AMPHAN CYCLONE – malayalees.ch https://malayalees.ch Malayalam Online News Portal Thu, 21 May 2020 13:26:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png AMPHAN CYCLONE – malayalees.ch https://malayalees.ch 32 32 തെക്കന്‍ കേരളത്തില്‍ ഇന്ന് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം https://malayalees.ch/amphan-cyclone/ Thu, 21 May 2020 13:26:16 +0000 https://malayalees.ch/?p=25885 കേരളാ തീരത്ത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്

തെക്കന്‍ കേരളത്തില്‍ ഇന്ന് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരളാ തീരത്ത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍

]]>
എയർ ഇന്ത്യ ഹാംഗറുകള്‍ തകർന്നുവീണു; വിമാനം വെള്ളത്തിൽ, കൊൽക്കത്ത എയർപോർട്ടിലും നാശം വിതച്ച് ഉംപുൻ https://malayalees.ch/kokata-airport-flooded-in-amphan/ Thu, 21 May 2020 09:31:36 +0000 https://malayalees.ch/?p=25871 ഉപയോഗത്തിലില്ലാതിരുന്ന എയർ ഇന്ത്യയുടെ രണ്ട് ഹാംഗറുകളാണ് കാറ്റിൽ നിലംപൊത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

ബംഗാൾ ഉൾക്കടൽ തീരങ്ങളിൽ മരണംവിതച്ച് ആഞ്ഞുവീശിയ ഉംപുൻ ചുഴലിക്കൊടുങ്കാറ്റിൽ വെള്ളത്തിലായി കൊൽക്കത്ത വിമാനത്താവളം. ആറു മണിക്കൂർ നേരം 120 കി.മീ വേഗതയിൽ ആഞ്ഞുവീശിയ കാറ്റിനെ തുടർന്നുണ്ടായ പെരുമഴ വിമാനത്താവളത്തിന്റെ ഒരു ഭാഗം വെള്ളത്തിലാക്കി. എയർ ഇന്ത്യാ വിമാനങ്ങൾ അറ്റകുറ്റപ്പണി നടത്തുന്ന രണ്ട് ഹാംഗറുകളുടെ മേൽക്കൂര തകർന്നുവീണു. നേരത്തെ മുൻകരുതൽ സ്വീകരിച്ചതിനാൽ യാത്രാ-കാർഗോ വിമാനങ്ങൾക്ക് കാര്യമായ കേടുപാടുകൾ ബാധിച്ചില്ലെങ്കിലും ഒരു വിമാനം പകുതിയോളം വെള്ളത്തിൽ മുങ്ങി.

കൊടുങ്കാറ്റിനെ തുടർന്ന് റൺവേയുടെയും പാർക്കിംഗ് ബേയുടെയും സമീപത്ത് വൻതോതിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ഇവിടെ ഉപയോഗത്തിലില്ലാതിരുന്ന എയർ ഇന്ത്യയുടെ രണ്ട് ഹാംഗറുകളാണ് കാറ്റിൽ നിലംപൊത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ഒരു ഹാംഗറിന്റെ പുറത്തുണ്ടായിരുന്ന എയര്‍ഇന്ത്യയുടെ ചെറുവിമാനം ബോഡിവരെ വെള്ളത്തിലായി. വിമാനത്തിനടുത്തുണ്ടായിരുന്ന ബസ്സും മറ്റു വാഹനങ്ങളും വെള്ളത്തിൽ മുങ്ങി.

]]>
കനത്ത നാശം വിതച്ച് ഉംപുന്‍: ബംഗാളിലും ഒഡീഷയിലുമായി 14 മരണം https://malayalees.ch/disaster-caused-due-to-the-cyclone/ Thu, 21 May 2020 04:28:32 +0000 https://malayalees.ch/?p=25852 ഉച്ചയോടെ കാറ്റിന്‍റെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഉംപുന്‍ ചുഴലിക്കാറ്റിൽ 14 മരണം. ബംഗാളിൽ 12 ഉം ഒഡീഷയിൽ 2പേരുമാണ് മരിച്ചത്. മണിക്കൂറിൽ 155 മുതല്‍ 165 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാൾ തീരത്ത് കാറ്റ് വീശിയത്. ബംഗാളിലും ഒഡീഷയിലും കനത്ത മഴ തുടരുകയാണ്. ഇന്ന് ഉച്ചയോടെ ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞ് ബംഗ്ലാദേശിലേയ്ക്ക് നീങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഉംപൂൻ ബംഗാൾ തീരത്തെത്തിയത്. രാത്രി 7 മണിയോടെ കാറ്റിന്‍റെ തീവ്രത മണിക്കൂറിൽ 135 കിലോമീറ്ററിൽ എത്തി . കൊല്‍ക്കത്ത നഗരത്തിലാണ് കാറ്റ് വൻ നാശനഷ്ടം ഉണ്ടാക്കിയത്. ഇവിടെ വെള്ളപ്പൊക്കവും ഉണ്ടായി. നിരവധി വീടുകളും തകർന്നു. കൊൽക്കത്തയിൽ പലയിടങ്ങളിലും മരം കടപുഴകി വീണു ഗതാഗതവും തടസ്സപ്പെട്ടു.

