Apple – malayalees.ch https://malayalees.ch Malayalam Online News Portal Fri, 22 Sep 2023 11:25:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Apple – malayalees.ch https://malayalees.ch 32 32 മണിക്കൂറുകളോളം വരി നിന്ന് ആപ്പിൾ ആരാധകർ; ഐഫോണ്‍ 15 വിൽപന തുടങ്ങി https://malayalees.ch/iphone-15-series-sale-started-long-queues-of-people/ Fri, 22 Sep 2023 11:24:58 +0000 https://malayalees.ch/?p=88247 ഐഫോണ്‍ സ്മാര്‍ട്‌ഫോണ്‍ പരമ്പര പുറത്തിറക്കുന്ന ഐഫോണ്‍ 15 സീരീസിന്റെയും മറ്റ് ഉപകരണങ്ങളുടെയും വില്‍പന ആരംഭിച്ചു. ആദ്യ ദിവസം തന്നെ ഫോൺ സ്വന്തമാക്കാനുള്ള ആവേശത്തിലാണ് ആപ്പിള്‍ ആരാധകര്‍. മുംബൈയിലെ ആപ്പിളിന്റെ ഓഫിഷ്യല്‍ സ്റ്റോറിന് മുന്നില്‍ ഉപഭോക്താക്കളുടെ വന്‍ നിരയാണുള്ളതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുംബൈയിലെ ബികെസിയില്‍ തുടക്കമിട്ട ഇന്ത്യയിലെ ആദ്യ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ആദ്യ ഐഫോണ്‍ 15 സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് പലരും. ഇവിടെ മിക്കവാറും 17 മണിക്കൂറോളം വരി നില്‍ക്കുകയാണ്. മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നും ഫോൺ വാങ്ങിക്കാനായി ഇവിടെ എത്തിയവരുണ്ട്. പ്രീ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും നല്‍കി ഫോണുകള്‍ വാങ്ങാനാവും. പ്രീ ഓര്‍ഡര്‍ ചെയ്തിട്ടില്ലാത്തവര്‍ക്കും സ്‌റ്റോറുകളില്‍ നേരിട്ടെത്തി ഐഫോണ്‍ സീരീസ് ഫോണുകള്‍ വാങ്ങാം.

ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളാണ് വില്‍പനയ്ക്കുള്ളത്. 6.1 ഇഞ്ച്, 6.7 ഇഞ്ച് സ്‌ക്രീന്‍ സൈസുകളിലാണ് ഫോണുകള്‍ വിപണിയിലെത്തുന്നത്. ഐഫോണ്‍ 15, 15 പ്ലസ് ഫോണുകള്‍ പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് നിറങ്ങളിലാണ് അവതരിപ്പിച്ചത്. ഇതിന് 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമാണ്. ഐഫോണ്‍ 15 നും 15 പ്ലസിനും യഥാക്രമം 79,900 രൂപ, 89,900 രൂപ എന്നിങ്ങനെയാണ് വില ആരംഭിക്കുന്നത്.

]]>
നിരവധി ഫീച്ചറുകളുമായി ഐഒഎസ് 17 അവതരിപ്പിച്ച് ആപ്പിള്‍ https://malayalees.ch/apple-ios-17-stable-version-released/ Tue, 19 Sep 2023 07:13:08 +0000 https://malayalees.ch/?p=87998 ആപ്പിള്‍ ഐഫോണുകളിലേക്കായുള്ള ഐഒഎസ് 17 സ്റ്റേബിള്‍ വേര്‍ഷന്‍ ആപ്പിള്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ചാണ് ആപ്പിള്‍ ഐഒഎസ് 17 അവതരിപ്പിച്ചത്. എല്ലാ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കും ഇപ്പോള്‍ ഈ സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഒരു കൂട്ടം പുതിയ ഫീച്ചറുകളുമായാണ് ഐഒഎസ് 17 എത്തിയിരിക്കുന്നത്.

