Anushka Sharma – malayalees.ch https://malayalees.ch Malayalam Online News Portal Thu, 06 Jan 2022 07:14:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Anushka Sharma – malayalees.ch https://malayalees.ch 32 32 ഝുലൻ ഗോസ്വാമിയായി അനുഷ്ക ശർമ; ‘ഛക്ഡ എക്സ്പ്രസ്’ നെറ്റ്ഫ്ലിക്സിൽ റിലീസാവും https://malayalees.ch/jhulan-goswamy-biopic-anushka-sharma/ Thu, 06 Jan 2022 07:14:37 +0000 https://malayalees.ch/?p=55117 ഇന്ത്യൻ പേസർ ഝുലൻ ഗോസ്വാമിയുടെ ബയോപിക്ക് ‘ഛക്ഡ എക്സ്പ്രസ്’ നെറ്റ്ഫ്ലിക്സിൽ റിലീസാവും. ബോളിവുഡ് നടി അനുഷ്ക ശർമ്മയാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ പേസറെ അവതരിപ്പിക്കുക. 2018ൽ പുറത്തിറങ്ങിയ ‘സീറോ’ എന്ന ചിത്രത്തിനു ശേഷം ഇതാദ്യമായാണ് അനുഷ്ക ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ചിത്രത്തിൻ്റെ അനൗൺസ്മെൻ്റ് ടീസർ നെറ്റ്‌ഫ്ലിക്സ് പുറത്തുവിട്ടു.

ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വേഗതയുള്ള വനിതാ ബൗളർമാരിൽ ഒരാളാണ് ഝുലൻ ഗോസ്വാമി. പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ നിന്നുള്ള ഒട്ടേറെ കടമ്പകൾ മറികടന്നാണ് താരം ക്രിക്കറ്റിലേക്കെത്തിയത്. വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുള്ള ബൗളറാണ് ഝുലൻ. 192 മത്സരങ്ങളിൽ നിന്ന് 240 വിക്കറ്റുകൾ താരത്തിനുണ്ട്. 12 ടെസ്റ്റും 68 ടി-20കളും കളിച്ച താരം യഥാക്രമം 44, 56 വിക്കറ്റുകളും നേടി. വാലറ്റത്ത് ഭേദപ്പെട്ട ബാറ്റർ കൂടിയായ ഝുലൻ അങ്ങനെയും ചില ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്.

പ്രോസിത് റോയ് ആണ് ചിത്രം സംവിധാനം ചെയ്യുക. അനുഷ്ക ശർമ്മയും സഹോരൻ കർണേഷ് ശർമയും ചേർന്ന് ചിത്രം നിർമിക്കും.

]]>
ഞങ്ങള്‍ ഇനി മൂന്ന്; അച്ഛനാകാന്‍ പോകുന്ന സന്തോഷം പങ്കുവെച്ച് വിരാട് കോഹ്ലി https://malayalees.ch/anushka-sharma-and-virat-kohli-are-expecting-a-baby-arriving-on-this-date/ Thu, 27 Aug 2020 10:22:57 +0000 https://malayalees.ch/?p=30923 ബോളിവുഡ് താരം അനുഷ്ക ശർമയുടേയും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടേയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുന്നു. കോഹ്ലിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പുതിയ വിശേഷം ലോകത്തെ അറിയിച്ചിരിക്കുന്നത്.

ഞങ്ങൾ ഇനി മൂന്ന്, അടുത്ത വർഷം ജനുവരിയിൽ ആളിങ്ങെത്തും വിരാട് കോഹ്ലി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതേ ചിത്രം അനുഷ്കയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പുതിയ അതിഥി കൂടി താരങ്ങൾക്കിടയിലേക്ക് വരുന്ന കാര്യം ആരാധകരെ ആവശേത്തിലാക്കി. ഇരുവര്‍ക്കും ആശംസയുമായി സോഷ്യൽമീഡിയയില്‍ നിറയുകയാണ് ആരാധകരും ക്രിക്കറ്റ് ലോകവും.

2017 ഡിസംബറിൽ ഇറ്റലിയിൽ വച്ചായിരുന്നു അനുഷ്കയുടേയും കോഹ്ലിയുടേയും വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. പിന്നീട് മുംബൈയിലും ഡൽഹിയിലും വച്ച് വിവാഹ സത്കാരം നടത്തിയിരുന്നു.

]]>