Argentina – malayalees.ch https://malayalees.ch Malayalam Online News Portal Thu, 06 Jul 2023 08:27:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Argentina – malayalees.ch https://malayalees.ch 32 32 ‘ഇവിടെ പ്രാക്ടീസ് ചെയ്യാന്‍ ഒരു ഗ്രൗണ്ടില്ല; അര്‍ജന്റീനയെ കൊണ്ടുവരുന്നതിന് പകരം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കൂ’; ആഷിഖ് കുരുണിയന്‍ https://malayalees.ch/indian-footballer-ashiq-kuruniyan-response-to-invitation-argentina-to-kerala/ Thu, 06 Jul 2023 08:27:54 +0000 https://malayalees.ch/?p=83942
അര്‍ജന്റീനയെ കോടികള്‍ മുടക്കി കേരളത്തിലേക്ക് എത്തിരക്കുന്നതിന് പകരം ഫുട്‌ബോളിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടതെന്ന് ഇന്ത്യന്‍ താരം ആഷിഖ് കുരുണിയന്‍. ഒരു പരിശീലന ഗ്രൗണ്ട് പോലും ഇവിടെയില്ലെന്നും ഫുട്‌ബോളിനെ പ്രോത്സാഹിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിന് ആവശ്യമായ സൗകര്യങ്ങളാണ് ആദ്യം ചെയ്യേണ്ടതെന്ന് ആഷിഖ് പറഞ്ഞു.

മലപ്പുറത്ത് നിന്ന് ഒരുപാട് താരങ്ങള്‍ ഐഎസ്എല്ലിലും ദേശീയ ടീമിലും കളിക്കുന്നുണ്ട്. എന്നാല്‍ മലപ്പുറത്ത് ഒരു ഗ്രൗണ്ടില്ല. ആകെയുള്ളത് കോട്ടപ്പടി സ്റ്റേഡിയവും മഞ്ചേരി സ്റ്റേഡിയവും ആണ്. ഈ രണ്ടു സ്റ്റേഡിയവും ടൂര്‍ണമെന്റുകള്‍ക്കല്ലാതെ തുറക്കാറില്ലെന്നും ആഷിഖ് പറയുന്നു.

പ്രൊഫഷണലായി കളിക്കുന്നവര്‍ക്കുള്‍പ്പെടെ പരിശീലനം നടത്താന്‍ ടര്‍ഫ് മാത്രമാണുള്ളത്. അര്‍ജന്റീനയെ കകളിപ്പിക്കുന്നതിനായി കോടികള്‍ മുടക്കുന്നതായി കേട്ടു. എന്നാല്‍ ആദ്യം ചെയ്യേണ്ടത് നാട്ടിലെ താരങ്ങള്‍ക്ക് വളര്‍ന്നുവരാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടതെന്ന് ആഷിഖ് പറഞ്ഞു.

നേരത്തെ അര്‍ജന്റീന ഇന്ത്യയില്‍ കളിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ എഐഎഫ്എഫ് അര്‍ജന്റീനയുടെ ആവശ്യത്തെ സ്വീകരിച്ചിരുന്നില്ല. ആവശ്യമായ ഫണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റം. ഇതിന് പിന്നാലെ അര്‍ജന്റീനയെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ട് മന്ത്രി വി അബ്ദുറഹിമാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് കത്തയച്ചിരുന്നു.

]]>
മെസ്സിയെ പരിശീലിപ്പിക്കാൻ മുൻ അർജന്റീന – ബാഴ്സലോണ പരിശീലകൻ; ജെറാർഡോ മാർട്ടിനോ ഇന്റർ മയാമിയിൽ https://malayalees.ch/former-barcelona-argentina-boss-martino-takes-over-at-inter-miami/ Thu, 29 Jun 2023 11:57:24 +0000 https://malayalees.ch/?p=83533 യൂറോപ്പിലെ ഫുട്ബോൾ ജീവിതം അവസാനിപ്പിച്ച് അമേരിക്കയിലെ മേജർ ലീഗ് സോക്കറിലെ ഇന്റർ മയാമിയിലേക്ക് ചേക്കേറാനൊരുങ്ങുന്ന ലയണൽ മെസ്സിയെ കാത്തിരിക്കുന്നത് സാക്ഷാൽ ജെറാർഡോ മാർട്ടിനോ. മെസ്സിയെ ബാഴ്സലോണയിലും അർജന്റീന കുപ്പായത്തിലും പരിശീലിപ്പിച്ച കോച്ചാണ് അദ്ദേഹം. ജെറാർഡോ മാർട്ടിനോ ക്ലബ്ബുമായി കരാർ ഒപ്പിയിട്ടതായി ഇന്റർ മയാമി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

