ANIL AMBANI – malayalees.ch https://malayalees.ch Malayalam Online News Portal Sat, 26 Sep 2020 13:06:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ANIL AMBANI – malayalees.ch https://malayalees.ch 32 32 നയാപ്പൈസയില്ല, ഭാര്യയുടെ ചെലവിലാണ് ജീവിക്കുന്നത്,അനില്‍ അംബാനി https://malayalees.ch/simple-man-of-simple-tastes-leads-disciplined-not-lavish-lifestyle/ Sat, 26 Sep 2020 13:06:13 +0000 https://malayalees.ch/?p=32396 ഭാര്യയുടെ ചെലവിലാണ് ജീവിച്ചുപോവുന്നതെന്നും മകനോടു വരെ പണം കടം വാങ്ങേണ്ട സ്ഥിതിയാണെന്നും റിലയന്‍സ് മേധാവി അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍. ഭാ​ര്യ​യു​ടെ ചെ​ല​വി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്, മ​ക​നോ​ടു പോ​ലും ക​ടം വാ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണെ​ന്നും വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ഹാ​ജ​രാ​യ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കോ​ട​തി ചെ​ല​വി​നു പ​ണം ക​ണ്ടെ​ത്താ​ൻ ആ​ഭ​ര​ണ​ങ്ങ​ൾ വി​ൽ​ക്കേ​ണ്ടി​വ​ന്നു. വായ്പാ തുക തിരിച്ചുകിട്ടുന്നതിനായി ചൈനീസ് ബാങ്കുകള്‍ നല്‍കിയ കേസില്‍, വിഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായിക്കൊണ്ടാണ് അനില്‍ അംബാനി ‘ദുരവസ്ഥ’ വിവരിച്ചത്. ആസ്തി, ബാധ്യത, ചെലവ് എന്നിങ്ങനെയുള്ള വിവരങ്ങളുമായി ബന്ധപ്പെട്ട മൂന്നു മണിക്കൂറോളമാണ് ലണ്ടനിലെ ഹൈക്കോടതി അനില്‍ അംബാനിയുടെ മൊഴി രേഖപ്പെടുത്തിയത്.

2018 ഒക്ടോബറില്‍ അമ്മയില്‍നിന്ന് അഞ്ഞൂറു കോടി കടം വാങ്ങിയെന്ന് അനില്‍ പറഞ്ഞു. വായ്പയുടെ വ്യവസ്ഥകള്‍ എന്തൊക്കെയെന്ന ചോദ്യത്തിന് വ്യക്തമായി അറിയില്ലെന്നായിരുന്നു അനിലിന്റെ മറുപടി. മകന്‍ അന്‍മോലില്‍നിന്നും കോടികള്‍ കടം വാങ്ങിയിട്ടുണ്ടെന്ന് അനില്‍ പറഞ്ഞു.

ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ജൂ​ൺ വ​രെ ത​ന്‍റെ എ​ല്ലാ ആ​ഭ​ര​ണ​ങ്ങ​ളും വി​റ്റ​ശേ​ഷം ത​നി​ക്ക് 9.9 കോ​ടി രൂ​പ ല​ഭി​ച്ചു​വെ​ന്നും എന്നാൽ ഇതിൽ ‘കാര്യമായ ഒ​ന്നും’ താ​ൻ സ്വ​ന്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും അ​നി​ൽ പ​റ​ഞ്ഞു. ത​ന്‍റെ ജീ​വി​ത ശൈ​ലി​യെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ തെ​റ്റാ​യ വാ​ർ​ത്ത​ക​ളാ​ണ് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. താന്‍ ഇപ്പോള്‍ ഒരു വരുമാനവുമില്ലാത്ത അവസ്ഥയിലാണെന്ന അനിലിന്റെ വാദത്തെ ബാങ്കുകളുടെ അഭിഭാഷകന്‍ ചോദ്യം ചെയ്തു. അത്യാഢംബര ജീവിതമാണ് അനില്‍ നയിക്കുന്നതെന്നും സഹോദരന്‍ മുകേഷ് സഹായിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ തന്റെ ആഢംബര ജീവിതത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ തികച്ചും തെറ്റാണെന്ന് അനില്‍ അംബാനി വാദിച്ചു. ”ഞാന്‍ 61 വയസായ ഒരാളാണ്. വളരെ അച്ചടക്കത്തോടെയുള്ള ജീവിതമാണ്. മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്യില്ല. ഞാന്‍ ആഢംബര ജീവിതം നയിക്കുന്നുവെന്നത് മാധ്യമ സൃഷ്ടിയാണ്”- അനില്‍ പറഞ്ഞു.

