AMMA – malayalees.ch https://malayalees.ch Malayalam Online News Portal Sat, 21 May 2022 06:55:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png AMMA – malayalees.ch https://malayalees.ch 32 32 ‘അമ്മ’ അച്ചടക്ക സമിതിക്ക് മുന്‍പാകെ ഹാജരാകില്ലെന്ന് നടന്‍ ഷമ്മി തിലകന്‍ https://malayalees.ch/%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae-%e0%b4%85%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95-%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95/ Sat, 21 May 2022 06:55:18 +0000 https://malayalees.ch/?p=62165 താരസംഘടനയായ ‘അമ്മ’ അച്ചടക്ക സമിതിക്ക് മുന്‍പാകെ നടന്‍ ഷമ്മി തിലകന്‍ ഹാജരാകില്ല. ഷൂട്ടിങ് തിരക്കുണ്ടെന്ന് വിശദീകരിച്ച് ഷമ്മി തിലകന്‍ സമിതിക്ക് കത്ത് നല്‍കി.

അമ്മ എക്‌സിക്യുട്ടീവ് യോഗത്തിലെ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതിലാണ് അമ്മ നേതൃത്വം ഷമ്മി തിലകനോട് അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടത്. നേരത്തെ ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെയാണ് ഇന്നത്തേക്ക് മാറ്റിയത്.

മീറ്റിങ് ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഷമ്മി തിലകനെതിരെ നടപടി ആവശ്യപ്പെട്ട് ‘അമ്മ’യിലെ അംഗങ്ങള്‍ രംഗത്തുവന്നിരുന്നു. സംഘടനാ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ആണ് നോട്ടിസ് നല്‍കിയത്. എന്നാല്‍ 17ന് ഹാജരാകണമെന്നാവശ്യപ്പെട്ട് തന്റെ പേര് പരാമര്‍ശിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പിനെതിരെ ഷമ്മി തിലകന്‍ രംഗത്തെത്തിയിരുന്നു.


മീടൂ ആരോപണം നേരിട്ട വിജയ് ബാബുവിനെതിരായി നടപടിയുമായി ബന്ധപ്പെട്ട, ‘അമ്മ’യുടെ പത്രക്കുറിപ്പിലാണ് തന്റെ പേരും പരാമര്‍ശിച്ചതെന്ന് ഷമ്മി തിലകന്‍ പറഞ്ഞു. ഇതുമൂലം പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താനും തനിക്ക് അവമതിപ്പുണ്ടാക്കാനുമാണ് ശ്രമം നടന്നതെന്നും നടന്‍ പറഞ്ഞിരുന്നു

]]>
‘കുറ്റാരോപിതരെ അമ്മ മാറ്റിനിര്‍ത്തണം’; സംഘടനയ്ക്കിരെ രൂക്ഷവിമര്‍ശനവുമായി രഞ്ജിനി ഹരിദാസ് https://malayalees.ch/ranjini-haridas-criticize-amma/ Mon, 09 May 2022 05:17:52 +0000 https://malayalees.ch/?p=61506 അമ്മയിലെ നിയമവ്യവസ്ഥയ്‌ക്കെതിരെ വിമര്‍ശനവുമായി രഞ്ജിനി ഹരിദാസ്. അമ്മയില്‍ അംഗമല്ലെങ്കിലും എല്ലാ കാര്യങ്ങളും അറിയുന്നുണ്ടെന്ന് രഞ്ജിന് ഹരിദാസ് പറഞ്ഞു. കുറ്റാരോപിതരെ മാറ്റിനിര്‍ത്തണമെന്നും നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. അമ്മയിലെ അംഗങ്ങള്‍ സ്ത്രീ സംഘടനയില്‍ പോയി പരാതി പറയാന്‍ പറയുന്നവരെ മാറ്റി നിര്‍ത്തണമെന്ന് രഞ്ജിനി പറഞ്ഞു. മണിയന്‍ പിള്ള രാജുവിനെതിരെയും രഞ്ജിനി വിമര്‍ശനമുന്നയിച്ചു. 