2013 – 14 സീസണിൽ ബാഴ്സലോണയുടെ പരിശീലകനായിരുന്നു ‘ടാറ്റ’ എന്നറിയപ്പെടുന്ന ജെറാർഡോ മാർട്ടിനോ. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ക്ലബ് വിട്ട ടിറ്റോ വിലനോവക്ക് പകരമായിരുന്നു ജെറാർഡോ മാർട്ടിനോ സ്ഥാനമേൽക്കുന്നത്. പരിശീലകന് കീഴിൽ ആദ്യ പതിനാറു മത്സരങ്ങളിൽ തോൽവിയറിയാതെ ബാഴ്സലോണ കുതിച്ചിരുന്നു. എന്നാൽ, ആ സീസണിൽ സ്പാനിഷ് സൂപ്പർ കപ്പ് മാത്രമേ ടീമിന് നേടാൻ സാധിച്ചുള്ളൂ. കോപ്പ ഡെൽ റെ ഫൈനലിൽ റയൽ മാഡ്രിഡിനോട് പരാജയപ്പെട്ടു. കൂടാതെ, അവസാന ദിവസം വരെ നീണ്ടുനിന്ന ആവേശകരമായ ലാ ലിഗ കിരീട പോരാട്ടത്തിൽ നേരിയ വ്യത്യാസത്തിൽ അത്ലറ്റികോ മാഡ്രിഡിന് മുന്നിൽ ബാഴ്സ വീണു. സീസണിലെ പ്രധാന കിരീടങ്ങൾ നേടാൻ സാധിക്കാതിരുന്നതോടെ ആ സീസണിന്റെ അവസാനം ജെറാർഡോ മാർട്ടിനോ ക്ലബ്ബിൽ നിന്നും രാജിവെച്ചു.

തുടർന്ന്, അദ്ദേഹം അർജന്റീനയുടെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റു. 2014 ഫിഫ ലോകകപ്പിൽ ഫൈനലിൽ ജർമനിയോട് പരാജയപ്പെട്ട് പടിയിറങ്ങിയ അലജാൻഡ്രോ സബെല്ല പിൻഗാമിയായാണ് ടാറ്റ ടീമിലെത്തുന്നത്. അവിടെ അദ്ദേഹത്തെ കാത്തിരുന്നത്, വിഖ്വാതമായ രണ്ടു ഫൈനൽ തോൽവികളായിരുന്നു. 2015ലെയും 2016ലെയും കോപ്പ അമേരിക്കയിൽ ഫൈനലിലെത്തിയ അർജന്റീന, രണ്ടു വർഷവും പെനാൽറ്റി ഷൂട്ട് ഔട്ടിൽ ചിലിയോട് പരാജയപ്പെട്ടു. രണ്ടാമതും പരാജയം നേരിട്ടതോടെ, ഉത്തരവാദിത്വമേറ്റെടുത്ത് അദ്ദേഹം രാജി പ്രഖ്യാപിച്ചു.

തുടർന്ന്, അമേരിക്കൻ മേജർ ലീഗ് സോക്കറിൽ അറ്റ്ലാന്റ യുണൈറ്റഡിന്റെ പരിശീലകനായി അദ്ദേഹം നിയമിതനായി. ഒരു വർഷം മാത്രം ടീമിനൊപ്പം നിന്ന പരിശീലകൻ ക്ലബിന് ആദ്യ കിരീടം നേടികൊടുത്താൻ പടിയിറങ്ങിയത്. ഖത്തർ ലോകകപ്പിൽ മെക്സിക്കോയെ പരിശീലിപ്പിച്ച ശേഷമാണ് നിലവിൽ മേജർ ലീഗിലെ തന്നെ ഇന്റർ മയാമിയുടെ ഭാഗമാകുന്നത്.

