Arjun Ayanki – malayalees.ch https://malayalees.ch Malayalam Online News Portal Wed, 04 May 2022 12:23:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Arjun Ayanki – malayalees.ch https://malayalees.ch 32 32 അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ https://malayalees.ch/recommendation-to-impose-cap-on-arjun-ayanki/ Wed, 04 May 2022 12:23:31 +0000 https://malayalees.ch/?p=61260 കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതിയ അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ. സ്വര്‍ണക്കടത്ത് കേസ്, ക്വട്ടേഷന്‍ കേസുകളില്‍ ഉള്‍പ്പെടെ കാപ്പ ചുമത്താമെന്ന് പൊലീസ് റിപ്പോര്‍ട്ട്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഡിഐജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയാണ് അര്‍ജുന്‍ ആയങ്കി. അതുകൊണ്ട് തന്നെ അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പു ചുമത്താമെന്ന് കാട്ടി കണ്ണൂര്‍ ഡിഐജിക്ക് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിന്മേല്‍ ഡിഐജി വീണ്ടും വിശദീകരണം തേടി. അതിന്റെ പശ്ചാത്തലത്തില്‍ വിശദമായ പുതിയ റിപ്പോര്‍ട്ടാണ് കമ്മീഷണര്‍ ആര്‍.ഇളങ്കോ ഡിഐജി രാഹുല്‍ ആര്‍.നായര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ അര്‍ജുനെതിരെ കാപ്പ ചുമത്താമെന്ന ശുപാര്‍ശയാണുള്ളത്.

]]>
സ്വർണക്കടത്ത് കേസ് പ്രതിയുടെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ല; അർജുൻ ആയങ്കിക്ക് മറുപടിയുമായി ഡിവൈഎഫ്ഐ https://malayalees.ch/dyfi-response-arjun-ayankis-facebook-post/ Tue, 26 Apr 2022 04:19:35 +0000 https://malayalees.ch/?p=60676 അർജുൻ ആയങ്കിയുടെ ഫേസ്ബുക് പോസ്റ്റിന് മറുപടിയുമായി ഡിവൈ എഫ് ഐ സംസ്ഥാന നേതൃത്വം. സ്വർണക്കടത്ത് കേസ് പ്രതിയുടെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഡിവൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് . അർജുൻ ആയങ്കിക്കെതിരായ നിയമനടപടി തുടരും. ഡിവൈ എഫ് ഐയുടെ ലേബലിൽ നടത്തിയ തെറ്റായ കാര്യങ്ങളാണ് തുറന്നുകാണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി ബന്ധമുള്ള ചിലർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന ആരോപണം ഡിവൈ എഫ് ഐ തള്ളി. അർജുൻ ആയങ്കിയെ സംരക്ഷിക്കില്ലെന്ന ഡിവൈ എഫ് ഐ നിലപാടിൽ പ്രകോപിതനായാണ് ആരോപണങ്ങളെന്നും ഡിവൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഡിവൈഎഫ്ഐക്ക് മുന്നറിയിപ്പുമായി അ‍ർജുൻ ആയങ്കി ഫേസ്ബുക്കിൽ കുറിപ്പിട്ടത്. വെറുതെ എന്നെക്കൊണ്ട് എല്ലാ കാര്യങ്ങളും പറയിപ്പിക്കരുതെന്നും തുറന്ന് പറഞ്ഞാൽ പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഡിവൈഎഫ്ഐ നേതൃത്വം ഉത്തരവാദിത്തം പറയേണ്ടി വരുമെന്നുമെന്നുമായിരുന്നു അർജുന്റെ മുന്നറിയിപ്പ്. വിചാരണ ചെയ്യുന്ന സാഹചര്യം വന്നാൽ പ്രതികരിക്കാൻ നിർബന്ധിതനാകുമെന്നും അർജുൻ ആയങ്കി പറഞ്ഞിരുന്നു.

അധോലോകത്തിൽ അതിഥികളായ അഭിനവ വിപ്ലവകാരികൾ ആരെന്ന് ചൂണ്ടിക്കാണിക്കാൻ നിൽക്കുന്നില്ല. അനാവശ്യമായി ഉപദ്രവിക്കാൻ നിന്നാൽ അതാർക്കും ഗുണം ചെയ്യില്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. സ്വർണക്കടത്ത് ക്വട്ടേഷൻ കേസിൽ ഉൾപെട്ട് ജാമ്യത്തിൽ കഴിയുന്ന അർജുൻ ആയങ്കി മുന്നറിയിപ്പ് നൽകുന്നു. അർജുൻ ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള പ്രതികരണം.