ബംഗാൾ-ഒഡീഷ തീരപ്രദേശത്ത് ശക്തമായ മഴയാണ് ഇന്നലെ അനുഭവപ്പെട്ടത്. ഹൗറ ജില്ലയിലും നോര്‍ത്ത് 24 പര്‍ഗനസ് ജില്ലയിലെ മിനഖന്‍ പ്രദേശത്തുമായാണ് രണ്ട് പേര്‍ മരിച്ചത്. മരം ദേഹത്ത് വീണാണ് മിനഖയില്‍ 55 കാരി മരിച്ചത്. ഹൗറയില്‍ മേല്‍ക്കൂര തകര്‍ന്നു വീണ് 13 കാരിയും മരിച്ചു. മതിൽ ഇടിഞ്ഞ് വീണ് ഒഡീഷയിലും ഒരു സ്ത്രീ മരിച്ചു.

ഉപൂൻ ചുഴലിക്കാറ്റിൽ കൊൽക്കത്തയിലെ നോർത്ത് 24 പർഗനസിൽ 5500 വീടുകൾ തകർന്നു. ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളിൽ ചുഴലിക്കാറ്റിന് 130 കി.മീ ആയിരുന്ന വേഗത. ഇവിടങ്ങളിലും മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. പലയിടത്തും വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു

മുന്‍ കരുതലിന്‍റെ ഭാഗമായി ബംഗാളിൽ നിന്നും 5 ലക്ഷം പേരെയും ഒഡീഷയിൽ നിന്ന് ഒന്നര ലക്ഷം പേരെയും ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിരുന്നു. ദുരന്തം നേരിടാൻ 57 യൂണിറ്റ് ദുരന്ത നിവാരണ സേനയാണ് നിയോഗിച്ചിട്ടുള്ളത്. നാവിക സേനയുടെ ഡ്രൈവർമാർ പ്രത്യേക സുരക്ഷ ഉപകരണങ്ങളുമായി ഒഡീഷയിലെ സൗത്ത് പർഗാനസിലെ ഡയമണ്ട് ഹാർബറിൽ ഉണ്ട്.

]]>
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് https://malayalees.ch/kerala-rains-state-disaster-management-authority-issues-yellow-alert-for-nine-districts/ Tue, 19 May 2020 04:11:12 +0000 https://malayalees.ch/?p=25751 വേനല്‍ മഴക്കൊപ്പം ഉംപൂന്‍ ചുഴലിക്കാറ്റിന്‍റെ പ്രഭാവം കൂടിയായതോടെയാണ് സംസ്ഥാനത്ത് മഴയും കാറ്റും ശക്തമായത്.

സംസ്ഥാനത്ത് മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

വേനല്‍ മഴക്കൊപ്പം ഉംപൂന്‍ ചുഴലിക്കാറ്റിന്‍റെ പ്രഭാവം കൂടിയായതോടെയാണ് സംസ്ഥാനത്ത് മഴയും കാറ്റും ശക്തമായത്. ഇന്നലെ മിക്ക ജില്ലകളിലും പരക്കെ മഴ ലഭിച്ചു. മലയോര മേഖലകളിലാണ് ശക്തമായ മഴ പെയ്തത്. പല സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതകമ്പികള്‍ പൊട്ടുകയും ഗതാഗതം തടസപ്പെടുകയും ചെയ്തിട്ടുണ്ട്. ഗ്രാമീണ മേഖലയില്‍ വ്യാപക കൃഷി നാശവും റിപ്പോര്‍ട്ട് ചെയ്തു. കനത്ത കാറ്റിൽ ഞായറാഴ്‌ച രാത്രി വൈക്കം മഹാദേവ ക്ഷേത്രത്തിന്‍റെ തിടപ്പള്ളി, ബലിക്കൽപ്പുര, വലിയ അടുക്കള, ഊട്ടുപുര, ആനപ്പന്തലുകൾ എന്നിവ ഭാഗികമായി തകർന്നു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ട്. 65 മില്ലിമീറ്റര്‍ മുതല്‍ 115 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്ക്. ഇടിയും മിന്നലും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

തീര പ്രദേശങ്ങളില്‍ 50 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിലും നദിക്കരകളിലും, കടലാക്രമണ സാധ്യതയുള്ള തീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഉംപൂന്‍ ചുഴലിക്കാറ്റ് അതി തീവ്രനാശനഷ്ടമുണ്ടാക്കുന്ന സൂപ്പര്‍ സൈക്ലോണ്‍ ആണ്. 1999ന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ആദ്യ സൂപ്പര്‍ സൈക്ലോണ്‍ ആണിത്‍. ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും ഉംപൂന്‍ വന്‍ നാശനഷ്ടമുണ്ടാകും. നാളെ ബംഗ്ലാദേശിനും പശ്ചിമ ബംഗാളിനുമിടയില്‍ ഉംപൂന്‍ തീരം തൊടും.

