ANGAMALY – malayalees.ch https://malayalees.ch Malayalam Online News Portal Thu, 17 Nov 2022 04:19:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ANGAMALY – malayalees.ch https://malayalees.ch 32 32 കൊച്ചിയില്‍ സ്‌കൂട്ടറും ബൊലേറോയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരുക്ക് https://malayalees.ch/bolero-collided-with-scooter-in-angamaly/ Thu, 17 Nov 2022 04:18:54 +0000 https://malayalees.ch/?p=71410 കൊച്ചിയില്‍ ബൊലേറോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഒരേ ദിശയില്‍ അങ്കമാലി ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും ജീപ്പുമാണ് ഇടിച്ചത്. സ്‌കൂട്ടര്‍ യാത്രികന്‍ വലതുവശത്തേക്ക് വെട്ടിച്ചത് ശ്രദ്ധയില്‍പ്പെട്ട ജീപ്പ് ഡ്രൈവര്‍ സ്‌കൂട്ടറില്‍ ഇടിക്കാതെ വെട്ടിച്ചതിനാലാണ് തലകീഴായി മറിഞ്ഞതെന്ന് ജീപ്പ് ഡ്രൈവര്‍ പറയുന്നു. 

ജീപ്പില്‍ രണ്ടുപേരും സ്‌കൂട്ടറില്‍ ഒരു സ്ത്രീയും പുരുഷനും ആണ് സഞ്ചരിച്ചിരുന്നത്. നാലുപേര്‍ക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

]]>
അങ്കമാലിയിൽ വൻ ഹാഷിഷ് വേട്ട; 2 കോടിയുടെ ലഹരി വസ്തു പിടിച്ചെടുത്തു https://malayalees.ch/hashish-hunt-in-angamaly/ Tue, 21 Dec 2021 08:15:20 +0000 https://malayalees.ch/?p=54374 എറണാകുളം അങ്കമാലിയിൽ വൻ ഹാഷിഷ് വേട്ട. 2 കോടി വിലമതിക്കുന്ന ഹാഷിഷാണ് പിടിച്ചെടുത്തിരിക്കുന്നത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രയിൽ നിന്നും ബസ് മാർഗം കൊച്ചിയിൽ എത്തിയ കാക്കനാട് സ്വദേശിയാണ് അറസ്റ്റിലായത്.

ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി നഗരത്തിലെ വിവിധ ഡിജെ പാർട്ടിക്കായി എത്തിച്ച ഹാഷിഷാണ് പൊലീസ് പിടിച്ചെടുത്തത്. ആന്ധ്രയിൽ നിന്നും ടൂറിസ്റ്റ് ബസിലാണ് ലഹരി വസ്തു എത്തിച്ചത്. പ്രതേക സംഘം ഇന്ന് രാവിലെയാണ് പരിശോധന നടത്തിയത്. ആലുവ റൂറൽ എസ് പിയുടെ നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന.

പ്രതിയുടെ പേര് വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. കൂടുതൽ പേർ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിൽ ആകാനുണ്ട്. 2.5 കിലോ തൂക്കം വരുന്ന ഹാഷിഷാണ് പിടിച്ചതെന്നും പൊലീസ് അറിയിച്ചു.

]]>
അങ്കമാലിയിൽ നൂറ് കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍ https://malayalees.ch/kerala-police-arrested-three-held-with-100-kg-ganja/ Mon, 08 Nov 2021 08:38:59 +0000 https://malayalees.ch/?p=52165 എറണാകുളം അങ്കമാലിയിൽ 100 കിലോയിൽ അധികം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. ആന്ധ്രയിൽ നിന്നും റോഡ് മാർഗം കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. ഇവര്‍ പൊലീസ് കസ്റ്റഡിയിലാണ്.

പെരുമ്പാവൂര്‍ സ്വദേശിയാ അനസ്, ഫൈസല്‍ എന്നിവര്‍ക്ക് പുറമേ ഒരു സ്ത്രീയും സംഘത്തിലുണ്ടായിരുന്നു. രഹസ്യ വിവരത്തിന്‍ററെ അടിസ്ഥാനത്തില്‍ ഫ്ലൈയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

രണ്ട് വാഹനങ്ങളിലായാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ഈ വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെരുമ്പാവൂരിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു ഈ സംഘമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

]]>