]]>
കരിപ്പൂർ സ്വർണക്കടത്ത് കേസ്; ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്ത് വിട്ടയച്ചു https://malayalees.ch/karipur-goldsmuggling-case-akash/ Tue, 20 Jul 2021 04:07:15 +0000 https://malayalees.ch/?p=46986 കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലേരിയെ ചോദ്യം ചെയ്തതിന് ശേഷം കസ്റ്റംസ് വിട്ടയച്ചു. ആകാശിന്റെ ചോദ്യം ചെയ്യൽ പന്ത്രണ്ട് മണിക്കൂർ നീണ്ടു നിന്നു. കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കി സ്വർണക്കവർച്ചയ്ക്കായി ഗുണ്ടാ സംഘങ്ങളുടെ പിന്തുണ തേടിയതായി കണ്ടെത്തിയിരുന്നു.

ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിക്ക് അർജുൻ ആയങ്കിയുമായുളള ബന്ധത്തെക്കുറിച്ച് കസ്റ്റംസിന് മൊഴി കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചത്. തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടിസ് നൽകുകയായിരുന്നു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ആകാശ് തില്ലങ്കേരി കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസിൽ ചോദ്യം ചെയ്യലിനായി എത്തിയത്.

]]>
കരിപ്പൂർ സ്വർണക്കള്ളക്കടത്ത് കേസ്; രണ്ട് പേർ കൂടി കസ്റ്റഡിയിൽ https://malayalees.ch/customs-taken-two-more-in-custody-on-karipur-gold-smuggling-case/ Tue, 13 Jul 2021 08:13:24 +0000 https://malayalees.ch/?p=46709 കരിപ്പൂർ സ്വർണക്കള്ളക്കടത്ത് കേസിൽ രണ്ട് പേർ കൂടി കസ്റ്റംസ് കസ്റ്റഡിയിൽ. കേസിലെ പ്രതി അർജുൻ ആയങ്കി, ടി. പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി എന്നിവർക്ക് സിം കാർഡ് എടുത്ത് നൽകിയതായി കരുതുന്ന രണ്ട് പേരാണ് കസ്റ്റഡിയിലായത്.

പാനൂർ സ്വദേശികളായ അജ്മൽ, സുഹൃത്ത് ആഷിഖ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പാനൂർ സ്വദേശിനി ഷക്കീനയുടെ മകനാണ് അജ്മൽ. ഷക്കീനയെ ഇന്നലെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. അർജുൻ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് ഷക്കീനയുടെ പേരിലെടുത്ത നാല് സിം കാർഡുകളാണെന്ന് കണ്ടെത്തിയിരുന്നു.

കേസിൽ ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്യുന്നത്. ഷാഫിയുടെ ചോദ്യംചെയ്യലിന് ശേഷമായിരിക്കും കൊടി സുനി അടക്കമുള്ളവരെ കസ്റ്റംസ് ചോദ്യം ചെയ്യുക. ഷാഫിയെ ചോദ്യം ചെയ്യുമ്പോൾ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്.

]]>
അർജുൻ ആയങ്കിയുടെ വാഹനം കസ്റ്റംസിന് വിട്ടു നൽകും https://malayalees.ch/arjun-ayankis-vehicle/ Mon, 12 Jul 2021 11:48:14 +0000 https://malayalees.ch/?p=46674 രാമനാട്ടുകര സ്വർണക്കവർച്ചാ കേസ് പ്രതി അർജുൻ ആയങ്കി ഉപയോഗിച്ച വാഹനം പൊലീസ് ഇന്ന് കസ്റ്റംസിന് വിട്ടു നൽകും. കേസ് അന്വേഷിക്കുന്ന കൊച്ചി കസ്റ്റംസ് യൂണിറ്റ് വാഹനം വിട്ടു നൽകണമെന്നാവശ്യപ്പെട്ട് പരിയാരം പൊലീസിൽ അപേക്ഷ നൽകിയിരുന്നു.

കഴിഞ്ഞ മാസം 27 നാണ് അർജുൻ ആയങ്കി ഉപയോഗിച്ചിരുന്ന കെ എൽ 13 എ ആർ 7789 നമ്പറിലുള്ള ചുവപ്പ് സ്വിഫ്റ്റ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നിലവിൽ പരിയാരം പൊലീസ് സ്റ്റേഷനിലാണ് വാഹനം സൂക്ഷിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിൽ നിർണായക തെളിവാണ് ഈ വാഹനം.

