AppleApple – malayalees.ch https://malayalees.ch Malayalam Online News Portal Sat, 30 Jan 2021 04:11:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png AppleApple – malayalees.ch https://malayalees.ch 32 32 ഇന്ത്യയിൽ റീട്ടെയ്ൽ സ്റ്റോറുകൾ തുറക്കാൻ ആപ്പിൾ https://malayalees.ch/apple-announces-opening-retail-stores-in-india/ Sat, 30 Jan 2021 04:11:42 +0000 https://malayalees.ch/?p=39340 ഐഫോൺ നിർമാതാക്കളായ ആപ്പിൾ ഇന്ത്യയിൽ റീടെയിൽ സ്റ്റോറുകളും ആരംഭിക്കുന്നു. രാജ്യത്തെ കമ്പനിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനാണ് നീക്കം. മുംബൈയിലാകും രാജ്യത്തെ ആദ്യ ആപ്പിൾ റീടെയിൽ സ്റ്റോർ ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് ഡൽഹി, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിലും സ്റ്റോറുകൾ തുറക്കും.

ഉത്സവ സീസണോട് അനുബന്ധിച്ച് ആപ്പിൾ ആരംഭിച്ച ഇന്ത്യ ഓൺലൈൻ സ്റ്റോർ വൻ വിജയമായിരുന്നു. കോവിഡ് പ്രതിസന്ധി നിലനിൽക്കുമ്പോഴും കഴിഞ്ഞ വർഷം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ റെക്കോർഡ് വിൽപ്പനയാണ് ആപ്പിൾ കൈവരിച്ചത്. രണ്ടു ശതമാനം മാത്രം മാർക്കറ്റ് ഷെയർ ഉണ്ടായിരുന്ന ഐഫോൺ അത് നാലു ശതമാനത്തിൽ കൂടുതൽ വർധിപ്പിക്കാനായി.

]]>