amrutha suresh – malayalees.ch https://malayalees.ch Malayalam Online News Portal Thu, 09 Mar 2023 04:54:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png amrutha suresh – malayalees.ch https://malayalees.ch 32 32 മകൾ പാപ്പുവും ചേച്ചി അമൃതയും ബാല ചേട്ടനോട് സംസാരിച്ചു; മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് അഭിരാമി സുരേഷ് https://malayalees.ch/bala-met-amritha-suresh-and-daughter-avantika/ Thu, 09 Mar 2023 04:53:59 +0000 https://malayalees.ch/?p=77669 അമൃതയും മകളും അമൃതയുടെ സഹോദരിയും ബാലയെ കാണാൻ ആശുപത്രിയിലെത്തി. നിലവിൽ പ്രശ്നങ്ങളൊന്നുമില്ല എന്നും ഡോക്ടറോട് സംസാരിച്ചിട്ടുണ്ട് എന്നും അഭിരാമി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. അമൃത ആശുപത്രിയിൽ ബാലയോടൊപ്പം ഉണ്ട്, സഹോദരൻ ശിവയും എത്തിയിട്ടുണ്ടെന്നും അഭിരാമി പറഞ്ഞു.(Bala met amritha suresh and daughter avantika)

ബാല ചേട്ടന്റെ അടുത്ത് ഞങ്ങൾ കുടുംബസമേതം എത്തി. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു. ചേച്ചി ഹോസ്പിറ്റലിൽ ബാല ചേട്ടനൊപ്പം ഉണ്ട്. ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട്. നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല. ദയവു ചെയ്ത് ഈ സമയത്ത് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അഭിരാമി ഫേസ്ബുക്കിൽ കുറിച്ചു.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ മുൻ ഭാ​ര്യ അമൃത സുരേഷും മകളും എത്തിയതിന് അതിന് പിന്നാലെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ ഗോപി സുന്ദറും എത്തി.നടനെ കാണാൻ ഉണ്ണി മുകുന്ദൻ, എൻ എം ബാദുഷ, വിഷ്ണു മോഹൻ, സ്വരാജ്, വിപിൻ എന്നിവരും എത്തിയിരുന്നു. ബാല എല്ലാവരോടും സംസാരിച്ചു. നിലവിൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല എന്നാണ് ബാദുഷയും ഫേസ്ബുക്കിൽ കുറിച്ചത് .

]]>
മോശം കമന്റുകള്‍ ശേഖരിച്ചു കഴിഞ്ഞു; പൊലീസ് നടപടി ഉടനുണ്ടാകുമെന്ന് അമൃത സുരേഷ് https://malayalees.ch/%e0%b4%ae%e0%b5%8b%e0%b4%b6%e0%b4%82-%e0%b4%95%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%96%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a/ Mon, 03 Oct 2022 11:45:40 +0000 https://malayalees.ch/?p=68957 തനിക്കും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗായിക അമൃത സുരേഷ്. കമന്റുകളെല്ലാം നിരീക്ഷിച്ച് വരികയാണെന്നും അവ ശേഖരിച്ച് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അമൃത സുരേഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു. (amritha suresh filed case against derogatory comments on social media)

കമന്റുകള്‍ പരിശോധിച്ച ശേഷം പൊലീസ് അന്വേഷണവും നടപടികളും ആരംഭിക്കുമെന്നാണ് അമൃത സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. തനിക്കും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരെ അമൃതയും സഹോദരി അഭിരാമിയും പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമൃത പൊലീസില്‍ പരാതി നല്‍കിയത്.

സംഗീത സംവിധായകന്‍ ഗോപീ സുന്ദറുമായി താന്‍ പ്രണയത്തിലാണെന്ന് അമൃത സുരേഷ് തന്നെ വെളിപ്പെടുത്തിയതിന് ശേഷമാണ് ഇരുവര്‍ക്കുമെതിരെ സൈബര്‍ ആക്രമണം രൂക്ഷമായത്. തങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് എത്തിനോക്കി അധിക്ഷേപ കമന്റുകള്‍ വരികയാണെന്നും ഇത് പരിധി വിട്ടെന്നും അഭിരാമി സുരേഷ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതികരിച്ചിരുന്നു.

]]>