ananya kumari – malayalees.ch https://malayalees.ch Malayalam Online News Portal Fri, 23 Jul 2021 13:21:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ananya kumari – malayalees.ch https://malayalees.ch 32 32 അനന്യയുടെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി https://malayalees.ch/ananya-kumari-partner-dead/ Fri, 23 Jul 2021 13:21:29 +0000 https://malayalees.ch/?p=47209 ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മരണവിവരം പുറത്തറിയുന്നത്. ജിജു എന്ന വ്യക്തിയാണ് അത്മഹത്യ ചെയ്തത്. സുഹൃത്തിന്റെ വീട്ടിലാണ് ജിജുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അനന്യുടെ വിയോഗത്തിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് അനന്യ കുമാരി അലക്‌സ് ആത്മഹത്യ ചെയ്തത്. അനന്യ അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ.

കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയായ അനന്യ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയിൽ നിന്ന് മത്സരിക്കാനൊരുങ്ങിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.

ട്രാൻസ് ആക്ടിവിസ്റ്റ് അനന്യയുടെ മരണത്തിൽ സുഹൃത്തുക്കൾ പൊലീസിൽ പരാതി നൽകി. അനന്യയുടെ മരണത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഉണ്ടായ പിഴവ് പരിശോധിക്കണമെന്ന് സുഹൃത്തുക്കൾ പരാതിയിൽ ആവശ്യപ്പെട്ടു. അനന്യയുടെ സുഹൃത്തുക്കൾ മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. അനന്യുടെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

അനന്യുടെ മരണവുമായി ബന്ധപ്പെട്ട വിവാദം

ഓപറേഷൻ സമയത്ത് അനന്യയുടെ ഒപ്പമുണ്ടായിരുന്ന ബന്ധു ട്വന്റിഫോറിനോട് പറഞ്ഞത് ഇങ്ങനെ: ‘സർജറി കഴിയുമ്പോൾ സാധാരണയുണ്ടാകാറുള്ള പ്രശ്നങ്ങളേക്കാൾ ഗുരുതരമായ അവസ്ഥയിലൂടെയാണ് മമ്മി (അനന്യ) കടന്നുപോയത്. ഛർദി, മലബന്ധം, വേദനകൾ, ഗ്യാസ് പ്രശ്നം തുടങ്ങി നിരവധി പ്രശ്നങ്ങൾ അലട്ടിയിരുന്നു. കുറേനാൾ ബുദ്ധിമുട്ടുകൾ നീണ്ട് നിന്നപ്പോൾ ഡോക്ടർ തന്നെ റീ സർജറി വേണമെന്ന് പറഞ്ഞിരുന്നു. സർജറി കഴിഞ്ഞാൽ സാധാരണ നിലയിൽ ഏഴ് ദിവസം കഴിഞ്ഞാൽ ഡിസ്ചാർജായി വീട്ടിൽ പോകാം. എന്നാൽ അനന്യയ്ക്ക് ഒന്നര മാസത്തിലേറെനാൾ ആശുപത്രിയിൽ കഴിയേണ്ടി വന്നു’.

കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോ.അർജുൻ അശോകാണ് ശസ്ത്രക്രിയ നടത്തിയതെന്ന് സഹോദരി ട്വന്റിഫോറിനോട് പറഞ്ഞു. അനന്യ ഒരിക്കലും ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും സഹോദരി പറഞ്ഞു. സഹോദരിയുടെ വാക്കുകൾ : ‘

ആരോഗ്യ പ്രശ്നങ്ങൾ കാരണം ജോലിക്ക് പോകാൻ പോലും സാധിച്ചിരുന്നില്ല അനന്യയ്ക്ക്. പല്ല് തേക്കാനോ, നാക്ക് വടിക്കാനോ പോലും പറ്റിയിരുന്നില്ല. മൂത്രമൊഴിക്കണമെങഅകിൽ വയറ് അമർത്തി പിടിക്കണമായിരുന്നു.

സാധാരണഗതിയിൽ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്ന ഒരു വ്യക്തിക്ക് 41 ദിവസത്തെ വിശ്രമകാലം പോലും അസഹനീയമാണ്. മുറിവും, രക്തവും, അസ്ഥിസ്രവവും എല്ലാം കാരണം അനന്യയ്ക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നുവെന്നും സഹോദരി വ്യക്തമാക്കി

]]>
അനന്യ കുമാരിയുടെ മരണം; ആശുപത്രിക്ക് മുന്നിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് നടി അഞ്ജലി അമീർ https://malayalees.ch/protest-for-ananya-kumari-anjali-ameer/ Wed, 21 Jul 2021 12:06:12 +0000 https://malayalees.ch/?p=47103 ട്രാൻസ് യുവതി അനന്യ കുമാരി അലക്സ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് നടി അഞ്ജലി അമീർ. അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ അർജുൻ അശോകൻ ജോലി ചെയ്യുന്ന റെനെ മെഡിസിറ്റിയ്ക്ക് മുന്നിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് ഒരുമിച്ച് ചേരാനാണ് അഞ്ജലിയുടെ ആഹ്വാനം. അനന്യയുടെ മെഡിക്കൽ റെക്കോർഡുകൾ ആശുപത്രി ഇതുവരെ വിട്ടുനൽകിയിട്ടില്ലെന്നും അവർ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ( protest ananya anjali ameer )

അഞ്ജലി അമീറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

അനന്യയുടെ ദുരൂഹമരണത്തിൽ ഗുരുതരമായ മെഡിക്കൽ അലംഭാവം റെനൈ മെഡിസിറ്റി യുടെ ഭാഗത്തു നിന്നും സർജറി നടത്തിയ Dr. അർജുൻ അശോകന്റെ ഭാഗത്തു നിന്നും ഉണ്ടായതായി വ്യക്തമാണ്. ഈ സാഹചര്യത്തിൽ അർജുൻ ഡോക്ടർക്കു എതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടും അനന്യയുടെ മെഡിക്കൽ റെക്കോർഡ്സ് വിട്ടു നൽകാത്തതിൽ പ്രതിഷേധിച്ചു കൊണ്ടും അനന്യക്കു നീതി ലഭ്യമാക്കുവാൻ ഒരുമിച്ചു നാം പോരാടേണ്ടതുണ്ട്. അനന്യയുടെ രക്തസാക്ഷിത്വം നാം ഓരോരുത്തർക്കും വേണ്ടിയാണു എന്നോർത്തു കൊണ്ടു ഇന്ന് വൈകുന്നേരം 4 മണിക്ക് റെനൈ മെഡിസിറ്റി ക്ക് മുന്നിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടു നമുക്ക് പ്രതിഷേധിക്കാം. അനന്യ യെ സ്നേഹിക്കുന്ന നീതിക്ക് വേണ്ടി നിലകൊള്ളുന്ന ഓരോരുത്തരും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം, അനന്യ കുമാരിയുടെ മരണത്തിൽ അടിയന്തര അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ഇതുസംബന്ധിച്ച് ട്രാൻസ്‌ജെൻഡർ സംഘടനയും പരാതി നൽകിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

]]>