andaman – malayalees.ch https://malayalees.ch Malayalam Online News Portal Fri, 03 Dec 2021 07:39:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png andaman – malayalees.ch https://malayalees.ch 32 32 സന്തോഷ് ട്രോഫി: വലനിറച്ച് കേരളം; ആൻഡമാനെതിരെ 9 ഗോൾ ജയം https://malayalees.ch/santosh-trophy-kerala-won-andaman/ Fri, 03 Dec 2021 07:39:41 +0000 https://malayalees.ch/?p=53435 സന്തോഷ് ട്രോഫി യോഗ്യതാ ഘട്ടത്തിൽ കേരളത്തിന് വമ്പൻ ജയം. ആൻഡമാൻ നിക്കോബാറിനെ മടക്കമില്ലാത്ത 9 ഗോളുകൾക്ക് കേരളം തകർത്തു. സന്തോഷ് ട്രോഫിയിൽ കേരളത്തിൻ്റെ രണ്ടാം മത്സരമായിരുന്നു ഇത്. ആദ്യ മത്സരത്തിൽ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് കേരളം കീഴടക്കിയിരുന്നു.

തുടക്കം മുതൽ ആക്രമിച്ച് കളിച്ചെങ്കിലും ആൻഡമാൻ ഗോൾ കീപ്പർ അബ്ദുൽ അസീസിൻ്റെ തകർപ്പൻ പ്രകടനം കേരളത്തെ ഒരു പരിധി വരെ തടഞ്ഞുനിർത്തി. 39ആം മിനിട്ടിലാണ് കേരളം ആദ്യ ഗോൾ നേടിയത്. നിജോ ഗിൽബർട്ട് നേടിയ ഈ ഗോളോടെ ആൻഡമാൻ ഗോൾമുഖം തുറന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഇരട്ട ഗോൾ നേടിയ ജെസിൻ കേരളത്തെ മടക്കമില്ലാത്ത 3 ഗോളുകൾക്ക് മുന്നിലെത്തിച്ചു.

64ആം മിനിട്ടിൽ ബിബിൻ തോമസിലൂടെ രണ്ടാം പകുതിയിലെ ഗോൾവേട്ട ആരംഭിച്ച കേരളം 70ആം മിനിട്ടിൽ അർജുൻ ജയരാജിൻ്റെ തകർപ്പൻ ലോംഗ് റേഞ്ചറിലൂടെ ലീഡുയർത്തി. 80ആം മിനിട്ടിൽ സഫ്നാദ്, 81ആം മിനിട്ടിൽ രണ്ടാം ഗോളുമായി നിജോ, 85 ആം മിനിട്ടിൽ സൽമാൻ, ഇഞ്ചുറി ടൈമിൽ ഒരു ലോങ് റേഞ്ചറിലൂടെ വീണ്ടും സഫ്നാദ് എന്നിവർ കേരളത്തെ 9-0ലെത്തിച്ചു.

അവസാന മത്സരത്തിൽ കേരളം പോണ്ടിച്ചേരിയെ നേരിടും.

]]>