AR Rahman – malayalees.ch https://malayalees.ch Malayalam Online News Portal Tue, 14 Jun 2022 12:49:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png AR Rahman – malayalees.ch https://malayalees.ch 32 32 മകൾക്കും മരുമകനുമായി സ്പെഷ്യൽ വിരുന്നൊരുക്കി റഹ്മാൻ https://malayalees.ch/ar-rahman-hosts-musical-wedding-reception-for-daughter/ Tue, 14 Jun 2022 12:48:56 +0000 https://malayalees.ch/?p=63357 മകൾ ഖദീജയ്ക്കും ഭർത്താവ് റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദിനും വേണ്ടി സ്നേഹ സംഗീത വിരുന്നൊരുക്കി എ.ആർ.റഹ്മാൻ. ചെന്നൈയിൽ നടന്ന പരിപാടിയിൽ സോനു നിഗം, ഹണി സിങ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. പരിപാടിക്കിടെയുള്ള എ.ആർ.റഹ്മാന്റേയും കുടുംബത്തിന്റേയും ചിത്രങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞു.

മേയ് 6നാണ് ഖദീജയും സൗണ്ട് എൻജിനീയർ റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദും വിവാഹിതരായത്. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സിനിമാപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി കഴിഞ്ഞ ദിവസം ചെന്നൈയിൽ പ്രത്യേക വിവാഹവിരുന്ന് തന്നെ റഹ്മാൻ ഒരുക്കിയിരുന്നു. എ.ആർ.റഹ്മാന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആഘോഷവേളയിൽ സന്നിഹിതരായിരുന്നു. അതിഥികൾ വേദിയിൽ തത്സമയം സംഗീതപരിപാടി അവതരിപ്പിച്ചതും ശ്രദ്ധേയമായി.

സൂര്യ, സ്റ്റാലിൻ, മണിരത്നം, സുഹാസിനി, സുജാത, ലിസി, റസൂൽ പൂക്കുട്ടി, ഗൗതം മേനോൻ, ബോണി കപൂർ എന്നിവരും വിവാഹ റിസപ്ഷന് എത്തിയിരുന്നു. 2021 ഡിസംബറിലാണ് ഖദീജയും റിയാസദ്ദീനുമായുള്ള വിവാഹനിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു അത്.

]]>
എ.ആർ. റഹ്മാന്റെ മകൾ ഖദീജ വിവാഹിതയായി https://malayalees.ch/a-r-rahmans-daughter-khadeeja-got-married/ Fri, 06 May 2022 09:06:42 +0000 https://malayalees.ch/?p=61384 പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മൂത്ത മകളും സംഗീത സംവിധായികയുമായ ഖദീജ റഹ്മാൻ ചെന്നൈയിൽ വിവാഹിതയായി.
സൗണ്ട് എഞ്ചിനീയറും ബിസിനസുകാരനുമായ റിയാസുദ്ദീൻ ഷെയ്ക്ക് മുഹമ്മദാണ് വരൻ. ചടങ്ങിൽ നിന്നുള്ള കുടുംബചിത്രം എ.ആർ. റഹ്മാനും ഖദീജയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

എല്ലാവരുടെയും പ്രാർഥനയ്ക്കും ആശംസയ്ക്കും നന്ദി പറയുകയാണെന്ന് വധൂവരന്മാർക്കൊപ്പമുള്ള കുടുംബ ചിത്രം പങ്കുവെച്ചുകൊണ്ട് എആർ റഹ്മാൻ പ്രതികരിച്ചു. ‘ജീവിതത്തിൽ ഏറ്റവുമധികം കാത്തിരുന്ന ദിവസം’ എന്ന കുറിപ്പോടെയാണ് ഖദീജ വരനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞ ഡിസംബറിലായിരുന്നു.

എ.ആർ. റഹ്മാന്റെ സ്റ്റുഡിയോയിലാണ് റിയാസുദ്ദീൻ ഷെയ്ക്ക് മുഹമ്മദ് ജോലി ചെയ്യുന്നത്. ഖദീജയുടെയും റിയാസുദ്ദീൻ ഷെയ്ഖ് മുഹമ്മദിന്റെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഇരുവർക്കും ആശംസകൾ അറിയിച്ച് സിനിമാ – സം​ഗീത രം​ഗത്തെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. എന്തിരൻ എന്ന രജനികാന്ത് ചിത്രത്തിൽ റഹ്മാന്റെ സം​ഗീതത്തിൽ പുതിയ മനിതാ എന്ന ​ഗാനം ആലപിച്ചാണ് ഖദീജ പിന്നണി ​ഗാനരം​ഗത്തെത്തിയത്.

]]>
എ. ആര്‍ റഹ്‍മാന്‍ ആവറേജ് കലാകാരനെന്ന് സല്‍മാന്‍ ഖാന്‍; പരിഹാസം വേദനിപ്പിച്ചതിനാല്‍ കൈ കൊടുക്കാതെ റഹ്‍മാന്‍: വൈറലായി വീഡിയോ https://malayalees.ch/when-ar-rahman-reacts-strongly-to-salman-khan-troll-viral-video/ Thu, 02 Jul 2020 10:07:15 +0000 https://malayalees.ch/?p=27914 മാധ്യമപ്രവർത്തകർ ഈ ചോദ്യം ആവർത്തിച്ചപ്പോൾ, ”ആദ്യം സൽമാൻ എനിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമകൾ ചെയ്യട്ടെ…” എന്നായിരുന്നു റഹ്‍മാന്‍റെ മറുപടി.

