Arjun Tendulkar – malayalees.ch https://malayalees.ch Malayalam Online News Portal Mon, 17 Apr 2023 11:29:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Arjun Tendulkar – malayalees.ch https://malayalees.ch 32 32 “മനോഹരമായ യാത്രയുടെ തുടക്കം”; ചരിത്രമെഴുതിയ മകന് ആശംസയുമായി സച്ചിൻ ടെൻഡുൽക്കർ https://malayalees.ch/sachin-tendulkar-on-his-son-arjuns-ipl-debut/ Mon, 17 Apr 2023 11:29:25 +0000 https://malayalees.ch/?p=79725 അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി ഇന്ത്യയുടെ ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കറിന്റെ മകൻ അർജുൻ ടെൻഡുൽക്കർ. ഐപിഎല്ലിൽ സച്ചിൻ അണിഞ്ഞ ഏക കുപ്പായം മുംബൈ ഇന്ത്യൻസിന്റെ ആയിരുന്നു. വളരെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് അർജുൻ മുംബൈയുടെ ആ നീല ജേഴ്‌സിയിൽ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ അരങ്ങേറ്റം നടത്തിയത്. ഇന്ന് അർജുൻ അരങ്ങേറ്റം കുറിച്ചതോടെ ഐപിഎല്ലിൽ കളിക്കുന്ന ആദ്യ അച്ഛനും മകനും എന്ന റെക്കോർഡ് ഇരുവരുടെയും പേരിലായി. ഇന്നിങ്സിലെ ആദ്യ ഓവർ എറിയാൻ ഇന്നലെ ക്യാപ്റ്റൻ ആയിരുന്ന സൂര്യകുമാർ യാദവ് അർജുനിനെ ക്ഷണിച്ചിരുന്നു. രണ്ട് ഓവറുകൾ മാത്രമെറിഞ്ഞ അർജുൻ വിക്കറ്റുകൾ എടുക്കാതെ വിട്ടുകൊടുത്തത് 17 റണ്ണുകൾ മാത്രമാണ്. മത്സരശേഷം മകന് ആശംസയുമായി രംഗത്ത് വന്നിരിക്കുകയാണ് സച്ചിൻ.

” അർജുൻ, ഒരു ക്രിക്കറ്റ് താരമാകാനുള്ള യാത്രയിൽ മറ്റൊരു സുപ്രധാന ചുവടുവയ്പ്പ് നടത്തിയിരിക്കുന്നു നീ. ക്രിക്കറ്റിനോട് ഇഷ്ടമുള്ള, നിന്നെ സ്നേഹിക്കുന്ന ഒരു പിതാവെന്ന നിലയിൽ ഈ മത്സരത്തിന് അർഹിക്കുന്ന ബഹുമാനം നൽകിയാൽ അത് നിന്നെ തിരിച്ചു സ്നേഹിക്കുമെന്ന് എനിക്കറിയാം. വളരെയധികം കഠിനാധ്വാനം ചെയ്താണ് നീ ഇവിടെയെത്തിയത്. അത് ഇനിയു തുടരുമെന്നും ഉറപ്പാണ്. ഇതൊരു മനോഹരമായ യാത്രയുടെ തുടക്കമാണ്. എല്ലാ ആശംസകളും,” സച്ചിൻ തന്റെ ട്വീറ്റിൽ കുറിച്ചു.

]]>
മുംബൈ ടീമിൽ അവസരമില്ല; അർജുൻ തെണ്ടുൽക്കർ ഗോവയ്ക്കായി കളിക്കും https://malayalees.ch/arjun-tendulkar-play-goa/ Fri, 12 Aug 2022 08:03:17 +0000 https://malayalees.ch/?p=66314 ഓൾറൗണ്ടറും ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കർ വരുന്ന ആഭ്യന്തര സീസണിൽ ഗോവയ്ക്കായി കളിക്കും. മുംബൈ ടീമിൽ അവസരം ലഭിക്കാത്തതിനെ തുടർന്നാണ് താരം ഗോവയിലേക്ക് മാറുന്നത്. ഗോവയ്ക്കായി കളിക്കാൻ അർജുന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ അനുമതി നൽകിയിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, മുംബൈ ഇന്ത്യൻസിൻ്റെ കേപ്‌ടൗൺ ഫ്രാഞ്ചൈസി വമ്പൻ താരങ്ങളെ ടീമിലെത്തിച്ചു. ദക്ഷിണാഫ്രിക്കയുടെ സിഎസ്എ ടി-20 ലീഗിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരിക്കുന്ന ഫ്രാഞ്ചൈസിയാണ് എംഐ കേപ്‌ടൗൺ. റാഷിദ് ഖാൻ, കഗീസോ റബാഡ, സാം കറൻ, ലിയാം ലിവിങ്സ്റ്റൺ, ഡെവാൾഡ് ബ്രെവിസ് എന്നീ താരങ്ങൾ കേപ്‌ടൗണിനായി കളിക്കുമെന്ന് അധികൃതർ അറിയിച്ചു.