]]>
കരിപ്പൂർ സ്വർണ്ണക്കടത്ത് ; അർജുൻ ആയങ്കിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കസ്റ്റംസ് https://malayalees.ch/karipur-gold-smuggling-case-arjun-ayanki-customs/ Tue, 06 Jul 2021 11:55:31 +0000 https://malayalees.ch/?p=46442 കരിപ്പൂർ സ്വർണ കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതി അർജുൻ ആയങ്കിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. അർജുൻ ആയങ്കിയെ ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകി.

ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് അർജുൻ ആയങ്കിയെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ ഹാജരാക്കി. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ അർജുൻ ആയങ്കിയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസിന്റെ ആവശ്യം.

അർജുൻ ആയങ്കി നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് കസ്റ്റംസ് റിപ്പോർട്ടിൽ പറയുന്നു. സ്വർണക്കടത്ത് സംഘത്തെക്കുറിച്ച് അറിയില്ലെന്ന് ആദ്യം പറഞ്ഞു, എന്നാൽ ഷാഫി നൽകിയ മൊഴി ഇതിന് വിരുദ്ധമാണ്. വീട് വയ്ക്കാനായി ഭാര്യയുടെ അമ്മ പണം നൽകിയെന്നാണ് അർജുൻ ആയങ്കി മൊഴി നൽകിയത്. എന്നാൽ ഇന്നലെ ഭാര്യ കസ്റ്റംസിന് നൽകിയ മൊഴിയിൽ തന്റെ അമ്മ അങ്ങനെയൊരു പണം നൽകിയിട്ടില്ലെന്നാണ് അറിയിച്ചത്. ഇങ്ങനെ അർജുൻ ആയങ്കി നൽകിയ പരസ്പര വിരുദ്ധമായ മൊഴികളിൽ കൂടുതൽ വ്യക്തത തേടിയാണ് കൂടുതൽ ചോദ്യം ചെയ്യാൻ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടത്.

അതേസമയം, ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിയ്ക്കും ഷാഫിക്കും സ്വർണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്നും കസ്റ്റംസ് പറഞ്ഞു.
ഇതിനിടെ തന്നെ കസ്റ്റംസ് നഗ്നനാക്കി മർദിച്ചെന്ന് അർജുൻ ആയങ്കി കോടതിയിൽ പറഞ്ഞു. പൊലീസ് സൂപ്രണ്ടിന്റെ മുറിൽ വെച്ചാണ് തന്നെ മർദിച്ചതെന്നും അർജുൻ ആയങ്കി കോടതിയോട് വ്യക്തമാക്കി.

]]>
അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും; ഭാര്യയെ ചോദ്യം ചെയ്യാൻ കസ്റ്റംസ് https://malayalees.ch/customs-will-questioning-arjun-ayanki-today/ Mon, 05 Jul 2021 04:08:14 +0000 https://malayalees.ch/?p=46342 കരിപ്പൂർ സ്വർണ കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതി അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കേസിൽ ചില നിർണായക വിവരങ്ങൾ കൂടി കസ്റ്റംസിന് ലഭിക്കേണ്ടതുണ്ട്. നാളെ അർജുന്റെ കസ്റ്റഡി കാലാവധി അവസാനിക്കും.

അർജുന്റെ ഭാര്യയേയും ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. അർജുന്റെ ഭാര്യയോട് രാവിലെ 11 മണിക്ക് കസ്റ്റംസ് പ്രിവന്റീവിന്റെ കൊച്ചിയിലെ ഓഫിസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരെത്തിയ കസ്റ്റംസ് സംഘം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അർജുന്റെ ഭാര്യയ്ക്ക് നോട്ടിസ് നൽകുകയായിരുന്നു.

]]>
പരിയാരത്ത് കണ്ടെത്തിയ കാർ അർജുൻ ആയങ്കി ഉപയോഗിച്ചതെന്ന് സ്ഥിരീകരണം https://malayalees.ch/police-confirm-founded-car-in-pariyaram-owned-by-sajesh/ Mon, 28 Jun 2021 04:26:57 +0000 https://malayalees.ch/?p=46093 പരിയാരത്ത് കണ്ടെത്തിയ സ്വിഫ്റ്റ് കാർ അർജുൻ ആയങ്കി ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ച് പൊലീസ്. കാർ മുൻ ഡിവൈഎഫ്‌ഐ പ്രവർത്തകൻ സജേഷിന്റെ പേരിലുള്ളതു തന്നെയെന്നും പൊലീസ് അറിയിച്ചു. സ്വർണക്കവർച്ച അന്വേഷണ സംഘത്തിന് പരിയാരം പൊലീസ് വിവരങ്ങൾ കൈമാറി.

