Appeal – malayalees.ch https://malayalees.ch Malayalam Online News Portal Thu, 26 Oct 2023 04:36:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Appeal – malayalees.ch https://malayalees.ch 32 32 ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും https://malayalees.ch/school-lunch-high-court-appeal/ Thu, 26 Oct 2023 04:36:00 +0000 https://malayalees.ch/?p=90077 ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജികൾഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ അടക്കം നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

പദ്ധതിക്ക് ഒരു വിദ്യാർഥിക്ക് 8 രൂപ നിരക്കാണു നിശ്ചയിച്ചിരിക്കുന്നതെങ്കിലും അതിൽക്കൂടുതൽ ചെലവ് വന്നാൽ ആരു വഹിക്കുമെന്നു ഹൈക്കോടതി കഴിഞ്ഞ തവണ സർക്കാരിനോട് ആരാഞ്ഞിരുന്നു. സ്കൂൾ ഫണ്ടിൽ നിന്ന് ഈ തുക ലഭ്യമല്ലെങ്കിൽ പിന്നെ എന്തു ചെയ്യാനാകുമെന്നതിലടക്കം കോടതി നിർദേശ പ്രകാരം സർക്കാർ ഇന്ന് വിശദീകരണം നൽകിയേക്കും.

ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയ വകയിൽ പ്രധാനാധ്യാപകർക്ക് ലഭിക്കാനുള്ള കുടിശിക ഉടൻ നൽകണമെന്നും തുക മുൻകൂർ നൽകണമെന്നുമാവശ്യപ്പെട്ടുള്ള ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശിക വരാൻ കാരണമെന്നായിരുന്നു നേരത്തെ സർക്കാർ അറിയിച്ചത്. എന്നാൽ സംസ്ഥാന സർക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് നിലപാടെടുത്ത കോടതി കുടിശികയ്ക്ക് പലിശ അടക്കം നൽകേണ്ടി വരുമെന്നും വാക്കാൽ മുന്നറിയിപ്പ് നൽകിയിരുന്നു.

]]>
‘കിളികൊല്ലൂരിൽ പൊലീസ് മർദനം; സൈനികനും സഹോദരനും നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും https://malayalees.ch/kilikollur-polce-atrocity-high-court/ Mon, 14 Nov 2022 04:35:44 +0000 https://malayalees.ch/?p=71239 കിളികൊല്ലൂരിൽ പൊലീസ് മർദ്ദനമേറ്റ സൈനികനും സഹോദരനും നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തങ്ങൾക്കെതിരെ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. പൊലീസുദ്യോഗസ്ഥർ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിൽ വേണമെന്നും ആവശ്യമുണ്ട്.

തങ്ങളെ എ.എസ്.ഐ കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചതിന്റെ നിയമവിരുദ്ധത മറികടക്കാനായാണ് പൊലീസ് കേസെടുത്തത്. തന്റെയും സഹോദരന്റെയും ഭാവി തകർക്കുക എന്ന ലക്ഷ്യവും കേസിനു പിന്നിലുണ്ടെന്നും ഹർജിയിൽ വിഷ്ണു ആരോപിച്ചിട്ടുണ്ട്. കെട്ടിച്ചമച്ചെടുത്ത കേസിന്റെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാണ് ആവശ്യം. ഹർജി ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബഞ്ചാണ് പരിഗണിക്കുന്നത്.

കഞ്ചാവ് കേസ് പ്രതിയെ ജാമ്യത്തിലിറക്കാനെത്തിയ സൈനികനും സഹോദരനും കിളികൊല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐയുടെ തലയ്ക്കടിച്ചെന്ന സംഭവം പൊലീസിന്റെ നാടകമാണെന്ന് തെളിഞ്ഞതോടെ പൊലീസുകാർക്കെതിരെ നടപടിയെടുത്തിരുന്നു. പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഓരോരുത്തരായി തങ്ങളെ ക്രൂരമായി അടിച്ച് അവശരാക്കുകയായിരുന്നുവെന്നാണ് മർദനമേറ്റവരുടെ വെളിപ്പെടുത്തൽ.

സംഭവത്തിൽ പൊലീസിനെതിരെ സൈനികന്റെ സഹോദരൻ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തന്നെയും ചേട്ടനെയും പട്ടിയെപ്പോലെ തല്ലിച്ചതച്ചെന്നും സൈനികനാണെന്ന് പറഞ്ഞപ്പോൾ വിഷ്ണുവിന്റെ ചെകിട്ടത്തടിച്ചെന്നും വിഘ്‌നേഷ് പറഞ്ഞു. വിഷ്ണുവിന്റെ കാഞ്ചി വലിക്കുന്ന വിരൽ തല്ലിയൊടിച്ചു. അടിവസ്ത്രം മാത്രമിട്ട് വനിതാ പൊലീസുകാരുടെ മുന്നിലിട്ടായിരുന്നു ക്രൂരമർദനമെന്നും വിഘ്‌നേഷ് ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു. പ്രതിരോധത്തിനിടയിൽ സൈനികൻ നൽകിയ ഒരു അടിയേറ്റാണ് എ.എസ്.ഐ പ്രകാശ് ചന്ദ്രന്റെ കണ്ണിന് മുകളിൽ പരുക്കേറ്റത്.

