antony-perumbavoor-receive-uae-golden-visa-r89kya – malayalees.ch https://malayalees.ch Malayalam Online News Portal Sat, 05 Mar 2022 09:43:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png antony-perumbavoor-receive-uae-golden-visa-r89kya – malayalees.ch https://malayalees.ch 32 32 യുഎഇ ​ഗോൾഡൻ വിസ സ്വീകരിച്ച് ആന്റണി പെരുമ്പാവൂർ https://malayalees.ch/antony-perumbavoor-receive-uae-golden-visa-r89kya/ Sat, 05 Mar 2022 09:43:35 +0000 https://malayalees.ch/?p=58083 യുഎഇ ഗോള്‍ഡന്‍ വിസ(UAE golden visa) സ്വീകരിച്ച് നിർമ്മാതാവും നടനുമായ ആൻണി പെരുമ്പാവൂർ(Antony Perumbavoor). ആന്റണി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വിസ നൽകിയതിന് യുഎഇയിലെ അധികൃതർക്ക് അദ്ദേഹം നന്ദി അറിയിച്ചു. 

മോഹൻലാലിനും മലയാള സിനിമയ്ക്കും ആശിർവാദ് സിനിമാസിനും നന്ദി അറിയിക്കുന്നുവെന്നും ആന്റണി പെരുമ്പാവൂർ സോഷ്യൽ മീഡിയയിൽ കുറിച്ചു. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസയുമായി രം​ഗത്തെത്തുന്നത്. വർഷങ്ങളായി അഭിനേതാവും നിർമ്മാതാവായും മലയാള സിനിമയിൽ ഉള്ളയാളാണ് ആന്‍റണി. ഒരു അഭിനേതാവായി ആദ്യം മുഖം കാണിച്ച ചിത്രം 1991 ചിത്രം ‘കിലുക്ക’മാണ്. തുടര്‍ന്ന് ‘മരക്കാര്‍’ വരെ മോഹന്‍ലാല്‍ നായകനായ 27 ചിത്രങ്ങളിലും പ്രണവ് മോഹന്‍ലാല്‍ നായകനായ രണ്ട് ചിത്രങ്ങളിലും (ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട്) ആന്‍റണി ഇതിനകം അഭിനയിച്ചു. 

]]>