മണിക്കൂറില്‍ പരമാവധി 265 കീലോമീറ്റര്‍ വരെ വേഗത്തിലാവും കാറ്റ് വീശുന്നത്. ദിശമാറുന്നത് മണിക്കൂറില്‍ എട്ട് കിലോമീറ്റര്‍ വേഗത്തിലും. ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക് കിഴക്ക് ഒഡീഷയ്ക്ക് സമീപം രൂപപ്പെട്ട് വടക്ക് പടിഞ്ഞാറ് ബംഗ്ലാദേശും പശ്ചിമ ബംഗാളും ലക്ഷ്യമാക്കി നീങ്ങുന്ന ഉംപൂന്‍ ചുഴലിക്കാറ്റിന്‍റെ ഇനിയുള്ള പന്ത്രണ്ട് മണിക്കൂര്‍ രാജ്യത്തിന് ഏറെ നിര്‍ണായകമാണ്

സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി അടിയന്തരയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. രാത്രിയും പുലര്‍ച്ചയും ഒഡീഷയ്ക്ക് നിര്‍ണായകമാണ്. ഒഡീഷയുടെ എട്ട് തീരദേശജില്ലകളില്‍ നിന്നുള്ള രണ്ട് ലക്ഷം പേരെ മുന്‍കരുതലിന്‍റെ ഭാഗമായി മാറ്റി. ആയിരം ക്യാമ്പുകള്‍ ആരംഭിച്ചു. ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലാവാന്‍ സാധ്യതയുണ്ട്. റെയില്‍ ഗതാഗതം താറുമാറാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ നിറുത്തി വെച്ചു.

24 മണിക്കൂറിനുള്ളില്‍ പശ്ചിമ ബംഗാളിലെ ദിഗയ്ക്കും ബംഗ്ലാദേശിലെ ഹാട്ടിയ ദ്വീപിനുമിടയില്‍ ഉംപൂന്‍ തീരം തൊടും. പരമാവധി വേഗം 185 കിലോമീറ്റര്‍ വരെയായിരിക്കും. കനത്ത മഴയും കാറ്റും വലിയ നാശനഷ്ടം ഉണ്ടാക്കിയേക്കും. ലക്ഷകണക്കിന് പേരെ പശ്ചിമ ബംഗാള്‍ സര്‍ക്കാരും തീരപ്രദേശങ്ങളില്‍ നിന്നും മാറ്റുകയാണ്. സിക്കീം, മേഘാലയ, ആസാം സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റിന്‍റെ ആഘാതം കനത്ത മഴയ്ക്കും കാറ്റിനും ഇടയാക്കുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

അറേബ്യന്‍ ഉള്‍ക്കടലില്‍ 2007ലും 2019ലും സൂപ്പര്‍ സൈക്ലോണുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ 1999ന് ശേഷം രൂപപ്പെടുന്ന ആദ്യ സൂപ്പര്‍ സൈക്ലോണ്‍ ആണ് ഉംപൂന്‍. 99ല്‍ 260 കീലോമീറ്റര്‍ വേഗത്തില്‍ തീരം തൊട്ട ചുഴലിക്കാറ്റില്‍ ആയിരത്തിലേറേ പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

]]>
ഉംപുൻ അതിതീവ്രമാകും: 11 ലക്ഷം പേരെ ഒഴിപ്പിക്കേണ്ടി വരും https://malayalees.ch/amphan-likely-to-intensify-into-super-cyclone/ Mon, 18 May 2020 07:38:24 +0000 https://malayalees.ch/?p=25732 രാമേശ്വരത്ത് 50 മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ന്നു.

അടുത്ത 24 മണിക്കൂറിൽ ഉംപുൻ ചുഴലിക്കാറ്റ് അതിതീവ്രമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒഡീഷ, ബംഗാൾ, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങിലെ തീരങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് 11 ലക്ഷം പേരെ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് അറിയിപ്പ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തീരപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായി സേനയെ വിന്യസിച്ചു. ദേശീയ ദുരന്ത നിവാരണ സേന 10 ടീമുകളെ ഒഡീഷയിലേക്കും 7 ടീമുകളെ പശ്ചിമ ബംഗാളിലേക്കും അയച്ചു. ഒഡീഷയിലെ വടക്കന്‍ തീരദേശ മേഖലകളിലാണ് ഉംപുന്‍ ഏറെ നാശംവിതയ്ക്കുക എന്നാണ് നിഗമനം.

ഉംപുന്‍ ചുഴലിക്കാറ്റ് തീരത്തോട് അടുത്തതോടെ തമിഴ്നാട്ടിലും വിവിധയിടങ്ങളില്‍ ശക്തമായ കാറ്റ്. രാമേശ്വരത്ത് 50 മത്സ്യബന്ധന ബോട്ടുകള്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന് തകര്‍ന്നു.

]]>