ANTONY RAJU – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Sep 2023 07:41:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ANTONY RAJU – malayalees.ch https://malayalees.ch 32 32 തൊണ്ടിമുതല്‍ കേസ്; മന്ത്രി ആന്റണി രാജുവിന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി https://malayalees.ch/plea-filed-by-minister-antony-raju-in-evidence-tampering-case-has-been-postponed/ Tue, 26 Sep 2023 07:41:19 +0000 https://malayalees.ch/?p=88419 തൊണ്ടിമുതല്‍ കേസില്‍ മന്ത്രി ആന്റണി രാജു സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. നവംബര്‍ ഏഴിലേക്കാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. എതിര്‍കക്ഷികള്‍ക്ക് മറുപടി നല്‍കാനാണ് സമയം നല്‍കിയത്. ഗൗരവമുള്ള കേസാണെന്ന വാക്കാലുള്ള നിരീക്ഷണത്തോടെയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.

കേസില്‍ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായാണ് ആന്റണി രാജുവിന്റെ ഹര്‍ജി. കഴിഞ്ഞ തവണ കേസില്‍ ആന്റണി രാജുവിന് അനുകൂലമായി സുപ്രിം കോടതി സ്റ്റേ ഉത്തരവ് അനുവദിച്ചിരുന്നു.

33 വര്‍ഷത്തിനു ശേഷം പുനരന്വേഷണം നടത്തുന്നതിനെ കേസിലെ ഹര്‍ജിക്കാരാനായ മന്ത്രി ആന്റണി രാജു എതിര്‍ത്തിരുന്നു. 33 വര്‍ഷങ്ങള്‍ ഈ കേസുമായി മുന്നോട്ട് പോകേണ്ടി വന്നു. ഇത് മാനസിക വിഷമം ഉണ്ടാക്കുന്നതായും അതിനാല്‍ പൂര്‍ണ്ണമായി നടപടികള്‍ അവസാനിപ്പിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. അഭിഭാഷകന്‍ ദീപക് പ്രകാശ് മുഖേനയാണ് ആന്റണി രാജുവിന്റെ ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.

50 ഓളം തൊണ്ടിമുതലുകളില്‍ ഒന്നില്‍ മാത്രമാണ് ആരോപണമെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയും സുപ്രീം കോടതിക്ക് മുന്നിലുണ്ട്. കോടതിയുടെ കസ്റ്റഡയിലിരുന്ന തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നാല്‍ കേസെടുക്കാന്‍ പോലീസിന് അധികാരമില്ലെന്ന വാദം അംഗീകരിച്ചായിരുന്നു ഹൈകോടതി എഫ്‌ഐആര്‍ റദ്ദാക്കിയിരുന്നു.

]]>
കളർകോഡില്ലാത്ത ടൂറിസ്റ്റ് ബസ്സുകൾ പിടിച്ചെടുക്കും, വാഹന പരിശോധനകൾ തുടരും ; മന്ത്രി ആന്റണി രാജു https://malayalees.ch/checking-on-tourist-bus-will-continue-antony-raju/ Fri, 14 Oct 2022 12:02:58 +0000 https://malayalees.ch/?p=69637 ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ടൂറിസ്റ്റ് ബസ്സുകളുടെ യൂണിഫോം കളർ കോഡില്‍ തീരുമാനം നടപ്പാക്കിയതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. ഫിറ്റ്നസ് സമയത്തിനകം മാറ്റുകയെന്ന ഉദാരമായ സമീപനമായിരുന്നു സർക്കാർ സ്വീകരിച്ചത്. (checking on tourist bus will continue- antony raju)

വാഹന പരിശോധന താത്ക്കാലികമായിരിക്കില്ല, കർശനമായ തുടർച്ചയായ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.വാഹനങ്ങൾ നിയമം ലംഘിച്ചാൽ പരിശോധിക്കേണ്ട ഉദ്യോഗസ്ഥന് കൂടി ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, യൂണിഫോം കളർകോഡില്ലാത്ത ടൂറിസ്റ്റ് ബസ്സുകൾ പിടിച്ചെടുക്കുമെന്നും സമയം നീട്ടി ആവശ്യപ്പെട്ട് വാഹന ഉടമകൾക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും മന്ത്രി അറിയിച്ചു.യൂണിഫോം കളർ കോഡില്ലാത്ത വാഹനങ്ങൾ റോഡിലിറക്കരുതെന്ന ഹൈക്കോടതി ഉത്തരവിനനുസരിച്ചാണ് സർക്കാർ തീരുമാനം.