കുടുംബട്രസ്റ്റ് ഉള്‍പ്പെടെ ലോകത്ത് ഒരു ട്രസ്റ്റിലും പങ്കാളിത്തമില്ല. ലക്ഷങ്ങള്‍ വിലമതിക്കുന്ന കലാശേഖരം ഭാര്യ ടിന അംബാനിയുടേതാണെന്നും താന്‍ അവരുടെ ഭര്‍ത്താവ് മാത്രമാണെന്നും അനില്‍ പറഞ്ഞു. ആഭരണങ്ങള്‍ വിറ്റാണ് അഭിഭാഷകര്‍ക്കു പണം നല്‍കുന്നത്. തുടര്‍ന്നുള്ള ചെലവുകള്‍ക്കു പണം കണ്ടെത്തണമെങ്കില്‍ മറ്റ് ആസ്തികള്‍ വില്‍ക്കാന്‍ കോടതിയുടെ അനുമതി ആവശ്യമാണെന്നും അനില്‍ പറഞ്ഞു.

ഭാര്യക്ക് ആഡംബര ബോട്ട് സമ്മാനിച്ചതിനെക്കുറിച്ചും അഭിഭാഷകര്‍ ചോദിച്ചു. അത് കോര്‍പ്പറേറ്റ് കമ്പനിയുടേതാണെന്നും താന്‍ ഒരിക്കലും ഉപയോഗിക്കാറില്ലെന്നും മറുപടി നല്‍കി. ലണ്ടന്‍, കലിഫോര്‍ണിയ, ബെയ്ജിങ് എന്നിവിടങ്ങളില്‍ നടത്തിയ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ അമ്മയുടേതാണെന്നും അനില്‍ വ്യക്തമാക്കി. അനിലിനെതിരെ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇന്‍ഡസ്ട്രിയല്‍ കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന, എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡവലപ്‌മെന്റ് ബാങ്ക് എന്നിവര്‍ വിചാരണയ്ക്കുശേഷം അറിയിച്ചു.

മൊ​ഴി​യെ​ടു​പ്പ് ര​ഹ​സ്യ​മാ​ക്ക​ണ​മെ​ന്ന അം​ബാ​നി​യു​ടെ ആ​വ​ശ്യം കോ​ട​തി ത​ള്ളു​ക​യും ചെ​യ്തു.

]]>
അനിൽ അംബാനിക്ക് എതിരെ പാപ്പരത്ത നടപടി; സ്റ്റേ നീക്കണമെന്ന എസ്ബിഐയുടെ ആവശ്യം തള്ളി സുപ്രിംകോടതി https://malayalees.ch/anil-ambani-personal-guarantees-sc-rejects-sbi-plea-to-vacate-stay-on-invoking/ Thu, 17 Sep 2020 13:16:17 +0000 https://malayalees.ch/?p=31960 അനിൽ അംബാനിക്ക് എതിരായ പാപ്പരത്ത നടപടികൾക്കുള്ള സ്റ്റേ മാറ്റണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ സുപ്രിം കോടതിയിൽ നൽകിയ ഹർജി തള്ളി. ഡൽഹി ഹൈക്കോടതിയാണ് നടപടികൾക്ക് സ്റ്റേ നൽകിയത്.

അടുത്ത മാസം ആറിന് ഹർജി പരിഗണിക്കാൻ സുപ്രിം കോടതി ഡൽഹി ഹൈക്കോടതിക്ക് നിർദേശം കൊടുത്തു. ആവശ്യമെങ്കിൽ എസ്ബിഐയ്ക്ക് ഹർജിയിൽ മാറ്റംവരുത്താമെന്നും കോടതി. കഴിഞ്ഞ മാസമാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് വന്നത്. അനിൽ അംബാനിയുടെ രണ്ട് കമ്പനികൾ എസ്ബിഐയിൽ നിന്ന് 1200 കോടി രൂപ വായ്പ എടുത്തിരുന്നു. ഇത് തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ടാണ് കോടതി ഇടപെടൽ.

2016ൽ ആർകോം, റിലയൻസ് ഇൻഫ്രടെല്‍ എന്നിവക്കാണ് വായ്പകൾ അനുവദിച്ചത്. ഈ വായ്പകൾക്ക് അനിൽ അംബാനിയാണ് വ്യക്തിഗത ഗ്യാരണ്ടി നൽകിയത്. 1000 കോടിയോ അതിൽ അധികമോ തുകയുടെ വായ്പകൾക്ക് പ്രൊമോട്ടർമാർ വ്യക്തിഗത ഗ്യാരണ്ടി നൽകുന്നതിന് എതിരെ പുതിയ നിയമങ്ങൾ നിലവിലുണ്ട്. അതിനാലാണ് നടപടിയില്‍ ഡൽഹി ഹൈക്കോടതി സ്റ്റേ അനുവദിച്ചത്.

]]>