apple i phone – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Sep 2023 05:22:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png apple i phone – malayalees.ch https://malayalees.ch 32 32 ഐഫോണ്‍ 15 സി പോര്‍ട്ടുകളില്‍ ആന്‍ഡ്രോയിഡ് ചാര്‍ജിംഗ് കേബിളുകള്‍ ഉപയോഗിക്കല്ലേ; മുന്നറിയിപ്പുമായി ചൈന https://malayalees.ch/apple-stores-warn-against-using-android-cables-on-i-phone/ Tue, 26 Sep 2023 05:21:57 +0000 https://malayalees.ch/?p=88412 പുതിയ ഐഫോണ്‍ 15 സീരീസിന്റെ പ്രധാന പ്രത്യേകതകളിലൊന്നായി ആപ്പിള്‍ എടുത്തുകാണിക്കുന്ന മാറ്റമാണ് യുഎസ്ബി ടൈപ്പ് സി പോര്‍ട്ടുകളുടെ വരവ്. എന്നാല്‍ സി ടൈപ്പ് അവതരിപ്പിച്ചപ്പോഴും ആപ്പിളിന്റെ സി ടൈപ്പ് കേബിളുകള്‍ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാണ്. അതിനാല്‍ തന്നെ ഐഫോണ്‍ 15 സീരീസിലെ സി പോര്‍ട്ടുകളില്‍ ആന്‍ഡ്രോയിഡ് ചാര്‍ജിംഗ് കേബിളുകള്‍ ഉപയോഗിക്കുന്നതിനെതിരെ ചൈനയിലെ ചില ആപ്പിള്‍ സ്റ്റോറുകള്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

ആന്‍ഡ്രോയിഡ് കേബിളുകള്‍ കണക്ട് ചെയ്യുമ്പോള്‍ ഈ ഐഫോണ്‍ മോഡലുകള്‍ ചൂടാകുന്നു എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തി ഐഫോണ്‍ 15 സീരീസില്‍ ആന്‍ഡ്രോയിഡ് കേബിളുകള്‍ ഒഴിവാക്കാന്‍ ചൈനയിലെ ആപ്പിള്‍ സ്റ്റോറുകള്‍ നിര്‍ദേശിക്കുന്നു. ഇന്റര്‍ഫേസുകളുടെ പിന്‍ ക്രമീകരണത്തിലെ വ്യത്യാസങ്ങള്‍ സ്റ്റോര്‍ ചൂണ്ടിക്കാട്ടുന്നു. ആന്‍ഡ്രോയിഡ് കേബിളുകളിലെ സിംഗിള്‍-വരി 9-പിന്‍, സിംഗിള്‍-വരി 11-പിന്‍ കണക്ടറുകള്‍ അമിത ചൂടാകല്‍ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

സി പോര്‍ട്ട് കൊണ്ടുവന്നെങ്കിലും ആപ്പിളിന്റെ ഔദ്യോഗിക ചാര്‍ജിംഗ് കേബിളുകളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമായിരിക്കാം ഈ വ്യത്യാസത്തിന് പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആന്‍ഡ്രോയിഡ് കേബിളുകളെക്കാള്‍ ഐഫോണ്‍ കേബിളുകള്‍ക്ക് വില കൂടുതലാണ്. എന്നാല്‍ ഐഫോണ്‍ 15 സീരീസിനൊപ്പം ആന്‍ഡ്രോയിഡ് ചാര്‍ജിംഗ് കേബിളുകള്‍ ഉപയോഗിക്കുന്നതില്‍ ആപ്പിള്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

]]>
ഡിസ്‌പ്ലേയില്‍ മാറ്റം; ഐഫോണ്‍ 15 സിരീസില്‍ വരുന്നത് വമ്പന്‍ മാറ്റങ്ങള്‍ https://malayalees.ch/apple-iphone-15-pro-models-to-have-bigger-display/ Mon, 31 Jul 2023 09:08:33 +0000 https://malayalees.ch/?p=85354 ആപ്പിള്‍ 15 സിരീസിനായി കാത്തിരിക്കുന്ന ഉപയോക്താക്കള്‍ക്ക് ഏറെ സന്തോഷകരമായ വാര്‍ത്തയാണ് വന്നിരിക്കുന്നത്. ഡിസ്‌പ്ലേയിലടക്കം മാറ്റമുണ്ടാകുമെന്നാണ് റിപ്പേര്‍ട്ട്. അടുത്ത രണ്ടു മാസത്തിനുള്ളില്‍ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കിയേക്കും.

യൂറോപ്യന്‍ യൂണിയന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ലൈറ്റ്‌നിങ് പോര്‍ട്ട് ഒഴിവാക്കി ടൈപ്പ് സി പോര്‍ട്ട് ആയിരിക്കും ഐഫോണില്‍ ഉള്‍പ്പെടുത്തുക. ഡിസ്‌പ്ലേ നോച്ചില്‍ മാറ്റമുണ്ടാകും. ഡൈനാമിക് ഐലന്റ് ഐഫോണ്‍ 15, 15 പ്ലസ് മോഡലുകളില്‍ ഉണ്ടാകും.

