Antoine Griezmann – malayalees.ch https://malayalees.ch Malayalam Online News Portal Wed, 01 Sep 2021 04:02:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Antoine Griezmann – malayalees.ch https://malayalees.ch 32 32 ഗ്രീസ്മാൻ ബാഴ്സ വിട്ടു; തിരികെ പോകുന്നത് അത്‌ലറ്റികോ മാഡ്രിഡിലേക്ക് തന്നെ https://malayalees.ch/antoine-griezmann-left-barcelona-atletico-madrid/ Wed, 01 Sep 2021 04:02:16 +0000 https://malayalees.ch/?p=48882 ഫ്രഞ്ച് സ്ട്രൈക്കർ അൻ്റോയിൻ ഗ്രീസ്മാൻ ബാഴ്സലോണ വിട്ടു. തൻ്റെ മുൻ ക്ലബായ അത്‌ലറ്റികോ മാഡ്രിഡിലേക്ക് തന്നെയാണ് താരം കൂടുമാറുക. ഈ സീസണിൽ വായ്പാടിസ്ഥാനത്തിൽ ക്ലബ് വിടുന്ന താരത്തെ സീസൺ അവസാനം 40 മില്ല്യൺ യൂറോ ട്രാൻസ്ഫർ ഫീ നൽകി അത്‌ലറ്റികോ മാഡ്രിഡിന് സ്വന്തമാക്കാം. രണ്ട് സീസണുകൾക്ക് മുൻപാണ് ഗ്രീസ്മാൻ അത്‌ലറ്റികോ മാഡ്രിഡിൽ നിന്ന് ബാഴ്സയിലെത്തിയത്. (antoine griezmann barcelona atletico)

ട്രാൻസ്ഫർ ജാലകത്തിൻ്റെ അവസാന മണിക്കൂറുകളിലായിരുന്നു ഫുട്ബോൾ ലോകം തീരെ പ്രതീക്ഷിക്കാതിരുന്ന ഡീൽ. രണ്ട് കൊല്ലം ടീമിൽ കളിച്ചിട്ടും കാര്യമായ പ്രകടന മികവ് പുറത്തെടുക്കാൻ കഴിയാതിരുന്ന ഗ്രീസ്മാൻ്റെ വേതനവും ബാഴ്സലോണയ്ക്ക് പ്രശ്നമായി. കൈമാറ്റ സമയവുമായി ബന്ധപ്പെട്ട ചില അനിശ്ചിതത്വങ്ങൾ ഉണ്ടായിരുന്നെങ്കിലും ഫ്രഞ്ച് താരം ക്ലബ് വിട്ട വിവരം ബാഴ്സ തന്നെ അറിയിച്ചു.

മെസി പോയതിനു പിന്നാലെ ബാഴ്സ താരക്കൈമാറ്റ വിപണിയിൽ സജീവമായി ഇടപെടുകയാണ്. പ്രതിഭാധനരായ യുവതാരങ്ങളെയൊക്കെ ബാഴ്സ വിറ്റഴിച്ചു. കഴിഞ്ഞ സീസണിൽ ക്ലബിലെത്തിയ എമേഴ്സൺ റോയൽ, യൂത്ത് ടീം മുതൽ ക്ലബിനൊപ്പം ഉണ്ടായിരുന്ന ഇലായിഷ് മോറിബ, ജൂനിയർ ഫിർപോ, ജീൻ ക്ലയർ-ടോഡിബോ, ലാ മാസിയ പ്രൊഡക്ട് കാൽസ് അലേന എന്നിവരൊക്കെ ക്ലബ് വിട്ടു. യുവ ഫോർവേഡ് റെയ് മെനാജ്, വിങ്ങർ ഫ്രാൻസിസ്കോ ട്രിൻകാവോ തുടങ്ങിയവർ വായ്പാടിസ്ഥാനത്തിൽ ടീം വിട്ടു.

അതേസമയം, ചില മികച്ച താരങ്ങളെ ബാഴ്സ ടീമിൽ എത്തിച്ചിട്ടുമുണ്ട്. മെംഫിസ് ഡിപായ്, സെർജിയോ അഗ്യൂറോ, എറിക് ഗാർഷ്യ തുടങ്ങിയവർക്കൊപ്പം വായ്പാടിസ്ഥാനത്തിലും താരങ്ങൾ ടീമിലെത്തി. അതേസമയം, ട്രാൻസ്അർ വിപണിയിൽ ക്ലബ് ലക്ഷ്യബോധമില്ലാതെയാണ് പെരുമാറുന്നതെന്നും ഇത് പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ആരാധകർ പ്രസിഡൻ്റ് യുവാൻ ലപോർട്ടക്കെതിരെ രംഗത്തെത്തി.