]]>
ലോകകപ്പിന് ശേഷം അർജന്റീനയുടെ ആദ്യ മത്സരം; രണ്ടര മണിക്കൂറിനുള്ളിൽ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയി https://malayalees.ch/1-million-apply-for-tickets-to-watch-argentina-play-panama/ Sat, 18 Mar 2023 04:32:08 +0000 https://malayalees.ch/?p=78208 ഖത്തറിൽ ട്രോഫി നേടിയതിന് ശേഷം ആദ്യമായി അർജന്റീന നാട്ടിൽ കളിക്കുന്നത് കാണാൻ ടിക്കറ്റിനായി ഓൺലൈൻ രജിസ്റ്റർ ചെയ്തത് ഒരു മില്യണിൽ അധികം ആളുകൾ.

വെറും രണ്ടര മണിക്കൂറിനുള്ളിൽ മത്സരത്തിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റ് പോയിയാതായി അർജന്റീനിയൻ മാധ്യമം ഫോക്സ് സ്പോർട്സ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 24 ന് പനാമക്കെതിരെ നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റിനാണ് വെബ്‌സൈറ്റിൽ 1.3 മില്യൺ ആളുകൾ രജിസ്റ്റർ ചെയ്തത്.

ബ്യൂണസ് അയേഴ്‌സിലെ എൽ മോണ്യുമെന്റൽ സ്‌റ്റേഡിയത്തിലാണ് അർജന്റീനയും പനാമയും തമ്മിലുള്ള സൗഹൃദ മത്സരം നടക്കുക. 80,000 മാണ് സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി. ലോകകപ്പ് നേട്ടത്തിന് ശേഷം ആദ്യമായി സ്വന്തം മണ്ണിൽ അർജന്റീന പന്ത് തട്ടാൻ ഇറങ്ങുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ മത്സരത്തിന്. 30 ഡോളറാണ് സാധാരണ ടിക്കറ്റിന്റെ വില. പ്രീമിയം ടിക്കറ്റിന്‍റെ വില 130 ഡോളറാണ്.

തിങ്കളാഴ്ച മുതൽ ടീം സ്ക്വാഡിലെ അംഗങ്ങൾ അർജന്റീനയുടെ തലസ്ഥാനത്ത് എത്തുന്നുണ്ട്. മാർച്ച് 28 ന് സാന്റിയാഗോ ഡെൽ എസ്റ്റെറോ പ്രവിശ്യയിൽ കുറക്കാവോയ്‌ക്കെതിരെ അർജന്റീന മറ്റൊരു സൗഹൃദ മത്സരം കളിക്കും.

]]>
കാണാതായ യുവാവ് സ്രാവിൻ്റെ വയറ്റിൽ; വീട്ടുകാർ തിരിച്ചറിഞ്ഞത് ടാറ്റൂ കണ്ട് https://malayalees.ch/missing-man-found-shark-stomach/ Thu, 02 Mar 2023 04:35:28 +0000 https://malayalees.ch/?p=77166 കാണാതായ യുവാവിൻ്റെ ശരീരാവശിഷ്ടങ്ങൾ സ്രാവിൻ്റെ വയറ്റിൽ നിന്ന് കണ്ടെത്തി. അർജൻ്റീനയിൽ 32കാരനായ ഡിയേഗോ ബരിയയാണ് മരണപ്പെട്ടത്. ഫെബ്രുവരി 18ന് കാണാതായ ഇയാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടിയിരുന്നില്ല. പിന്നീട് മത്സ്യത്തൊഴിലാളികൾ പിടികൂടിയ സ്രാവിൻ്റെ വയറ്റിൽ യുവാവിൻ്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. യുവാവിൻ്റെ ടാറ്റൂ കണ്ടാണ് കുടുംബം ശവശരീരം തിരിച്ചറിഞ്ഞത്.

ഫെബ്രുവരി 18 ന് അർജൻ്റീനയിലെ ചുബുറ്റ് പ്രവിശ്യയിൽ ക്വാഡ് സവാരി നടത്തുന്നതായാണ് അവസാനം ഡിയേഗോയെ ആളുകൾ കണ്ടത്. പ്രദേശത്താകമാനം തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടുകിട്ടിയില്ല. ഡിയേഗോയുടെ വാഹനം ഫെബ്രുവരി 20ന് പ്രദേശത്തുനിന്ന് ലഭിക്കുകയും ചെയ്തു. 10 ദിവസങ്ങൾക്കു ശേഷം ബരിയയുടെ സൈക്കിൾ കണ്ടെത്തിയ സ്ഥലത്തിനടുത്ത് കടലിൽ നിന്ന് മൂന്ന് സ്രാവുകളെ പിടികൂടിയെന്ന് രണ്ട് മത്സ്യത്തൊഴിലാളികൾ അറിയിച്ചു. സ്രാവിനെ മുറിച്ചുനോക്കിയപ്പോൾ ബരിയയുടെ കൈയുടെ അവശിഷ്ടങ്ങൾ കണ്ടുകിട്ടി. ഉടൻ തന്നെ ഇവർ കോസ്റ്റ് ഗാർഡിനെ വിവരമറിയിക്കുകയായിരുന്നു.