എന്നാൽ നിയമലംഘനം നടത്തിയ രണ്ട് ടൂറിസ്റ്റ് ബസ്സുകളുടെ യാത്ര മോട്ടോർവാഹന വകുപ്പ് തടഞ്ഞു. മലപ്പുറം ചങ്ങരംകുളത്തു നിന്നും പൊന്നാനിയിൽ നിന്നും വന്ന ബസ്സുകളാണ് പാലക്കാട് എടത്തറയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് തടഞ്ഞത്.

]]>
ഗുരുതര വാഹന അപകടങ്ങളില്‍ പ്രതികളായ ഡ്രൈവര്‍മാര്‍ക്ക് നിര്‍ബന്ധിത സാമൂഹിക സേവനം ഏര്‍പ്പെടുത്തും; മന്ത്രി ആന്റണി രാജു https://malayalees.ch/compulsory-social-service-for-drivers-involved-in-serious-vehicle-accidents/ Thu, 13 Oct 2022 12:25:12 +0000 https://malayalees.ch/?p=69565 ഗുരുതരമായ വാഹന അപകടങ്ങളില്‍ പ്രതികളാവുകയും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് ട്രോമാകെയര്‍ സെന്ററുകളിലും പാലിയേറ്റീവ് കെയറുകളിലും മൂന്നു ദിവസത്തില്‍ കുറയാത്ത നിര്‍ബന്ധിത സാമൂഹിക സേവനം ഏര്‍പ്പെടുത്താന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനു പുറമേ എടപ്പാളിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ചില്‍ (IDTR) മൂന്ന് ദിവസ പരിശീലനവും നിര്‍ബന്ധമാക്കും. മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെയുള്ള കോണ്‍ട്രാക്ട് ക്യാരിയേജുകള്‍, റൂട്ടുകളില്‍ ഓടുന്ന സ്റ്റേജ് ക്യാരിയേജുകള്‍, ഗുഡ്‌സ് ക്യാരിയേജുകള്‍ എന്നിവയിലെ ഡ്രൈവര്‍മാരായിരിക്കും ആദ്യ ഘട്ടത്തില്‍ ഇത്തരം സേവന-പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുക.

നിയമവിരുദ്ധമായി ഹോണ്‍ ഘടിപ്പിക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്യുന്ന ഇരുചക്ര വാഹനങ്ങള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുവാന്‍ യോഗം തീരുമാനിച്ചു. അപകടകരമായ ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്ന പ്രചരണം നടത്തുന്ന വ്‌ലോഗര്‍മാര്‍ക്കെതിരെയും കര്‍ശന നിയമനടപടി കൈക്കൊള്ളും.

കോണ്‍ട്രാക്ട്, സ്റ്റേജ് ക്യാരിയേജുകളുടെ നിയമ ലംഘനം കണ്ടെത്തുന്നതിനായി ഒക്ടോബര്‍ 8- ന് ആരംഭിച്ച ‘ഫോക്കസ്-3’ സ്‌പെഷ്യല്‍ ഡ്രൈവില്‍ ഒക്ടോബര്‍ 12 വരെ 253 വാഹനങ്ങള്‍ രൂപമാറ്റം വരുത്തിയതായും 414 എണ്ണത്തിലെ സ്പീഡ് ഗവേര്‍ണറില്‍ അനധികൃത മാറ്റം വരുത്തിയതായും 2792 വാഹനങ്ങളില്‍ അനധികൃത ലൈറ്റുകള്‍ ഘടിപ്പിച്ചതായും കണ്ടെത്തി 75,73,020 രൂപ പിഴ ചുമത്തി. ശബ്ദ / വായു മലിനീകരണം ഉള്‍പ്പെടെ 4472 കേസുകളാണ് എടുത്തത്. 263 വാഹനങ്ങളുടെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും 7 വാഹനങ്ങളുടെ രജിസ്‌ട്രേഷനും 108 ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്.

