Aparna Balamurali – malayalees.ch https://malayalees.ch Malayalam Online News Portal Fri, 20 Jan 2023 04:29:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Aparna Balamurali – malayalees.ch https://malayalees.ch 32 32 വിദ്യാർത്ഥിയുടെ മോശം പെരുമാറ്റം: അപർണ ബാലമുരളിയോട് മാപ്പ് ചോദിക്കുന്നുവെന്ന് ലോ കോളജ് യൂണിയൻ https://malayalees.ch/ernakulam-law-college-union-apology-on-aparna-balamurali/ Fri, 20 Jan 2023 04:29:06 +0000 https://malayalees.ch/?p=74747 കോളജ് യൂണിയൻ ഉത്ഘാടനവേദിയിൽ നടി അപർണ ബാലമുരളിയോട് വിദ്യാർത്ഥി മോശമായി പെരുമാറിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് എറണാകുളം ഗവ. ലോ കോളജ്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് യൂണിയൻ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചത്. വിദ്യാർത്ഥികളിൽ ഒരാളിൽ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണ്.

സംഭവ സമയത്ത് തന്നെ യൂണിയൻ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാൻ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തിൽ കോളേജ് യൂണിയൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഇത്തരമൊരു വിഷയത്തെ യൂണിയൻ ഏറെ ഗൗരവത്തോടെയാണ് നോക്കി കാണുന്നതെന്ന് കോളേജ് യൂണിയൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

എറണാകുളം ഗവ. ലോ കോളജ് യൂണിയന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് :

എറണാകുളം ഗവ. ലോ കോളേജിൽ ഇന്ന് (18/01/2023) നടന്ന യുണിയൻ ഉദ്ഘാടന ചടങ്ങിൽ സിനിമ താരത്തിന് നേരെ വിദ്യാർത്ഥികളിൽ ഒരാളിൽ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണ്. സംഭവ സമയത്ത് തന്നെ യൂണിയൻ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാൻ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തിൽ കോളേജ് യൂണിയൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഇത്തരമൊരു വിഷയത്തെ യൂണിയൻ ഏറെ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്.

കോളേജ് യൂണിയൻ 2022-23
ഗവ. ലോ കോളേജ് എറണാകുളം

]]>
‘ഇനിയും ഒരുപാട് പഠിക്കാനുണ്ട്; ഒരുപാട് നല്ല സിനിമകൾ ചെയ്യണം’;അപർണ ബാലമുരളി https://malayalees.ch/68th-national-awards/ Fri, 22 Jul 2022 12:20:37 +0000 https://malayalees.ch/?p=65267 68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വളരെയധികം സന്തോഷമുണ്ട് വലിയൊരു എക്സ്പീരിയൻസായിരുന്നു തമിഴ് സിനിമയിലേതെന്ന് മികച്ച നടിക്കുള്ള അവർഡ് ലഭിച്ച അപർണ ബാലമുരളി. ഡയറക്ടർ സുധാ മാഡത്തിനോടാണ് നന്ദി അറിയിക്കുന്നത്. ഇനിയും ഒരുപാട് പഠിക്കാനുണ്ട്. ഒരുപാട് നല്ല സിനിമകൾ ചെയ്യണം. തമിഴ് പഠിച്ചെടുത്തത് ട്രെയിനിങ്ങിലൂടെയായിരുന്നു. ഒരുപാട് പേരോട് നന്ദി പറയാനുണ്ട്. ഡയറക്ടറിനോടും നായകനോടും ഒരുപാട് നന്ദി പറയാനുണ്ട്. കഠിനപ്രയത്നത്തിന്റെ ഫലം തന്നെയാണ് ഈ അവർഡെന്ന് അപർണ ബാലമുരളി പറഞ്ഞു .

68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സൂര്യയും അജയ് ദേവഗണുമാണ് 2്020ലെ മികച്ച നടൻമാർ. നടിയായി അപർണ ബാലമുരളിയും തിരഞ്ഞെടുക്കപ്പെട്ടു. തമിഴ് ചിത്രം സൂരരൈ പോട്രിലെ അഭിനയത്തിനാണ് അപർണയും സൂര്യയ്‌ക്കും അംഗീകാരം. താനാജി എന്ന ചിത്രത്തിലെ അഭിനയമാണ് അജയ് ദേവഗണിന് ദേശീയ പുരസ്കാരം നേടികൊടുത്തത്.

അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോനും അർഹനായി. നഞ്ചി അമ്മയാണ് മികച്ച പിന്നണി ​ഗായിക. അന്തരിച്ച സംവിധായകൻ സച്ചിക്കാണ് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചത്. വിപുൽ ഷാ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.

