Anurag Kashyap – malayalees.ch https://malayalees.ch Malayalam Online News Portal Thu, 04 Mar 2021 04:21:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Anurag Kashyap – malayalees.ch https://malayalees.ch 32 32 അനുരാഗ് കശ്യപിനെയും തപ്സി പന്നുവിനെയും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു https://malayalees.ch/anurag-kashyap-and-tapsi-pannu-were-questioned-by-the-income-tax-department/ Thu, 04 Mar 2021 04:21:36 +0000 https://malayalees.ch/?p=41030 ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെയും നടി തപ്സി പന്നുവിനെയും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. രാവിലെ ഇരുവരുടെയും വസതികളില്‍ ആദായ നികുതി വകുപ്പ് റെയിഡ് നടത്തിയിരുന്നു. മുംബൈയിലെയും പൂനെയിലെയും 30ന് മുകളില്‍ സ്ഥലങ്ങളിലാണ് രാവിലെ റെയിഡ് നടത്തിയത്. പ്രവര്‍ത്തനം അവസാനിപ്പിച്ച ഫാന്‍റം ഫിലിംസിന്‍റെ ചുവടുപിടിച്ചാണ് റെയിഡെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബോളിവുഡില്‍ നിന്നും നരേന്ദ്ര മോദി സര്‍ക്കാരിനെയും അവരുടെ നയനിലപാടുകളെയും പ്രത്യക്ഷമായിത്തന്നെ തുറന്നെതിര്‍ത്ത പ്രമുഖരാണ് സംവിധായകന്‍ അനുരാഗ് കശ്യപും നടി തപ്സി പന്നുവും. പൗരത്വ ഭേദഗതി നിയമത്തെയും പ്രതിഷേധക്കാര്‍‌ക്കെതിരെ നടന്ന അക്രമത്തെയും അനുരാഗ് കശ്യപ് രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. വിവാദമായ കാര്‍ഷിക നയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ഉള്‍പ്പെടെ നിരവധി സാമൂഹ്യ വിഷയങ്ങളില്‍ തപ്സി പന്നുവും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

അതെ സമയം ആദായ നികുതി വകുപ്പിന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുകയെന്നും അത് പിന്നീട് കോടതിയിലെത്തുകയാണ് ചെയ്യാറെന്നും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രതികരിച്ചു. രാഷ്ട്രീയ കാരണങ്ങളാലാണ് റെയിഡെന്ന ചോദ്യത്തിന് ‘ഇത് വളരെ കടുത്തതാണ്’ എന്നാണ് മന്ത്രി പ്രതികരിച്ചത്.

]]>
അതിശയിപ്പിക്കുന്ന തിരക്കഥ; മുസ്തഫയുടെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു’- ‘കപ്പേള’ക്ക് അഭിനന്ദനവുമായി അനുരാഗ് കശ്യപ് https://malayalees.ch/anurag-kashyap-praises-kappela-movie/ Wed, 01 Jul 2020 07:38:07 +0000 https://malayalees.ch/?p=27858 മാര്‍ച്ച് 6നാണ് കപ്പേള റിലീസ് ചെയ്യുന്നത്. തിയറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് കോവിഡ് പ്രതിസന്ധി പിടിമുറുക്കുന്നത്

മലയാള സിനിമാ ലോകം ഈയിടെ ചര്‍ച്ച ചെയ്ത സിനിമകളൊന്നായിരുന്നു നടന്‍ മുസ്തഫയുടെ ആദ്യ സംവിധാന സംരംഭമായ കപ്പേള. അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോള് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ‘മികച്ച സിനിമ, അമ്പരപ്പിക്കുന്ന തിരക്കഥ; മുഹമ്മദ് മുസ്തഫയുടെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു’- അനുരാഗ് കശ്യപ് ട്വിറ്ററില്‍ കുറിച്ചു.

മാര്‍ച്ച് 6നാണ് കപ്പേള റിലീസ് ചെയ്യുന്നത്. തിയറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് കോവിഡ് പ്രതിസന്ധി പിടിമുറുക്കുന്നത്. പിന്നീട് തിയറ്ററുകള്‍ അടക്കുകയും ചെയ്തു. ഈയിടെ ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തിരുന്നു.

കോഴിക്കോടുള്ള ഒരു മലയോര ഗ്രാമത്തിലുള്ള ജെസി എന്ന പെണ്‍കുട്ടി ഫോണിലൂടെ വിഷ്ണു എന്ന യുവാവുമായി പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കപ്പേളയിലൂടെ പറയുന്നത്.

]]>