ap abdullakutty – malayalees.ch https://malayalees.ch Malayalam Online News Portal Tue, 20 Sep 2022 12:35:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ap abdullakutty – malayalees.ch https://malayalees.ch 32 32 സോളാര്‍ പീഡന കേസ്; ബിജെപി നേതാവ് അബ്ദുള്ള കുട്ടിയെ ചോദ്യം ചെയ്തു https://malayalees.ch/cbi-questioned-ap-abdullakutty-in-solar-case/ Tue, 20 Sep 2022 12:34:57 +0000 https://malayalees.ch/?p=68363 സോളാര്‍ പീഡന കേസില്‍ ബിജെപി നേതാവ് എ പി അബ്ദുള്ള കുട്ടിയെ സി.ബി.ഐ ചോദ്യം ചെയ്തു. തിരുവനന്തപുരം സി.ബി.ഐ ഓഫീസില്‍ ഇന്ന് രാവിലെയായിരുന്നു ചോദ്യം ചെയ്യല്‍. 2013ല്‍ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് പീഡിപിച്ചുവെന്നാണ് സോളാര്‍ കേസിലെ പ്രതിയുടെ പരാതി.

കേസുമായി ബന്ധപ്പെട്ട് കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ് എം.പി, മുന്‍ മന്ത്രി എ.പി അനില്‍കുമാര്‍, ഹൈബി ഈഡന്‍ എന്നിവരെ സി.ബി.ഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. തെളിവില്ലാത്തതിനാല്‍ ഹൈബി ഈഡന് സി.ബി.ഐ ക്ലീന്‍ ചിറ്റും നല്‍കിയിരുന്നു.

]]>
കേരള ബിജെപി ഘടകത്തിന്റെ ചുമതല പ്രകാശ് ജാവദേക്കറിന്, ലക്ഷദ്വീപിന്റെ ചുമതലയിൽ നിന്ന് അബ്ദുള്ള കുട്ടിയെ നീക്കി https://malayalees.ch/prakash-javadekar-in-charge-of-kerala-bjp-ap-abdullakutty-also-changed/ Sat, 10 Sep 2022 04:29:35 +0000 https://malayalees.ch/?p=67838 സംഘടനാ തലത്തിൽ വൻ അഴിച്ചുപണിയുമായി ഭാരതീയ ജനതാ പാർട്ടി. കേരളം, ഗുജറാത്ത്, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് ബി.ജെ.പിയിലെ മുതിർന്ന നേതാക്കൾക്ക് നൽകിയിരിക്കുന്നത്. കേരള ബിജെപി ഘടകത്തിന്റെ ചുമതല മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനാണ് നൽകിയത്. രാധാ മോഹൻ അഗർവാളിനാണ് സഹചുമതല. മാത്രമല്ല ലക്ഷദ്വീപിന്റെ ചുമതലയിൽ നിന്നും അബ്ദുള്ള കുട്ടിയെ നീക്കുകയും ചെയ്തു. 

അസം മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് ഹരിയാനയുടേയും മംഗൾ പാണ്ഡെയ്ക്ക് ബംഗാളിന്റെ ചുമതല നൽകി. തെലങ്കാനയുടെ സഹ ചുമതല മലയാളിയായ അരവിന്ദ് മേനോനാണ്. ചണ്ഡീഗഡിന്റെ ചുമതല ഇനി ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയാകും വഹിക്കുന്നത്.

]]>
എപി അബ്ദുള്ളക്കുട്ടി ദേശീയ ഹജ്ജ് കമ്മറ്റി ചെയർമാൻ https://malayalees.ch/haj-committee-ap-abdullakutty-chairman/ Fri, 22 Apr 2022 12:45:19 +0000 https://malayalees.ch/?p=60555 ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മറ്റി ചെയർമാനായി തെരഞ്ഞെടുത്തു. വനിതാ നേതാക്കളായ മുനവ്വരി ബീഗവും മുഫാസ ഖാത്തൂനുമാണ് വൈസ് ചെയർപേഴ്സണ്മാർ. കേരള ഹജ്ജ് കമ്മറ്റി ചെയർമാനായ സി മുഹമ്മദ് ഫൈസിയും കേന്ദ്ര ഹജ്ജ് കമ്മറ്റിയിലെത്തിയിട്ടുണ്ട്.