]]>
‘ഡ്രൈവര്‍മാരുടെ പശ്ചാത്തലം പ്രധാനം; ടൂര്‍ പോകുന്ന ബസിന്റെ വിവരങ്ങള്‍ ആര്‍ടിഒ ഓഫീസുകളില്‍ നല്‍കണമെന്ന് ആന്റണി രാജു https://malayalees.ch/minister-antony-raju-about-vadakkencherry-bus-accident/ Thu, 06 Oct 2022 04:03:37 +0000 https://malayalees.ch/?p=69106 വടക്കഞ്ചേരി ബസ് അപകടത്തില്‍ പ്രതികരണവുമായി ഗതാഗതമന്ത്രി ആന്റണി രാജു. ഡ്രൈവര്‍മാരുടെ ഡ്രൈവിങ് പശ്ചാത്തലം, എക്‌സ്പീരിയന്‍സ് തുടങ്ങിയവ വളരെ പ്രാധാന്യത്തോടെ കാണണമെന്ന് മന്ത്രി പ്രതികരിച്ചു. വിനോദയാത്ര പോകുന്ന ബസിന്റെ വിവരങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ കൈമാറാന്‍ ശ്രദ്ധിക്കണം. അപകടത്തില്‍ ആദ്യ ഘട്ട രക്ഷാപ്രവര്‍ത്തനത്തില്‍ താമസം നേരിട്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അപകടത്തില്‍പ്പെട്ട നാല് പേരുടെ നില ഗുരുതരമാണെന്ന് മന്ത്രി പറഞ്ഞു. കാറിനെ ഓവര്‍ടേക് ചെയ്ത ടൂറിസ്റ്റ് ബസ്, മുന്‍പില്‍ പോയിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിറകില്‍ ഇടിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തില്‍ രണ്ട് ബസുകളും വശങ്ങളിലേക്ക് ചെരിഞ്ഞ് മറിഞ്ഞു. അപകടമുണ്ടായതിന് പിന്നാലെ വന്ന വാഹനങ്ങള്‍ ആദ്യം ഇവരെ രക്ഷിക്കാനോ അടിയന്തര വിവരങ്ങള്‍ കൈമാറാനോ ശ്രമിച്ചില്ല. അല്‍പം വൈകിയാണ് ആശുപത്രിയില്‍ ഇവരെയെത്തിക്കാനായത്.

അപകട വിവരം അറിഞ്ഞപ്പോള്‍ തന്നെ, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുമായി ബന്ധപ്പെട്ടു. അദ്ദേഹം ഉടനെ തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് തിരിച്ചു.

പല സ്‌കൂളുകളും വിനോദയാത്ര പോകുമ്പോള്‍ ടൂറിസ്റ്റ് ബസുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഈ ഡ്രൈവര്‍മാരുടെ ഡ്രൈവിങ് പശ്ചാത്തലം, എക്‌സ്പീരിയന്‍സ് തുടങ്ങിയവ ആരും ശ്രദ്ധിക്കാറില്ല. വിനോദയാത്ര പോകുന്ന ബസിന്റെ വിവരങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ കൈമാറാന്‍ ശ്രദ്ധിക്കണം. ഈ അപകടം നല്‍കുന്ന പാഠമതാണ്’. ഗതാഗതമന്ത്രി പറഞ്ഞു.

