Anna Hazare – malayalees.ch https://malayalees.ch Malayalam Online News Portal Mon, 23 Aug 2021 04:59:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Anna Hazare – malayalees.ch https://malayalees.ch 32 32 ആരെങ്കിലും പറയുന്നതിന് അനുസരിച്ച് സമരം ചെയ്യാറില്ലെന്ന് അണ്ണാ ഹസാരെ https://malayalees.ch/covid-third-wave-looms-may-peak-in-october/ Mon, 23 Aug 2021 04:59:22 +0000 https://malayalees.ch/?p=48455 രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടിയുള്ള തന്റെ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് അണ്ണാ ഹസാരെ. ആരെങ്കിലും പറയുമ്പോള്‍ ഞാന്‍ സമരം ചെയ്യാറില്ല. രാജ്യത്തെ ജനങ്ങളുടെ വിശാല താല്‍പര്യത്തിന് അനുസരിച്ചാണ് ഇതുവരെ പോരാടിയത്. അത് ഇനിയും തുടരും-ഹസാരെ പറഞ്ഞു. മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എന്തുകൊണ്ടാണ് പ്രതിഷേധിക്കാത്തതെന്ന് ചോദിച്ച് പൂനെയിലെ ചില ആക്ടിവിസ്റ്റുകള്‍ എഴുതിയ കത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മോദി സര്‍ക്കാരിന് ഞാന്‍ 46 കത്തുകളയച്ചു. പക്ഷെ ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കര്‍ഷകരുമായി ബന്ധപ്പെട്ട ചില വിഷയങ്ങളുന്നയിച്ചിരുന്നു. സര്‍ക്കാര്‍ അപ്പോള്‍ തന്നെ വിഷയം ചര്‍ച്ച ചെയ്യാനായി ചില കേന്ദ്രമന്ത്രിമാരെ തന്റെ അടുത്തേക്കയച്ചു. അതിന്റെ ഫലമായി കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് 2000 രൂപ പെന്‍ഷന്‍ പ്രഖ്യാപിച്ചു. അത് അവരുടെ എക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു-ഹസാരെ പറഞ്ഞു. അദ്ദേഹം ഏതെങ്കിലും സമരം നയിക്കണമെന്ന് ഞങ്ങള്‍ പറയുന്നില്ല.

എന്തുകൊണ്ടാണ് അദ്ദേഹം യു.പി.എ കാലത്തെപ്പോലെ വാചാലനാവാതെ നിശബ്ദനായിരിക്കുന്നത്? എന്തുകൊണ്ടാണ് അദ്ദേഹം മോദി സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കാത്തത്? അദ്ദേഹം ഒരു കത്തയച്ചാല്‍പ്പോലും സര്‍ക്കാര്‍ മറുപടി കൊടുക്കും. പക്ഷെ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ അദ്ദേഹം മൗനത്തിലാണ്-ഹസാരെക്ക് കത്തയച്ച ആക്ടിവിസ്റ്റുകളിലൊരാളായ മാരുതി ഭാപ്കര്‍ പറഞ്ഞു.

]]>
‘കഴിഞ്ഞ നാല് വര്‍ഷമായി കര്‍ഷകര്‍ക്ക് വേണ്ടി സമരം ചെയ്യുന്നു’; നിരാഹാര സമരവുമായി അണ്ണാ ഹസാരെ https://malayalees.ch/struggling-for-farmers-for-the-last-four-years-anna-hazare-on-hunger-strike/ Fri, 29 Jan 2021 11:57:23 +0000 https://malayalees.ch/?p=39319 അഹിംസാ പ്രക്ഷോഭത്തിന്‍റെ പ്രാധാന്യം അടിവരയിട്ട ഹസാരെ തന്‍റെ കഴിഞ്ഞ 40 വര്‍ഷം നീണ്ട സമരങ്ങളില്‍ നിരവധി പേര്‍ ഭാഗമായെങ്കിലും ഒരു കല്ല് പോലും എറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതിനിധികള്‍ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും പക്ഷേ ശരിയായ പ്രശ്ന പരിഹാരത്തില്‍ എത്തിചേരുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തിലും അണ്ണാ ഹസാരെ ഉത്കണ്ഠ രേഖപ്പെടുത്തി. അഹിംസാ പ്രക്ഷോഭത്തിന്‍റെ പ്രാധാന്യം അടിവരയിട്ട ഹസാരെ തന്‍റെ കഴിഞ്ഞ 40 വര്‍ഷം നീണ്ട സമരങ്ങളില്‍ നിരവധി പേര്‍ ഭാഗമായെങ്കിലും ഒരു കല്ല് പോലും എറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാനമാണ് പോരാട്ടത്തിന്‍റെ ഊര്‍ജം, അതാണ് ഗാന്ധിജി പഠിപ്പിച്ചതെന്നും ഹസാരെ പറഞ്ഞു.