ഡിയേഗോ എങ്ങനെ കടലിലെത്തി എന്നത് വ്യക്തമല്ല. ഒന്നുകിൽ വാഹനാപകടം ഉണ്ടായി അദ്ദേഹം കടലിലേക്ക് തെറിച്ചുവീണതോ അല്ലെങ്കിൽ കടലിൽ നിന്നുള്ള വലിയ തിരയിൽ പെട്ട് വീണതോ ആവാമെന്നാണ് പ്രാഥമിക നിഗമനം.

]]>
മികച്ച ആരാധകർ അർജന്റീനയുടേത്; ഫിഫ പുരസ്‌കാര തിളക്കത്തിൽ അർജന്റീന; നേടിയത് നാല് അവാർഡുകൾ https://malayalees.ch/fifa-awards-2023-team-agentina-bags-4-awards/ Tue, 28 Feb 2023 04:31:29 +0000 https://malayalees.ch/?p=77012 ആഗോള ഫുട്‌ബോൾ സംഘടനയായ ഫിഫയുടെ കഴിഞ്ഞ സീസണിലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം കരസ്ഥമാക്കി ലയണൽ മെസി. മെസി മാത്രമല്ല, അർജന്റീനയുടേത് മാത്രമായി 4 അവാർഡുകളാണ് ലഭിച്ചത്. ഫിഫയുടെ മികച്ച ഫുട്‍ബോളർ- ലിയോ മെസി, മികച്ച ഫിഫ ഗോൾകീപ്പർ- എമിലിയാനോ മാർട്ടിനെസ്, മികച്ച ഫിഫ പുരുഷ കോച്ച് – ലിയോണൽ സ്കലോനി, മികച്ച ഫിഫ ഫാൻ അവാർഡ്- അർജന്റീനിയൻ. തുടങ്ങി നാല് അവാർഡുകളാണ് അർജന്റീന സ്വന്തമാക്കിയത്.(fifa awards 2023 team agentina bags 4 awards)

വേദിയിൽ എത്തുന്നത് ഒരു ബഹുമതിയാണെന്നും വിജയിക്കാൻ സാധിച്ചത് അതിലും മഹത്തരമാണെന്നും ചടങ്ങിൽ മെസി പറഞ്ഞു. ലോകകപ്പ് നേടുകയെന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്നും അർജന്റീനയിലെ സഹതാരങ്ങൾക്കും കുടുംബത്തിനും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പിൽ കിരീടത്തിന് ഒപ്പം ഗോൾഡൻ ബോളും മെസി സ്വന്തമാക്കിയിരുന്നു.എംബപ്പെ ലോകകപ്പിൽ ടോപ് സ്കോറർ ആയി എങ്കിലും ലോക കിരീടം നേടിയില്ല എന്നതു കൊണ്ട് മെസിക്ക് മുകളിൽ എത്താൻ ആയില്ല. കരീം ബെൻസീമക്ക് അവസാന സീസൺ വളരെ മികച്ചതായിരുന്നു. ബെൻസീമ റയലിനൊപ്പം ചാമ്പ്യൻസ് ലീഗും നേടിയിരുന്നു. മെസി ഇത് രണ്ടാം തവണയാണ് ഫിഫ ബെസ്റ്റ് സ്വന്തമാക്കുന്നത്. 2019ലും മെസി ഫിഫ ബെസ്റ്റ് പുരസ്കാരം നേടിയിരുന്നു.

