aritha babu – malayalees.ch https://malayalees.ch Malayalam Online News Portal Mon, 05 Apr 2021 11:49:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png aritha babu – malayalees.ch https://malayalees.ch 32 32 ആരിഫ് അപമാനിച്ചത് തൊഴിലാളികളെ, പരാമര്‍ശം വേദനിപ്പിച്ചു: അരിത ബാബു https://malayalees.ch/ariff-insulted-laborers-says-aritha-babu/ Mon, 05 Apr 2021 11:49:41 +0000 https://malayalees.ch/?p=42491 എ എം ആരിഫ് എംപിയുടെ പരിഹാസം വിഷമമുണ്ടാക്കിയെന്ന് കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബു. തൊഴിലാളി വർഗത്തെയാണ് ആരിഫ് അപമാനിച്ചത്. ആരിഫിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അരിത ബാബു പറഞ്ഞു.

പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നത്. കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. പ്രാരാബ്ധമാണ് മാനദണ്ഡമെങ്കില്‍ പറയണമെന്നും ആരിഫ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന എൽഡിഎഫ് വനിതാ സംഗമത്തിലായിരുന്നു പരിഹാസം. അരിതയുടെ പ്രതികരണം ഇങ്ങനെ..

ഒരു ജനപ്രതിനിധിയായ അദ്ദേഹത്തിന്‍റെ നാവില്‍ നിന്ന് ഇങ്ങനെയുള്ള വാക്കുകള്‍ കേള്‍ക്കേണ്ടിവന്നത് സങ്കടമുണ്ടാക്കി. എന്നെ മാത്രം പറഞ്ഞതായിരുന്നെങ്കില്‍ സങ്കടമില്ലായിരുന്നു. അധ്വാനിക്കുന്ന മുഴുവന്‍ തൊഴിലാളി വര്‍ഗത്തെ കൂടിയാണ് അദ്ദേഹം അവഹേളിച്ചത്. രാഷ്ട്രീയം ഒരു സേവനമായി കരുതി എന്‍റെ അധ്വാനത്തിലൂടെയാണ് ഞാന്‍ ജീവിക്കുന്നത്. അതില്‍ എനിക്ക് അഭിമാനമുണ്ട്. ഓരോ വീട്ടിലെ സാഹചര്യം കൊണ്ടാണ് ഓരോ തൊഴില്‍ ചെയ്യുന്നത്. കഷ്ടപ്പെട്ട് ജീവിക്കുന്നവര്‍ക്കേ പ്രയാസം അറിയൂ.

]]>
‘ഇത് പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല’; അരിത ബാബുവിനെ പരിഹസിച്ച് എ എം ആരിഫ് https://malayalees.ch/a-m-ariff-mp-mocks-at-aritha-babu/ Mon, 05 Apr 2021 11:47:18 +0000 https://malayalees.ch/?p=42488 കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനെ പരിഹസിച്ച് എ എം ആരിഫ് എംപി. പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നതെന്നായിരുന്നു പരിഹാസം. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന എൽഡിഎഫ് വനിതാ സംഗമത്തിലായിരുന്നു പരിഹാസം.

“ഇത് പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നത്. കേരള നിയമസഭയിലക്കുള്ള തെരഞ്ഞെടുപ്പാണ്. പ്രാരാബ്ധമാണ് മാനദണ്ഡമെങ്കില്‍ പറയണം” എന്നാണ് ആരിഫ് പറഞ്ഞത്.

യുഡിഎഫ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ് അരിത. പശുവിനെ വളര്‍ത്തിയും പാല്‍ വിറ്റും ഉപജീവനം നടത്തുന്ന അരിതയെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ അന്ന് തന്നെ വൈറലായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ ജനിച്ച് അധ്വാനിച്ച് കുടുംബം പുലര്‍ത്തുന്ന സ്ഥാനാര്‍ഥിയെ എംപി പരിഹസിച്ചെന്ന് യുഡിഎഫ് അനുകൂലികള്‍ വിമര്‍ശിക്കുന്നു. എംപിയുടെ പ്രസംഗത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അവര്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