നിലവില്‍ ഇത് ഡെവലപ്പര്‍മാര്‍ക്ക് മാത്രമായാണ് ലഭ്യമാക്കിയിട്ടുള്ളത്. ഇതിന്റെ പബ്ലിക് ബീറ്റ ജൂലായില്‍ അവതരിപ്പിക്കും. സ്റ്റേബിള്‍ വേര്‍ഷന്‍ ഒക്ടോബറോടുകൂടി എത്തിക്കും. ഫോണ്‍, ഫേസ്ടൈം, മെസേജസ് ആപ്പുകളിലാണ് സുപ്രധാനമായ ചില അപ്ഡേറ്റുകള്‍ അവതരിപ്പിച്ചിട്ടുള്ളത്.

കോള്‍ കിറ്റ് എന്ന പുതിയ സംവിധാനം ഉപയോഗിച്ച് ഫോണ്‍ ആപ്പില്‍ ഫോട്ടോകളും ഇമോജികളും ഉപയോഗിച്ച് ഇഷ്ടാനുസരണം കോണ്‍ടാക്ട് പോസ്റ്ററുകള്‍ ഒരുക്കാന്‍ കഴിയാവുന്നതാണ്. ലൈവ് വോയ്‌സ് മെയില്‍ ആണ് മറ്റൊരു പ്രത്യേകത. വിളിക്കുമ്പോള്‍ ഫോണ്‍ എടുത്തില്ലെങ്കില്‍ ഫോണ്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ വോയ്‌സ് മെയില്‍ അയക്കാന്‍ കഴിയും. ഈ പറയുന്ന കാര്യം അപ്പുറത്തുള്ളയാളുടെ സ്‌ക്രീനില്‍ ലൈവ് ടെക്സ്റ്റായി ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്ത് എഴുതി കാണിക്കുകയും ചെയ്യും.

ഫേസ് ടൈമില്‍ അവതരിപ്പിച്ച പുതിയ സൗകര്യമാണ് വീഡിയോ മെസേജ് ഫീച്ചര്‍. വോയ്സ് മെസേജുകള്‍ ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്യാനുള്ള ഫീച്ചര്‍, ഇന്‍ലൈന്‍ ലൊക്കേഷന്‍ ഷെയറിങ് തുടങ്ങിയവ ചെയ്യാവുന്ന ചെക്ക് ഇന്‍ ഫീച്ചറും പുതിയ സ്റ്റിക്കര്‍ ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. എയര്‍ ഡ്രോപ്പ് വഴി രണ്ട് ഐഫോണുകള്‍ തമ്മിലോ ആപ്പിള്‍ വാച്ചുകളുമായോ കോണ്‍ടാക്റ്റ്, മ്യൂസിക്, ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ളവ പങ്കുവെക്കാനാവുന്ന പുതിയ നെയിം ഡ്രോപ്പ് ഫീച്ചര്‍ പുതിയ അപ്‌ഡേഷനില്‍ ലഭ്യമാകും.

]]>
വിരലുകള്‍ രണ്ടു തവണ ഞൊടിച്ചാല്‍ മതി എന്തും നടക്കും; ആപ്പിള്‍ വാച്ച് 9ലെ ഡബിള്‍ ടാപ്പ് ഫീച്ചര്‍ https://malayalees.ch/apple-watch-series-9-new-feature-double-tap/ Wed, 13 Sep 2023 11:04:24 +0000 https://malayalees.ch/?p=87698
ഐഫോണ്‍ 15 സീരീസ് ലോഞ്ചിങ്ങിലാണ് വാച്ച് 9, അള്‍ട്രാ 2 എന്നീ വാച്ചുകളും ആപ്പിള്‍ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇറക്കിയ സ്മാര്‍ട്ട് വാച്ചിന്റെ പുതിയ അപ്‌ഡേഷന്‍ എന്ന നിലയിലാണ് ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് 9 അവതരിപ്പിച്ചത്. പുതിയ S9 ചിപ്സെറ്റിനൊപ്പം ആണ് ആപ്പിള്‍ പുതിയ വാച്ച് സീരീസ് 9 അവതരിപ്പിച്ചത്.

