animal cruelty – malayalees.ch https://malayalees.ch Malayalam Online News Portal Sat, 14 Oct 2023 05:14:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png animal cruelty – malayalees.ch https://malayalees.ch 32 32 കാലില്‍ അള്ളുവെച്ച് കിലോമീറ്ററുകളോളം നടത്തി, കാലുപൊട്ടി ചോരയൊലിച്ചിട്ടും ഘോഷയാത്ര തുടര്‍ന്നു; ആനയോട് ക്രൂരത https://malayalees.ch/cruelty-against-elephant-parassala/ Sat, 14 Oct 2023 05:14:24 +0000 https://malayalees.ch/?p=89441 കാലില്‍ അള്ളുവച്ച് കിലോമീറ്ററുകളോളം നടത്തിച്ച് ആനയോട് ക്രൂരത. പാറശ്ശാലയില്‍ നവരാത്രിഘോഷയാത്രയ്ക്കിടെ പാറശ്ശാല ശിവശങ്കരന്‍ എന്ന ആനയോടാണ് ഇത്തരത്തില്‍ ക്രൂരത കാട്ടിയത്. ആന പ്രശ്‌നക്കാരനായതുകൊണ്ടാണ് കാലില്‍ അള്ളുവച്ചതെന്നാണ് പാപ്പാന്മാരുടെ വിശദീകരണം. (cruelty against elephant parassala)

ആനയെ അള്ളിട്ട് നടത്തിക്കരുതെന്ന കോടതി നിര്‍ദേശം ഉള്‍പ്പെടെ കാറ്റില്‍പ്പറത്തിയാണ് പാറശ്ശാലയില്‍ ആനയോട് ക്രൂരത കാണിച്ചത്. കിലോമീറ്ററുകള്‍ നടത്തുന്നതിന് ഏറെ മുന്‍പ് തന്നെ ആനയുടെ കാലില്‍ അള്ളുണ്ടായിരുന്നെന്നാണ് പുറത്തുവന്ന ചില ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. ആനയുടെ കാല്‍ മുറിഞ്ഞ് ചോര വന്നിട്ടും അതില്‍ മരുന്നിട്ടാണ് ആനയെ നടത്തിച്ചിരുന്നത്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ആന പലപ്പോഴും മദപ്പാടിന്റെ ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നെന്നും ഒരാളുടെ മരണത്തിന് വരെ ഈ ആന കാരണമായിരുന്നെന്നും അതിനാലാണ് അള്ളിട്ട് നടത്തിച്ചതെന്നാണ് പാപ്പാന്മാരുടെ വിശദീകരണം. ഘോഷയാത്രയില്‍ ആനയുടെ അവസ്ഥ കണ്ട നാട്ടുകാര്‍ പൊലീസിനേയും വനംവകുപ്പിനേയും വിവരമറിയിച്ചു. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

]]>
നായയെ അതിക്രൂരമായി പീഡിപ്പിച്ച് യുവാവ്; അന്വേഷണം ആരംഭിച്ച് ബിഹാർ പൊലീസ് https://malayalees.ch/bihar-man-rapes-dog/ Mon, 20 Mar 2023 04:25:42 +0000 https://malayalees.ch/?p=78230 നായയെ അതിക്രൂരമായ പീഡിനത്തിനിരയാക്കി യുവാവ്. ബിഹാറിലെ പാട്‌നയിലാണ് സംഭവം. മാർച്ച് എട്ടിന് നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവത്തിൽ പൊലീസിന്റെ ശ്രദ്ധപതിയുന്നത്.

ഫുൽവാരി ഷരീഫിലെ ഫൈസൽ കോളനിയിലാണ് സംഭവം നടക്കുന്നത്. പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിലാണ് അജ്ഞാതനായ യുവാവ് നായയെ പീഡിപ്പിക്കുന്നത് കൃത്യമായി കാണാം. സിസിടിവി ദൃശ്യം പ്രചരിച്ചതിന് പിന്നാലെ ഒരു എൻജിഒ ഫുൽവാരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

ഐപിസി വകുപ്പ് പ്രകാരവും അനിമൽ ആക്ട് പ്രകാരവും യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

]]>
മലപ്പുറത്ത് തൊഴുത്തിൽ കെട്ടിയിട്ട കന്നുകാലികളുടെ വാലുകൾ അറുത്തിട്ട നിലയിൽ https://malayalees.ch/malappuram-cattle-tail-chopped-off/ Wed, 02 Nov 2022 10:31:47 +0000 https://malayalees.ch/?p=70628 മലപ്പുറം ചോക്കാട് കന്നുകാലികളോട് ക്രൂരത. തൊഴുത്തിൽ കെട്ടിയിട്ട കന്നുകാലികളുടെ വാലുകൾ അറുത്തിട്ട നിലയിൽ. ചോക്കാട് സ്വദേശികളുടെ കാലികളുടെ വാലുകളാണ് മുറിച്ചിട്ട നിലയിൽ കാണപ്പെട്ടത്.

തിങ്കളാഴ്ച രാവിലെയാണ് വലിയപറമ്പിലെ പെരുക്കാടൻ നാസർ വളർത്തുന്ന കാളയുടെ വാല് മുറിഞ്ഞ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ മാളിയേക്കൽ വെറ്ററിനറി സബ് സെന്ററിലെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ പി നീലകണ്ഡൻ സ്ഥലത്തെത്തി കാളയുടെ വാലിൽ മരുന്ന് വെച്ച് കെട്ടി. പത്ത് മണിക്ക് ശേഷമാണ് സമീപത്ത് തന്നെയുള്ള കുന്നുമ്മൽ ശിഹാബിന്റെ പോത്തിന്റെ വാലും മുറിച്ചിട്ടതായി കാണപ്പെട്ടത്. രണ്ട് കാലികളുടേയും വാലുകൾ മുറിച്ച് തൊട്ടടുത്ത് തന്നെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.

മരുന്ന് വെച്ച് കെട്ടിയിട്ടുണ്ടെങ്കിലും മൃഗങ്ങളോടുള്ള ക്രൂരതയിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിനും ആശങ്കയ്ക്കും കാരണമായിട്ടുണ്ട്.

]]>