]]>
കെഎസ്ആര്‍ടിസി കൂപ്പണ്‍ സിസ്റ്റം നിര്‍ബന്ധപൂര്‍വം നടപ്പാക്കില്ല; ശമ്പളം ഇന്ന് മുതല്‍ നല്‍കിത്തുടങ്ങാന്‍ നിര്‍ദേശം https://malayalees.ch/antony-raju-gives-instructions-to-start-paying-ksrtc-salary-from-today/ Sat, 03 Sep 2022 08:12:33 +0000 https://malayalees.ch/?p=67543 കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ അംഗീകൃത യൂണിയനുകളുമായി നിര്‍ണായക യോഗം നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ജീവനക്കാര്‍ക്ക് ശമ്പളം ഇന്ന് മുതല്‍ നല്‍കിത്തുടങ്ങാന്‍ നിര്‍ദേശം നല്‍കി. കൂപ്പണ്‍സിസ്റ്റം ജീവനക്കാരില്‍ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കില്ലെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.

കാലങ്ങളായി നടന്നുവരുന്ന ചര്‍ച്ചയുടെ പരിസമാപ്തിയായിരിക്കും തിങ്കളാഴ്ചയെന്ന് മന്ത്രി പറഞ്ഞു. രാവിലെ 10 30 മുതലാണ് യോഗം ആരംഭിക്കുക. നിര്‍ണായക തീരുമാനങ്ങള്‍ യോഗത്തിലുണ്ടാകുമെന്ന് ഗതാഗതമന്ത്രി പ്രതികരിച്ചു.

ജൂലൈ മാസത്തെ പകുതി ശമ്പളം നല്‍കാനാണ് ആലോചന. കൂലിക്ക് പകരമായി നല്‍കുന്ന കൂപ്പണ്‍ വാങ്ങില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. ജീവിക്കാന്‍ കൂപ്പണ്‍ പോരെന്നും,തൊഴിലാളികള്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത നിലപാട് കോടതിയുടേതെന്നും സിഐടിയു വ്യക്തമാക്കി.

ജൂലൈ, ആഗസ്റ്റ് മാസത്തെ ശമ്പളത്തിന് മാത്രം 160 കോടി രൂപ വേണം. ഇതിന് പുറമെയാണ് ഓണം ബോണസും അഡ്വാന്‍സും കൊടുക്കേണ്ടത്.സര്‍ക്കാര്‍ അനുവദിച്ച തുകകൊണ്ട് നേരത്തെ എടുത്ത ബാങ്ക് ഓവര്‍ ഡ്രാഫ്റ്റ് അടച്ചു തീര്‍ത്ത് വീണ്ടും 50 കോടി ഓവര്‍ ഡ്രാഫ്റ്റ് എടുത്താണ് ശമ്പളം നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

ഓണം ബോണസിന് പണമില്ല. ജീവനക്കാരുടെ ഓണം അഡ്വാന്‍സിനായി 75 കോടി രൂപയുടെ മറ്റൊരു ഓവര്‍ ഡ്രാഫ്റ്റ് അപേക്ഷ എസ് ബി ഐയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മൂന്നിലൊന്നു ശമ്പളവും,കൂപ്പണുമെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിനെതിരെ സി.ഐ.റ്റി.യു രംഗത്തെത്തി.

]]>
പിതാവിൻ്റെ മരണം: സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ മകൻ, കർശന നടപടി എടുക്കുമെന്ന് മന്ത്രി https://malayalees.ch/private-bus-race-minister-said-that-strict-action-will-be-taken/ Fri, 19 Aug 2022 08:11:28 +0000 https://malayalees.ch/?p=66673 സ്വകാര്യ ബസ് ജീവനക്കാര്‍ ആക്രമിക്കുന്നത് കണ്ട് പിതാവ് മരിച്ച സംഭവത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ മകൻ. ജീവനക്കാരുടെ ഭാഗത്ത് നിന്നും മോശമായ അനുഭവമാണ് നേരിട്ടത്. ഗുണ്ടയെ പോലെയാണ് ഡ്രൈവർ പെരുമാറിയതെന്നും, ബസിൽ നിന്നും ഇറങ്ങിയത് കത്തിയുമായാണെന്നും ഫർഹാൻ പറഞ്ഞു.