ഡബിള്‍ ടാപ്പ് ഫീച്ചറാണ് വാച്ചിന്റെ ശ്രദ്ധേയമായ സവിശേഷത. ഫോണ്‍ വിളിക്കുക, കട്ട് ആക്കുക, അലറാം ഓഫ് ആക്കുക തുടങ്ങി നിരവധി ഫീച്ചറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വാച്ചിനെ സഹായിക്കുന്ന പുതിയ സാങ്കേതിക വിദ്യയാണ് ഡബിള്‍ ടാപ്. ഉപഭോക്താക്കള്‍ ചൂണ്ടുവിരലും തള്ളവിരലും ഉപയോഗിച്ച് വേഗത്തില്‍ രണ്ട് തവണ ടാപ് ചെയ്തുകഴിഞ്ഞാല്‍ ഈ സേവനം ആസ്വിദിക്കാന്‍ സാധിക്കുന്നതാണ്.

ഒരു കൈ ഉപയോഗിച്ച് വാച്ച് സീരീസ് 9 എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. ഉപഭോക്താക്കള്‍ക്ക് വാച്ചിന്റെ ഡിസ്‌പ്ലേയില്‍ തൊടേണ്ട ആവിശ്യമേ വരുന്നില്ല എന്നതാണ് പ്രത്യേകത. ആപ്പിള്‍ വിഷന്‍ പ്രോ ജെസ്റ്റര്‍ കണ്‍ട്രോളിന്റെ സഹായത്തെടയാണ് പുതിയ സാങ്കിതിക വിദ്യ ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ 41900 രൂപയിലാണ് ആപ്പിള്‍ വാച്ച് സീരീസ് 9 ന്റെ വില ആരംഭിക്കുന്നത്. കുറഞ്ഞ വിലയിലുള്ള ആപ്പിള്‍ വാച്ച് എസ്ഇയും എത്തിയിട്ടുണ്ട്. ഒറ്റച്ചാര്‍ജില്‍ 18 മണിക്കൂര്‍ നേരം ബാറ്ററി ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ആപ്പിള്‍ വാച്ച് സീരീസ് 9-ന്റെ അലുമിനിയം പതിപ്പ് പിങ്ക്, സ്റ്റാര്‍ലൈറ്റ്, സില്‍വര്‍, മിഡ്നൈറ്റ്, പ്രൊഡക്റ്റ് റെഡ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. ഇതിന് പുറമെ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പതിപ്പ് ഗോള്‍ഡ്, സില്‍വര്‍, ഗ്രാഫൈറ്റ് എന്നിവയിലും ഈ വാച്ച് ലഭ്യമാണ്.