]]>
ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച സഹനടൻ ബിജു മേനോൻ, മികച്ച നടി അപർണ ബാലമുരളി; കൈനിറഞ്ഞ് മലയാളം https://malayalees.ch/national-film-awards-malayalam-movies/ Fri, 22 Jul 2022 12:16:57 +0000 https://malayalees.ch/?p=65263 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുകയാണ്. മികച്ച സിനിമാ ഗ്രന്ധത്തിനുള്ള പുരസ്കാരം അനൂപ് രാമകൃഷ്ണനു ലഭിച്ചു. എം.ടി. അനുഭവങ്ങളുടെ പുസ്തകം എന്ന കൃതിയ്ക്കാണ് പുരസ്കാരം. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം നിഖിൽ എസ് പ്രവീണിനു ലഭിച്ചു. ജയരാജ് സംവിധാനം ചെയ്ത ‘ശബ്ദിക്കുന്ന കലപ്പ’ എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിനാണ് പുരസ്കാരം. അദ്ദേഹത്തിൻ്റെ രണ്ടാം ദേശീയ പുരസ്കാരമാണിത്. ‘വാങ്ക്’ എന്ന സിനിമയിലൂടെ സംവിധായകൻ കാവ്യാ പ്രകാശിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ശോഭ തരൂർ ശ്രീനിവാസൻ മികച്ച വിവരണത്തിനുള്ള പുരസ്കാരം നേടി. മികച്ച വിദ്യാഭ്യാസ ചിത്രം നന്ദൻ ഒരുക്കിയ ഡ്രീമിങ് ഓഫ് വേർഡ്സിനാണ്.

മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ‘തിങ്കളാഴ്ച നിശ്ചയ’ത്തിനാണ്. മികച്ച സംഘട്ടനം മാഫിയ ശശിക്ക് ലഭിച്ചു. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സിനിമയിൽ സംഘട്ടനം ഒരുക്കിയതിനാണ് അവാർഡ്. കപ്പേള എന്ന ചിത്രത്തിലൂടെ അനീസ് നാടോടി മികച്ച പ്രൊഡക്ഷൻ ഡിസൈനർ പുരസ്കാരം നേടി. മികച്ച ശബ്ദമിശ്രണം മാലിക്കിലൂടെ ശ്രീശങ്കറിനും വിഷ്ണു ഗോവിന്ദിനും ലഭിച്ചു. മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മ നേടി. അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഗാനത്തിനാണ് പുരസ്കാരം. മികച്ച നടിയ്ക്കുള്ള പുരസ്കാരം അപർണ ബാലമുരളിയ്ക്ക് ലഭിച്ചു. തമിഴ് സിനിമ സൂരരൈ പോട്രുവിലെ അഭിനയത്തിനാണ് അവാർഡ്. ബിജു മേനോനാണ് മികച്ച സഹനടൻ. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് ബിജു മേനോന് അവാർഡ് ലഭിച്ചത്. സിനിമയുടെ സംവിധായകനായ സച്ചിയാണ് മികച്ച സംവിധായകൻ.

സുധ കൊങ്ങര ഒരുക്കിയ ‘സൂരരൈ പോട്രു’ എന്ന ചിത്രമാണ് മികച്ച സിനിമ. സൂര്യ, അജയ് ദേവ്ഗൺ എന്നിവർ മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. സൂര്യയ്ക്ക് സൂരരൈ പോട്രു പുരസ്കാരം സമ്മാനിച്ചപ്പോൾ തൻഹാജി എന്ന ചിത്രത്തിലൂടെയാണ് അജയ് ദേവ്ഗൺ പുരസ്കാരം നേടിയത്.

]]>
എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്? അപർണ ബാലമുരളിയെ പ്രശംസിച്ച് വിജയ് ദേവരക്കൊണ്ട https://malayalees.ch/vijay-deverakonda-praises-aparna-balamurali/ Wed, 18 Nov 2020 09:52:14 +0000 https://malayalees.ch/?p=35314 സൂര്യയും അപര്‍ണ ബാലമുരളിയും നായികാനായകന്‍മാരായ സുരാരെ പോട്രുവിനെ പ്രശംസിച്ച് തെലുങ്ക് നടന്‍ വിജയ് ദേവരക്കൊണ്ട. മികച്ച പ്രകടനമാണ് സൂര്യയും അപര്‍ണയും കാഴ്ച വച്ചിരിക്കുന്നതെന്ന് വിജയ് ട്വിറ്ററില്‍ കുറിച്ചു.

”സുഹൃത്തുക്കളൊപ്പമാണ് ഞാൻ സിനിമ കണ്ടത്. ഞങ്ങളില്‍ മൂന്ന് പേര്‍ കരഞ്ഞു. ഞാൻ സുരരൈ പോട്രുവെന്ന ചിത്രത്തിൽ മുഴുകി ഇരിക്കുകയായിരുന്നു. സൂര്യ താങ്കൾ എന്തൊരു പെർഫോമറാണ്..എങ്ങനെയാണ് ഇതെയും മികച്ച പ്രകടനം കാഴ്ച്ചവെച്ച നടിയെ സുധ കണ്ടെത്തിയത്. എത്ര അവിസ്മരണീയമായാണ് ചിത്രത്തിൽ ഇരുവരും അഭിനയിച്ചത്” വിജയ് ദേവരകൊണ്ട ട്വിറ്ററിൽ കുറിച്ചു.

ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത സുരാരെ പോട്രുവിന് മികച്ച പ്രതികരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇരുതി സുട്രിലൂടെ ശ്രദ്ധേയമായ സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. ഉര്‍വ്വശിയാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്. പതിവ് പോലെ തകര്‍പ്പനായി അഭിനയിച്ചിട്ടുണ്ട് ഉര്‍വ്വശി.

]]>