Answer sheet missing – malayalees.ch https://malayalees.ch Malayalam Online News Portal Sat, 04 Jun 2022 04:15:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Answer sheet missing – malayalees.ch https://malayalees.ch 32 32 കാലിക്കറ്റ് സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കാണാതായതിൽ സ്ഥിരീകരണം https://malayalees.ch/confirmation-of-missing-calicut-university-answer-papers/ Sat, 04 Jun 2022 04:14:59 +0000 https://malayalees.ch/?p=62874 കാലിക്കറ്റ് സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ പരീക്ഷയിൽ 83 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ കാണാതായതായി സ്ഥിരീകരണം. വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയ ക്യാമ്പുകളിൽ കിട്ടിയില്ലെന്നാണ് റിപ്പോർട്ട്. ഫലം നഷ്‌ടമായ വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷ നടത്താൻ തീരുമാനം.

2020 ഏപ്രിലിൽ പരീക്ഷ എഴുതിയ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസാണ് നഷ്ടപ്പെട്ടത്.ബി.എയില്‍ 23 ഉം ബി.എ. അഫ്‌സര്‍ ഉലമയില്‍ 60 ഉം ഉത്തരക്കടലാസുകളാണ് കാണാതായത്.
എണ്‍പത്തിമൂന്ന് വിദ്യാർത്ഥികളുടെ ഉത്തരക്കാടലാസുകള്‍ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ കിട്ടിയില്ലെന്ന് ചെയര്‍പേഴ്‌സണ്‍മാര്‍ പരീക്ഷ ഭവനു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫലം നഷ്ടമായ വിദ്യാർത്ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്താനാണ് സര്‍വകലാശാലയുടെ തീരുമാനം.

ഫലം വൈകിയതോടെ  ഉത്തരക്കടലാസുകള്‍ കാണാതായെന്ന പരാതി ഉയര്‍ന്നിരുന്നു. എന്നാൽ ആ ഘട്ടങ്ങളിലെല്ലാം സർവകലാശാല അരോപണങ്ങൾ തള്ളുകയായിരുന്നു.
ഈ സാഹചര്യത്തിൽ മാര്‍ക്കുകള്‍ ലഭിക്കാത്ത ഉത്തരക്കടലാസുകള്‍ കണ്ടെത്താന്‍ പരീക്ഷാ കണ്‍ട്രോളര്‍ ഉത്തരവിട്ടു. തുടര്‍ന്നു നടന്ന പരിശോധനയിലാണ് ഇപ്പോള്‍ ഉത്തരക്കടലാസുകള്‍ കാണാതായ റിപ്പോര്‍ട്ട് പുറത്തുവന്നത്.

]]>
ഉത്തരപേപ്പർ കാണാതായ സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു https://malayalees.ch/kalady-answer-sheet-missing/ Sat, 14 Aug 2021 08:31:22 +0000 https://malayalees.ch/?p=48128 കാലടി സംസ്‌കൃത സർവകലാശാലയിലെ ഉത്തര പേപ്പറുകൾ കാണാതായ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ്. ഉത്തരപേപ്പർ എടുത്ത് മാറ്റിയത് ജീവനക്കാരൻ. സംസ്‌കൃത വിഭാഗം മേധാവിയെ കുടുക്കാനാണ് ഉത്തരപേപ്പർ മോഷ്ടിച്ചതെന്നാണ് സൂചന. ഗൂഢാലോചനയിൽ കൂടുതൽ അധ്യാപകർക്ക് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരീക്ഷാ നടത്തിപ്പിലെ നാല് ജീവനക്കാരെ നുണപരിശോധനയ്ക്ക് വിധേയമാക്കാനുള്ളവരുടെ പട്ടിക തയാറാക്കി ഇവർക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ, നുണ പരിശോധനയ്ക്ക് തയാറല്ലായെന്ന് നാലു പേരും അറിയിച്ചിരുന്നു. കോടതിയിൽ ഇവരുടെ നുണ പരിശോധനയ്ക്കായുള്ള നടപടി ക്രമങ്ങൾക്ക് നോട്ടീസ് സമർപ്പിക്കാൻ തയാറെടുക്കുമ്പോഴായിരുന്നു കേസിൽ വഴിത്തിരിവുണ്ടായത്. ഇന്നലെ വൈകിട്ട് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചുവെന്നാണ് ലഭിച്ച വിവരം.

എന്നാൽ ആർക്ക് വേണ്ടിയാണ് ഈ ഉത്തരക്കടലാസുകൾ എടുത്ത് മാറ്റിയതെന്നതിനെ കുറിച്ചുള്ള വിവരം നൽകാൻ പ്രതി തയാറായിട്ടില്ല. ഇയാളെ ഇത് വരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ല, എന്നാൽ പൊലീസ് നിരീക്ഷണത്തിലാണ്.

ഈ വിഷയത്തിൽ ഒരു ഗൂഢാലോചന നടന്നിട്ട് ഉണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന വിശദീകരണം. കുട്ടികളുടെ ഉത്തരക്കടലാസുകൾ ഉപയോഗിച്ച് അധ്യാപകർ തമ്മിലുള്ള വ്യക്തി വിരോധം തീർക്കാനുള്ള ഒരു ഇടപെടൽ നടന്നിരിക്കുന്നുവെന്ന് പൊലീസ് മനസ്സിലാക്കിയിരിക്കുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നാണ് അന്വേഷണ സംഘം അറിയിച്ചത്.

]]>