Andra Pradesh – malayalees.ch https://malayalees.ch Malayalam Online News Portal Wed, 26 Oct 2022 12:21:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Andra Pradesh – malayalees.ch https://malayalees.ch 32 32 ആന്ധ്രാപ്രദേശിൽ 45 കുരങ്ങുകൾ ചത്ത നിലയിൽ; വിഷം നൽകിയതെന്ന് സംശയം https://malayalees.ch/45-monkeys-found-dead-in-srikakulam/ Wed, 26 Oct 2022 12:21:33 +0000 https://malayalees.ch/?p=70254 കുരങ്ങുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലാണ് 45 കുരങ്ങുകളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം അന്വേഷിച്ചുവരികയാണെന്ന് വനം വകുപ്പ് അറിയിച്ചു. എന്നാൽ ആരോ വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം.

സിലാഗം ഗ്രാമത്തിലെ റോഡിന് സമീപം കുരങ്ങുകളുടെ ജഡം കിടക്കുന്നത് കണ്ട പ്രദേശവാസികൾ വനം വകുപ്പിനെ വിവരം അറിയിച്ചു. വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ കുരങ്ങുകളെ കൂട്ടത്തോടെ കൊലപ്പെടുത്തിയ ശേഷം ജഡം സിലാഗാം ഗ്രാമത്തിൽ തള്ളിയതായി കണ്ടെത്തി.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കുരങ്ങുകൾ ചത്തതിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിക്കുമെന്നും പ്രതികളെ പിടികൂടുമെന്നും ശ്രീകാകുളം ഡിഎഫ്ഒ ഇ ഹരിക പറഞ്ഞു. സിലാഗമിൽ നിന്ന് 30 കിലോമീറ്റർ അകലെ മന്ദസയ്ക്ക് സമീപമാണ് കുരങ്ങുകളുടെ സാന്നിധ്യം കണ്ടെത്തിയതെന്നും സിലാഗമിൽ കുരങ്ങുകൾ ഇല്ലെന്നും ഗ്രാമവാസികൾ പറഞ്ഞു.

കുരങ്ങുകളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം. ചൊവ്വാഴ്ച വൈകീട്ട് ചത്ത കുരങ്ങുകളുടെ പോസ്റ്റ്‌മോർട്ടം നടത്തി റവന്യൂ-പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു.

]]>
ആന്ധ്രയിലെ പഞ്ചസാര ഫാക്ടറിയിൽ തീപിടിത്തം; രണ്ട് പേർ മരിച്ചു https://malayalees.ch/fire-breaks-out-in-sugar-factory-in-andhras-kakinada/ Fri, 19 Aug 2022 11:53:50 +0000 https://malayalees.ch/?p=66692 ആന്ധ്രാപ്രദേശിലെ പഞ്ചസാര ഫാക്ടറിയിൽ തീപിടിത്തം. അപകടത്തിൽ 2 പേർ മരിക്കുകയും 6 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കാക്കിനടയ്ക്കടുത്ത് വാകലപുടി പഞ്ചസാര ഫാക്ടറിയിലാണ് തീപിടിത്തം. ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഫയർ ഫോഴ്സ് ഇലക്ട്രിക്കൽ വിഭാഗം സ്ഥലത്ത് പരിശോധന നടത്തി.

പഞ്ചസാര ബാഗുകൾ കയറ്റാൻ ഉപയോഗിക്കുന്ന ഫാക്ടറിയിലെ കൺവെയർ ബെൽറ്റിലുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് കാക്കിനട എസ്പി രവീന്ദ്രനാഥ് ബാബു അറിയിച്ചു.