കോഴിക്കോട് നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. അച്ഛനും അമ്മയും ഉൾപ്പെടെ 5 പേർ കാറിൽ ഉണ്ടായിരുന്നു. പറവൂരിൽ എത്തിയതോടെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങി. ഈ സമയം മുതൽ പിന്നിൽ ഉണ്ടായിരുന്ന സ്വകാര്യ ബസ്‌ ഹോൺ മുഴക്കി. അൽപ്പം കഴിഞ്ഞ് ബസ് കാറിനെ ഓവർ ടേക്ക് ചെയ്തു. യാത്രക്കാരെ കയറ്റാൻ നിർത്തിയ സമയം വാഹനം ബസിനെ കടന്ന് പോയിരുന്നു. പിന്നീട് അമിത വേഗത്തിൽ എത്തിയ ബസ് വീണ്ടും ഹോൺ മുഴക്കി ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചു.

ഇതിനിടെ കാറിൻ്റെ സൈഡ് മിററിൽ ഇടിച്ചു. ഇത് ചോദിക്കാൻ ഇറങ്ങിയപ്പോൾ ആയിരുന്നു ആക്രമണം. ബസിൽ നിന്നും കാക്കി ധരിച്ച 4 പേർ ഇറങ്ങി വന്നു. ഒരാൾ കത്തിയുമായാണ് വന്നത്. ഗുണ്ടകളെ പോലെ പെരുമാറുകയും കുത്താൻ ശ്രമിക്കുകയും ചെയ്തു. ആക്രമണം ചെറുക്കുന്നതിനിടെ കൈയ്യിൽ കുത്തേറ്റു. ഇത് കണ്ട് അച്ഛനും അമ്മയും കുഴഞ്ഞു വീണു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അച്ഛൻ മരിച്ചു എന്നും മകൻ പറഞ്ഞു.

അതേസമയം ജില്ലയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം അവസാനിപ്പിക്കാൻ കർശന നടപടി എടുക്കുമെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ബസ് വൈറ്റില ഹബിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു. ഡ്രൈവറുടെ ലൈസൻസും ബസ് പെർമിറ്റും റദ്ദാക്കും. മത്സര ഓട്ടത്തിൻ്റെ ഭാഗമായ മറ്റൊരു ബസിനെതിരെയും നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മത്സരയോട്ടത്തിനെതിരെ സ്പെഷ്യൽ ഡ്രൈവ് നടത്തും. ട്രാൻസ്പോർട്ട് കമ്മീഷണറോട് കൊച്ചിയിലേക്ക് പോകാൻ നിർദേശം നൽകിയിട്ടുണ്ട്. കൊച്ചിയിൽ ഉദ്യോഗസ്ഥ തല യോഗം വിളിക്കുമെന്നും, ഹൈക്കോടതി നിർദ്ദേശം കർശനമായി പാലിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

]]>
കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; യൂണിയനുകളുമായി മന്ത്രിതല സംഘത്തിന്റെ ചര്‍ച്ച ഇന്ന് https://malayalees.ch/ministerial-team-discussion-with-unions-on-ksrtc-salary-issue/ Wed, 17 Aug 2022 04:25:37 +0000 https://malayalees.ch/?p=66520 കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി തുടരുന്നതിനിടെ അംഗീകൃത യൂണിയനുകളുമായുള്ള മന്ത്രിതല സംഘത്തിന്റെ ചര്‍ച്ച ഇന്ന് നടക്കും. രാവിലെ 9:30ക്ക് നടക്കുന്ന ചര്‍ച്ചയില്‍ ഗതാഗത മന്ത്രി ആന്റണി രാജു, തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും.