2010-2013 കാലഘട്ടത്തില്‍ യു.പി.എ സര്‍ക്കാരിനെതിരായ അഴിമതി വിരുദ്ധ ഉപവാസ സമരത്തിലൂടെയാണ് അണ്ണാ ഹസാരെ ശ്രദ്ധേയനാകുന്നത്. അണ്ണാ ഹസാരെയുടെ സമരം പിന്നീട് നരേന്ദ്ര മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റുന്നതില്‍ നിര്‍ണായകമായി.

]]>
കര്‍ഷക സമരത്തിന് പിന്തുണ: അണ്ണാ ഹസാരെയുടെ ഉപവാസ സമരം തുടങ്ങി https://malayalees.ch/support-for-farmers-strike-anna-hazares-fast-begins/ Tue, 08 Dec 2020 12:38:01 +0000 https://malayalees.ch/?p=36567 വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ആക്ടിവിസ്റ്റ് അണ്ണാ ഹസാരെ ഉപവാസ സമരം തുടങ്ങി. കർഷക പ്രക്ഷോഭത്തിന് ശക്തിപകരാൻ രാജ്യത്തെ മുഴുവൻ കർഷകരും തെരുവിലിറങ്ങണമെന്നും അണ്ണാ ഹസാരെ ആഹ്വാനം ചെയ്തു. ഭാരത് ബന്ദ് നടക്കുന്ന ഇന്ന് മഹാരാഷ്ട്ര റാലേഗാന്‍ സിദ്ദിയിലെ പദ്മാദേവി ക്ഷേത്രത്തിലാണ് ഹസാരെയുടെ ഉപവാസം. ഒരു ദിവസമാണ് ഉപവാസം.

‘ഇത് എല്ലായ്പ്പോഴും സംഭവിക്കുന്ന ഒരു സമരമല്ല. കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്താനുള്ള ശരിയായ സമയമാണിത്’; അണ്ണാ ഹസാരെ പറഞ്ഞു. 2017 മുതൽ മോദി സർക്കാർ തനിക്ക് കാർഷിക മേഖലയെ സംബന്ധിച്ച് നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നതായും എന്നാൽ ഒന്നുപോലും നടപ്പാക്കിയില്ലെന്നും ഹസാരെ പറഞ്ഞു. 2017ലും 2019ലും താൻ കേന്ദ്ര കൃഷി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് കത്തിലൂടെ അറിയിച്ചിരുന്നു. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നും സി.എ.പി.സിക്ക് സ്വയംഭരണം നൽകണമെന്നുമുള്ള തന്‍റെ നിർദേശം നടപ്പാക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇതും ‍യാഥാർഥ്യമായില്ല’; ഹസാരെ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു


നിലവിലെ കർഷകപ്രക്ഷോഭം രാജ്യം മുഴുവൻ വ്യാപിക്കണം. സർക്കാറിന്‍റെ മൂക്കിന് നുള്ളിയാൽ വായ് തുറക്കും. എല്ലാ കർഷകരും തെരുവിലിറങ്ങണം. കർഷകരുടെ പ്രശ്നത്തിന് എല്ലാക്കാലത്തേക്കുമായി പരിഹാരം കാണണം’; ഹസാരെ പറഞ്ഞു. 2010-2013 കാലഘട്ടത്തില്‍ യു.പി.എ സര്‍ക്കാരിനെതിരായ അഴിമതി വിരുദ്ധ ഉപവാസ സമരത്തിലൂടെയാണ് അണ്ണാ ഹസാരെ ശ്രദ്ധേയനാകുന്നത്. അണ്ണാ ഹസാരെയുടെ സമരം പിന്നീട് നരേന്ദ്ര മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റുന്നതില്‍ നിര്‍ണായകമായി.

