anantnag – malayalees.ch https://malayalees.ch Malayalam Online News Portal Thu, 12 Aug 2021 13:27:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png anantnag – malayalees.ch https://malayalees.ch 32 32 ജമ്മു കശ്മീരിലെ അനന്ത് നാഗിൽ ഏറ്റുമുട്ടൽ https://malayalees.ch/jammu-kashmir-anantnag/ Thu, 12 Aug 2021 13:26:54 +0000 https://malayalees.ch/?p=48038 ജമ്മു കശ്മീരിലെ അനന്ത് നാഗിൽ ഏറ്റുമുട്ടൽ. മിർബസാർ മേഖലയിലാണ് സൈന്യവും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ഭീകരർ ആക്രമണം നടത്തി. സിആർപിഎഫ് സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.

നേരത്തെ കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടെ ഡൽഹി പൊലീസിനെതിരെ സായുധരായ ഒരു സംഘത്തിന്റെ ആക്രമണ ശ്രമം നടന്നിരുന്നു. പൊലീസ് നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് ആക്രമികൾ കൊല്ലപ്പെട്ടു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്വാതന്ത്ര ദിനാചരണത്തിന് മുന്നോടിയായി ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കി. ചെങ്കോട്ട ഉൾപ്പെടുന്ന മേഖലയിലെ സുരക്ഷാ ക്രമികരണത്തിന്റെ മേൽ നോട്ടം ഡൽഹി കമ്മീഷ്ണർ നേരിട്ട് എറ്റെടുത്തു.

ഡൽഹി ട്രാൻസ് യമുന പരിസരത്ത് ഖജൗരിഖാസിലുണ്ടായ ഏറ്റുമുട്ടലിലാണ് പിടികിട്ടാപുള്ളികളായ അമീർ, റംസാൻ എന്നിവർ കൊല്ലപ്പെട്ടത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. പിടികൂടും എന്ന് ഉറപ്പായതോടെ അക്രമികൾ പൊലീസിന് നേരെ നിറയോഴിച്ചു. തുടർന്ന് പൊലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് ആക്രമികളെ പൊലീസ് വധിച്ചത്. ഇവരിൽ നിന്ന് തോക്കുകളും ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാർക്കും പരുക്കേറ്റു.

പിടികിട്ടാപുള്ളികളായ ആറ് അൽഖ്വയ്ദ ഭീകരരുടെ ചിത്രങ്ങൾ നഗരത്തിന്റെ വിവിധയിടങ്ങളിലും ചെങ്കോട്ടയിലും പൊലീസ് പ്രദർശിപ്പിച്ചു.
സംശയാസ്പദമായ സാഹചര്യത്തിൽ സുരക്ഷാമേഖലയിൽ പ്രവേശിക്കുന്നവരെ കസ്റ്റഡിയിലെടുക്കാനാണ് ഡൽഹി പൊലീസിന്റെയും കേന്ദ്ര സേനയുടെയും തീരുമാനം. ചെങ്കോട്ടയും പരിസരവും ത്രിതല സുരക്ഷ സംവിധാനത്തിനുള്ളിലാണ്. ആറ് നിര കുറ്റൻ കണ്ടെയ്നറുകൾ സ്ഥാപിച്ചാണ് ചെങ്കോട്ടയുടെ പ്രധാന പ്രവേശന കവാടം മറച്ചിരിക്കുന്നത്.

വാഹന പരിശോധന ഡൽഹി ട്രാഫിക്ക് പൊലീസ് കർശനമാക്കി. റിപ്പബ്ലിക് ദിനത്തിലെ കർഷക മാർച്ച് പോലുള്ള സംഭവങ്ങൾ ഒഴിവാക്കാൻ പഴുതടച്ച ക്രമീകരണങ്ങളും സേന വിഭാഗങ്ങൾ ഒരുക്കിയിട്ടുണ്ട്. കർഷകസമരം ഡൽഹി നഗരത്തിൽ തുടരുന്നതിനാൽ കൂടുതൽ ജാഗ്രത നിർദ്ദേശം സേന വിഭാഗങ്ങൾക്ക് നൽകിയിട്ടുണ്ട്.

]]>
അനന്ത്നാഗിലും കുൽഗാമിലും ഏറ്റുമുട്ടൽ: സൈന്യം രണ്ട് ഭീകരരെ വധിച്ചു https://malayalees.ch/encounters-in-kulgam-anantnag-in-jammu-kashmir/ Sat, 13 Jun 2020 08:57:58 +0000 https://malayalees.ch/?p=27025 അതിർത്തി മേഖലയിൽ പലയിടത്തും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു.

ജമ്മു കശ്മീരിലെ അനന്ത്നാഗിലും കുൽഗാമിലും ഏറ്റുമുട്ടൽ. അനന്ത്നാഗിൽ രണ്ട് ഹിസ്ബുള്‍ ഭീകരരെ സൈന്യം വധിച്ചു. കുൽഗാമിൽ രണ്ട് ഭീകരരെ വളഞ്ഞു. അതിർത്തി മേഖലയിൽ പലയിടത്തും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. രണ്ടാഴ്ചക്കിടെ 15ഓളം ഭീകരരെ വധിച്ചതായി കരസേന മേധാവി ജനറൽ എം എം നരവാണെ പ്രതികരിച്ചു.

അനന്ത്നാഗിലെ ലല്ലാനിൽ സൈന്യവും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണമുണ്ടായത്. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സൈന്യം വധിച്ചു. രണ്ട് പിസ്റ്റളുകളും മൂന്ന് ഗ്രനേഡുകളും കണ്ടെടുത്തു. കുൽഗാമിലെ നിപോരയിലും പരിശോധനക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പൂഞ്ച്, ഷാപുർ, കിർണി, കസ്ബ സെക്ടറുകളിലാണ് പാക് വെടിവെപ്പുണ്ടായത്. സൈന്യം ശക്തമായി തിരിച്ചടിച്ചു.

ഇതിനിടെ ബന്ദിപോര – ശ്രീനഗർ റോഡിലെ നാദിഹാലിന് സമീപം ഐഇഡി അടങ്ങിയ ഗ്യാസ് സിലിണ്ടർ കണ്ടെത്തി. ബോംബ് ഡിസ്പോസൽ സ്ക്വാഡ് എത്തി നിർവീര്യമാക്കി. ഈ റോഡിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.

ജമ്മു കശ്മീരിൽ ഭീകരരുടെ നിരവധി നീക്കങ്ങൾ പരാജയപ്പെടുത്താൻ സൈന്യത്തിന് കഴിഞ്ഞതായി സേന മേധാവി ജനറൽ എം എം നരവാണെ പ്രതികരിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 15 ഓളം ഭീകരർ കൊല്ലപ്പെട്ടു. സേനയുടെ ഏകോപനവും സഹകരണവുമാണ് വിജയത്തിന് പിന്നിൽ എന്നും ഭൂരിഭാഗം ഓപ്പറേഷനുകളും നാട്ടുകാർ നൽകിയ വിവര പ്രകാരം ആയിരുന്നു എന്നും സേന മേധാവി കൂട്ടിച്ചേർത്തു.

ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലയിലെ സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാണ്. തുടർച്ചയായി നടക്കുന്ന കമാണ്ടർ തല ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കും. നേപ്പാളുമായി ശക്തമായ ബന്ധമാണുള്ളതെന്നും അത് തുടരുമെന്നും സേനാ മേധാവി അറിയിച്ചു.

]]>