Anil Akkara – malayalees.ch https://malayalees.ch Malayalam Online News Portal Sat, 23 Sep 2023 06:16:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Anil Akkara – malayalees.ch https://malayalees.ch 32 32 അയ്യന്തോള്‍ സഹകരണ ബാങ്കിലും തട്ടിപ്പ്; അധ്യാപികയുടെ പേരില്‍ ലോണെടുത്ത് മുങ്ങി; 100 കോടിയുടെ തട്ടിപ്പെന്ന് അനിൽ അക്കര https://malayalees.ch/woman-alelges-scam-in-ayyanthole-bank/ Sat, 23 Sep 2023 06:16:04 +0000 https://malayalees.ch/?p=88276 അയ്യന്തോൾ സഹകരണ ബാങ്കിൽ വായ്‌പ്പാ തട്ടിപ്പിന് ഇരയായി ദമ്പതികൾ. തൃശൂർ ചിറ്റിലപ്പള്ളി സ്വദേശികളായ ശാരദ കുട്ടികൃഷ്ണൻ ദമ്പതികൾക്കാണ് പണം നഷ്ടമായത്. ദമ്പതികളുടെ പേരിൽ ഒരു കോടിയിലധികം രൂപയുടെ ലോണെടുത്ത് മലപ്പുറം സ്വദേശി മുങ്ങി. ബാങ്ക് അധികൃതരുടെ അറിവോടെയാണ് തട്ടിപ്പെന്ന ദമ്പതികൾ വ്യക്തമാക്കി.(woman alelges scam in ayyanthole bank)

മലപ്പുറം സ്വദേശി ലോൺ എടുത്തത് വ്യാജ മേൽ വിലാസം സൃഷ്‌ടിച്ച്‌. മലപ്പുറം വളയംകുളം സ്വദേശി അബൂബക്കറിനെതിരെ ഇ ഡിക്ക് പരാതി നൽകും. വിഷയത്തിൽ വിമർശനവുമായി അനിൽ അക്കര രംഗത്തെത്തി. കാറുവണ്ണൂരിൽ നടന്നതിനേക്കാൾ വൻ തട്ടിപ്പാണ് അയ്യന്തോൾ ബാങ്കിൽ നടന്നത്.

ഇതൊരു മഞ്ഞുമലയുടെ അറ്റം മാത്രം.അയ്യന്തോളിൽ നടന്നത് 100 കോടിയുടെ തട്ടിപ്പെന്ന് അനിൽ അക്കര പറഞ്ഞു. ലോൺ എടുത്ത് തട്ടിപ്പ് നടത്തുന്നതിന് പിന്നിൽ കോലാഴി മാഫിയ സംഘം. തട്ടിപ്പിൽ സിപിഐഎം മറുപടി പറയണമെന്നും അനിൽ അക്കര പറഞ്ഞു.

റിട്ടയേഡ് സ്കൂൾ അധ്യാപിക ശാരദയെയാണ് മലപ്പുറം സ്വദേശിയായ അബൂബക്കർ പറ്റിച്ചത്. ശാരദയുടെ സ്ഥലത്തിന്റെ ആധാരം പണയപ്പെടുത്തി അബൂബക്കർ അയ്യന്തോൾ ബാങ്കിൽ നിന്ന് ലോൺ എടുത്തു. ശാരദയോ അബൂബക്കറോ അയ്യന്തോൾ ബാങ്ക് പരിധിയിൽ വരുന്നവരല്ല. ലോൺ പാസ്സാക്കാൻ അബൂബക്കറും ബാങ്കുകാരും ഒത്തുകളിച്ചു എന്നാണ് ശാരദയുടെ ആരോപണം.

ഒരു വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാം എന്ന് അബൂബക്കർ പറഞ്ഞിരുന്നുവെന്നും ശാരദ ആരോപിക്കുന്നു. നേരത്തെ ഇത് സംബന്ധിച്ച് ശാരദയുടെ പരാതിയില്‍ തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഈ വിഷയം ചൂണ്ടിക്കാണിച്ച് ശാരദ ഇഡിക്ക് പരാതി നല്‍കിയിട്ടുണ്ട്. തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിനെക്കുറിച്ചും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

]]>
‘സ്വപ്നയുടെ മൊഴി ഉന്നതര്‍ക്ക് ചോര്‍ത്തിക്കൊടുക്കാന്‍ ഗൂഢാലോചന, പിന്നില്‍ എ സി മൊയ്തീന്‍’: അനില്‍ അക്കര https://malayalees.ch/anil-akkara-against-minister-a-c-moideen/ Mon, 14 Sep 2020 07:38:37 +0000 https://malayalees.ch/?p=31776 സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴി ഉന്നതര്‍ക്ക് ചോര്‍ത്തിക്കൊടുക്കാന്‍ ശ്രമം നടക്കുന്നുവെന്ന് അനില്‍ അക്കര എംഎല്‍എ. ഗൂഢാലോചനക്ക് പിന്നില്‍ മന്ത്രി എ സി മൊയ്തീനും തൃശൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടുമാണ്. ഇതിന്‍റെ ഭാഗമായാണ് സ്വര്‍ണക്കടത്ത് കേസ് പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അനില്‍ അക്കര ആരോപിച്ചു.

സ്വപ്നയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സ്വപ്നയെ പ്രവേശിപ്പിച്ചതിന് അടുത്ത ദിവസം മന്ത്രി എ സി മൊയ്തീന്‍ ആശുപത്രിയിലെത്തി. കോവിഡ് രോഗികള്‍ക്കായുള്ള ഒരു പദ്ധതിയുടെ ആലോചനക്കെന്ന് പറഞ്ഞാണ് മന്ത്രിയും കലക്ടറും മെഡിക്കല്‍ കോളജ് സൂപ്രണ്ടും യോഗം ചേര്‍ന്നത്. എംഎല്‍എയായ തന്നെ യോഗത്തിലേക്ക് വിളിക്കാതിരുന്നതില്‍ ദുരൂഹതയുണ്ടെന്നും അനില്‍ അക്കര ആരോപിക്കുന്നു.

സ്വപ്ന സുരേഷുമായി എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്ത ഉന്നതര്‍ ഫോണില്‍ സംസാരിച്ചെന്ന് കേന്ദ്ര ഏജന്‍സികള്‍ക്ക് സംശയമുണ്ട്. വിയ്യൂര്‍ ജയിലില്‍ റിമാന്‍റിലുള്ള സ്വപ്നയേയും കെ ടി റമീസിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്താണ് ഉന്നതര്‍ സംസാരിച്ചതെന്നാണ് വിവരം. എന്‍ഐഎയും കസ്റ്റംസും അന്വേഷണം തുടങ്ങി.

സ്വപ്നയെയും കെ ടി റമീസിനെയും ആശുപത്രിയിലെത്തിച്ചതില്‍ ദുരൂഹതയുണ്ടന്നും കേന്ദ്ര ഏജൻസികൾ പറയുന്നു. ആറ് ദിവസം മുന്‍പാണ് സ്വപ്നയെ വിയ്യൂര്‍ ജയിലില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. അതേസമയത്താണ് ഉന്നതരായ പലര്‍ക്കും ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചത്. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഫോണിൽ വിളിച്ച് ഉന്നതർ സംസാരിച്ചുവെന്നാണ് എന്‍ഐഎക്കും കസ്റ്റംസിനും ലഭിച്ച വിവരം.

]]>