ലേലത്തിനു മുൻപ് ഓരോ ടീമിനും അഞ്ച് താരങ്ങളെ വീതം ടീമിലെത്തിക്കാൻ അനുവാദമുണ്ട്. ഇതിൽ മൂന്ന് വിദേശതാരങ്ങളും ഒരു ദക്ഷിണാഫ്രിക്കൻ താരവും ഒരു ദക്ഷിണാഫ്രിക്കൻ അൺ കാപ്പ്ഡ് താരവും ഉൾപ്പെട്ടിരിക്കണം. റാഷിദ്, കറൻ, ലിവിങ്സ്റ്റൺ എന്നിവർ വിദേശതാരങ്ങളാണ്. കഗീസോ റബാഡയാണ് ദക്ഷിണാഫ്രിക്കൻ താരം. മുംബൈ ഇന്ത്യൻസിൻ്റെ തന്നെ താരമായ ഡെവാൾഡ് ബ്രെവിസ് അൺകാപ്പ്ഡ് താരമാവും.

വേറെ ഒരു ടീമും തങ്ങളുടെ സൈനിങുകൾ പ്രഖ്യാപിച്ചിട്ടില്ല. ജോസ് ബട്‌ലർ, മൊയീൻ അലി, ഫാഫ് ഡുപ്ലെസി, ക്വിൻ്റൺ ഡികോക്ക്, ഡേവിഡ് മില്ലർ തുടങ്ങി നിരവധി താരങ്ങൾ ലീഗിൽ കളിക്കും. ആകെ 11 ഇംഗ്ലീഷ് താരങ്ങൾ ലീഗിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലീഗിലെ ഏറ്റവുമധികം താരങ്ങൾ ഇംഗ്ലണ്ടിൽ നിന്നാണ്. 10 താരങ്ങളുള്ള ശ്രീലങ്ക രണ്ടാമതാണ്. പാകിസ്താൻ താരങ്ങൾ ലീഗിൽ കളിക്കില്ല. ലീഗിൽ ഇന്ത്യൻ താരങ്ങൾ കളിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുയർന്നെങ്കിലും അതേപ്പറ്റി വ്യക്തതയില്ല. വരുന്ന ആഴ്ചയിൽ തന്നെ ലേലം നടക്കും.

]]>
ശ്രീശാന്തിന് വില 75 ലക്ഷം, അർജുൻ ടെണ്ടുൽക്കർക്ക് 20 ലക്ഷം; ഐപിഎൽ ലേലം 18ന് https://malayalees.ch/ipl-auction-2021/ Sat, 06 Feb 2021 08:46:11 +0000 https://malayalees.ch/?p=39813 മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള താരലേലത്തിൽ രജിസ്റ്റർ ചെയ്തത് 1097 കളിക്കാർ. 814 ഇന്ത്യൻ താരങ്ങളും 283 വിദേശികളുമാണ് ലേലത്തിനുള്ളത്. 61 കളിക്കാരാണ് ലേലം വഴി ഐപിഎൽ ഫ്രാഞ്ചൈസികളിലെത്തുക. ഇതിൽ 22 പേർ വിദേശികളാകും.

ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്, ഓസീസ് താരം മിച്ചൽ സ്റ്റാർക് എന്നിവർ രജിസ്റ്റർ ചെയ്തിട്ടില്ല. മലയാളി താരം എസ് ശ്രീശാന്ത്, മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ എന്നിവർ ലേലത്തിന്റെ ഭാഗമാണ്.

75 ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ അടിസ്ഥാന വില. മുൻ ചെന്നൈ താരങ്ങളായ കേദാർ യാദവ്, ഹർഭജൻ സിങ്, സ്റ്റീവ് സ്മിത്ത്, ഗ്ലൻ മാക്‌സ്‌വെൽ, കോളിൻ ഇൻഗ്രം, മാർക് വുഡ്, മുഈൻ അലി എന്നിവർക്ക് രണ്ടു കോടിയാണ് വില.

അർജുൻ ടെണ്ടുൽക്കറുടെ അടിസ്ഥാന വില 20 ലക്ഷമാണ്. ചേതേശ്വർ പുജാരയ്ക്ക് അമ്പത് ലക്ഷവും ഹനുമാൻ വിഹാരിക്ക് ഒരു കോടിയും. ആരോൺ ഫിഞ്ച്, ഉമേഷ് യാദവ്, മാർനസ് ലബുഷനെ, ഷെൽഡ്രൺ കോട്രൽ എന്നിവരുടെ അടിസ്ഥാന വിലയും ഒരു കോടിയാണ്.

മുജീബുറഹ്‌മാൻ, അലക്‌സ് കാരി, നഥാൻ കൗണ്ടർ നൈൽ, റിച്ചാർഡ്‌സൺ എന്നിവർക്ക് ഒന്നരക്കോടിയാണ് അടിസ്ഥാന വില. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 16കാരൻ നൂർ അഹ്‌മദ് ലകൻവാൽ ആണ് രജിസ്റ്റർ ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ താരം. 20 ലക്ഷം രൂപയാണ് അടിസ്ഥാന വില.

]]>