aravind kejarival – malayalees.ch https://malayalees.ch Malayalam Online News Portal Mon, 04 Jan 2021 04:11:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png aravind kejarival – malayalees.ch https://malayalees.ch 32 32 ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മത്സരിക്കാനൊരുങ്ങി ആം ആദ്മി പാർട്ടി https://malayalees.ch/aam-aadmi-party-to-contest-in-all-seats-at-gujarath/ Mon, 04 Jan 2021 04:11:02 +0000 https://malayalees.ch/?p=37961 വരാനിരിക്കുന്ന ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന്​ ആം ആദ്മി പാർട്ടി. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന മുനിസിപ്പാലിറ്റികൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ, ജില്ലാ, താലൂക്ക് പഞ്ചായത്തുകൾ തുടങ്ങിയവയിലേക്കുള്ള സ്​ഥാനാർഥികളുടെ ആദ്യ പട്ടിക ആം ആദ്മി പാർട്ടി പുറത്തിറക്കി. 504 സ്ഥാനാർഥികളുടെ പട്ടികയാണ്​ പ്രഖ്യാപിച്ചത്​. സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപിക്കുള്ള ശക്തമായ ബദലായി പാർട്ടി ഉയർന്നുവരുമെന്നും ആം ആദ്മി പാർട്ടി വക്താവ് അതിഷി എം.എല്‍.എ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മാത്രമല്ല ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലും ആം ആദ്മി പാർട്ടി മത്സരിക്കും. ഗുജറാത്തിലെ ജനങ്ങൾ ഒരു ബദൽ ആഗ്രഹിക്കുന്നു. ഗുജറാത്തിലെ ജനങ്ങളുടെ ആവശ്യപ്രകാരമാണ് ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതെന്നും ആതിഷി പറഞ്ഞു. ‘ബിജെപിയെ ഭയപ്പെടാത്ത നേതാവ് രാജ്യത്തുണ്ടെങ്കിൽ അത് അരവിന്ദ് കെജ്‌രിവാളാണ്. ബിജെപിക്ക്​ ഭയപ്പെടുത്താനോ മോഹിപ്പിക്കാനോ കഴിയാത്ത ഒരു കക്ഷിയുണ്ടെങ്കിൽ അത് ആം ആദ്മി പാർട്ടിയാണ്. അരവിന്ദ് കെജ്‌രിവാളിന്‍റെ സൈനികരായ ഞങ്ങൾ സത്യത്തിനായുള്ള പോരാട്ടം തുടരും’ ആതിഷി പറഞ്ഞു.

]]>
‘കേന്ദ്രം ബ്രിട്ടീഷുകാരേക്കാള്‍ തരം താഴരുത്’കര്‍ഷക നിയമത്തിന്‍റെ പകര്‍പ്പ് കീറിയെറിഞ്ഞ് കെജ്‍രിവാള്‍ https://malayalees.ch/aravind-kejriwal-on-farm-law/ Fri, 18 Dec 2020 04:08:00 +0000 https://malayalees.ch/?p=37120 കേന്ദ്ര സര്‍ക്കാരിന്‍റെ വിവാദമായ കാര്‍ഷിക നിയമങ്ങളെ തള്ളി ഡല്‍ഹി നിയമസഭ. കര്‍ഷകരുടെ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയാണെന്നു പറഞ്ഞുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി കെജ്‍രിവാള്‍ കര്‍ഷക നിയമങ്ങളുടെ പകര്‍പ്പ് കീറിയെറിഞ്ഞു. നിയമസഭയിലെ പ്രത്യേകസമ്മേളനത്തിനിടെയാണ് കെജ്‌രിവാള്‍ കാര്‍ഷിക ബില്‍ കീറിയെറിഞ്ഞത്.

കര്‍ഷകര്‍ക്കായി പാസാക്കിയതല്ല ഈ ബില്ലെന്നും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പിന് കോര്‍പറേറ്റുകളുടെ സഹായം ലഭിക്കാന്‍ വേണ്ടിയുള്ളതാണീ ബില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. കെജ് രിവാളിനെ പിന്തുണച്ചുകൊണ്ട് എ.എ.പി അംഗങ്ങളായ മഹേന്ദ്ര ഗോയലും സോംനാഥ് ഭാരതിയും നിയമത്തിന്‍റെ പകർപ്പ് കീറിയെറിഞ്ഞുകൊണ്ട് കർഷക വിരുദ്ധ കരിനിയമങ്ങൾ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി.

‘കോവിഡ് മഹാമാരിയുടെ ഈ കാലത്ത് കർഷക നിയമങ്ങൾ പാർലമെന്‍റ് ഇത്ര വേഗത്തിൽ പാസാക്കേണ്ട അത്യാവശ്യം എന്തായിരുന്നു? ചരിത്രത്തില്‍ തന്നെ ആദ്യമായാണ് രാജ്യസഭയില്‍ ചര്‍ച്ച ചെയ്യാതെ ഒരു ബില്‍ നിയമമാകുന്നത്, ആയതിനാല്‍ ഈ മൂന്ന് ബില്ലുകളും കീറിയെറിയുന്നു, ബ്രിട്ടീഷുകാരെക്കാള്‍ തരംതാഴുന്ന നിലപാടാണ് ഇപ്പോള്‍ കേന്ദ്രം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്, കേന്ദ്രം ഇതില്‍ നിന്ന് പിന്മാറണം’ കെജ്‌രിവാള്‍ പറഞ്ഞു.

]]>