07:15:17 +0000 https://malayalees.ch/?p=70035 അരുണാചല്‍ പ്രദേശില്‍ മലയാളി ഉള്‍പ്പെടെ നാല് സൈനികരുടെ ജീവന്‍ നഷ്ടമായ ഹെലികോപ്റ്റര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ എഎല്‍എച്ച് ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തനം സൈന്യം നിര്‍ത്തി വച്ചു. അപകട കാരണം ഹെലികോപ്റ്ററിന്റെ സാങ്കേതിക തരരാറാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാലാവസ്ഥ അനുയോജ്യമായിരുന്നു. പൈലറ്റുമാര്‍ക്ക് അനുഭവ പരിചയവുമുണ്ടായിരുന്നു. ഹെലികോപ്റ്ററിനു കാലപ്പഴക്കം ഇല്ല. തകരും മുന്‍പ് പൈലറ്റ് അപായ സന്ദേശം അയച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ആഭ്യന്തര അന്വേഷണത്തില്‍ പരിശോധിക്കുമെന്നാണ് വിവരം. 

സാങ്കേതിക പരിശോധനകള്‍ക്കാണ് എഎല്‍എച്ച് ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തനം സൈന്യംതാല്‍ക്കാലികമായി നിര്‍ത്തി വച്ചത്. 300 ഓളം ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തി വച്ചത്.

മിഗ്ഗിംഗ് ഗ്രാമത്തിലാണ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. മൂന്ന് ഏരിയല്‍ റെസ്‌ക്യൂ സംഘങ്ങള്‍ ചേര്‍ന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഞ്ചുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.

ഒരു തൂക്കുപാലം ഒഴികെ ഗ്രാമത്തിലേക്ക് സഞ്ചരിക്കാവുന്ന റോഡുകളൊന്നും ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഈ മാസം മാത്രം രണ്ടാമത്തെ ഹെലികോപ്റ്റര്‍ അപകടമാണ് അരുണാചല്‍ പ്രദേശിലുണ്ടാകുന്നത്.

]]>
സൈനിക ഹെലികോപ്റ്റര്‍ അപകടം; ഡിഎന്‍എ പരിശോധന അവസാനിച്ചു; വെല്ലിംഗ്ടണില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ https://malayalees.ch/army-helicopter-accident-dna-test-completed/ Thu, 09 Dec 2021 04:29:02 +0000 https://malayalees.ch/?p=53731 സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള സംഘം ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ഡിഎന്‍എ പരിശോധന അവസാനിച്ചു. രാവിലെ 9 മണക്ക് വെല്ലിംഗ്ടണില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ ഉണ്ടാകും. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഗവര്‍ണറും പുഷ്പചക്രം അര്‍പ്പിക്കും. ശേഷം റോഡ് മാര്‍ഗം മൃതദേഹം സുലൂരിലേക്ക് എത്തിച്ച് ഡല്‍ഹി വിമാനത്താവളത്തിലേക്ക് എത്തിക്കുക എന്നാണ് സൂചന.

അതേസമയം അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന് പ്രത്യേക മെഡിക്കല്‍ സംഘമാണ് ചികിത്സ നല്‍കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വരുണ്‍ സിംഗിന്റെ ആരോഗ്യനില സംബന്ധിച്ച സ്ഥിതിവിവരങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്. വരുണ്‍ സിംഗിന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ കഴിയട്ടെയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.

തമിഴ്നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപം ഇന്നലെയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര്‍ അപകടത്തില്‍പ്പെട്ടത്. ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 13 പേരും അപകടത്തില്‍ മരിച്ചു. ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തി നശിച്ചിച്ചിരുന്നു.

ജനറല്‍ ബിപിന്‍ റാവത്ത്, മധുലിക റാവത്ത്, ബ്രിഗേഡിയര്‍ ലിഡ്ഡര്‍, ലഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിംഗ്, എന്‍ കെ ഗുര്‍സേവക് സിംഗ്. എന്‍ കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായ്ക് വിവേക് കുമാര്‍, ലാന്‍സ് നായ്ക് ബി സായ് തേജ, ഹവില്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

]]>
കുനൂരില്‍ മരിച്ച മലയാളി സൈനികന്‍ എ.പ്രദീപിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍ https://malayalees.ch/kunnur-army-helicopter-accident/ Thu, 09 Dec 2021 04:11:43 +0000 https://malayalees.ch/?p=53712 കുനൂരില്‍ ആര്‍മി ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് മരിച്ച മലയാളിയായ ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ പ്രദീപിന്റെ വീട് സന്ദര്‍ശിച്ച് റവന്യുമന്ത്രി കെ രാജന്‍. രാജ്യത്തിന് നഷ്ടമായത് ധീര സൈനികയെന്ന് മന്ത്രി കെ രാജന്‍ അനുസ്മരിച്ചു. നാട്ടില്‍ സജീവമായ യുവാവാണ് എ.പ്രദീപ്. എല്ലാ വിധ ബഹുമതികളോടെയും മൃതദേഹം സംസ്‌കരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രദീപിന്റെ മൃതദേഹം ഇന്ന് ഡല്‍ഹിയിലെത്തിക്കും. kunnur army helicopter accident

കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തിന്റെ ഞെട്ടലിലാണ് പ്രദീപിന്റെ നാടായ തൃശൂരിലെ പൊന്നൂക്കര. രണ്ടാഴ്ച മുന്‍പായിരുന്നു അച്ഛന് സുഖമില്ലാത്തതിനാല്‍ ഫ്‌ളൈറ്റ് ഗണ്ണറായ എ പ്രദീപ് അവധിക്ക് ജന്മനാട്ടില്‍ എത്തിയത്. അപകട വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സഹോദരനും ബന്ധുവും ഊട്ടിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

അസുഖ ബാധിതനായ അച്ഛനെ ഇതുവരെ മരണ വിവരം അറിയിച്ചിട്ടില്ല. പ്രദീപിന്റെ ഭാര്യയും അഞ്ചും രണ്ടും വയസുകളുള്ള കുട്ടികളും കോയമ്പത്തൂരിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം. ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റേറ്ററിന്റെ ഫ്‌ലൈറ്റ് ഗണ്ണറായിരുന്നു എ പ്രദീപ്.

പ്രദീപിന്റെ പിതാവ് ഓക്‌സിജന്റെ സഹായത്തോടെയാണ് ജീവിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പൊന്നൂക്കരയിലെ ജനങ്ങളൊക്കെ നടുക്കത്തിലാണ്. നാട്ടില്‍ വന്നുകഴിഞ്ഞാല്‍ ഏല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന ആളായിരുന്നു.

]]>