Angamaly Archdiocese – malayalees.ch https://malayalees.ch Malayalam Online News Portal Thu, 12 May 2022 12:20:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Angamaly Archdiocese – malayalees.ch https://malayalees.ch 32 32 സമുദായത്തിന്റെ പേരില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി തോറ്റിട്ടും മുന്നണികള്‍ പഠിക്കുന്നില്ല; വിമര്‍ശിച്ച് സത്യദീപം https://malayalees.ch/sathyadeepam-editorial-on-thrikkakara-bypol/ Thu, 12 May 2022 12:20:20 +0000 https://malayalees.ch/?p=61752 കേരളത്തിലെ തെരഞ്ഞെടുപ്പുകള്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടെന്ന വിമര്‍ശനവുമായി അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി മുന്നണികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം ചൂണ്ടിക്കാട്ടിയാണ് സത്യദീപത്തിന്റെ വിമര്‍ശനം. സമുദായവും രാഷ്ട്രീയ കക്ഷികളും അവിശുദ്ധമായി പെരുമാറിയത്തിന്റെ പേരുദോഷമാണ് തൃക്കാക്കരയിലെ സഭാ വിവാദത്തിന്റെ അടിസ്ഥാനമെന്ന് സത്യദീപം ചൂണ്ടിക്കാട്ടുന്നു.

സമൂദായത്തിന്റെ പേരില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി തോറ്റിട്ടും മുന്നണികള്‍ പഠിക്കുന്നില്ലെന്ന് അതിരൂപത മുഖപത്രത്തിലൂടെ കുറ്റപ്പെടുത്തി. തൃക്കാക്കരയില്‍ ഉമതോമസിനെ സ്ഥാനാര്‍ത്തിയാക്കിയത് മറ്റു തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ്. ഇടത് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലും ആശയകുഴപ്പം ഉണ്ടായി. തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ ചലനം ഉണ്ടാക്കില്ല. ദൈവത്തിനുള്ളത് കൂടി സീസറിന് കൊടുക്കരുത് എന്നും സത്യദീപം വിമര്‍ശിച്ചു.

ഉഭയധാരണകളുടെ ഉപതെരഞ്ഞെടുപ്പ് എന്ന പേരിലാണ് സത്യദീപത്തിന്റെ മുഖപ്രസംഗം. സഭ പറയുന്നത് അന്ധമായി വിശ്വസിച്ച് വോട്ടുചെയ്യുന്ന വിശ്വാസികള്‍ ഇപ്പോഴുമുണ്ടെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അത്ഭുതപ്പെടുത്തുന്നുവെന്നാണ് സത്യദീപം പറയുന്നത്. സഭയുടെ സമ്മര്‍ദത്തിന് വഴങ്ങിയിട്ട് പിന്നീട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നുണ്ടെന്നും സത്യദീപം മുഖപ്രസംഗത്തിലുണ്ട്.

]]>
കുര്‍ബാന ഏകീകരണം: മാര്‍പ്പാപ്പയുടെ ഉത്തരവ് അംഗീകരിക്കില്ലെന്ന് അങ്കമാലി അതിരൂപത https://malayalees.ch/angamaly-archdiocese-against-mass-unification/ Sat, 02 Apr 2022 08:28:32 +0000 https://malayalees.ch/?p=59472 കുര്‍ബാന ഏകീകരണം നടപ്പാക്കാനുള്ള മാര്‍പ്പാപ്പയുടെ ഉത്തരവ് അംഗീകരിക്കില്ലെന്ന് അങ്കമാലി അതിരൂപത. കത്തിലൂടെയുള്ള ഉത്തരവില്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ വിഷമം മാര്‍പ്പാപ്പയെ അറിയിക്കുമെന്ന് വൈദികര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന മാര്‍പ്പാപ്പയുടെ നിര്‍ദേശത്തില്‍ ഇതുവരെയും തീരുമാനമെടുത്തിട്ടില്ലെന്നാണ് വൈദികര്‍ പറയുന്നത്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാകും തീരുമാനം. ജനാഭിമുഖ കുര്‍ബാനയ്ക്കായി വീണ്ടും മാര്‍പ്പാപ്പയെ സമീപിക്കുമെന്നും വൈദികര്‍ പറഞ്ഞു. അതേസമയം സിനഡ് തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വസികള്‍ നടത്തുന്ന സമരം നാല്‍പ്പത് ദിവസം പിന്നിട്ടു.

ജനാഭിമുഖ കുര്‍ബാനയ്ക്ക് പകരമായി ഏകീകൃത കുര്‍ബാന ഈസ്റ്ററിന് മുന്‍പായി നടപ്പാക്കണമെന്നായിരുന്നു കത്തിലൂടെ മാര്‍പ്പാപ്പ അറിയിച്ചിരുന്നത്. ഏകീകൃത കുര്‍ബാന നടപ്പാക്കാനുള്ള മാര്‍പ്പാപ്പയുടെ കത്ത് സ്വീകാര്യമല്ലെന്ന് അല്‍മായ മുന്നേറ്റവും ഇന്ന് വ്യക്തമാക്കിയിരുന്നു. കത്തിലുള്ളത് മാര്‍പ്പാപ്പയുടെ ഉത്തരവല്ല മറിച്ച് ഏകീകൃത കുര്‍ബാന നടപ്പിലാക്കാനുള്ള ചില നിര്‍ദേശങ്ങള്‍ മാത്രമാണെന്ന് അല്‍മായ മുന്നേറ്റം വക്താവ് ഷൈജു ആന്റണി പറഞ്ഞു. മാര്‍പ്പാപ്പയുടെ കത്തിന്റെ വിശ്വാസ്യതയില്‍ത്തന്നെ സംശയമുണ്ടെന്നാണ് അല്‍മായ മുന്നേറ്റത്തിന്റെ പ്രസ്താവന. അങ്കമാലി അതിരൂപത സ്വതന്ത്ര സഭയായി പ്രഖ്യാപിക്കണമെന്നാണ് അല്‍മായ മുന്നേറ്റത്തിന്റെ ആവശ്യം.

സിനഡ് നിര്‍ദേശപ്രകാരമുള്ള കുര്‍ബാന ഈസ്റ്ററിന് മുമ്പ് നടപ്പാക്കണമെന്നാണ് മാര്‍പ്പാപ്പയുടെ ഇന്നലെ കത്തിലൂടെ അറിയിച്ചത്. സഭയുടെ ആരാധനാക്രമം നിശ്ചയിക്കാന്‍ പരമാധികാരം സിനഡിനായിരിക്കും. സിനഡിന്റെ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് ചില വിട്ടുവീഴ്ചകള്‍ക്ക് തയാറാകണമെന്നും മാര്‍പ്പാപ്പ നിര്‍ദേശിച്ചിട്ടുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയ്ക്കാണ് മാര്‍പ്പാപ്പ കത്ത് മുഖേന നിര്‍ദേശം നല്‍കിയത്.

മെത്രാപ്പൊലീത്തന്‍ വികാരി, വൈദികര്‍, വിശ്വാസികള്‍ എന്നിവരെ മാര്‍പ്പാപ്പ കത്തിലൂടെ അഭിസംബോധന ചെയ്തു. സിനഡ് തീരുമാനം നടപ്പാക്കാത്തത് വേദനാജനകമെന്നും മാര്‍പ്പാപ്പ കത്തില്‍ സൂചിപ്പിച്ചിരുന്നു.

]]>