animal attack – malayalees.ch https://malayalees.ch Malayalam Online News Portal Sat, 10 Feb 2024 04:24:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png animal attack – malayalees.ch https://malayalees.ch 32 32 വയനാട്ടിൽ വനപാലകന് നേരെ വന്യജീവി ആക്രമണം https://malayalees.ch/wildlife-attack-on-forest-guard-in-wayanad/ Sat, 10 Feb 2024 04:24:04 +0000 https://malayalees.ch/?p=96166 വയനാട് വന്യജീവി സങ്കേതത്തിൻ്റെ പരിധിയിൽ താൽക്കാലിക ഫോറസ്റ്റ് വാച്ചർക്ക് നേരെ വന്യജീവി ആക്രമണം. തോൽപ്പട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരനായ വെങ്കിട്ടദാസനാണ് പരിക്കേറ്റത്. കടുവയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. സിപിഎം ചോകോടി ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് വെങ്കിട്ടദാസ്.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അരണപ്പാറ പുളിമുക്കിൽവച്ചാണ് വെങ്കിട്ടദാസിന് നേരെ ആക്രമണം ഉണ്ടായത്. ആന വരുന്നത് തടയാൻ കാവൽ നിൽക്കുകയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി വന്യജീവിയുടെ മുൻപിൽപ്പെടുകയായിരുന്നു. പുലിയാണ് ആക്രമിച്ചത് എന്നാണ് സൂചന.

ആക്രമണത്തിൽ വെങ്കിട്ടദാസിന്റെ തലയ്ക്കാണ് പരിക്ക്. നാട്ടുകാർ ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ മാനന്തവാടി മെഡിക്കൽ കോളജിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ മോശമായാണ് പെരുമാറിയതെന്ന് നാട്ടുകാർ ആരോപിച്ചു.

]]>
കൊല്ലത്ത് മരപ്പട്ടിയെ കൊന്ന് കറിവച്ചു; രണ്ടുപേര്‍ പിടിയില്‍ https://malayalees.ch/two-arrested-in-kollam-for-kill-and-eat-civet/ Fri, 31 Mar 2023 11:23:45 +0000 https://malayalees.ch/?p=78946 മരപ്പട്ടിയെ കൊന്ന് കറിവെച്ചതിന് രണ്ടുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു. കൊല്ലം കുന്നത്തൂര്‍ പോരുവഴി ശാസ്താംനട സ്വദേശികളായ രതീഷ്‌കുമാര്‍, രഞ്ജിത്ത് കുമാര്‍ എന്നിവരാണ് പിടിയിലായത്.

വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മരപ്പട്ടിയെ കൊന്ന് കറിവച്ച നിലയില്‍ കണ്ടെത്തിയത്. പാകം ചെയ്ത് ഇറച്ചി കറിയാക്കിയതും ഉപേക്ഷിച്ച മരപ്പട്ടിയുടെ ശരീര ഭാഗങ്ങളും കൊല്ലാനുപയോഗിച്ച കത്തിയും വനപാലകര്‍ പിടിച്ചെടുത്തു. കൊല്ലം ശാസ്താ നട സ്വദേശികളാണ് രതീഷ് കുമാറും രഞ്ജിത്തും. ജാമ്യമില്ല വകുപ്പു പ്രകാരമാണ് ഇവര്‍ക്കും എതിരെ കേസെടുത്തിരിക്കുന്നത് എന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

]]>