anti CAA protest – malayalees.ch https://malayalees.ch Malayalam Online News Portal Thu, 25 Feb 2021 05:59:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png anti CAA protest – malayalees.ch https://malayalees.ch 32 32 ആദ്യം പിൻവലിക്കുക കുറ്റപത്രം നൽകിയ 1500ലേറെ കേസുകൾ https://malayalees.ch/action-has-been-taken-to-withdraw-the-caa-and-sabarimala-cases/ Thu, 25 Feb 2021 05:59:10 +0000 https://malayalees.ch/?p=40657 ശബരിമല യുവതി പ്രവേശം, പൗരത്വഭേദഗതി എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള പ്രാഥമിക നടപടികൾ തുടങ്ങി. കുറ്റപത്രം നൽകിയ 1500 ലേറെ കേസുകളായിരിക്കും ആദ്യം പിൻവലിക്കുക. കേസുകളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ പോലീസിനും നിയമവകുപ്പിനും സർക്കാർ നിർദ്ദേശം നൽകി.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരത്തിന്‍റെ പേരിൽ അയ്യായിരത്തിലേറെ കേസുകളാണ് നിലവിലുള്ളത്. ഇതിൽ നാമജപ ഘോഷയാത്ര, നിരോധനാജ്ഞ ലംഘനം, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ തുടങ്ങി നിസ്സാര കേസുകൾക്കൊപ്പം പോലീസിനെ ആക്രമിച്ചതും, സ്റ്റേഷന് നേരെ ബോംബെറിഞ്ഞതുമടക്കം ഗുരുതര സ്വഭാവമുള്ള കേസുകളും ഉൾപ്പെടുന്നുണ്ട്. ഗുരുതര സ്വഭാവമില്ലാത്തതും, കുറ്റപത്രം നൽകിയ കേസുകളുമാണ് പിൻവലിക്കാൻ ആയി പരിഗണിക്കുന്നത്. നിയമസാധുത കൂടി കണക്കിലെടുത്താണിത്. ശബരിമല സമരവുമായി ബന്ധപ്പെട്ട് 1007 കേസുകളിൽ കുറ്റപത്രം നൽകിയിട്ടുണ്ടെന്നാണ് പോലീസ് കണക്ക്. 1163 പേർ പ്രതികളാണ്.

പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങളിൽ 500 ഓളം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും കുറ്റപത്രം നൽകിയിരിക്കുന്നത് 311 കേസുകളിലാണ്. 1809 പേർ പ്രതികളായ ഈ കേസുകളാണ് ആദ്യ ഘട്ടത്തിൽ പിൻവലിക്കുക.

ഭൂരിഭാഗം കേസുകളും പോലീസ് സ്വമേധയാ എടുത്തതായതിനാൽ കേസ് പിൻവലിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ അപേക്ഷ നൽകിയാൽ മതിയാകും. ഇത്തരം കേസുകളുടെ വിശദാംശങ്ങൾ ശേഖരിക്കാനും വകുപ്പുകൾ നോക്കി പിൻവലിക്കേണ്ട കേസുകളുടെ പട്ടിക തയ്യാറാക്കാനുമാണ് നടപടികൾ തുടങ്ങിയിരിക്കുന്നത്.

]]>
പൗരത്വ നിയമം ഉടന്‍ നടപ്പാക്കുമെന്ന് ബിജെപി: അസമില്‍ വിദ്യാര്‍ഥി പ്രതിഷേധം https://malayalees.ch/assam-students-protests-after-bjp-chief-says-caa-will-be-enforced-soon/ Thu, 22 Oct 2020 12:49:08 +0000 https://malayalees.ch/?p=33725 പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദ പറഞ്ഞതിന് പിന്നാലെ അസമിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഓള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ജോര്‍ഹത് ജില്ലയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് വൈകിയത് കോവിഡ് കാരണമാണെന്നും ഉടന്‍ നിയമം നടപ്പിലാക്കുമെന്നുമാണ് ജെ പി നദ്ദ പറഞ്ഞത്. ഇതില്‍ പ്രതിഷേധിച്ച് അസമിലെ വിദ്യാര്‍ഥികള്‍ നദ്ദയുടെ കോലം കത്തിച്ചു. ജോര്‍ഹതിലെ ഡപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്‍പിലാണ് വിദ്യാര്‍ഥികള്‍ തടിച്ചുകൂടിയത്. അവര്‍ ബിജെപിക്കും ആര്‍എസ്എസിനും നരേന്ദ്ര മോദിക്കുമെതിരെ മുദ്രാവാക്യം വിളിച്ചു.

