Andolan Jeevi – malayalees.ch https://malayalees.ch Malayalam Online News Portal Wed, 10 Feb 2021 12:01:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Andolan Jeevi – malayalees.ch https://malayalees.ch 32 32 സമരജീവി ആയതില്‍ അഭിമാനം, ഗാന്ധിജിയാണ് ഏറ്റവും വലിയ സമരജീവി: ചിദംബരം https://malayalees.ch/proud-andolanjeevi-says-p-chidambaram/ Wed, 10 Feb 2021 12:01:44 +0000 https://malayalees.ch/?p=39984 പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റില്‍ നടത്തിയ സമരജീവി പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. സമരജീവി ആയതില്‍ അഭിമാനിക്കുന്നു, മഹാത്മാഗാന്ധിയാണ് ആര്‍ക്കും ഒഴിവാക്കാനാവാത്ത സമരജീവിയെന്നാണ് ചിദംബരത്തിന്‍റെ ട്വീറ്റ്.

കര്‍ഷക സമരത്തെ കുറിച്ച് പറയുന്നതിനിടെയാണ് ‘ആന്ദോളന്‍ ജീവി’ എന്ന പരാമര്‍ശം പ്രധാനമന്ത്രി നടത്തിയത്- “പുതിയ തരം ആളുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. അതാണ് ആന്ദോളന്‍ ജീവി (സമരജീവി). അഭിഭാഷകരുടെ പ്രക്ഷോഭത്തില്‍ അവരെ കാണാം, വിദ്യാര്‍ഥികളുടെ പ്രക്ഷോഭത്തില്‍ കാണാം, തൊഴിലാളികളുടെ പ്രക്ഷോഭത്തില്‍ കാണാം. ചിലയിടത്ത് അവര്‍ തിരശീലയ്ക്ക് പിന്നിലാണ്. മറ്റിടങ്ങളില്‍ അവര്‍ മുന്നിലാണ്. അവര്‍ക്ക് പ്രക്ഷോഭമില്ലാതെ ജീവിക്കാനാവില്ല. ഇത്തരക്കാരില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണം. അവര്‍ പരാന്ന ഭോജികളാണ്”.

കര്‍ഷക സമരത്തെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നു. എന്നാല്‍ സമരത്തിന്റെ കാരണം ആരും പറയുന്നില്ല. കര്‍ഷകരെ വിശ്വാസത്തില്‍ എടുത്താണ് നിയമം പാസാക്കിയതെന്നും നിയമം ചെറുകിട കര്‍ഷകര്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണെന്നും മോദി അവകാശപ്പെട്ടു.

പ്രധാനമന്ത്രി കര്‍ഷകരെ അപമാനിച്ചെന്ന പരാതി ഉയര്‍ന്നു. പ്രതിഷേധ സൂചകമായി പലരും ട്വിറ്ററിലെ പേര് തന്നെ മാറ്റി. എഴുത്തുകാരി മീന കന്ദസ്വാമി ട്വിറ്ററില്‍ ആന്തോളന്‍ ജീവി ഡോ. മീന കന്ദസ്വാമി എന്നാണ് മാറ്റിയത്.

പ്രധാനമന്ത്രിയെ പിന്തുണച്ചും അനുകൂലികള്‍ എത്തി. ആന്തോളന്‍ ജീവി എന്നത് ഈ വര്‍ഷത്തിന്‍റെ തന്നെ വാക്കാണെന്ന് ബിജെപി എംപി പി സി മോഹന്‍ ട്വീറ്റ് ചെയ്തു.

]]>
“ബ്രിട്ടീഷുകാര്‍ക്കെതിരെ ബി.ജെ.പി സമരം ചെയ്തിട്ടില്ല; ഇ​ന്ത്യ​യെ മോ​ചി​പ്പി​ച്ച​ത് ഒ​രു കൂ​ട്ടം സ​മ​ര​ജീ​വി​ക​ൾ”; മ​റു​പ​ടി​യു​മാ​യി ക​ർ​ഷ​ക​ർ https://malayalees.ch/farmers-respond-to-pms-andolan-jeevi-remark/ Tue, 09 Feb 2021 04:34:34 +0000 https://malayalees.ch/?p=39894 പാ​ർ​ല​മെ​ന്‍റി​ലെ പ്ര​സം​ഗ​ത്തി​ൽ ക​ർ​ഷ​ക സ​മ​ര​ത്തെ പ​രി​ഹ​സി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് മ​റു​പ​ടി​യു​മാ​യി ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ. രാ​ജ്യ​സ​ഭ​യി​ല്‍ ന​ട​ത്തി​യ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ലാ​ണ് രാജ്യത്ത് പുതിയൊരു വിഭാഗം സമര ജീവികള്‍ ഉദയം ചെയ്തിട്ടുണ്ടെന്ന മോദിയുടെ പ്രസ്താവന. ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിച്ചത് ഒരുകൂട്ടം സമര ജീവികളാണെന്നും അതിനാല്‍ സമര ജീവിയെന്നതില്‍ അഭിമാനിക്കുന്നുവെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ അറിയിച്ചു.

ബി.ജെ.പിയും അവരുടെ മുന്‍ഗാമികളും ബ്രിട്ടീഷുകാര്‍ക്കെതിരേയുള്ള പ്രക്ഷോഭത്തില്‍ ഒരിക്കലും പങ്കെടുത്തിട്ടില്ല. ജനങ്ങളുടെ പ്രക്ഷോഭങ്ങളെ എല്ലായിപ്പോഴും ഭയപ്പെടുന്നതുകൊണ്ടാണ് കര്‍ഷക സമരത്തെ ബി.ജെ.പിക്കാര്‍ ഭയപ്പെടുന്നതെന്ന് കര്‍ഷക സംഘടനകള്‍ വിമര്‍ശിച്ചു.

സ​ര്‍​ക്കാ​രി​ന്‍റെ ധാ​ര്‍​ഷ്ട്യ മ​നോ​ഭാ​വ​മാ​ണ് പ്ര​ക്ഷോ​ഭം നീ​ണ്ടു​പോ​കാ​ന്‍ കാ​ര​ണം. ത​ങ്ങ​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ണെ​ങ്കി​ല്‍ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് പോ​കാ​ന്‍ ത​ങ്ങ​ള്‍​ക്ക് സ​ന്തോ​ഷ​മേ​യു​ള്ളു​വെ​ന്നും കി​സാ​ന്‍ മോ​ര്‍​ച്ച വ്യ​ക്ത​മാ​ക്കി.

തി​ങ്ക​ളാ​ഴ്ച രാ​ഷ്ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ന്‍ മേ​ലു​ള്ള ന​ന്ദി പ്ര​മേ​യ​ത്തി​ല്‍ രാ​ജ്യ​സ​ഭ​യി​ല്‍ ന​ട​ത്തി​യ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ലാ​ണ് ക​ര്‍​ഷ​ക സ​മ​ര​ത്തെ​ക്കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ച്ച​ത്. എവിടെ പ്രതിഷേധമുണ്ടോ അവിടെ സമരജീവികളെ കാണാനാകും. ഇവര്‍ക്ക് സമരം ഇല്ലാതെ ജീവിക്കാനാകില്ല. ഇക്കൂട്ടരെ തിരിച്ചറിയണമെന്നും അവരില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കണമെന്നുമാണ് മോദി പരിഹസിച്ചത്.

]]>