]]>
കൊവിഡ് ലക്ഷണങ്ങളുള്ള ആപ്പിൾ ജീവനക്കാർക്ക് 5 ദിവസത്തെ അവധി; അൺലിമിറ്റഡ് സിക്ക് ലീവ് പോളിസി അവസാനിപ്പിക്കാനൊരുങ്ങി ആപ്പിൾ https://malayalees.ch/apple-employees-with-covid-symptoms-will-get-only-5-days-leave-as-company-ends-unlimited-sick-leave-policy/ Thu, 26 Jan 2023 14:26:44 +0000 https://malayalees.ch/?p=75076 കൊവിഡ് കേസുകൾ കുറഞ്ഞതോടെ മിക്ക രാജ്യങ്ങളിലെയും കമ്പനികൾ തങ്ങളുടെ കൊവിഡ് നയങ്ങളിൽ ഇളവ് വരുത്തുകയാണ്. കമ്പനിയിൽ ചില കൊവിഡ് നയങ്ങൾ പിൻവലിച്ചിരിക്കുകയാണ് ആപ്പിൾ. ഓഫീസ് പരിസരത്ത് പ്രവേശിക്കുന്നതിന് ജീവനക്കാർക്ക് ഉണ്ടായിരുന്ന കൊവിഡ് ടെസ്റ്റ് ഒഴിവാക്കുകയും ചെയ്തു. കൊവിഡ് രൂക്ഷമായ സമയത്ത് ആപ്പിൾ ജീവനക്കാർക്കുള്ള പരിശോധന വേഗത്തിലാക്കുകയും എല്ലാ വാക്സിൻ ഡോസുകളും എടുക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. കൊവിഡ് ലക്ഷണങ്ങൾ അനുഭവപ്പെടുന്ന ജീവനക്കാർക്ക് അൺലിമിറ്റഡ് സിക്ക് ലീവും അനുവദിച്ചിരുന്നു.

എന്നാൽ കൊവിഡ് നയങ്ങളിൽ മാറ്റം വരുത്താൻ ഒരുങ്ങുകയാണ് ആപ്പിൾ. “ഓഫീസിൽ വരുന്നതിന് മുമ്പ് ജീവനക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കുന്നത് നിർത്തും. കോവിഡ് ലക്ഷണങ്ങൾ അനുഭവിക്കുന്ന തൊഴിലാളികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക സിക്ക് ലീവ് പോളിസിയും പിൻവലിക്കുകയാണ് എന്നാണ്” ആപ്പിൾ ട്വീറ്റ് ചെയ്തത്.

“കൊവിഡ് പോസിറ്റീവ് ആയാൽ ജീവനക്കാർക്ക് പരമാവധി 5 ദിവസത്തെ അസുഖ അവധി ലഭിക്കും. ജനുവരി 30 മുതൽ ആപ്പിൾ ജീവനക്കാർക്ക് കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാതെ ഓഫീസിൽ കയറാം. എങ്കിലും കൊവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ, കമ്പനി അൺലിമിറ്റഡ് സിക്ക് ലീവ് പോളിസി നിർത്തലാക്കിയതിനാൽ അവർക്ക് 5 ദിവസത്തെ ലീവ് എടുക്കാം. മുമ്പ്, കൊവിഡ് ലക്ഷണങ്ങളുള്ള ജീവനക്കാർക്ക് അവധിയെടുത്ത് അനിശ്ചിതകാലത്തേക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യാമായിരുന്നു. എന്നാൽ, ജനുവരി 30 മുതൽ അത് നിലനിൽക്കില്ല.

]]>
ആപ്പിളിനേയും പിന്തള്ളി; ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി സൗദി അരാംകോ https://malayalees.ch/saudi-arambo-became-the-most-valueble-company-in-the-world/ Wed, 11 May 2022 04:57:36 +0000 https://malayalees.ch/?p=61666 ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനിയായ സൗദി അരാംകോ ഇനി ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി. ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിനെ പിന്തള്ളയാണ് വിപണിയില്‍ ഏറ്റവും മൂല്യമുള്ള കമ്പനിയായി അരാംകോ മാറിയത്.

സൗദി അരാംകോ ഓഹരികള്‍ 45.95 സൗദി റിയാല്‍ (12.25 ഡോളര്‍) എന്ന നിരക്കിലേക്ക് ഇന്ന് കുതിക്കുകയായിരുന്നു. ഇതോടെ അരാംകോയുടെ വിപണി മൂല്യം 9.19 ട്രില്യണ്‍ റിയാലിലെത്തി. ഈ വര്‍ഷം ജനുവരി 2 മുതല്‍ അരാംകോയുടെ ഓഹരി മൂല്യത്തില്‍ ഏകദേശം 30 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്.