]]>
കോടതിവിധി ദൗർഭാഗ്യകരം; അംഗീകരിക്കാൻ പറ്റാത്ത വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ https://malayalees.ch/bishop-case-will-appeal-in-higher-court-says-sp-harishankar-and-prosecutor/ Fri, 14 Jan 2022 08:33:44 +0000 https://malayalees.ch/?p=55499 കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ജലന്ദർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധി ദൗർഭാഗ്യകരമെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ എസ് ഹരിശങ്കർ ഐ പി എസ്. അംഗീകരിക്കാൻ പറ്റാത്ത വിധിയാണ് കോടതിയിൽ നിന്നുണ്ടായതെന്നും, 100 ശതമാനം ശിക്ഷ പ്രതീക്ഷിച്ചിരുന്നു. വിധി നൽകുന്നത് തെറ്റായ സന്ദേശമെന്ന് മുൻ എസ് പി എസ് ഹരിശങ്കർ ഐ പി എസ് വ്യക്തമാക്കി.

കേസിൽ സർക്കാർ അപ്പീൽ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കേസിൽ ഇരയുടെ കൃത്യമായ മൊഴിയുണ്ട്. സമയ താമസമുണ്ടായി എന്നത് മാത്രമാണ് തിരിച്ചടിയായുണ്ടായത്. സഭക്കുള്ളിൽ വിഷയം തീർക്കാൻ ശ്രമിച്ചതിനാലാണ് സമയ താമസവുമുണ്ടായത്. കേസിൽ ഇരക്ക് വേണ്ടി സത്യസന്ധമായി മൊഴി നൽകിയ ആളുകൾക്കും ഈ വിധി തിരിച്ചടിയാണ്. അവരുടെ നിലനിൽപ്പിനേയും വിധി ബാധിക്കും.

എത്ര ഉന്നതൻ പ്രതിയാകുന്ന കേസിലും ഇര ധൈര്യത്തോടെ മുന്നോട്ട് വന്നാൽ പ്രതി ശിക്ഷിക്കപ്പെടുമെന്ന സന്ദേശം നൽകാവുന്ന കേസിൽ ഇത്തരത്തിലൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

താൻ ജീവിച്ചിരിക്കണോ എന്നത് പോലും ബിഷപ്പിനെ ആശ്രയിച്ചിരിക്കുമെന്ന അവസ്ഥയിൽ നിന്നാണ് ഇര ബിഷപ്പിനെതിരെ മൊഴി നൽകിയതെന്നും അതിനെ കോടതി വിശ്വാസത്തിലെടുക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു എന്ന ഒറ്റവാക്കിലായിരുന്നു കോടതിയുടെ വിധിപ്രസ്താവം. പുഞ്ചിരിച്ച മുഖത്തോടെയാണ് ബിഷപ്പ് കോടതി മുറിയില്‍ നിന്നും പുറത്തേക്കു വന്നത്. ദൈവത്തിനു സ്തുതിയെന്നായിരുന്നു വിധിപ്രസ്താവം കേട്ടയുടന്‍ ഫ്രാങ്കോയുടെ പ്രതികരണം.

]]>
കണ്ണൂർ വി സി നിയമനം; ഉത്തരവിനെതിരെ അപ്പീൽ https://malayalees.ch/kannur-vc-appointment-appeal-against-the-order/ Thu, 16 Dec 2021 13:22:48 +0000 https://malayalees.ch/?p=54168 കണ്ണൂർ വി സി പുനർനിയമനത്തിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ. പുനർനിയമനത്തിൽ ചട്ടലംഘനം ഇല്ലെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് അപ്പീൽ. നിയമനം ശരിവച്ച നടപടിക്കെതിരെയാണ് ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്.

കണ്ണൂർ സർവകലാശാല വി സി നിയമനത്തിൽ ചട്ടലംഘനമില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പുനർ നിയമനത്തിന് പ്രായപരിധി ബാധകമാകില്ലെന്ന് കോടതി പറഞ്ഞു. പുനർനിയമനത്തിന് സെലക്ട് കമ്മിറ്റി നിർബന്ധമില്ലെന്നും കോടതി പറഞ്ഞു. പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി തള്ളിയ ഉത്തരവിലാണ് കോടതിയുടെ പരാമർശം. യു ജി സി ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഉത്തരവ്.

വിസിയുടെ പുനർനിയമനത്തിന് എതിരായി കണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റ് അക്കാദമിക് കൗൺസിൽ അംഗങ്ങൾ സമർപ്പിച്ച ഹർജി സിംഗിൾ ബഞ്ച് തള്ളുകയായിരുന്നു. ഹർജി നിയപരമായി നിലനിക്കില്ലെന്ന് ജസ്റ്റിസ് അമിത് റാവൽ നിരീക്ഷിച്ചു. വലിയ വിവാദമായ കണ്ണൂർ വിസി പുനർനിയമനത്തിൽ സർക്കാരിന് താത്കാലിക ആശ്വാസമാണിത്. ഹർജി ഫയലിൽപ്പോലും സ്വീകരിക്കാതെയാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്. പുനർനിയമനവുമായി ബന്ധപ്പെട്ട് ഗവർണർ നൽകിയ സത്യവാങ്മൂലം നിർണായകമായി.

]]>