അതേസമയം, ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പെയ്ക്കായുള്ള ശ്രമങ്ങൾ അവസാനിപ്പിച്ച് സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ്. താരം ഫ്രഞ്ച് ക്ലബായ പാരിസ് സെൻ്റ് ജെർമനിൽ തുടരും. പിഎസ്ജി വിടാൻ എംബാപ്പെയും വാങ്ങാൽ റയലും സജ്ജമായിരുന്നെങ്കിലും ഫ്രഞ്ച് ക്ലബ് മുന്നോട്ടുവച്ച ഭീമമായ ട്രാൻസ്‌ഫർ ഫീ റയൽ അംഗീകരിച്ചില്ല. ഇതേ തുടർന്നാണ് റയൽ ശ്രമങ്ങൾ അവസാനിപ്പിച്ചത്.

]]>
മെസിക്ക് ചുവപ്പ് കാര്‍ഡ്; അത്‍ലറ്റിക് ബിൽബാവോക്ക് സ്‍പാനിഷ് സൂപ്പര്‍ കപ്പ് https://malayalees.ch/messi-sees-red-as-bilbao-claim-super-cup/ Mon, 18 Jan 2021 05:13:00 +0000 https://malayalees.ch/?p=38768 സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്സലോണയെ പരാജയപ്പെടുത്തി അത്‍ലറ്റിക് ബിൽബാവോക്ക് കിരീടം. 120 മിനുട്ട് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബിൽബാവോയുടെ വിജയം

.സൂപ്പര്‍ താരം ലയണൽ മെസി ചുവപ്പ് കാർഡ് വാങ്ങിയ മത്സരത്തില്‍ ബാഴ്സലോണക്ക് വേണ്ടി തിളങ്ങിയത് ഇരട്ട ഗോളുകളുമായി അന്റോയ്ൻ ഗ്രീസ്മാനായിരുന്നു. മത്സരത്തിന്റെ നാൽപ്പതാം മിനുട്ടിൽ ആയിരുന്നു ഗ്രീസ്മന്റെ ആദ്യ ഗോൾ. ആ ഗോളിന് ഒരു മിനുട്ടിനകം തന്നെ ഓസ്കാർ മാർകസിലൂടെ അത്‍ലറ്റിക് ബിൽബാവോ നല്‍കി. രണ്ടാം പകുതിയിൽ 77ആം മിനുട്ടിൽ ആണ് ജോർദി ആൽബയുടെ പാസിൽ നിന്ന് ഗ്രീസ്മാന്റെ രണ്ടാം ഗോൾ വന്നത്. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ ബിൽബാവോയുടെ സമനില ഗോൾ എത്തി, കളി എക്സ്ട്രാ ടൈമിലേക്ക്.

എക്സ്ട്രാ ടൈമിന്റെ തുടക്കത്തിൽ തന്നെ ഇനാകി വില്യംസിന്റെ ഗോള്‍ ബിൽബാവോക്ക് നിര്‍ണായക ലീഡും നൽകി. കിണഞ്ഞു ശ്രമിച്ചിട്ടും ഫൈനൽ വിസിൽ വരെ ബില്‍ബാവോ ഡിഫൻസ് തകര്‍ക്കാന്‍ ബാഴ്സക്കായില്ല. അതിനിടെ മെസിക്ക് ചുവപ്പ് കാര്‍ഡും ലഭിച്ചു.