]]>
വി. മുരളീധരന് ആന്ധ്ര, സി.പി രാധാകൃഷ്ണന് കേരളം, എ.പി അബ്ദുല്ലക്കുട്ടിക്ക് ലക്ഷദ്വീപ് https://malayalees.ch/the-bjp-has-assigned-organizational-responsibilities-to-the-leaders/ Sat, 14 Nov 2020 05:38:43 +0000 https://malayalees.ch/?p=35069 കേരളത്തില്‍ ബി.ജെ.പിയ്ക്കുള്ളില്‍ കലഹം തുടരുന്നതിനിടെ സംഘടനാ ചുമതലകള്‍ നിശ്ചയിച്ച് കേന്ദ്രനേതൃത്വം. കേന്ദ്രസഹമന്ത്രി വി. മുരളീധരന് സംഘടനാ ചുമതല നല്‍കിയപ്പോൾ പി.കെ കൃഷ്ണദാസിനെ വെട്ടി. സി.പി രാധാകൃഷ്ണനാണ് കേരളത്തിന്‍റെ ചുമതല.

ആന്ധ്രാപ്രദേശിന്‍റെ ചുമതല നല്‍കിയാണ് വി.മുരളീധരനെ പരിഗണിച്ചിരിക്കുന്നത്. എ.പി അബ്ദുള്ളക്കുട്ടിയ്ക്ക് ലക്ഷദ്വീപിന്‍റെ ചുമതല നല്‍കിയപ്പോൾ. തര്‍ക്കം തുടരുന്ന കേരളത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള സി.പി രാധാകൃഷ്ണനാണ് ചുമതല നിർവഹിക്കുക.

സംസ്ഥാനത്തിന്‍റെ സംഘടനാ ചുമതലയുള്ള ഏക കേന്ദ്രമന്ത്രി വി. മുരളീധരനാണ്. എന്നാൽ മുരളീധര വിരുദ്ധപക്ഷത്തെ പ്രമുഖനായ പി.കെ കൃഷ്ണദാസിനെ തെലങ്കാനയുടെ ചുമതലയിൽ നിന്ന് നീക്കി പകരം തരുൺ ചൂഗിനെ നിയമിച്ചു.

നേരത്തേ നടന്ന പാർട്ടി പുനഃസംഘടനക്കെതിരെ പരസ്യ വിമർശനവുമായി സംസ്ഥാന നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാക്കളായ ശോഭാ സുരേന്ദ്രനും പി.എം വേലായുധനും രംഗത്തെത്തിയിരുന്നു. അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിപ്പെട്ട് ശോഭ, കേന്ദ്ര നേതൃത്വത്തെ സമീപിക്കുകയും ചെയ്തിരുന്നു. ഈ നീക്കങ്ങൾ കൃഷ്ണദാസ് പക്ഷത്തിന്‍റെ പിന്തുണയോടെയായിരുന്നു. ശോഭയടക്കമുള്ളവരുടെ പരാതികൾക്ക് പിന്നാലെ കേന്ദ്ര നേതൃത്വം സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന് ആര്‍.എസ്.എസും ആവശ്യപ്പെട്ടിട്ടു. ഇതോടെ സംസ്ഥാനത്തെ പ്രശ്നങ്ങൾ തീർക്കാൻ സുരേന്ദ്രൻ തന്നെ മുന്നിട്ടിറങ്ങിയിരുന്നു. എന്നാൽ സംസ്ഥാനങ്ങളുടെ സംഘടനാ ചുമതല വീതിച്ചു നൽകിയപ്പോൾ പി.കെ കൃഷ്ണദാസിനെ തഴഞ്ഞത് അടുത്ത പൊട്ടിത്തെറിക്ക് കാരണമാകും.

]]>
ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ.പി അബ്ദുള്ളക്കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി https://malayalees.ch/ap-abdullakutty-bjp-attack/ Fri, 09 Oct 2020 05:05:41 +0000 https://malayalees.ch/?p=33014 ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ.പി അബ്ദുള്ളക്കുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. താന്‍ സഞ്ചരിച്ച കാറിൻ്റെ പിറകിൽ രണ്ട് തവണ ലോറി കൊണ്ടിടിച്ചെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും എ.പി അബ്ദുള്ളക്കുട്ടി കോഴിക്കോട് ആവശ്യപ്പെട്ടു.

ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ.പി അബ്ദുള്ളക്കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി

മലപ്പുറം രണ്ടത്താണിയിൽ വെച്ചായിരുന്നു എ.പി അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിന് നേരെ നടന്ന സംഭവം. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ആക്രമണം. പൊന്നാനിയിൽ വെച്ച് ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ ഒരു സംഘം അപമാനിക്കാന്‍ ശ്രമിച്ചതായും ഇതിന് ശേഷമാണ് കാറില്‍ ലോറി വന്നിടിച്ചതെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. സംഭവത്തെ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ അപലപിച്ചു. നാളെ എല്ലാ കേന്ദ്രങ്ങളിലും ബിജെപി പ്രതിഷേധിക്കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.

]]>