Anil Kant – malayalees.ch https://malayalees.ch Malayalam Online News Portal Fri, 10 Dec 2021 13:26:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Anil Kant – malayalees.ch https://malayalees.ch 32 32 പൊലീസ് അന്വേഷണത്തിന് പുതിയമാർഗ രേഖ; കുട്ടികൾക്കെതിരായ അതിക്രമ കേസുകളിൽ നടപടികൾ വേഗത്തിലാക്കാൻ നിർദേശിച്ച് ഡി ജി പി https://malayalees.ch/new-guidelines-for-police-investigation-anil-kant/ Fri, 10 Dec 2021 13:26:30 +0000 https://malayalees.ch/?p=53822 പൊലീസ് അന്വേഷണത്തിന് പുതിയമാർഗരേഖ പുറത്തിറക്കി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. കുട്ടികൾക്കെതിരായ അതിക്രമ കേസുകളിൽ നടപടികൾ ഈ മാസം തീർക്കാൻ നിർദേശം. നിലവിലെ കേസുകളിൽ ഈ മാസം 31 നകം കുറ്റപത്രം നൽകണമെന്നും ഗാർഹിക വിഷയങ്ങളിലെ പരാതിയിൽ ഉടൻ എഫ്ഐ ആർ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പൊലീസുകാരുടെ മോശം പെരുമാറ്റത്തിൽ പരാതി ലഭിച്ചാൽ എസ് പി നേരിട്ട് അന്വേഷിക്കണമെന്നും ഡി ജി പി നിർദേശിച്ചു.

ഗാർഹിക പീഡന പരാതികളിൽ ഉടൻ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. പോക്സോ കേസുകളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഡിജിപി നിർദേശിച്ചു. പൊലീസിനെതിരെ കടുത്ത വിമര്‍ശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഡിജിപി മാർഗ നിർദേശം നൽകിയത്. പൊലീസിനെതിരെ സമീപകാലത്തുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചുചേർത്തത്.

കോടതി നിർദേശ പ്രകാരം പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങള്‍ കാര്യക്ഷമമാക്കാൻ ഡിജിപി സർക്കുലറുകള്‍ ഇറക്കിയെങ്കിലും പൊലീസിനെതിരായ ആരോപണങ്ങൾ തുടരുന്ന നിലയായിരുന്നു. ഇതിനിടെ പൊലീസിനെതിരെ നിരന്തരമായി ആക്ഷേപങ്ങള്‍ ഉയർന്നപ്പോള്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥയോഗം വിളിച്ചിരുന്നു. വീഴ്ചകള്‍ ഉണ്ടാരുതെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടും പൊലീസിനെതിരെ നിരവധി പരാതികളാണ് ഉയരുന്നത് .

]]>
ഗാർഹിക പീഡന പരാതികളിൽ ഉടൻ അന്വേഷണം നടത്തണം : ഡിജിപി https://malayalees.ch/immediate-action-on-domestic-violence-says-anil-kant/ Fri, 10 Dec 2021 08:30:21 +0000 https://malayalees.ch/?p=53801 ഗാർഹിക പീഡന പരാതികളിൽ ഉടൻ അന്വേഷണം നടത്തണമെന്ന് ഡിജിപി അനിൽകാന്ത്. പൊലീസ് യോഗത്തിലാണ് ഡി.ജി.പിയുടെ നിർദേശം. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പ്രത്യേക ജാഗ്രതവേണമെന്നും പോക്‌സോ കേസുകളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്നും ഡിജിപി കർശന നിർദേശം നൽകി.

കോടതികൾക്ക് മുമ്പാകെയുള്ള കേസുകളിൽ ആവശ്യമായ രേഖകൾ സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ നടപടിയെടുക്കണം. വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളണമെന്നും ഡിജിപി പറഞ്ഞു.