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ കൂടി പശ്ചാത്തലത്തില്‍ എണ്ണവില ഉയര്‍ന്നത് അരാംകോയ്ക്ക് നേട്ടമായി. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് യൂറോപ്യന്‍ യൂണിയന്‍ ഘട്ടം ഘട്ടമായി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത് അരാംകോ ഓഹരികളുടെ മൂല്യം ഉയര്‍ത്തി. റഷ്യന്‍ എണ്ണയ്ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്പ് തീരുമാനമെടുത്താല്‍ പിന്നീട് എണ്ണയ്ക്കായി പൂര്‍ണമായും മിഡില്‍ ഈസ്റ്റിനെ ആശ്രയിക്കേണ്ടി വരും. ഈ പശ്ചാത്തലത്തിലാണ് അരാംകോ വിപണിയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത്.

]]>
ഡിമാന്റ് കുറഞ്ഞു; ഐ ഫോണ്‍ ഉല്‍പാദനം ചുരുക്കാനൊരുങ്ങി ആപ്പിള്‍ https://malayalees.ch/apple-to-cut-iphone-airpods-output/ Mon, 28 Mar 2022 07:55:23 +0000 https://malayalees.ch/?p=59180 യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റേയും വിലക്കയറ്റത്തിന്റേയും പശ്ചാത്തലത്തില്‍ ഡിമാന്റ് സമ്മര്‍ദം നേരിടുന്നതിനാല്‍ ആപ്പിള്‍ ഐ ഫോണ്‍ നിര്‍മാണം വെട്ടിച്ചുരുക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത പാദത്തില്‍ ഐഫോണ്‍ SE ഉല്‍പാദനം 20 ശതമാനം കുറയ്ക്കാനാണ് ആപ്പിളിന്റെ തീരുമാനം. മുന്‍പ് പദ്ധതിയിട്ടിരുന്നതില്‍ നിന്ന് രണ്ട് മുതല്‍ 3 മില്യണ്‍ യൂണിറ്റുകള്‍ വരെ ഒഴിവാക്കും.

ഡിമാന്റ് താഴ്ന്നതോടെ വയര്‍ലെസ് എയര്‍പോഡുകളുടെ ഉല്‍പാദനവും ആപ്പിള്‍ കുറയ്ക്കാനിരിക്കുകയാണ്. 10 മില്യണ്‍ യൂണിറ്റുകളുടെ ഉല്‍പ്പാദനമാണ് ആപ്പിള്‍ ഒഴിവാക്കുന്നത്.

2020ന്റെ രണ്ടാം പാദത്തില്‍ മൊത്തം ഐ ഫോണ്‍ വില്‍പ്പനയുടെ 12 ശതമാനം മാത്രമായിരുന്നു 4G ഐ ഫോണ്‍ SEയുടെ വില്‍പ്പന. ഐ ഫോണ്‍ 13 റേഞ്ചിലുള്ള യൂണിറ്റുകളുടെ ഉല്‍പാദനവും മുന്‍പ് പദ്ധതിയിട്ടിരുന്ന എണ്ണത്തില്‍ നിന്നും വെട്ടിച്ചുരുക്കാന്‍ ആപ്പിള്‍ തീരുമാനിച്ചുകഴിഞ്ഞു.

]]>
ഗൂഗിളിന് പിന്നാലെ ബൈഡന്‍റെ കുടിയേറ്റ നയത്തെ പുകഴ്ത്തി ആപ്പിളും https://malayalees.ch/google-apple-applaud-joe-bidens-immigration-reforms/ Mon, 25 Jan 2021 04:20:52 +0000 https://malayalees.ch/?p=39096 ഗൂഗിളിന് പിന്നാലെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ കുടിയേറ്റ നയത്തെ പ്രശംസിച്ച് ഐ.ടി വമ്പന്മാരായ ആപ്പിളും. പുതിയ നയങ്ങള്‍ അമേരിക്കൻ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും തൊഴിലവസരങ്ങൾ കൂട്ടുമെന്നും ഇരുവരും അഭിപ്രായപ്പെട്ടു. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മികച്ച പ്രതിഭകള്‍ യു.എസിലേക്കെത്തുമെന്നും കമ്പനികൾ ചൂണ്ടിക്കാട്ടി.