അർജന്റീനയുടെ എമിലിയാനോ മാർട്ടിനസ് ദ ബെസ്റ്റ് ഫിഫ ഫുട്‌ബോൾ അവാർഡിലെ മികച്ച പുരുഷ ഗോൾ കീപ്പറിനുള്ള അവാർഡ് നേടി. ഗോൾ കീപ്പർമാരുടെ സാധ്യതാ പട്ടികയിൽ മൊറോക്കോയുടെ യാസീൻ ബനോ, അർജന്റീനയുടെ എമിലിയാനോ മാർട്ടിനസ്, ബെൽജിയത്തിന്റെ തിബോ കോർട്ടുവ എന്നിവരാണ് ഉണ്ടായിരുന്നത്. ഫിഫയുടെ ഏറ്റവും മികച്ച പുരുഷ പരിശീലകനുള്ള ജേതാവ് അർജന്റീനയുടെ ലോകകപ്പ് നേടിയ പരിശീലകൻ ലയണൽ സ്‌കലോണിയാണ്.

ജോതാക്കളുടെ ലിസ്റ്റ് ഇങ്ങനെ:

മികച്ച പുരുഷ താരം: ലയണൽ മെസ്സി
മികച്ച വനിതാ താരം: അലക്സിയ പുട്ടെല്ലസ്
മികച്ച പുരുഷ ഗോൾകീപ്പർ: എമിലിയാനോ ഡിബു മാർട്ടിനെസ്
മികച്ച വനിതാ ഗോൾകീപ്പർ: മേരി ഇയർപ്‌സ്
മികച്ച പുരുഷ പരിശീലകൻ: ലയണൽ സ്‌കലോനി
മികച്ച വനിതാ കോച്ച്: സറീന വിഗ്മാൻ
മികച്ച പുഷ്കാസ് അവാർഡ്: മാർസിൻ ഒലെക്സി
മികച്ച ആരാധകനുള്ള പുരസ്കാരം: അർജന്റീന ആരാധകർ
മികച്ച ഫെയർ പ്ലേ അവാർഡ്: ലൂക്കാ ലൊചോഷ്വിലി

]]>
‘ഞങ്ങളോട് ക്ഷമിക്കണം എല്ലാവരേയും ഒരുമിച്ച് കാണുക ബുദ്ധിമുട്ടാണ്’; സ്നേഹത്തിന് നന്ദി ജന്മനാട്ടിലെ ആരാധകരോട് മെസി https://malayalees.ch/forgive-us-messi-apologised-to-locals-in-hometown-rosario/ Thu, 29 Dec 2022 10:18:28 +0000 https://malayalees.ch/?p=73613 36 വർഷത്തെ കാത്തിരിപ്പിന് ശേഷം ലോകകപ്പ് നേട്ടത്തിന്റെ കൊടുമുടിയിൽ വീണ്ടും മുത്തമിട്ടതിലൂടെ മെസിക്കും സംഘത്തിനും ആവേശോജ്വല സ്വീകരണമാണ് ടീമിനായി രാജ്യം കാത്തുവച്ചത്. എന്നാൽ സ്വീകരണത്തിനിടയിലും ജന്മനാട്ടിലെ ആരാധകരോട് ക്ഷമ ചോദിച്ച മെസി രംഗത്തെത്തിയിരിക്കുകയാണ്.

‘റൊസാരിയോയിൽ എത്തിയപ്പോൾ ലക്ഷക്കണക്കിന് ആരാധകരാണ് വീടിന് പുറത്ത് തടിച്ചുകൂടിയത്. എന്നാൽ, ഇപ്പോഴും തന്നെ കാണാൻ സാധിക്കാത്ത ആരാധകരോടാണ് മെസി ക്ഷമാപണം നടത്തിയത്. റൊസാരിയോയിലെ, ഫ്യൂൺസിലെ ഉൾപ്പെടെ എല്ലാ ആളുകൾക്കും ആശംസകൾ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ എപ്പോഴും ഞങ്ങളോട് കാണിച്ച സ്നേഹത്തിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു.

പ്രത്യേകിച്ച് ഇപ്പോൾ ഞാൻ ലോകകപ്പ് വിജയ ശേഷം തിരിച്ചെത്തിയ ഈ സമയത്ത്. ഞങ്ങളോട് ക്ഷമിക്കണം. കാരണം ചിലപ്പോൾ എല്ലാവരേയും കാണാൻ ബുദ്ധിമുട്ടാണ്. ഞങ്ങൾ കുറച്ച് ദിവസത്തേക്ക് കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പമായിരിക്കും. അതിനാൽ തന്നെ എല്ലാ ആരാധകരേയും കാണുക എന്നത് സങ്കീർണവുമാണ്’ മെസിയെ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.