രാത്രിയും പൊലീസ് പട്രോളിംഗ് സജീവമാക്കാൻ ഡിജിപി അനിൽ കാന്ത് നിർദ്ദേശം നൽകി. ഓൺലൈനിൽ ലഭിക്കുന്ന പരാതികളിൽ ഫലപ്രദമായ നടപടിയെടുക്കണമെന്നും ഡി.ജി.പി അനിൽകാന്ത് അറിയിച്ചു.

എസ്.പിമാർ മുതലുള്ള ഉദ്യോഗസ്ഥർ നേരിട്ട് പൊലീസ് ആസ്ഥാനത്തെത്തി യോഗത്തിൽ പങ്കെടുത്തു.. കൊവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് മുഴുവൻ ഉന്നത ഉദ്യോഗസ്ഥരെയും നേരിട്ട് വിളിച്ചു ചേർത്തുള്ള യോഗം. ആറ്റിങ്ങൽ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയിൽ അടക്കം കോടതി പൊലീസിനെ നിശിതമായി വിമർശിച്ചിരുന്നു. മാത്രവുമല്ല മോൺസൺ മാവുങ്കൽ വിഷയത്തിലും മോഫിയ പർവീണിന്റെ ആത്മഹത്യ വിഷയത്തിലുമടക്കം പൊലീസിന് സംഭവിച്ച വീഴ്ചകൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.

]]>
കമ്യൂണിറ്റി ഓഫീസര്‍മാരുടെ പാസ്സിങ് ഔട്ട് പരേഡ്; പൊലീസ് മേധാവി അഭിവാദ്യം സ്വീകരിച്ചു https://malayalees.ch/passing-out-parade-of-community-officers/ Wed, 13 Oct 2021 13:14:25 +0000 https://malayalees.ch/?p=50935 സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയില്‍ നിയമിതരായ കമ്മ്യൂണിറ്റി ഓഫീസര്‍മാരുടെ പാസ്സിങ് ഔട്ട് പരേഡില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അഭിവാദ്യം സ്വീകരിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പരിശീലനവിഭാഗം എ.ഡി.ജി.പി യോഗേഷ് ഗുപ്ത, ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ കെ.എല്‍.ജോണ്‍കുട്ടി, അഡീഷണല്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസറും എക്സൈസ് വിജിലന്‍സ് എസ്.പിയുമായ മുഹമ്മദ് ഷാഫി എന്നിവരും പങ്കെടുത്തു.

വിദ്യാലയങ്ങളില്‍ എസ്.പി.സി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി അതത് സ്കൂളുകളിലെ അധ്യാപകരെയാണ് കമ്മ്യൂണിറ്റി ഓഫീസര്‍മാരായി നിയമിക്കുന്നത്. എല്ലാ ജില്ലകളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 64 ഹൈസ്കൂള്‍ അധ്യാപകരാണ് പൊലീസ് ട്രെയിനിങ് കോളജില്‍ പത്തു ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കി പാസ്സിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത് സത്യപ്രതിജ്ഞ ചെയ്തത്. എസ്.പി.സിയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് പരിശീലനം നല്‍കേണ്ട വിവിധ വിഷയങ്ങളില്‍ ഇവര്‍ക്ക് വിദഗ്ധര്‍ ക്ലാസ്സെടുത്തിട്ടുണ്ട്. ഫയര്‍ഫോഴ്സ് മേധാവി ഡോ.ബി.സന്ധ്യ, വനംവകുപ്പ് മേധാവി പി.കെ.കേശവന്‍, എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി. പി.വിജയന്‍, പട്ടികവര്‍ഗ്ഗ വകുപ്പ് ഡയറക്ടര്‍ ടി.വി.അനുപമ, കവി മധുസൂദനന്‍ നായര്‍, നടന്‍ കരമന സുധീര്‍ എന്നിവര്‍ കമ്മ്യൂണിറ്റി പൊലീസിംഗ് ഓഫീസര്‍മാരുമായി പല ദിവസങ്ങളില്‍ സംവദിച്ചു.