ചര്‍ച്ചയില്‍ ജൂലൈ മാസത്തെ ശമ്പളം വിതരണം ചെയ്യാത്തതിലെ പ്രതിഷേധം യൂണിയനുകള്‍ അറിയിക്കും. പ്രതിസന്ധി മറികടക്കാന്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി വേണമെന്നാണ് മാനേജ്‌മെന്റ് നിലപാട്. ഇത് യൂണിയനുകള്‍ അംഗീകരിച്ചിട്ടില്ല. 8 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്ക് ശേഷമുള്ള സമയത്തിന് അധിക വേതനമാണ് യൂണിയനുകള്‍ മുന്നോട്ട് വെയ്ക്കുന്നത്.

അതേസമയം ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ സാവകാശം തേടി കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജൂലൈ മാസത്തെ ശമ്പള വിതരണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് സത്യവാങ്മൂലം സമര്‍പ്പിച്ചു. സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം ലഭിക്കേണ്ടതായുണ്ട്. ഇതിനായി 10 ദിവസം കൂടി അനുവദിക്കണമെന്നാണ് ആവശ്യം. ജൂലൈ മാസത്തെ ശമ്പളം ഈ മാസം 10 നകം നല്‍കണം എന്ന് കോടതി നേരത്തെ ഉത്തരവ് നല്‍കിയിരുന്നു. ശമ്പളം നല്‍കിയില്ലെങ്കില്‍ സിഎംഡിയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കുമെന്ന് സിംഗിള്‍ ബെഞ്ച് പറഞ്ഞിരുന്നു.

]]>
കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഈ മാസം 17 ന് യോഗം വിളിച്ച് ഗതാഗത മന്ത്രി https://malayalees.ch/ksrtc-meeting-antony-raju/ Fri, 12 Aug 2022 04:16:17 +0000 https://malayalees.ch/?p=66276 കെ.എസ്.ആർ.ടി.സിയിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഈ മാസം 17 ന് ഗതാഗത മന്ത്രി ആന്റണി രാജു യൂണിയനുകളുടെ യോഗം വിളിച്ചു. തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയും യോഗത്തിൽ പങ്കെടുക്കും. ഓഗസ്റ്റ് 10 കഴിഞ്ഞിട്ടും ജൂലൈ മാസത്തെ ശമ്പള വിതരണം വൈകുന്നതിൽ കെ.എസ്.ആർ.ടി.സി എംഡിക്കെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്. ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അനുവദിച്ച 20 കോടി രൂപ ഇതുവരെ അക്കൗണ്ടിൽ എത്തിയില്ല. നടപടിക്രമങ്ങൾ കഴിഞ്ഞ് ഇന്നെങ്കിലും പണം ലഭിക്കും എന്ന പ്രതീക്ഷയിലാണ് മാനേജ്മെൻറ്.

നേരത്തെ നൽകിയ 123 കോടി രൂപയുടെ സഹായ അഭ്യർത്ഥന പിൻവലിച്ച് കെ.എസ്.ആർ.ടി.സി. സർക്കാറിന് പുതിയ അപേക്ഷ സമർപ്പിച്ചു.103 കോടി രൂപയുടെ പുതിയ അഭ്യർത്ഥനയാണ് സർക്കാറിന് മുന്നിൽ വെച്ചത്. ഇത് ലഭിച്ചാൽ മാത്രം ശമ്പള വിതരണ കാര്യത്തിൽ തീരുമാനമാവുകയുള്ളു.