]]>
കറൻസിയിൽ മെസിയുടെ ചിത്രം ഉൾപ്പെടുത്തണം; നിർദേശവുമായി അർജന്റീന സെൻട്രൽ ബാങ്ക് https://malayalees.ch/messis-picture-on-thousand-peso-currency-argentina-central-bank-proposal/ Fri, 23 Dec 2022 06:23:10 +0000 https://malayalees.ch/?p=73298 ലോകകപ്പ് വിജയത്തിന് പിന്നാലെ ആയിരം പെസോ കറൻസിയിൽ മെസിയുടെ ചിത്രം ഉൾപ്പെടുത്താൻ അർജന്റീന സെൻട്രൽ ബാങ്കിന്റെ നിർദേശം. ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക പത്രമായ എൽ ഫിനാൻസിയറോയാണ് വിവരം പുറത്തുവിട്ടത്. ഇന്ത്യൻ എക്സ്പ്രസ്സ്, ദി ഹിന്ദു അടക്കമുള്ള ദേശീയ മാധ്യമങ്ങളും ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നു.

മെസിയുടെ ചിത്രം കറൻസിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ലോകകപ്പ് ഫൈനലിന് മുമ്പ് തന്നെ അധികാരികൾ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ അർജന്റീനിയൻ സെൻട്രൽ ബാങ്കിലെ അംഗങ്ങൾ ഇക്കാര്യം ‘തമാശയായി’ നിർദേശിച്ചതാണെന്നും എൽ ഫിനാൻസിയറോ റിപ്പോർട്ട് ചെയ്തു.

മുൻ പ്രസിഡന്റ് ജുവാൻ ഡൊമിംഗോ പെറോണിന്റെ ഭാര്യ ഇവാ പെറോണിന്റെ 50-ാം ചരമവാർഷികവും 1978-ൽ അർജന്റീനയുടെ ഹോം ഗ്രൗണ്ടിലെ ആദ്യ ലോകകപ്പ് വിജയവും അടയാളപ്പെടുത്തുന്നതിനായി ബാങ്ക് മുമ്പ് സ്മരണിക നാണയങ്ങൾ പുറത്തിറക്കിയിരുന്നു. ബ്രസീലിലെ പ്രശസ്തമായ മരക്കാന സ്റ്റേഡിയം ഹാൾ ഓഫ് ഫെയിമിൽ കാൽപ്പാടുകൾ ഉണ്ടാക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു.

]]>
പ്രീ ക്വാർട്ടറിൽ അർജൻ്റീനയ്ക്ക് ഓസ്ട്രേലിയൻ കടമ്പ; ഫ്രാൻസിന് പോളണ്ട് എതിരാളികൾ https://malayalees.ch/qatar-fifa-world-cup-pre-quarter/ Thu, 01 Dec 2022 04:21:28 +0000 https://malayalees.ch/?p=72160 ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടറിൽ അർജൻ്റീന ഓസ്ട്രേലിയയെ നേരിടും. ഗ്രൂപ്പ് സിയിൽ ചാമ്പ്യന്മാരായി അർജൻ്റീന പ്രീ ക്വാർട്ടറിലെത്തിയപ്പോൾ ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനക്കാരായാണ് ഓസ്ട്രേലിയയുടെ വരവ്. ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരായ ഫ്രാൻസിന് ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായ പോളണ്ട് എതിരാളികളാവും. നെതർലൻഡ്സ് – യുഎസ്എ, ഇംഗ്ലണ്ട് – സെനഗൽ എന്നീ മത്സരങ്ങളാണ് നിലവിൽ പ്രീ ക്വാർട്ടർ ഘട്ടത്തിൽ തീരുമാനിക്കപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് എയിൽ നെതർലൻഡ്സ് ഒന്നാം സ്ഥാനക്കാരായും സെനഗൽ രണ്ടാം സ്ഥാനക്കാരായും പ്രീ ക്വാർട്ടറിലെത്തിയപ്പോൾ ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ടും യുഎസ്എയുമാണ് ആദ്യ ഘട്ടം കടന്നത്. ഡിസംബർ മൂന്ന്, നാല് തീയതികളിലാണ് ഈ മത്സരങ്ങൾ.