കുടിയേറ്റം, കോവിഡ്, പാരിസ് കാലാവസ്ഥാ ഉടമ്പടി എന്നീ കാര്യങ്ങള്‍ ബൈഡന്‍ സത്വരമായി നടപടി സ്വീകരിച്ചതിനെ പിന്തുണയ്ക്കുന്നുവെന്നു ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ട്വീറ്റ് ചെയ്തു. നീതി, ന്യായബോധം, തുടങ്ങി അമേരിക്കൻ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന സമ​ഗ്ര കുടിയേറ്റ പരിഷ്കരണം നടപ്പാക്കാനുള്ള ബൈഡന്റെ തീരുമാനം സ്വാ​ഗതം ചെയ്യുന്നുവെന്നാണ് ടിം കുക്ക് പറഞ്ഞത്.

മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്‍മാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നതിന് ഓരോ രാജ്യങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള പരിധി നീക്കം ചെയ്യാനുള്ള ബില്‍ ബൈഡന്‍ താമസിയാതെ കോണ്‍ഗ്രസിന് അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫെഷണലുകള്‍ക്കടക്കം പുതിയ നയങ്ങള്‍ പ്രയോജനം ചെയ്യും.

]]>
‘ഐഫോൺ 12’ എത്തി; ആപ്പിളിന് ഇനി 5ജി യുഗം https://malayalees.ch/12-5-apple-i-phone-12-launched/ Wed, 14 Oct 2020 06:16:53 +0000 https://malayalees.ch/?p=33266 ഫൈവ് ജി അൽട്ര വൈഡ് ബാൻഡിൽ ഡാറ്റ ഉപയോഗിക്കാം എന്നതാണ് ഐഫോൺ 12 നെ നേരത്തേയുള്ള ഐഫോൺ മോഡലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

ആപ്പിൾ പുതിയ ഐഫോൺ മോഡൽ പുറത്തിറക്കി. അഞ്ചാംതലമുറ ഫീച്ചറാണ് ഐഫോൺ 12 ന്‍റെ പ്രത്യേകത. ആപ്പിളിന്റെ ആദ്യ 5G മൊബൈൽ ഫോൺ ആണിത്.

ഫൈവ് ജി അൽട്ര വൈഡ് ബാൻഡിൽ ഡാറ്റ ഉപയോഗിക്കാം എന്നതാണ് ഐഫോൺ 12 നെ നേരത്തേയുള്ള ഐഫോൺ മോഡലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. നാല് വകഭേദങ്ങൾ ഈ മോഡലിനുണ്ട്. ഐഫോൺ 12 നൊപ്പം ഐഫോൺ 12 മിനി എന്ന പേരിൽ ചെറിയ മൊബൈൽ ഫോണും ഇതിൽ ഉൾപ്പെടും. ഏറ്റവും ചെറിയ ഫൈവ് ജി ഫോണാണ് മിനി എന്ന് ആപ്പിൽ അവകാശപ്പെടുന്നു.