അസാമീസ് എന്ന ഐഡന്‍റിറ്റി തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വിദ്യാര്‍ഥി നേതാക്കളായ അര്‍ജുന്‍ മേനി ഭുയാനും പാര്‍ഥ പ്രതിം ബോറയും വ്യക്തമാക്കി. അതിനായി രക്തം ചിന്താന്‍ വരെ തയ്യാറാണ്. അസം തദ്ദേശീയരുടേതാണ്. പുറത്തുള്ളവരുടേതല്ല. കര്‍ഷകരുടെ, തൊഴിലാളികളുടെ ഒന്നും പ്രശ്നങ്ങള്‍ പരിഹരിക്കാത്ത സര്‍ക്കാര്‍ വിദേശികളെ രാജ്യത്തേക്ക് കൊണ്ടുവരാനാണ് ഈ നിയമത്തിലൂടെ ശ്രമിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. വിദേശികള്‍- അവര്‍ ഹിന്ദുക്കളോ മുസ്‍ലിംകളോ ആവട്ടെ ഇവിടേക്ക് വരാന്‍ അനുവദിക്കരുതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

സിഎഎ സുപ്രീംകോടതിയുടെ പരിഗണനയില്‍ ആണെന്നതിനാല്‍ പ്രതിഷേധം നിയമ വിരുദ്ധം ആണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ കോടതിയുടെ പരിഗണനയിലുള്ള കാര്യം നടപ്പാക്കുമെന്ന് ജെ പി നദ്ദക്ക് എങ്ങനെ പറയാന്‍ കഴിയുന്നുവെന്ന് വിദ്യാര്‍ഥികള്‍ ചോദിക്കുന്നു.

]]>
സിഎഎക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്തവരെ ഉടന്‍ വിട്ടയക്കണം: യുഎന്‍ https://malayalees.ch/un-human-rights-experts-urge-india-to-release-anti-caa-protesters/ Sat, 27 Jun 2020 04:54:10 +0000 https://malayalees.ch/?p=27690 സർക്കാർ നയങ്ങളെ വിമർശിക്കുന്നത് സഹിക്കില്ലെന്ന സന്ദേശം സമൂഹത്തിന് നൽകുന്നതിനായാണ് ഈ അറസ്റ്റുകളെന്ന് യു.എൻ മനുഷ്യാവകാശ ഹൈകമീഷണർ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്തവരെ ഇന്ത്യ ഉടൻ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമീഷണർ. യു.എൻ മനുഷ്യാവകാശ ഹൈകമീഷണറുടെ ഓഫീസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

സിഎഎ വിരുദ്ധ സമരത്തിന്‍റെ പേരില്‍ തെളിവുകളില്ലാതെ തടങ്കലിലാക്കിയ മുഴുവന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെയും മോചിപ്പിക്കണം. സിഎഎ വിവേചനത്തിനെതിരെ സംസാരിച്ചു എന്ന് പറഞ്ഞാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരിൽ കൂടുതലും വിദ്യാർഥികളാണ്. പൗരത്വ നിയമത്തിനെതിരെ വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം ഉപയോഗിച്ചതിനാണ് അവരെല്ലാം അറസ്റ്റിലായതെന്ന് ഹൈകമ്മീഷണര്‍ വിശദീകരിച്ചു.

സർക്കാർ നയങ്ങളെ വിമർശിക്കുന്നത് സഹിക്കില്ലെന്ന കടുത്ത സന്ദേശം സമൂഹത്തിന് നൽകുന്നതിനായാണ് ഈ അറസ്റ്റുകളെന്ന് യു.എൻ മനുഷ്യാവകാശ ഹൈകമീഷണർ വിമര്‍ശിച്ചു. 11 പേരെ പ്രസ്താവനയില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

മീരാൻ ഹൈദർ, ഗൾഫിഷ ഫാത്തിമ, സഫൂറ സർഗാർ, ആസിഫ് ഇക്ബാൽ തൻഹ, ദേവാംഗന കലിത, നതാഷ നർവാൾ, ഖാലിദ് സൈഫി, ഷിഫ ഉർ റഹ്മാൻ, ഡോ. കഫീൽ ഖാൻ, ഷാർജീൽ ഇമാം, അഖിൽ ഗോഗോയ് എന്നീ പേരുകളാണ് എടുത്ത് പറഞ്ഞിട്ടുള്ളത്. ഇവര്‍ക്ക് മനുഷ്യാവകാശ ലംഘനവും പീഡനവും നേരിടേണ്ടിവന്നു. ഇവര്‍ക്ക് രാജ്യസുരക്ഷയുടെ പേര് പറഞ്ഞ് ജാമ്യം നിഷേധിച്ചതും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

പ്രക്ഷോഭകരോടുള്ള സര്‍ക്കാരിന്‍റെ വിവേചനപരമായ സമീപനത്തെയും യുഎന്‍ വിദഗ്ധര്‍ വിമര്‍ശിക്കുന്നു. സിഎഎ അനുകൂലികള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളെ കുറിച്ച് ഒരു അന്വേഷണവും നടത്തിയില്ല. രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലുക എന്നത് ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ അവര്‍ മുഴക്കിയിട്ടും അന്വേഷണമുണ്ടായില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

]]>