പഴയ സിനിമകളുടെ പുതിയ കാലത്തെ വായനകളും, പഴയ കാലത്ത് നാം തമാശയാക്കി മറന്ന പല സംഭവങ്ങളുടെയും പുനര്‍വിചിന്തനങ്ങളും ഇന്നത്തെ കാലത്ത് ഉയര്‍ന്നുവരികയും അവ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. അവഗണിക്കപ്പെട്ടവരെല്ലാം തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. വ്യാപകമായി കറുത്ത വംശജര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ പ്രതികരണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. സിനിമയിലാണെങ്കില്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വാദങ്ങളും പ്രതിവാദങ്ങളും അവസാനിക്കുന്നില്ല. ബോളിവുഡിലായാലും പ്രാദേശിക ഭാഷകളിലായാലും ചലച്ചിത്ര മേഖലയിലെ സ്വജനപക്ഷപാതം ചര്‍ച്ചയായിക്കഴിഞ്ഞു. അവഗണന സഹിക്കാന്‍ വയ്യാതെ, കലയെന്ന ആഗ്രഹം തന്നെ ഉപേക്ഷിച്ചവരും മരണത്തിന്‍റെ വഴി തെരഞ്ഞെടുത്തവരും ഏറെയാണെന്ന വാദങ്ങള്‍ ചൂടുപിടിച്ചിരിക്കുകയാണ്.

പുരസ്കാര വേദികളിലാണ്, നിര്‍ദോഷമെന്ന് നമ്മള്‍ കരുതുന്ന തമാശകളുടെ മറ്റൊരു വിളനിലം. രഞ്ജിനി ഹരിദാസ് എന്ന അവതാരകയെ ജഗതിയെന്ന നടന്‍ പൊതുവേദിയില്‍ അവഹേളിക്കുന്നത് കണ്ട് കയ്യടിച്ചവരാണ് അന്നത്തെ കാലം. സ്വന്തം കാലില്‍ ഉയര്‍ന്നുവന്ന ഒരു പെണ്‍കുട്ടിയുടെ മനോധൈര്യത്തെ പരസ്യമായി അവഹേളിക്കാന്‍ ജഗതി ആരാണ് എന്ന് ഇന്ന് അതേ കാലം തിരിച്ചു ചോദിക്കുകയും ചെയ്തു. ഇപ്പോള്‍ സുശാന്തിന്‍റെ മരണശേഷം ഇത്തരത്തിലുള്ള പഴയ പല സംഭവങ്ങളും ചര്‍ച്ചയാകുകയാണ്.

ഈ പശ്ചാത്തലത്തിൽ സൽമാൻ ഖാനും സംഗീത സംവിധായകന്‍ എ ആര്‍ റഹ്‍മാനുമൊത്തുള്ള ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയാണ്. 2014 ൽ നടന്ന സംഭവമാണിത്. ഒരു പുരസ്കാര ചടങ്ങോ മറ്റോ നടക്കുന്നതിനിടെയാണ് സംഭവം.

സ്റ്റേജില്‍ സല്‍മാന്‍ ഖാനും എ ആര്‍ റഹ്‍മാനുമുണ്ട്. ”നിങ്ങളെല്ലാവർക്കും അറിയാം, എ.ആർ റഹ്മാൻ ഒരു ആവറേജാണെന്ന്” എന്നായിരുന്നു റഹ്‍മാനെ പരിചയപ്പെടുത്തി കൊണ്ട് സല്‍മാന്‍ ഖാന്‍ അപ്പോള്‍ സദസ്സിനോട് പറഞ്ഞത്. അതിന് ശേഷം സൽമാൻ ഖാന്‍, റഹ്‍മാനെ നോക്കി താൻ പറഞ്ഞത് ശരിയല്ലേ എന്ന് ചോദിക്കുന്നുണ്ട്. റഹ്മാൻ തലയാട്ടുന്നു. പിന്നീട് സൽമാൻ, റഹ്മാന് കൈ കൊടുക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, റഹ്‍മാന്‍ തന്‍റെ കൈ പോക്കറ്റില്‍ നിന്നെടുക്കാതെ, സല്‍മാന് കൈകൊടുക്കാതെ നിന്ന് തന്‍റെ അനിഷ്ടം പ്രകടമാക്കുന്നു. അതിന് തൊട്ടുപിന്നാലെ റഹ്മാനൊപ്പം ജോലി ചെയ്യാൻ തനിക്ക് ആ​ഗ്രഹമുണ്ടെന്ന് സൽമാൻ പറയുമ്പോഴും അദ്ദേഹം പ്രതികരിക്കുന്നില്ല.

കുറച്ച് സമയങ്ങൾക്ക് ശേഷം മാധ്യമപ്രവർത്തകർ ഈ ചോദ്യം ആവർത്തിച്ചപ്പോൾ, ”ആദ്യം സൽമാൻ എനിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമകൾ ചെയ്യട്ടെ…” എന്നായിരുന്നു റഹ്‍മാന്‍റെ മറുപടി. 2014 വീഡിയോ വീണ്ടും വൈറലായതോടെയാണ് സംഭവം വീണ്ടും ചര്‍ച്ചയാകുന്നത്. എന്തായാലും സംഭവം വീണ്ടും ചർച്ചയായതോടെ ആരാധകര്‍ റഹ്‍മാനോടൊപ്പമാണ്.

]]>