അതെ സമയം കര്‍ഷക നിയമങ്ങള്‍ക്കെതിരെ 12 ദിവസമായി ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകരുടെ പ്രതിഷേധസമരം തുടരുകയാണ്. സര്‍ക്കാറുമായി പല തവണ കര്‍ഷക നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും വിഷയങ്ങളില്‍ തീരുമാനമായിട്ടില്ല.

]]>
‘ഇതാണ് ശരിയായ സമയം, മുഴുവൻ കർഷകരും തെരുവിലിറങ്ങണം’ https://malayalees.ch/this-is-the-right-time-all-farmers-should-take-to-the-streets-anna-hazare-on-the-field/ Tue, 08 Dec 2020 05:15:02 +0000 https://malayalees.ch/?p=36535 കേന്ദ്രസര്‍ക്കാരിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ആക്ടിവിസ്റ്റ് അണ്ണാ ഹസാരെ. കർഷക പ്രക്ഷോഭത്തിന് ശക്തിപകരാൻ രാജ്യത്തെ മുഴുവൻ കർഷകരും തെരുവിലിറങ്ങണമെന്ന് അണ്ണാ ഹസാരെ ആഹ്വാനം ചെയ്തു. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് ഉപവാസം നടത്തുമെന്നും ഹസാരെ അറിയിച്ചു. ഭാരത് ബന്ദ് നടക്കുന്ന ഇന്ന് റാലേഗാന്‍ സിദ്ദിയിലാണ് ഹസാരെയുടെ ഉപവാസം. ഹസാരെ തന്നെയാണ് യൂട്യൂബ് വീഡിയോയിലൂടെ ഇക്കാര്യം അറിയിച്ചത്.

‘ഇത് എല്ലായ്പ്പോഴും സംഭവിക്കുന്ന ഒരു സമരമല്ല. കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്താനുള്ള ശരിയായ സമയമാണിത്’; അണ്ണാ ഹസാരെ പറഞ്ഞു. 2017 മുതൽ മോദി സർക്കാർ തനിക്ക് കാർഷിക മേഖലയെ സംബന്ധിച്ച് നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നതായും എന്നാൽ ഒന്നുപോലും നടപ്പാക്കിയില്ലെന്നും ഹസാരെ പറഞ്ഞു. 2017ലും 2019ലും താൻ കേന്ദ്ര കൃഷി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് കത്തിലൂടെ അറിയിച്ചിരുന്നു. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നും സി.എ.പി.സിക്ക് സ്വയംഭരണം നൽകണമെന്നുമുള്ള തന്‍റെ നിർദേശം നടപ്പാക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇതും ‍യാഥാർഥ്യമായില്ല’; ഹസാരെ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

നിലവിലെ കർഷകപ്രക്ഷോഭം രാജ്യം മുഴുവൻ വ്യാപിക്കണം. സർക്കാറിന്‍റെ മൂക്കിന് നുള്ളിയാൽ വായ് തുറക്കും. എല്ലാ കർഷകരും തെരുവിലിറങ്ങണം. കർഷകരുടെ പ്രശ്നത്തിന് എല്ലാക്കാലത്തേക്കുമായി പരിഹാരം കാണണം’; ഹസാരെ പറഞ്ഞു. 2010-2013 കാലഘട്ടത്തില്‍ യു.പി.എ സര്‍ക്കാരിനെതിരായ അഴിമതി വിരുദ്ധ ഉപവാസ സമരത്തിലൂടെയാണ് അണ്ണാ ഹസാരെ ശ്രദ്ധേയനാകുന്നത്. അണ്ണാ ഹസാരെയുടെ സമരം പിന്നീട് നരേന്ദ്ര മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റുന്നതില്‍ നിര്‍ണായകമായി.

അതെ സമയം കര്‍ഷക നിയമങ്ങള്‍ക്കെതിരെ 12 ദിവസമായി ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകരുടെ പ്രതിഷേധസമരം തുടരുകയാണ്. സര്‍ക്കാറുമായി പല തവണ കര്‍ഷക നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും വിഷയങ്ങളില്‍ തീരുമാനമായിട്ടില്ല.

]]>