Andhrapradesh – malayalees.ch https://malayalees.ch Malayalam Online News Portal Mon, 22 Nov 2021 04:15:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Andhrapradesh – malayalees.ch https://malayalees.ch 32 32 ആന്ധ്രയിലെ അണക്കെട്ടില്‍ നാലിടത്ത് വിള്ളല്‍; 18 വില്ലേജുകളിലെ ആളുകളോട് മാറാന്‍ നിര്‍ദേശം https://malayalees.ch/rayalacheruvu-dam-tiny-breaks-villagers-asked-to-vacate-near-tirupati/ Mon, 22 Nov 2021 04:15:12 +0000 https://malayalees.ch/?p=52847 ആന്ധ്രപ്രദേശില്‍ പ്രളയം തുടരുന്നു. ചിറ്റൂര്‍ ജില്ലയിലെ രാമചന്ദ്രപുരത്തുള്ള രായലചെരുവു അണക്കെട്ടിന്റെ നാലിടങ്ങളില്‍ വിള്ളലുണ്ടായി. വിള്ളല്‍ അടച്ചെങ്കിലും ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അണക്കെട്ടില്‍ നിന്ന് ജലം ഒഴുക്കിവിടുന്ന മേഖലകളിലെ 18 വില്ലേജുകളിലെ ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കി. വീടുകളിലെ അവശ്യ വസ്തുക്കളും രേഖകളും കൈവശംവെച്ച് മാറണമെന്നാണ് റവന്യൂ വകുപ്പിന്റെ നിര്‍ദേശം.

ദുരന്തമുണ്ടായാല്‍ നേരിടുന്നതിനായി മൂന്ന് വ്യോമസേനാ ഹെലികോപ്റ്ററുകളും ദേശീയ ദുരന്ത നിവാരണ സേനയെയും സജ്ജമാക്കിയിട്ടുണ്ട്. വിള്ളല്‍ അടച്ചെങ്കിലും പഴക്കം ചെന്ന അണക്കെട്ടായതിനാല്‍ തന്നെ സുരക്ഷിതത്വം കണക്കിലെടുത്താണ് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതെന്ന് ചിറ്റൂര്‍ ജില്ലാ കളക്ടര്‍ ഹരിനാരായണന്‍ അറിയിച്ചു. തിരുമലയില്‍ നിന്ന് ശക്തമായ നീരൊഴുക്കുള്ളതിനാല്‍ സ്വര്‍ണമുഖീനദി കരകവിഞ്ഞതാണ് അണക്കെട്ടുകള്‍ നിറയാന്‍ കാരണമായത്.

അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 29 ആയി. കനത്ത മഴയെ തുടര്‍ന്ന അനന്തപുരിലുള്ള പപ്പാഗ്നി പാലം തകര്‍ന്നു. കടപ്പയെയും അനന്തപുരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാലമാണിത്. മഴയും വെള്ളപ്പൊക്കവും മൂലം കഴിഞ്ഞ രണ്ടുദിവസമായി ഈ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചത് ആളപായം ഒഴിവാക്കി.

]]>
മഴക്കെടുതിയില്‍ ആന്ധ്രയില്‍ വന്‍ നാശനഷ്ടം; മരണം 21 ആയി https://malayalees.ch/flood-in-andhra-death-toll-reached-at-21/ Sat, 20 Nov 2021 12:02:15 +0000 https://malayalees.ch/?p=52830 ആന്ധ്രപ്രദേശില്‍ മഴക്കെടുതിയില്‍ 499.98 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ പ്രാഥമിക കണക്ക്. 168 താലൂക്കുകളിലായി 1,109 വില്ലേജുകളെയാണ് പ്രളയം സാരമായി ബാധിച്ചത്. 230 ദുരിതാശ്വാസ ക്യാംപുകളിലായി 22,593 പേരാണ് കഴിയുന്നത്. 2,391 പശുക്കള്‍ ഒഴുക്കില്‍പ്പെട്ട് ചത്തു. 1,51,047 ഹെക്ടര്‍ കൃഷി നശിച്ചു. രണ്ടുമരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 21 ആയി.

കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നൂറിലധികം പേര്‍ ഒഴുക്കില്‍പ്പെട്ടു. ക്ഷേത്രനഗരമായ തിരുപ്പതിയില്‍ നിന്നുള്ള തീര്‍ഥാടകരാണ് വെള്ളപ്പൊക്കത്തില്‍ കാണാതായത്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുമല മലനിരകളിലേക്കുള്ള ഘട്ട് റോഡും നടപ്പാതയും അടച്ചു. തിരുപ്പതിയുടെ പ്രാന്തപ്രദേശത്തുള്ള സ്വര്‍ണമുഖി നദി കരകവിഞ്ഞൊഴുകിയതോടെ മറ്റ് ജലാശയങ്ങളില്‍ ശക്തമായ ഒഴുക്ക് തുടരുകയാണ്.

സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ ദേശീയസംസ്ഥാന ദുരന്തനിവാരണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുന്നു. വെള്ളപ്പൊക്കത്തില്‍ പലയിടത്തും റോഡുകള്‍ തകരുകയും റെയില്‍, റോഡ്, വ്യോമ ഗതാഗതം തടസപ്പെടുകയും ചെയ്തു. രായലസീമ മേഖലയിലാണ് മഴ കൂടുതല്‍ ബാധിച്ചിരിക്കുന്നത്.

]]>
ആന്ധ്രയിലും കർണാടകയിലും രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു https://malayalees.ch/covid-massive-spread-in-andhra-karnataka/ Tue, 28 Jul 2020 04:29:29 +0000 https://malayalees.ch/?p=29149 രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം. ആന്ധ്രയിലും കർണാടകയിലും രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. കർണാടകയിൽ 5,324 പുതിയ രോഗികളാണ് ഉള്ളത്. 75 പേരാണ് മരിച്ചത്. അതിൽ ബംഗളൂരുവിൽ മാത്രം 1,470 പുതിയ രോഗികളാണ് ഉള്ളത്. ആന്ധ്രയിൽ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 6,051 പേർക്കാണ്. 49 പേർ കൂടി മരിച്ചു. ആകെ രോഗബാധിതർ 102,349ഉം മരണം 1090ഉം ആയി.

തമിഴ്‌നാട്ടിൽ ആകെ പോസിറ്റീവ് കേസുകൾ 2,20,716 ആയി. 24 മണിക്കൂറിനിടെ 6993 പോസിറ്റീവ് കേസുകളും 77 മരണവും റിപ്പോർട്ട് ചെയ്തു. ആകെ മരണം 3,571 ആയി. ചെന്നൈയിൽ മാത്രം 1,138 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 21 മരണവും റിപ്പോർട്ട് ചെയ്തു. ആകെ 95,857 കൊവിഡ് കേസുകളാണ് തമിഴ്‌നാട്ടിൽ സ്ഥിരീകരിച്ചിരിക്കുന്നത്.

ഉത്തർപ്രദേശിൽ റെക്കോർഡ് പ്രതിദിന വർധന റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 3,578 പുതിയ കേസുകൾ. പശ്ചിമബംഗാളിൽ കൊവിഡ് കേസുകൾ 60,000വും ബിഹാറിൽ 40,000വും കടന്നു. ഗുജറാത്തിൽ 1,052 പുതിയ കേസുകളും 22 മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതർ 56,874ഉം മരണം 2,348ഉം ആയി.

ബിഹാറിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉദയ് സിംഗ് കുമാവത്തിനെ നീക്കി. ആൻഡമാൻ നിക്കോബാർ ദ്വീപിൽ ആദ്യമരണം റിപ്പോർട്ട് ചെയ്തു. നാഗാലാൻഡിലെ മോൺ ജില്ലയിൽ അടുത്ത മാസം രണ്ട് വരെ ലോക്ക്ഡൗൺ നീട്ടി.

]]>
ആന്ധ്രാപ്രദേശിൽ വിഷവാതകം ശ്വസിച്ച്​ മൂന്നുപേർ മരിച്ചു https://malayalees.ch/hemical-gas-leakage-at-lg-polymers-industry-in-rr-venkatapuram-village/ Thu, 07 May 2020 04:42:17 +0000 https://malayalees.ch/?p=25225 വിശാഖപട്ടണം വെങ്കടപുരത്താണ് സംഭവം. നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി.

ആന്ധ്രാപ്രദേശിലെ എല്‍.ജി പോളിമേഴ്സ് ഇന്‍ഡസ്ട്രീസില്‍ വിഷവാതക ചോര്‍ച്ച. ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. വിശാഖപട്ടണം വെങ്കടപുരത്താണ് സംഭവം. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വാതകചോര്‍ച്ച ഉണ്ടായത്. നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി.

വിഷവാതകം ചോർന്നതോടെ ചിലർക്ക്​ കണ്ണിന്​ നീറ്റലും ശ്വാസമെടുക്കാൻ പ്രയാസവും അനുഭവപ്പെടുകയായിരുന്നു. ഇത്തരത്തിൽ 200ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത്​ കൂടുതൽ അഗ്നിശമന യൂനിറ്റും പൊലീസും സ്ഥലത്തെത്തി.

സമീപത്തുള്ള വീടുകളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആളുകളെ വീടുകളിൽ നിന്നൊഴിപ്പിക്കുകയാണ്. ഗോപാലപട്ടണത്തിനു സമീപത്തുള്ള മൂന്ന് ഗ്രാമങ്ങളെ സംഭവം ബാധിച്ചിട്ടുണ്ട്. ബോധം നഷ്ടപ്പെട്ട് പലരും തെരുവിൽ കിടക്കുകയാണ്. അടച്ചിട്ട ഫാക്ടറി ഇന്നലെയാണ് വീണ്ടും തുറന്നത്.

]]>