മൂന്ന് ക്യാമറകളുള്ള ഐഫോൺ 12 പ്രോ, വലിപ്പം കൂടിയ മാക്സ് എന്നീ മോഡലും വേറെ. നൈറ്റ് ടൈംലാപ്സ് ഷൂട്ടിങ്, ലോലൈറ്റ് ഫോട്ടോഗ്രഫി എന്നിവയാണ് ക്യാമറകളുടെ പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നത്. ലോലൈറ്റ് ഷൂട്ടിങിൽ 87 ശതമാനം പുരോഗതി ആപ്പിൾ അവകാശപ്പെടുന്നു. വയർലൈസ് ചാർജർ പോലുള്ള അനുബന്ധ വസ്തുക്കളെ കാന്തശക്തിയിൽ ചേർത്തുനിർത്തുന്ന മാഗ്സേഫ് എന്ന ഫീച്ചർ, സൂപ്പർ റെറ്റന XDR ഡിസ്പ്ലേ, വീഴ്ചകളുടെ ആഘാതം കുറക്കുന്ന സെറാമിക് ഷീൽഡ് എന്നിവ ഈ മോഡലിലുണ്ടാകും.

പ്രഫഷണൽ വീഡിയോ, ഫോട്ടോഗ്രാഫി എന്നിവ സാധ്യമാക്കുന്ന ആപ്പിൾ പ്രോ റോ, 10 ബിറ്റ് എച്ച് ഡി ആർ വീഡിയോ എന്നിവയാണ് പ്രോ വേർഷനുകളുടെ പ്രത്യേകത. കൂടുതൽ ഓഗ്മെന്‍റഡ് റിയാലിറ്റി, ലൈഡാർ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഫീച്ചറുകളും ഇവ അവകാശപ്പെടുന്നു. ഐഫോൺ 12, മിനി വേർഷനുകൾ ഈമാസം വിപണിയിലെത്തും. പ്രോ, മാക്സ് വേർഷനുകൾ നവംബറിലാണ് ഉപഭോക്താക്കൾക്ക് ലഭ്യമാവുക.

699 ഡോളർ മുതൽ 1099 ഡോളർ വരെയാണ് വിവിധ വേരിയന്‍റുകളുടെ വില. യു എ ഇയിൽ 2,999 ദിർഹം മുതൽ 4,699 ദിർഹം വരെയാണ് പ്രീ ഓർഡർ വില. ചാർജിങ് അഡാപ്ടറും ഹെഡ്ഫോണും ഒഴിവാക്കിയാണ് പുതിയ മോഡൽ എത്തുന്നത്. പരമാവധി പരിസ്ഥിതി സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് പുതിയ നടപടി.

]]>
ആപ്പിള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറുന്നു; ലക്ഷ്യം 4000 കോടി ഡോളറിന്‍റെ കയറ്റുമതി https://malayalees.ch/apple-plans-to-shift-20-of-production-capacity-from-china-to-india-eying-40-billion-export-revenue/ Mon, 11 May 2020 07:42:05 +0000 https://malayalees.ch/?p=25417 കൊറോണ വൈറസ് പ്രതിസന്ധി കാരണം, നിരവധി കമ്പനികൾ ചൈനയില്‍ നിന്ന് ഘട്ടംഘട്ടമായി പുറത്തുകടക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

വുഹാനിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് ലോകം മുഴുവന്‍ മരണംവിതക്കുമ്പോള്‍, നിരവധി ആഗോള കമ്പനികൾ ചൈനയിൽ നിന്ന് കളംമാറ്റി ചവിട്ടാന്‍ ഒരുങ്ങുന്നു. ടെക് ഭീമനായ ആപ്പിളാണ് ഇതില്‍ മുന്നില്‍. ഉത്പാദന ശേഷിയുടെ അഞ്ചിലൊന്ന് ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാനാണ് ആപ്പിള്‍ ഒരുങ്ങുന്നത്. ആപ്പിളിന്‍റെ മുതിർന്ന എക്സിക്യൂട്ടീവുകളും ഇന്ത്യൻ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ നീക്കം സംബന്ധിച്ച് ചർച്ചകള്‍ നടത്തുകയാണ്. ഐഫോൺ നിർമ്മാതാക്കളായ ആപ്പിള്‍ പ്രാദേശിക ഉത്‌പാദന വരുമാനം വർധിപ്പിക്കാനാണ് നിലവില്‍ ലക്ഷ്യമിടുന്നത്. പകർച്ചവ്യാധികൾക്കിടയിൽ, ചൈനയിലെ ഉത്പാദനത്തിന് ബദൽ മാർഗങ്ങൾ തേടുകയാണ് ആപ്പിള്‍. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രാദേശിക വരുമാനം 40 ബില്യൺ ഡോളറായി ഉയർത്താനാണ് ആപ്പിൾ ശ്രമിക്കുന്നത്.

