Anganwadi – malayalees.ch https://malayalees.ch Malayalam Online News Portal Mon, 15 Aug 2022 08:09:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Anganwadi – malayalees.ch https://malayalees.ch 32 32 അങ്കണവാടിയിലെ വാട്ടര്‍ടാങ്കില്‍ ചത്ത എലിയും പുഴുക്കളും; സ്വാതന്ത്ര്യദിനാഘോഷത്തിനെത്തിയ രക്ഷിതാക്കള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച https://malayalees.ch/dead-rats-and-worms-in-water-tank-at-angadawadi/ Mon, 15 Aug 2022 08:09:00 +0000 https://malayalees.ch/?p=66428 തൃശൂര്‍ ചേലക്കര പാഞ്ഞാള്‍ തൊഴുപ്പാടം അങ്കണവാടിയിലെ കുടിവെള്ളത്തില്‍ പുഴുവും ചത്ത എലിയും. സ്വാതന്ത്ര്യദിനാഘോഷത്തിനെത്തിയ രക്ഷിതാക്കള്‍ അങ്കണവാടിയിലെ വാട്ടര്‍ ടാങ്ക് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ചകള്‍ കണ്ടത്. വാട്ടര്‍ടാങ്ക് മാസങ്ങളായി വൃത്തിയാക്കിയിട്ടില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഈ ടാങ്കില്‍ നിന്നും കുട്ടികള്‍ സ്ഥിരമായി വെള്ളമെടുക്കാറുണ്ട്.

വാട്ടര്‍ പ്യൂരിഫയറിലെ വെള്ളം അഴുക്ക് അടിഞ്ഞ് ഇരുണ്ടനിറത്തിലായെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. വെള്ളം കുടിച്ച് കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടായെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. പതാക ഉയര്‍ത്തലിനെത്തിയ രക്ഷിതാക്കളില്‍ ചിലര്‍ക്ക് വാട്ടര്‍ ടാങ്ക് കണ്ട് പന്തികേട് തോന്നിയപ്പോഴാണ് മുകളിലേക്ക് കയറി വാട്ടര്‍ടാങ്ക് പരിശോധിച്ചത്. ചത്ത പല്ലിയുടേയും എലിയുടേയും അവശിഷ്ടമുള്ള വെള്ളത്തില്‍ പുഴു നുരയ്ക്കുന്നത് കണ്ടതോടെ രക്ഷിതാക്കള്‍ കടുത്ത പ്രതിഷേധമുയര്‍ത്തി.

കുട്ടികള്‍ക്ക് നിരന്തരം അസുഖങ്ങളുണ്ടാകുന്നതിന് കാരണം ഈ വെള്ളമാണെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സംഭവത്തില്‍ ഗുരുതര വീഴ്ച അങ്കണവാടി ജീവനക്കാര്‍ക്കുണ്ടായിട്ടുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. ശക്തമായ നടപടിയുണ്ടാകുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനോയ് തോമസ് അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് പഴയന്നൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.

]]>
അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ; നാല് കുട്ടികൾ ചികിത്സ തേടി https://malayalees.ch/food-poisoning-in-anganwadi-kottarakara/ Sat, 04 Jun 2022 09:00:06 +0000 https://malayalees.ch/?p=62900 കൊല്ലം കൊട്ടാരക്കരയിൽ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ. അങ്കണവാടിയിൽ നിന്ന് പുഴുവരിച്ച അരി കണ്ടെത്തി. കൊട്ടാരക്കര നഗരസഭയിലെ കല്ലുവാതുക്കൽ അങ്കണവാടിയിലാണ് സംഭവം. ഭക്ഷ്യവിഷബാധയെ തുടർന്ന് നാല് കുട്ടികൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി ചികിത്സ തേടി.

അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണം കഴിച്ചാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. കുട്ടികൾക്ക് വയറിളക്കവും ഛർദിയും ഉണ്ടായതിനെ തുടർന്ന് രക്ഷിതാക്കൾ എത്തി നടത്തിയ പരിശോധയിലാണ് പുഴുവരിച്ച അരി കണ്ടെത്തിയത്. ഇതേതുടർന്ന് കൊട്ടാരക്കര ചെയർമാൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ രക്ഷിതാക്കൾ വലിയ പ്രതിഷേധത്തിലാണ്.

]]>
സംസ്ഥാനത്ത് അങ്കനവാടികള്‍ സ്മാര്‍ട്ടാകുന്നു; പൂജപ്പുരയിലെ ആദ്യ സ്മാര്‍ട്ട് അങ്കനവാടിയെക്കുറിച്ചറിയാം https://malayalees.ch/anganwadis-are-getting-smarter-in-the-state-learn-about-the-first-smart-anganwadi-at-poojappura/ Sat, 07 May 2022 04:36:59 +0000 https://malayalees.ch/?p=61432 അങ്കനവാടികളിലേക്ക് കൂടുതലുകള്‍ കുട്ടികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ കാലത്തിനനുസരിച്ച് മുഖം മിനുക്കുകയാണ് സംസ്ഥാനത്തെ അങ്കനവാടികള്‍. സംസ്ഥാനത്തെ ആദ്യ സ്മാര്‍ട്ട് അങ്കണവാടി പൂജപ്പുരയില്‍ ആരംഭിച്ചു. വ്യത്യസ്തവും മനോഹരവുമായ ഡിസൈനിലാണ് അങ്കനവാടിയുടെ പെയിന്റിംഗ്.

പഠനമുറി, വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, സ്റ്റോര്‍ റൂം, ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ കളിസ്ഥലം, ടി.വി, ഹാള്‍ പൂന്തോട്ടം പേരു പോലെ തന്നെ സ്മാര്‍ട്ട് ആണ് പൂജപ്പുര അങ്കനവാടിയിലെ കാര്യങ്ങളെല്ലാം. പള്ളിക്കൂട കള്ളവന്മാരെ വരുതിയിലാക്കാനുള്ള എല്ലാം ഉണ്ട് ഇവിടെ.

കുട്ടികളുടെ സമഗ്രമായ ശാരീരിക മാനസിക വികാസം ഉറപ്പുവരുത്തും വിധമാണ് സ്മാര്‍ട്ട് അങ്കണവാടികളുടെ രൂപകല്‍പ്പനയും പ്രവര്‍ത്തനവും. കെട്ടിടത്തിനുള്ള സ്ഥല ലഭ്യതയനുസരിച്ചാണ് മാതൃകയും സൗകര്യങ്ങളും ഒരുക്കുന്നത്. പുതിയ സെറ്റപ്പില്‍ അധ്യാപകരും കുട്ടികളും ഹാപ്പി. പഠനത്തെ അടിസ്ഥാനമാക്കിയാണ് സ്മാര്‍ട്ട് അങ്കണവാടികള്‍ സാക്ഷാത്കരിക്കുന്നത്. സംസ്ഥാനത്ത് ആകെ ഇത്തരത്തില്‍ 55 അങ്കണവാടികള്‍ കൂടി ഉടനെത്തും.

]]>