]]>
അരിതാ ബാബുവിന് കെട്ടിവെക്കാനുള്ള കാശുമായി നടൻ സലീംകുമാർ കായംകുളത്തെത്തി https://malayalees.ch/actor-salim-kumar-reached-kayamkulam-for-arita-babu/ Fri, 19 Mar 2021 07:58:46 +0000 https://malayalees.ch/?p=41773 യു.ഡി.എഫ് സ്ഥാനാർഥി അരിതാ ബാബുവിന് കെട്ടിവെക്കാനുള്ള കാശ് നടൻ സലീംകുമാർ നല്‍കി. അരിതാ ബാബു മത്സരിക്കുന്ന കായംകുളത്തെത്തിയാണ് താരം തുക കൈമാറിയത്. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം നാമനിർദേശപത്രിക സമർപ്പണത്തിലും സലീം കുമാര്‍ പങ്കെടുത്തു. മുതുകളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് അരിതാ ബാബു പത്രിക സമര്‍പ്പിച്ചത്.

അരിതക്ക് വിജയാശംസകൾ നേർന്ന സലീം കുമാര്‍ പ്രവർത്തകർക്ക് നിർദേശങ്ങൾ കൂടി നൽകിയതിന് ശേഷമാണ് കായംകുളത്ത് നിന്ന് മടങ്ങിയത്. അരിതാ ബാബുവിന്‍റെ സ്ഥാനാർഥിത്വത്തെ തുടർന്ന് പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ച കെ.പി.സി.സി നേതാക്കളും പത്രികസമർപ്പണത്തിനെത്തിയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് അരിതാ ബാബു. എല്ലാ അര്‍ത്ഥത്തിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുടുംബത്തിലെ അംഗമാണ് അരിതയെന്നായിരുന്നു പേര് പ്രഖ്യാപിച്ച്‌കൊണ്ട് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്. അവര് പോറ്റുന്ന പശുവിന്‍റെ പാല്‍ വിറ്റാണ് ഇവരുടെ കുടുംബം ജീവിക്കുന്നത്. അവശേഷിക്കുന്ന സമയം സാമൂഹിക രാഷ്ട്രീയത്തിന് വേണ്ടി ചെലവഴിക്കുകയും ചെയ്യുന്ന മാതൃക പെണ്‍കുട്ടിയാണ് അരിതയെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകള്‍.15 വർഷത്തോളമായി വിദ്യാർഥി–യൂത്ത് കോൺഗ്രസ് പ്രവർത്തനരംഗത്ത് സജീവമാണ് അരിത.

]]>
കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായി അരിത ബാബു https://malayalees.ch/arita-babu-youngest-candidate-in-congress-assembly-election-2/ Mon, 15 Mar 2021 04:27:51 +0000 https://malayalees.ch/?p=41527 നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായി കായംകുളത്തെ അരിത ബാബു. 27 വയസുള്ള അരിത നിര്‍ധന കുടുംബത്തിലെ അംഗമാണ്. മാതൃക പെണ്‍കുട്ടിയാണ് അരിതയെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനിടെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പശുവിനെ വളര്‍ത്തി പാല്‍വിതരണത്തിലൂടെയാണ് അരിതയും കുടുംബവും ജീവിക്കുന്നത്.

കെഎസ്‌യു കായംകുളം നിയോജക മണ്ഡലം സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് പുതുപ്പള്ളി മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 21ാം വയസില്‍ കൃഷ്ണപുരം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്. ബി കോം ബിരുദധാരി കൂടിയാണ് അരിത.

നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി അരിത നേതൃത്വം നല്‍കി. ഓണാട്ടുകരയുടെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാനും അരിത ഇടപെടുന്നുണ്ട്.കായംകുളം പുതുപ്പള്ളി വടക്കു കൊച്ചുമുറി അജേഷ് നിവാസില്‍ തുളസീധരന്റെയും ആനന്ദവല്ലിയുടെയും മകളാണ്. നിയമ വിദ്യാഭ്യാസത്തിനുള്ള തയാറെടുപ്പിലാണ് അരിത. മികച്ച സംഘാടകയും പ്രാസംഗികയും കൂടിയാണ്.

]]>