കൊറോണ വൈറസ് പ്രതിസന്ധി കാരണം, നിരവധി കമ്പനികൾ ചൈനയില്‍ നിന്ന് ഘട്ടംഘട്ടമായി പുറത്തുകടക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ചൈനക്ക് പുറത്തേക്ക് ഉത്പാദനം മാറ്റുന്നതിന് ജപ്പാൻ 2.2 ബില്യൺ ഡോളർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. യു.എസും ഇതേ പാത പിന്തുടരുമെന്നാണ് സൂചന. ചൈനയിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്ന ഈ ആഗോള കമ്പനികളെ രാജ്യത്തേക്ക് ആകർഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. രാജ്യത്ത് മൊബൈൽ ഫോൺ നിർമ്മാണം വർധിപ്പിക്കുന്നതിനായി 48,000 കോടി രൂപയുടെ സഹായം പ്രോത്സാഹനമെന്നോണം മൂന്ന് പദ്ധതികളിലായി മാർച്ചിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത് ഫലവത്തായാൽ ആപ്പിളിന് ഈ മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കയറ്റുമതിക്കാരാകാൻ കഴിയും. അതേസമയം, പി.‌എൽ.‌ഐ പദ്ധതിയിൽ ചില കരടുകള്‍ കടന്നുകൂടിയിട്ടുണ്ടെന്നും അവ പരിഹരിക്കേണ്ടതുണ്ടെന്നും ആപ്പിളിനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

]]>
ആപ്പിളിന് മൂന്ന് മാസത്തിനിടെ നഷ്ടമായത് 450 ബില്യണ്‍ ഡോളര്‍ https://malayalees.ch/apples-value-has-fallen-by-more-than-facebooks-entire-worth-in-three-short-months/ Sat, 05 Jan 2019 05:16:42 +0000 https://malayalees.ch/?p=269 കഴിഞ്ഞ ഒക്ടോബറിന് ശേഷം ആപ്പിളിന്റെ ഓഹരിമൂല്യത്തില്‍ റെക്കോഡ് ഇടിവ്. ഫേസ്ബുക്കിന്റെ മൂല്യത്തിന് തുല്യമായ തുകയാണ് ആപ്പിളിന് നഷ്ടമായത്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധത്തില്‍ ആശങ്കയുണ്ടെന്ന ആപ്പിള്‍ മേധാവി ടിം കുക്കിന്റെ കത്ത് പുറത്തുവന്നതോടെ ഈ നഷ്ടത്തിന്റെ തോത് വര്‍ധിക്കുകയും ചെയ്തു.

മൂന്ന് മാസം മുമ്പ് ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ കമ്പനിയായിരുന്നു ആപ്പിള്‍. ഒക്ടോബര്‍ മൂന്നിന് ആപ്പിളിന്റെ ഓഹരി 232.07 ഡോളറിലെത്തിയശേഷം ഓഹരിമൂല്യം 142.19 ഡോളറിലേക്കാണിപ്പോള്‍ കൂപ്പുകുത്തിയിരിക്കുന്നത്. ചൈനീസ് വിപണികളില്‍ നേരിട്ട വന്‍ തിരിച്ചടിയുടെ പ്രധാന കാരണം. ഐഫോണിലെ ബാറ്ററി പ്രശ്‌നങ്ങളും ആപ്പിളിന് തലവേദനയായിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് മാസത്തെ ആപ്പിളിന്റെ ഓഹരി മൂല്യം
]]>