an Shatabdi Express – malayalees.ch https://malayalees.ch Malayalam Online News Portal Thu, 10 Sep 2020 04:36:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png an Shatabdi Express – malayalees.ch https://malayalees.ch 32 32 ട്രെയിനുകള്‍ നിര്‍ത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു https://malayalees.ch/protests-are-intensifying-against-the-move-to-stop-trains/ Thu, 10 Sep 2020 04:36:22 +0000 https://malayalees.ch/?p=31613 ട്രെയിനുകള്‍ നിര്‍ത്താലാക്കാനുള്ള നീക്കത്തില്‍ നിന്നും റയില്‍വേ പിന്മാറിയില്ലെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ എം.പിമാരുമായി ആലോചിച്ച് പ്രക്ഷോഭമാരംഭിക്കുമെന്ന് എം.കെ രാഘവന്‍ എം.പി

ജനശതാബ്ദിയടക്കമുള്ള ട്രെയിനുകള്‍ നിര്‍ത്താനുള്ള റയില്‍വേയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ട്രെയിനുകള്‍ നിര്‍ത്താലാക്കാനുള്ള നീക്കത്തില്‍ നിന്നും റയില്‍വേ പിന്മാറിയില്ലെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ എം.പിമാരുമായി ആലോചിച്ച് പ്രക്ഷോഭമാരംഭിക്കുമെന്ന് എം.കെ രാഘവന്‍ എം.പി പറഞ്ഞു. എന്നാല്‍ ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തുന്നത് സംബന്ധിച്ച് തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് റയില്‍വേ അറിയിച്ചു.

തിരുവനന്തപുരം – കോഴിക്കോട്, തിരുവനന്തപുരം – കണ്ണൂര്‍, ജനശതാബ്ദിയും തിരുവനന്തപുരം -എറണാകുളം വേണാട് സ്പെഷ്യല്‍ ട്രെയിനുമാണ് യാത്രക്കാരുടെ കുറവിന്‍റെ പേരില്‍ നിര്‍ത്താലാക്കാനുള്ള നീക്കം നടക്കുന്നത്. ഈ ട്രെയിനുകളില്‍ യാത്രക്കാരുടെ എണ്ണം 25 ശതമാനത്തില്‍ കുറവായിരുന്നു. ഇക്കാരണത്താലാണ് റയില്‍വേയുടെ ഈ നീക്കം. ട്രെയിന്‍ നിര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്ന്കാട്ടി റയില്‍‌വേ മന്ത്രിക്ക് എം.കെ രാഘവന്‍ എം.പി കത്തയച്ചു.

]]>