]]>
‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിടുന്നതില്‍ എതിര്‍പ്പില്ല’; ചര്‍ച്ചയില്‍ തൃപ്തിയെന്ന് ‘അമ്മ’ https://malayalees.ch/amma-members-on-hema-committee-report/ Wed, 04 May 2022 12:16:20 +0000 https://malayalees.ch/?p=61251 ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സര്‍ക്കാരിന്റെ ഭൂരിഭാഗം നിര്‍ദേശങ്ങളും നടപ്പാക്കാമെന്ന് സിനിമ താരങ്ങളുടെ സംഘടനയായ അമ്മ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിടുന്നതില്‍ എതിര്‍പ്പില്ല. നിയമനിര്‍മാണം നടത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സംഘടനയ്ക്ക് തൃപ്തിയുണ്ടെന്നും അമ്മ ഭാരവാഹികള്‍ വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നിര്‍ദേശങ്ങള്‍ നല്ലതാണെന്ന് താരസംഘടന വിലയിരുത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ എന്താണെന്ന് അറിയാന്‍ താല്‍പര്യമില്ലെന്ന് ഫിലിം ചേംബര്‍ അംഗങ്ങള്‍ വിലയിരുത്തി.

എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന നിലപാടില്‍ ഡബ്ല്യൂസിസി ഉറച്ചുനില്‍ക്കുകയാണ്. ഇത്രയും പണവും സമയവും ചെലവഴിച്ചിട്ടും റിപ്പോര്‍ട്ടിലെ ഉള്ളടക്കം പുറത്തുവന്നില്ലെന്ന് ഡബ്ല്യൂസിസി പറഞ്ഞു. സര്‍ക്കാരിന്റെ കരടിലെ നിര്‍ദേശങ്ങള്‍ ആര് നടപ്പാക്കുമെന്ന് വ്യക്തതയില്ലെന്നും ഡബ്ല്യൂസിസി പ്രതികരിച്ചു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യാനായി മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിന് മശേഷമായിരുന്നു സംഘടനകളുടെ പ്രതികരണം. അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അടക്കം സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെടുന്ന ഡബ്ല്യൂ സിസിക്കെതിരെ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്ത് വിടാനാവശ്യപ്പെടുന്നവര്‍ക്ക് വേറെ ഉദ്ദേശമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

റിപ്പോര്‍ട്ട് പുറത്ത് വിടണോ വേണ്ടയോ എന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് സുരക്ഷിതത്വം ലഭിക്കണമെന്നതാണ് സര്‍ക്കാരിന്റെ പ്രധാന ഉദ്ദേശം. റിപ്പോര്‍ട്ടിലെ ഉള്ളടക്കം സര്‍ക്കാര്‍ അംഗീകരിച്ചാണ് തുടര്‍ നടപടികളിലേക്ക് നടക്കുന്നത്. റിപ്പോര്‍ട്ട് പുറത്ത് വിടുകയെന്നതിനേക്കാള്‍ ഹേമാ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുകയാണ് വേണ്ടെതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സിനിമാ മേഖലയിലെ ജോലിക്ക് കരാര്‍ അടക്കം പരിഗണനയിലാണെന്നും മന്ത്രി വിശദീകരിച്ചു.

]]>
വിജയ് ബാബു വിഷയത്തില്‍ പ്രതിഷേധം; ‘അമ്മ’ ഐസിസിയില്‍ നിന്ന് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു https://malayalees.ch/swetha-menon-and-kukku-parameswar-resigned-from-amma-icc/ Tue, 03 May 2022 07:52:01 +0000 https://malayalees.ch/?p=61185 താരസംഘടനയായ അമ്മയുടെ ആഭ്യന്തര പരിഹാര സെല്ലില്‍ നിന്ന് നടി ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു. നടന്‍ വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതി സംബന്ധിച്ച് അമ്മ സംഘടന നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. ഇന്നലെ മാലാ പാര്‍വതിയും സമാന വിഷയത്തില്‍ പ്രതിഷേധിച്ച് അമ്മ ഐസിസിയില്‍ നിന്ന് രാജിവച്ചിരുന്നു.