ലോ ഇഞ്ചക്ഷന്‍ പ്രഷര്‍ ഓവര്‍ മോള്‍ഡിങ് എന്ന ലിപോ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഡിസ്‌പ്ലേ ആയിരിക്കും പുതിയ ഐഫോണില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതുവഴി ഫോണിന്റെ വലിപ്പം കൂട്ടാനും കനം കുറയ്ക്കാനും കുറയും. 1099 ഡോളര്‍ എന്ന പ്രൈസ് ടാഗിലായിരിക്കും ഐഫോണ്‍ 15 പ്രോ വിപണിയിലെത്തുക എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

]]>
രഹസ്യകൂടിക്കാഴ്ചയുടെ ദൃശ്യങ്ങളുണ്ടെന്ന മൊഴി: സ്വപ്‌നയുടെ ഐ ഫോണ്‍ ഇ ഡി പരിശോധിക്കും https://malayalees.ch/e-d-will-demand-mirror-copy-of-swapna-suresh-i-phone-details/ Sat, 02 Jul 2022 04:26:23 +0000 https://malayalees.ch/?p=64205 സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്.സ്വപ്നയുടെ ഐഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കും. ഫോണ്‍ വിവരങ്ങളുടെ മിറര്‍ കോപ്പി തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്‍ഐഎ കോടതിയെ സമീപിക്കും. ഫോണിലെ വിവരങ്ങള്‍ക്കായി നാളെയാണ് ഇ ഡി അപേക്ഷ നല്‍കുക.

മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ ഉണ്ടെന്ന മൊഴി സ്ഥിരീകരിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. ക്ലിഫ് ഹൗസിലെ രഹസ്യ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നായിരുന്നു സ്വപ്നയുടെ മൊഴി. സ്വപ്‌ന സുരേഷ് 2016-2017 കാലത്ത് ഉപയോഗിച്ച ഐ ഫോണ്‍ ആണ് പരിശോധിക്കുക.

അതേസമയം മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ പുതിയ ആരോപണങ്ങളില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് യുഡിഎഫ്. മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള യുഡിഎഫ് പ്രതിഷേധമാര്‍ച്ച് ഇന്ന് നടക്കും. ആരോപണങ്ങള്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. സെക്രട്ടറിയേറ്റിലേക്കും ജില്ലാ കളക്ട്രേറ്റുകളിലേക്കും നടക്കുന്ന പ്രതിഷേധ മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നിര്‍വഹിക്കും.

സെക്രട്ടറിയേറ്റ് മാര്‍ച്ച് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഇടുക്കിയില്‍ പി ജെ ജോസഫും എറണാകുളത്ത് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും കൊല്ലത്ത് രമേശ് ചെന്നിത്തലയുമാണ് ഉദ്ഘാടകര്‍. രാഹുല്‍ ഗാന്ധിയുടെ പരിപാടിയുള്ളതിനാല്‍ മലപ്പുറത്തും വയനാട്ടിലും ഇന്ന് മാര്‍ച്ചുണ്ടാകില്ല.

]]>
ടൂള്‍സെടുത്തോ; ഐ ഫോണ്‍ ഇനി മുതല്‍ വീട്ടിലിരുന്ന് നന്നാക്കാം https://malayalees.ch/rental-tool-kit-is-now-available-for-i-phone-repairing/ Thu, 28 Apr 2022 08:48:10 +0000 https://malayalees.ch/?p=60884 ഐ ഫോണുകള്‍ വീട്ടിലിരുന്ന് നന്നാക്കുന്നതിനായി സെല്‍ഫ് സര്‍വീസ് റിപയര്‍ പ്രോഗാമുമായി ആപ്പിള്‍. പൊട്ടിയ സ്‌ക്രീന്‍, കേടായ ബാറ്ററി എന്നിവയുള്‍പ്പെടെ സ്വന്തമായി മാറ്റാന്‍ എല്ലാവിധ ടൂള്‍സും റിപ്പയര്‍ മാനുവലും ലഭ്യമാകും. 100 ശതമാനം ഒറിജിനലായ പാര്‍ട്‌സ് ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായാണ് ആപ്പിളിന്റെ പുതിയ പദ്ധതി.

സെല്‍ഫ് സര്‍വീസ് റിപ്പയര്‍ സ്റ്റോര്‍ വെബ്‌സൈറ്റിലൂടെയാകും സേവനങ്ങള്‍ ലഭ്യമാകുക. നിലവില്‍ അമേരിക്കയില്‍ മാത്രമാണ് സേവനങ്ങള്‍ നല്‍കിത്തുടങ്ങിയിരിക്കുന്നത്. എന്നിരിക്കിലും ഉടന്‍ തന്നെ സേവനങ്ങള്‍ യൂറോപ്പിലേക്കും അതിന് പിന്നാലെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ആപ്പിളിന്റെ നീക്കം.

ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്സ്, ഐഫോണ്‍ 13, ഐഫോണ്‍ 13 എന്നിങ്ങനെയുള്ള വിവിധ ഐ ഫോണ്‍ പതിപ്പുകള്‍ക്ക് പ്രത്യേകം ടൂള്‍ കിറ്റുകളുണ്ടാകും. 20 ഇഞ്ച് വീതിയും 47 ഇഞ്ച് ഉയരവുമുള്ള കേസുകളിലാകും ടൂള്‍ കിറ്റെത്തുക. സ്പ്ലേ റിമൂവല്‍ ഫിക്ചര്‍, ഹീറ്റഡ് ഡിസ്പ്ലേ പോക്കറ്റ്, ബാറ്ററി പ്രസ്സ്, ഡിസ്പ്ലേ പ്രസ്സ്, ഡിസ്പ്ലേ, ബാക്ക് പ്രൊട്ടക്റ്റീവ് കവറുകള്‍, സ്‌ക്രൂഡ്രൈവറുകള്‍, ബിറ്റുകള്‍ എന്നിങ്ങനെ സകലതും ഈ കിറ്റിലുണ്ടാകും. പ്രശ്‌നം പരിഹരിച്ചു കഴിഞ്ഞാല്‍ മറ്റ് ടൂള്‍സ് അടങ്ങുന്ന കിറ്റ് ആപ്പിളിന് തിരിച്ച് നല്‍കണം. ടൂള്‍ കിറ്റ് വാടകയ്ക്കാണല്ലോ അതിനാല്‍ അധികം പൈസ വേണ്ടല്ലോ എന്നാണ് ധാരണയെങ്കില്‍ തെറ്റി. ടൂള്‍ കിറ്റുകള്‍ ഒരാഴ്ചത്തേക്ക് വാടകയ്‌ക്കെടുക്കണമെങ്കില്‍ 49 ഡോളറാണ് നല്‍കേണ്ടത്. അതായത് 3700 രൂപ. കൈപ്പിഴ കൊണ്ട് ടൂള്‍ കിറ്റിലെ എന്തെങ്കിലും ഉപകരണങ്ങള്‍ നഷ്ടമാകുകയോ കേടുവരികയോ ചെയ്താല്‍ ആപ്പിള്‍ നിങ്ങളില്‍ നിന്ന് കൂടുതല്‍ തുക ഈടാക്കും.

]]>
ഡിമാന്റ് കുറഞ്ഞു; ഐ ഫോണ്‍ ഉല്‍പാദനം ചുരുക്കാനൊരുങ്ങി ആപ്പിള്‍ https://malayalees.ch/apple-to-cut-iphone-airpods-output/ Mon, 28 Mar 2022 07:55:23 +0000 https://malayalees.ch/?p=59180 യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റേയും വിലക്കയറ്റത്തിന്റേയും പശ്ചാത്തലത്തില്‍ ഡിമാന്റ് സമ്മര്‍ദം നേരിടുന്നതിനാല്‍ ആപ്പിള്‍ ഐ ഫോണ്‍ നിര്‍മാണം വെട്ടിച്ചുരുക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത പാദത്തില്‍ ഐഫോണ്‍ SE ഉല്‍പാദനം 20 ശതമാനം കുറയ്ക്കാനാണ് ആപ്പിളിന്റെ തീരുമാനം. മുന്‍പ് പദ്ധതിയിട്ടിരുന്നതില്‍ നിന്ന് രണ്ട് മുതല്‍ 3 മില്യണ്‍ യൂണിറ്റുകള്‍ വരെ ഒഴിവാക്കും.

ഡിമാന്റ് താഴ്ന്നതോടെ വയര്‍ലെസ് എയര്‍പോഡുകളുടെ ഉല്‍പാദനവും ആപ്പിള്‍ കുറയ്ക്കാനിരിക്കുകയാണ്. 10 മില്യണ്‍ യൂണിറ്റുകളുടെ ഉല്‍പ്പാദനമാണ് ആപ്പിള്‍ ഒഴിവാക്കുന്നത്.

2020ന്റെ രണ്ടാം പാദത്തില്‍ മൊത്തം ഐ ഫോണ്‍ വില്‍പ്പനയുടെ 12 ശതമാനം മാത്രമായിരുന്നു 4G ഐ ഫോണ്‍ SEയുടെ വില്‍പ്പന. ഐ ഫോണ്‍ 13 റേഞ്ചിലുള്ള യൂണിറ്റുകളുടെ ഉല്‍പാദനവും മുന്‍പ് പദ്ധതിയിട്ടിരുന്ന എണ്ണത്തില്‍ നിന്നും വെട്ടിച്ചുരുക്കാന്‍ ആപ്പിള്‍ തീരുമാനിച്ചുകഴിഞ്ഞു.

]]>