]]>
ഡാൻസാഫ് സംഘത്തിൻ്റെ മയക്കുമരുന്ന് ബന്ധം; ഡാൻസാഫിനെ പിരിച്ചുവിട്ടിട്ടില്ലെന്ന് ഡി ജി പി https://malayalees.ch/dgp-anil-kant-about-relation-between-dansaf-and-drug-mafia/ Wed, 22 Sep 2021 13:05:47 +0000 https://malayalees.ch/?p=49950 മയക്കുമരുന്ന് മാഫിയകളെ പിടികൂടാന്‍ രൂപീകരിച്ച ഡാന്‍സാഫ് സംഘത്തിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ഇൻറെലിജൻസ് റിപ്പോർ‍ട്ടുകളെക്കുറിച്ചുള്ള വാർത്ത നിഷേധിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. ഡാൻസാഫിനെ പിരിച്ചുവിട്ടിട്ടില്ലെന്നും ഡാൻസാഫിനെതിരെ ഒരു ഇൻ്റലിജൻസ് റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്നും ഡി ജി പി വ്യക്തമാക്കി.

തിരുവനന്തപുരത്ത് വ‍‍ർധിച്ചുവരുന്ന ലഹരികടത്ത് തടയാനായിരുന്നു ഒരു എസ്ഐയുടെ നേതൃത്വത്തൽ ഡാൻസാഫ് എന്ന സംഘം രൂപീകരിച്ചത്. മയക്കുമരുന്ന് പിടികൂടാൻ രൂപീകരിച്ച പൊലീസിൻറെ ഡാൻസാഫ് സംഘത്തിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും മയക്കുമരുന്ന് കടത്തുകാരുടെ ഒത്താശയോടെ പൊലീസ് വാഹനത്തിൽ കൊണ്ടുവരുന്ന കഞ്ചാവ് റോഡിലിട്ട് കേസെടുക്കുകയാണ് ഡാൻസാഫിൻറെ രീതിയെന്നുമാണ് ഇൻ്റലിജൻസ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഇൻ്റലിജൻസ് റിപ്പോ‍ട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘത്തെ പിരിച്ചുവിട്ടിരുന്നു.

ലഹരി വിൽപ്പന നടത്തുന്ന സംഘങ്ങളെ പിടികൂടുന്നതിന് പകരം ലഹരിമാഫിയെ കൂട്ടുപിടിച്ച് വ്യാജ കേസുണ്ടാക്കി പേരെടുക്കാനായിരുന്നു സംഘത്തിൻറെ പ്രവർത്തനമെന്നാണ് ഇൻറലിജൻസ് റിപ്പോർ‍ട്ട്. വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിലോകണക്കിന് കഞ്ചാവ് കണ്ടെത്തിയതായി വ്യക്തമാക്കി ഡാന്‍സാഫ് വ്യാജ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിലെ പ്രതികളെയും ഡാന്‍സാഫ് സൃഷ്ടിച്ചതാണെണെന്നും റിപ്പോർട്ടിൽ പറയുന്നു.

പൊലീസ് വാഹനത്തിൽ കടത്തികൊണ്ടുവരുന്ന കഞ്ചാവ് റോഡരികിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും കൊണ്ടുവച്ച് ലോക്കൽ പൊലീസിനെ കൊണ്ട് കേസെടുപ്പിക്കും . ഇതരസംസ്ഥാനങ്ങളിൽ നിന്നും കൂട്ടികൊണ്ടുവരുന്ന പ്രതികളെ ലോക്കൽ പൊലീസിന് മുന്നിൽ ഹാജരാക്കും. കേസെടുക്കാൻ കൊണ്ടുവരുന്നത്തിൽ ബാക്ക് കഞ്ചാവ് ലഹരി സംഘത്തിന് കൈമാറും. ഡാൻസാഫ് രീതിയിൽ ലോക്കൽ പൊലീസ് സംശയമുന്നയിച്ചതോടെയാണ് ഇൻറലിജൻസ് അന്വേഷണം തുടങ്ങിയത്.

]]>