അർജുൻ ആയങ്കി ഉപയോഗിച്ച കാർ നേരത്തേ അഴീക്കൽ ഭാഗത്തു നിന്ന് കണ്ടെത്തിയിരുന്നു. ഇത് പിന്നീട് പൊലീസ് കസ്റ്റഡിയിൽ നിന്ന് കാണാതായി. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കാറിന്റെ ഉടമ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായിരുന്ന സി. സജേഷാണെന്ന വിവരം പുറത്തുവന്നു. കാർ തന്റേതാണെന്നും ആശുപത്രി ആവശ്യത്തിന് അർജുൻ ആയങ്കിക്ക് നൽകിയതാണെന്നും ചൂണ്ടിക്കാട്ടി സജേഷ് കണ്ണൂർ ഡിവൈഎസ്പിക്ക് പരാതി നൽകി. സംഭവം വിവാദമായതോടെ സജേഷിനെ ഡിവൈഎഫ്‌ഐ പുറത്താക്കി. സിപിഐഎമ്മിൽ നിന്നും ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു.

]]>
രാമനാട്ടുകര സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ അര്‍ജുന്‍ ആയങ്കിയെന്ന് കസ്റ്റംസ് https://malayalees.ch/arjun-ayanki-is-the-mastermind-behind-the-ramanattukara-smuggling/ Fri, 25 Jun 2021 08:23:28 +0000 https://malayalees.ch/?p=46051 രാമനാട്ടുകര സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ അര്‍ജുന്‍ ആയങ്കിയെന്ന് കസ്റ്റംസ് റിപ്പോര്‍ട്ട്. കരിപ്പൂരില്‍ സ്വര്‍ണം എത്തിച്ച മുഹമ്മദ് ഷഫീഖിന് 40,000രൂപയും വിമാനടിക്കറ്റുമാണ് അർജുൻ വാഗ്ദാനം നല്‍കിയിരുന്നത്. മഞ്ഞു മലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും ഷഫീഖിൻറെ കസ്റ്റഡി അപേക്ഷയിൽ കസ്റ്റംസ് പറയുന്നു.

രാമനാട്ടുകരയിൽ അഞ്ച്​ പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 2,333 ഗ്രാം സ്വര്‍ണം പിടികൂടിയതിന് പിന്നില്‍ വലിയ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. കണ്ണൂര്‍ അഴീക്കോട് സ്വദേശി അര്ജുന്‍ ആയങ്കിക്ക് സ്വര്‍ണകടത്തില്‍ മുഖ്യ പങ്കുണ്ടെന്നാണ് കസ്റ്റംസ് നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. സ്വര്‍ണവുമായി വിമാനത്താവളത്തില്‍ നിന്നും പിടികൂടിയ മുഹമ്മദ് ഷെഫീഖ് കരിയർ മാത്രമാണ്.

40,000രൂപയും വിമാനടിക്കറ്റും ആയിരുന്നു ഷെഫീഖിന് വാഗ്ദാനം നല്‍കിയത്. സ്വർണവുമായി വരുമ്പോൾ താൻ വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുമെന്ന് അർജുൻ ഷെഫീഖിനെ അറിയിച്ചിരുന്നു. വിമാനത്താവളത്തിൽ എത്തിയ ഉടനെ ഷർട്ട് മാറ്റി വരാനും ആവശ്യപ്പെട്ടുവെന്നും ഷെഫീഖ് മൊഴി നല്‍കിയതായി കസ്റ്റംസ് പറയുന്നു.

ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് മഞ്ഞു മലയിലെ ഒരു കഷണം മാത്രമാണെന്നും കൂടുതല്‍ പേര് ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കസ്റ്റംസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സലിം എന്നയാള്‍ വഴിയാണ് മുഹമ്മദിനെ പരിചയപ്പെട്ടതെന്നും അതുവഴി അര്ജ്ജുനിലേക്കെത്തിയെന്നുമാണ് ഷെഫീഖിന്റെ മൊഴി. രണ്ടുപേര്‍ ചേര്‍ന്നാണ് സ്വര്‍ണമടങ്ങിയ പെട്ടി വിദേശത്ത് വെച്ച് തനിക്ക് കൈമാറിയതെന്നും ഷെപീഖ് മൊഴി നല്കിയിട്ടുണ്ട്.

ഷെഫീഖിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് കസ്റ്റംസ്ന്റെ ആവശ്യം. അര്‍ജുനെ ചോദ്യം ചെയ്യുന്നതായി കസ്റ്റംസ് നോട്ടീസയച്ചു. തിങ്കളാഴ്ച രാവിലെ 10.30 ന് ചോദ്യം ചെയ്യാന്‍ ഹാജരാകാനാണ് കസ്റ്റംസിന്റെ നോട്ടീസ്. ഷെഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അര്‍ജുനെ ചോദ്യം ചെയ്യുന്നത്.

]]>