]]>
മഹാരാഷ്ട്രയില്‍ 12,712 പേര്‍ക്ക് കൂടി കൊവിഡ്; ആന്ധ്രയില്‍ 9,597 പേര്‍ക്ക് രോഗം https://malayalees.ch/covid-updates-maharashtra-andrapradesh/ Thu, 13 Aug 2020 04:33:21 +0000 https://malayalees.ch/?p=30108 മഹാരാഷ്ട്രയില്‍ 12,712 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 13,408 പേരാണ് ഇന്ന് സംസ്ഥാനത്ത് രോഗമുക്തി നേടിയത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 3,81,843 ആയി. 344 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 18,650 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

ആന്ധ്രയില്‍ 9,597 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 6,676 പേര്‍ രോഗമുക്തരായി. 93 പേരാണ് ആന്ധ്രയില്‍ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. കര്‍ണാടകയില്‍ 7,883 പുതിയ കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 113 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 7,034 പേര്‍ ഇന്ന് രോഗമുക്തി നേടി.

തമിഴ്നാട്ടില്‍ 5,871ഉം, ഉത്തര്‍പ്രദേശില്‍ 4,583ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമ ബംഗാളില്‍ കൊവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നു. ഇതോടെ, ഒരു ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏഴാമത്തെ സംസ്ഥാനമായി പശ്ചിമബംഗാള്‍ മാറി. ഒഡിഷയില്‍ രോഗബാധിതര്‍ അരലക്ഷം കടന്നു. അതേസമയം, ഡല്‍ഹിയില്‍ രോഗമുക്തി നിരക്ക് 90 ശതമാനത്തിന് അടുത്തെത്തി. മധ്യപ്രദേശ് ഷാഹ്‌ദോള്‍ ജയിലിലെ 14 വനിത വിചാരണ തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 70.38 ശതമാനമായി ഉയര്‍ന്നു. രോഗം ഭേദമായവരുടെ എണ്ണം 16 ലക്ഷം കടന്നു.

]]>
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു; ആന്ധ്രയില്‍ സ്ഥിതി രൂക്ഷം https://malayalees.ch/covid-tally-crosses-15-lakh-record-781-fatalities-on-tuesday/ Wed, 29 Jul 2020 05:06:23 +0000 https://malayalees.ch/?p=29219 ലോകത്ത് ഉയർന്ന രോഗ ബാധ നിരക്കുള്ള രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇതിനിടെ മഹാരാഷ്ട്രയെ മറികടന്ന് പ്രതിദിന കണക്കിൽ ആന്ധ്ര മുന്നിലെത്തി

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. പ്രതിദിന കണക്ക് ഇന്നും 50,000നടുത്തെത്തിയേക്കും. ലോകത്ത് ഉയർന്ന രോഗ ബാധ നിരക്കുള്ള രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇതിനിടെ മഹാരാഷ്ട്രയെ മറികടന്ന് പ്രതിദിന കണക്കിൽ ആന്ധ്ര മുന്നിലെത്തി.

24 മണിക്കൂറിനിടെ ആന്ധ്രയിൽ 7948 ഉം മഹാരാഷ്ട്രയിൽ 7717 ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി രണ്ടാംദിവസവും രോഗികളെക്കാള്‍ കൂടുതല്‍ പേർ രോഗമുക്തരായി.

24 മണിക്കൂറിനിടെ 10,333 പേര്‍ക്ക് രോഗം ഭേദമായി. കർണാടകയിൽ 5000 ലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 2000 കടന്നു. ഡൽഹിയിൽ 24 മണിക്കൂറിനിടെ 1056 രോഗബാധിതർ ഉണ്ടായി.

അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായി കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 22,205 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 261 മരണം കൂടി റിപ്പോര്‍ട്ടു ചെയ്തു. കര്‍ണാടകയില്‍ മരണം രണ്ടായിരം കടന്നു. 5536 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്.തമിഴ്നാട്ടില്‍ 88 പേര്‍ കൂടി മരിച്ചു.

മരണസംഖ്യ 3659 ആയി. 6972 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 2,27,688 ആണ് ആകെ രോഗബാധിതര്‍. ആന്ധ്രാപ്രദേശില്‍ 7948 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതര്‍ 1,10,297 ആയി. 58 മരണം റിപ്പോര്‍ട്ടു ചെയ്തു. തെലങ്കാനയില്‍ 1610 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു.

]]>