പ്രീ ക്വാർട്ടറുകളിൽ അർജൻ്റീന, ഫ്രാൻസ് ടീം വിജയിക്കുകയാണെങ്കിൽ ക്വാർട്ടറിൽ ഇരുവരും ഏറ്റുമുട്ടും. ഫ്രാൻസ് ചാമ്പ്യന്മാരായ കഴിഞ്ഞ ലോകകപ്പിൻ്റെ പ്രീ ക്വാർട്ടരിൽ ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. കളിയിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് ഫ്രാൻസ് അർജൻ്റീനയെ വീഴ്ത്തി.

]]>
‘ജീവന്മരണ പോരാട്ടത്തിന് അർജന്റീന’ എതിരാളികൾ മെക്‌സിക്കോ; നിർണായക ദിനം https://malayalees.ch/fifa-world-cup-2022-argentina-vs-mexico/ Sat, 26 Nov 2022 07:05:42 +0000 https://malayalees.ch/?p=71928 ലോകകപ്പിൽ ഇന്ന് അർജന്റീനയ്ക്ക് നിർണ്ണായക മത്സരം. പ്രീ ക്വാട്ടർ സാധ്യതകൾ നിലനിർത്താൻ ടീമിന് ജയം അനിവാര്യമാണ്.ദോഹയിലെ ലുസൈൽ സ്‌റ്റേഡിയത്തിൽ മെക്‌സിക്കോയ്‌ക്കെതിരായ മത്സരം ഇന്ന് രാത്രി 12.30നാണ്. സൗദി അറേബ്യയ്‌ക്കെതിരെ തോറ്റ അർജന്റീന മാറ്റങ്ങളുമായാകും ഇന്ന് ഇറങ്ങുക. പോളണ്ടിനെതിരെയും മെക്സിക്കോയ്ക്കെതിരെയും വിജയിച്ചാൽ മാത്രമേ അർജന്റീനയ്ക്ക് പ്രീ ക്വാട്ടർ സാധ്യതകൾക്ക് വഴിതുറക്കുകയായുള്ളു.

തോറ്റാൽ നാട്ടിലേക്കുള്ള മടക്കയാത്രയെക്കുറിച്ച് ആലോചിക്കാം. സമനില പോലും പ്രീക്വാർട്ടർ സാധ്യതകൾ വിദൂരത്താക്കും. ഗ്രൂപ്പ് സിയിൽ നിലവിൽ സൗദി മൂന്നു പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ആദ്യമത്സരത്തിൽ സമനിലയിൽ പിരിഞ്ഞ പോളണ്ടും മെക്‌സിക്കോയും ഒരു പോയിന്റുമായി അടുത്ത സ്ഥാനങ്ങളിലുണ്ട്. മൂന്നും ടീമിനും പിറകിൽ ഏറ്റവും ഒടുവിലാണ് അർജന്റീനയുള്ളത്.

ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു സൗദിയുടെ വിജയം. സാലിഹ് അൽഷഹരിയുടെയും സാലിം അദ്ദൗസരിയുടെയും മികച്ച ഗോളുകളും ഗോൾകീപ്പർ മുഹമ്മദ് ഉവൈസിന്റെ കീപിങ്ങുമാണ് സൗദിയെ വിജയത്തിലേക്ക് നയിച്ചതെങ്കിൽ, ഫ്രീകിക്കിൽ മെസി നേടിയ ഗോൾ മാത്രമായിരുന്നു അർജന്റീനയ്ക്ക് ആശ്വസിക്കാൻ ബാക്കിയാക്കിയത്.

അതേസമയം, ടീമിൽ അടിമുടി മാറ്റങ്ങളുണ്ടാകുമെന്ന വാർത്ത കോച്ച് സ്‌കലോണി നിഷേധിച്ചു. ടീമിന്റെ കളിശൈലിയിൽ യാതൊരു മാറ്റവും ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മെസി ഉൾപ്പെടെ ചില താരങ്ങൾക്ക് പൂർണമായ ഫിറ്റ്‌നസില്ലെന്ന വാർത്തകളും അദ്ദേഹം തള്ളി. മാനസികമായും ശാരീരികമായും തയാറെടുത്ത് ടീം വിജയത്തിനായി കഠിനാധ്വാനം ചെയ്യുമെന്നും സ്‌കലോണി കൂട്ടിച്ചേർത്തു.