]]>
വാവേയുമായി ഇനി കരാറില്ല; ഉയിഗൂര്‍ മുസ്‍ലിങ്ങള്‍ക്ക് പിന്തുണയുമായി ഗ്രീസ്‍മാന്‍ https://malayalees.ch/barcelonas-griezmann-cuts-ties-with-huawei-citing-chinas-treatment-of-uighur-muslims/ Fri, 11 Dec 2020 12:35:57 +0000 https://malayalees.ch/?p=36771 ഉയിഗൂർ മുസ്‍ലിങ്ങള്‍ക്ക് പിന്തുണയുമായി ബാര്‍സലോണ ടീമംഗവും ഫ്രഞ്ച് ഫുട്‌ബോളറുമായ അന്‍റോണിയോ ഗ്രീസ്മാന്‍. ചൈനീസ് കമ്പനിയായ വാവേയുമായുള്ള ബന്ധം ഉപേക്ഷിച്ചുകൊണ്ടാണ് ഗ്രീസ്‍മാന്‍ ചൈനയിലെ ന്യൂനപക്ഷ മുസ്‍ലിം വിഭാഗമായ ഉയിഗൂര്‍ മുസ്‍ലിങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. ഉയിഗൂര്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ ചൈന നടത്തുന്ന മുഴുവന്‍ സമയ നിരീക്ഷണത്തില്‍ വാവേ എന്ന ടെലികോം ഭീമന്‍റെ പങ്കാളിത്തം മനസിലാക്കിയാണ് കരാര്‍ ഉപേക്ഷിക്കുന്നതെന്ന് ഗ്രീസ്മാന്‍ വ്യക്തമാക്കി.

ഉയിഗൂര്‍ മുസ്‍ലിങ്ങളെ തിരിച്ചറിയാനുള്ള നിരീക്ഷണ ക്യാമറകളും തിരിച്ചറിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി പൊലീസുകാര്‍ക്ക് അലേര്‍ട്ടുകള്‍ അയക്കാനും കഴിവുള്ള സോഫ്റ്റ്‍വേര്‍ വാവേയ് വികസിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകളുടെ ചുവടുപിടിച്ചാണ് ഫ്രഞ്ച് സ്ട്രൈക്കറുടെ പുതിയ തീരുമാനം. ഡിസംബർ എട്ടിനാണ് ഉയിഗൂര്‍ മുസ്‍ലിങ്ങള്‍ക്കെതിരെയുള്ള വാവേയുടെ നിരീക്ഷണ സോഫ്റ്റ്‍വേര്‍ സംബന്ധിച്ച റിപ്പോര്‍ട്ട് വാഷിംഗ്ടൺ പോസ്റ്റിൽ വരുന്നത്.

‘ഉയിഗൂര്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ ചൈന നടത്തുന്ന മുഴുവന്‍ സമയ നിരീക്ഷണത്തില്‍ വാവേയുടെ പങ്ക് മനസിലായതുകൊണ്ടാണ് ഉടനടി തന്നെ കരാര്‍ ഉപേക്ഷിച്ചത്, പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വാവേയ് നിഷേധിക്കുകയാണെങ്കില്‍ താന്‍ അതിനെ സ്വാഗതം ചെയ്യും, ഉയിഗൂര്‍ മുസ്‌ലിങ്ങള്‍ക്കെതിരായ പീഡനങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും സമൂഹത്തിലെ സ്വാധീനം ഉപയോഗിച്ച് നിരുത്സാഹപ്പെടുത്താനും അപലപിക്കാനും വാവേയോട് ഈ അവസരത്തില്‍ അഭ്യര്‍ഥിക്കുന്നു’ തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കരാര്‍ റദ്ദാക്കിയ വിവരം താരം പുറത്തുവിട്ടത്.

ഉയിഗൂര്‍ മുസ്‌ലിംങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ നിന്ന് ചൈനയ്‌ക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിനിടെയാണ് വാവേയ്ക്കും ചൈനീസ് സര്‍ക്കാറിനുമെതിരെ നിലപാട് വ്യക്തമാക്കി ഫ്ര‍ഞ്ച് സൂപ്പര്‍ താരം രംഗത്ത് വരുന്നത്. ഗ്രീസ്മാന്‍റെ തീരുമാനത്തിനെ സ്വാഗതം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഗ്രീസ്‍മാന്‍റെ പ്രവര്‍ത്തിയോട് വലിയ ബഹുമാനം തോന്നുന്നതായി ഉയിഗൂര്‍ അവകാശ സമിതി പ്രവര്‍ത്തകന്‍ ജൂവര്‍ ഇല്‍ഹാം പറഞ്ഞു. ഇതിന് തിരിച്ചടികള്‍ നേരിടേണ്ടി വരുമോ എന്ന് ഭയക്കുന്നതായും ഇല്‍ഹാം കൂട്ടിച്ചേര്‍ത്തു.

]]>