]]>
കെ.എസ്.ആർ.ടി.സി സർവീസ് വെട്ടിച്ചുരുക്കിയതിൽ റിപ്പോർട്ട് തേടി ഗതാഗതമന്ത്രി https://malayalees.ch/transport-minister-seeks-report-on-ksrtc-service/ Sat, 06 Aug 2022 06:19:01 +0000 https://malayalees.ch/?p=66001 ഡീസൽ പ്രതിസന്ധിയെ തുടർന്ന് കെ.എസ്.ആർ.ടി.സി സർവീസ് വെട്ടിച്ചുരുക്കിയതിൽ ഗതാഗത മന്ത്രി ആന്റണി രാജു റിപ്പോർട്ട് തേടി. സി.എം.ഡി ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 25 ശതമാനം ഓർഡിനറി ബസുകൾ മാത്രമാണ് ഇന്ന് സർവീസ് നടത്തുന്നത്. ഇന്നലെ അഞ്ഞൂറോളം സർവീസുകൾ റദ്ദാക്കിയിരുന്നു.(transport minister seeks report on ksrtc service)

നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഡീസൽ ലഭ്യത കുറഞ്ഞതിന്റെ കാരണം. മോശം കാലാവസ്ഥ വരുമാനവും കുറച്ചു. ഇതോടെയാണ് സർവീസുകൾ വെട്ടി കുറയ്ക്കാനുള്ള തീരുമാനം സി.എം.ഡി എടുത്തത്. ചൊവ്വാഴ്ചയോടെ ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന് സി.എം.ഡി ബിജു പ്രഭാകർ അറിയിച്ചിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പരാമാവധി ദീർഘദൂര സർവീസുകൾ നടത്താനാണ് തീരുമാനം. ഡീസൽ ഉപഭോഗം, കിലോമീറ്റർ ഓപറേഷൻ എന്നിവ കുറച്ചും വരുമാനമില്ലാത്ത സർവീസുകൾ മൂന്ന് ദിവസത്തേക്ക് പൂർണമായും ഒഴിവാക്കിയും ഡീസൽ ക്ഷാമത്തെ നേരിടാനായിരുന്നു കെ.എസ്.ആർ.ടി.സി ശ്രമം.

]]>
ഗ്രാമീണപാതകൾ കീഴടക്കാൻ ‘ഗ്രാമ വണ്ടി’, ആദ്യ സര്‍വീസ് ഫ്ളാഗ് ഒഫ് ചെയ്തു https://malayalees.ch/grama-vandi-first-service-flagged-off/ Fri, 29 Jul 2022 12:25:26 +0000 https://malayalees.ch/?p=65598 കെ.എസ്.ആര്‍.ടി.സി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിക്കുന്ന ‘ഗ്രാമവണ്ടി’ പദ്ധതിയ്ക്ക് തുടക്കം. തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ആദ്യ സര്‍വീസ് പാറശ്ശാല കൊല്ലയിൽ പഞ്ചായത്തിൽ മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു.

ഇന്ധനച്ചെലവ് മാത്രം പഞ്ചായത്ത് വഹിക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് വാഹനവും ഡ്രൈവറും കണ്ടക്ടറും കെഎസ്ആർടിസി നൽകും. കേരളത്തിലെ ഉൾനാടൻ മേഖലയിലെ പൊതുഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ സഹായകരമായ രീതിയിലാണ് ഗ്രാമവണ്ടി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിലെ തെക്കേ അറ്റത്തെ പാറശാല നിയോജക മണ്ഡലത്തിലെ കൊല്ലയിൽ പഞ്ചായത്തിൽ ആരംഭിക്കുന്ന പദ്ധതി മറ്റ് ജില്ലകളിലും ഉടൻ തുടങ്ങും.

തിരുവനന്തപുരം നഗരസഭ ഉൾപ്പെടെ നിരവധി തദ്ദേശസ്ഥാപനങ്ങൾ പദ്ധതിയുമായി സഹകരിക്കാൻ മുന്നോട്ടു വന്നിട്ടുണ്ടെന്ന് മന്ത്രി ആൻ്റണി രാജു പറഞ്ഞു. കൂടുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിനോട് സഹകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാറശാല എം.എൽ.എ സി.കെ ഹരീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗതാഗത സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി സി.എം.ഡിയുമായ ബിജു പ്രഭാകർ ഐ.എ.എസ്, കൊല്ലയിൽ പഞ്ചായത്ത് പ്രസിഡണ്ട് എൻ.എസ് നവനീത് കുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

]]>