]]>
അടി തെറ്റി അർജന്റീന; സൗദി ജയം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് https://malayalees.ch/saudi-arabia-stun-messis-argentina-2-1-in-its-opening-match/ Wed, 23 Nov 2022 04:41:06 +0000 https://malayalees.ch/?p=71726 ലുസൈൽ സ്റ്റേഡിയത്തിൽ മെസ്സിയുടെ അർജന്റീനയെ ഞെട്ടിച്ച് സൗദി അറേബ്യ. ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തിൽ കരുത്തരായ അർജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സൗദി അട്ടിമറിച്ചു. സലേഹ് അൽഷെഹ്രി, സേലം അൽ ദവ്സരി എന്നിവർ സൗദിക്കായി ലക്ഷ്യം കണ്ടപ്പോൾ ആദ്യപകുതിയിൽ ലഭിച്ച പെനാലിറ്റി മെസ്സിയും ഗോളാക്കി.

അറിവുള്ളവർ പറയും എതിരാളി എത്ര ചെറുതാണെങ്കിലും വിലകുറച്ച് കാണരുതെന്ന്. ലുസൈൽ സ്റ്റേഡിയത്തിൽ മെസ്സിയുടെ അർജന്റീനയ്ക്ക് സംഭവിച്ചതും അതാണ്. ജയം കൈവെള്ളയിൽ, എത്ര ഗോൾ പിറക്കും? അതിൽ മിശിഹായുടെ സംഭാവന എത്ര? ഇതുമാത്രം അറിയാൻ കാത്തിരുന്നവർ പക്ഷേ സൗദിയെ വിലകുറച്ചു കണ്ടു.

കളിയുടെ 10 ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മെസ്സി തന്റെ 2022 ലോകകപ്പ് ആരംഭിച്ചു. ആരാധക ആവേശം അണപൊട്ടിയ നിമിഷം. പരെഡെസിനെ അല്‍ ബുലയാഹി ബോക്‌സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍ട്ടി വിധിച്ചത്. സൗദി അറേബ്യയ്‌ക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീന വലയിൽ പന്തെത്തിച്ചത് ആകെ നാലു തവണയാണ്. പക്ഷേ ഓഫ്സൈഡ് കെണിയിൽ കുരുങ്ങിയതോടെ ഗോൾ അനുവദിക്കപ്പെട്ടത് ഒന്നിൽ മാത്രം.

22-ാം മിനിറ്റില്‍ മെസ്സി വീണ്ടും വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നാലെ 28–ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസും ലക്ഷ്യം കണ്ടെങ്കിലും ഇക്കുറിയും ഓഫ്സൈഡ് വില്ലനായി. 34–ാം മിനിറ്റിൽ ഒരിക്കൽക്കൂടി അർജന്റീന പന്ത് സൗദി വലയിലെത്തിച്ചെങ്കിലും ഇത് ആവര്‍ത്തിച്ചു. മെസ്സിയുടെ ഒറ്റ ഗോൾ ലീഡിൽ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയിൽ കളി മാറി. സൗദിയുടെ സമനില ഗോൾ എത്തി. 48 ആം മിനിറ്റിൽ എമിലിയാനോ മാർട്ടിനെസിൻ്റെ പന്ത് സാലിഹ് അൽഷെഹ്‌രി വലയിൽ എത്തിച്ചു.

53 ആം മിനിറ്റിൽ രണ്ടാം ഗോൾ. അർജന്റീനയുടെ പ്രതിരോധം നോക്കി നിൽക്കെ സേലം അൽ ദവ്സരിയുടെ ഒരു ഷാർപ്പ് ഷൂട്ട്. ലീഡ് നേടിയതോടെ സൗദി പ്രതിരോധം ശക്തമാക്കി. ഇടം വലം അനങ്ങാൻ അനുവദിക്കാതെ അർജന്റീനയെ പൂട്ടി. ഇടയിൽ വീണു കിട്ടിയ അവസരം മെസ്സി പാഴാക്കി. മത്സരം ചൂട് പിടിച്ചതോടെ മഞ്ഞ കാർഡുകൾ പ്രത്യക്ഷപ്പെട്ടു. എട്ട് മിനിറ്റ് അധിക സമയം ലഭിച്ചിട്ടും സമനിലയ്‌ക്കായുള്ള അർജന്റീനയുടെ ശ്രമങ്ങൾ തുടർന്നു. പക്ഷേ ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. അവസാന വിസിൽ മുഴക്കാൻ അമാന്തിച്ച റിഫ്രീ ഒടുവിൽ സൗദി വിജയം വിളിച്ചോതി.

]]>