വിജയ് ബാബു വിഷയത്തില്‍ അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നെങ്കിലും അമ്മയുടെ എക്‌സിക്യുട്ടിവ് മീറ്റിംഗില്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുത്തിരുന്നില്ല. ഇതാണ് ഐസിസിയില്‍ നിന്നുള്ള രാജിക്ക് കാരണം. റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാതെ വിജയ് ബാബുവിന്റെ കത്ത് അമ്മ സ്വീകരിക്കുകയും, നടന്‍ തത്ക്കാലത്തേക്ക് അമ്മയില്‍ നിന്ന് മാറിനില്‍ക്കുകയുമായിരുന്നു.

]]>
വിജയ് ബാബു വിഷയത്തില്‍ പ്രതിഷേധം; അമ്മ ആഭ്യന്തര പരിഹാര സമിതിയില്‍ നിന്ന് മാല പാര്‍വതി രാജിവച്ചു https://malayalees.ch/mala-parvathy-resigned-from-amma-icc/ Mon, 02 May 2022 06:32:39 +0000 https://malayalees.ch/?p=61107 വിജയ് ബാബു വിഷയത്തില്‍ പ്രതിഷേധമറിയിച്ച് താര സംഘടനയായ അമ്മ ഐസിസിയില്‍ നിന്ന് നടി മാല പാര്‍വതി രാജിവച്ചു. വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി പ്രഖ്യാപനം. അമ്മയുടെ ആഭ്യന്തര പരിഹാര സമിതിയാണ് ഐസിസി. വിഷയത്തില്‍ കൂടുതല്‍ പേര്‍ സമിതിയില്‍ നിന്ന് രാജിവയ്ക്കുമെന്ന് മാല പാര്‍വതി പറഞ്ഞു. വിജയ് ബാബുവിനെതിരെ നടപടി അനിവാര്യമാണെന്നും അവര്‍ പ്രതികരിച്ചു.

അഞ്ചംഗ സമിതിയാണ് പരാതി പരിഹാര സെല്ലിലുള്ളത്. അതില്‍ മാലാ പാര്‍വതിയും ചെയര്‍മാന്‍ ശ്വേതാ മേനോനും ഉള്‍പ്പെടെയുള്ള മൂന്നുപേരാണ് രാജിവയ്ക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗം മാത്രമല്ല രാജിക്ക് കാരണം. ആരോപണം നേരിട്ടവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടും അതുണ്ടാകാത്ത സാഹചര്യത്തിലാണ് രാജിയെന്നും മാലാ പാര്‍വതി പറഞ്ഞു.

‘ ആരോപണം ഉയര്‍ന്നതിനിടെ ഇരയുടെ പേര് പരസ്യമായി വിജയ് ബാബു പറഞ്ഞതാണ്. അതിനെതിരെ കടുത്ത നടപടിയുണ്ടാകേണ്ടതുണ്ട്. സത്യം പറഞ്ഞാല്‍ ഐസിസി വയ്‌ക്കേണ്ട ഒരാവശ്യവും അമ്മ സംഘടനയ്ക്കില്ല. കാരണം ഞങ്ങളാരും അവിടുത്തെ തൊഴിലാളികളോ അമ്മ തൊഴില്‍ ദാതാക്കളോ അല്ല. ഐസിസി രൂപീകരിച്ച സാഹചര്യത്തില്‍ നടപടിയെടുക്കണമായിരുന്നു’. മാലാ പാര്‍വതി മാധ്യമങ്ങളോട് പ്രതികരിച്ചു.

]]>
ജോജുവിനെതിരായ ആക്രമണത്തിൽ പ്രതികരിക്കാത്ത ‘അമ്മ’യ്‌ക്കെതിരെ കെ ബി ഗണേഷ് കുമാർ; ആരോപണം നിഷേധിച്ച് ഇടവേള ബാബു https://malayalees.ch/ganesh-kumar-against-amma-on-congress-attack-on-jojo-george/ Fri, 05 Nov 2021 13:19:11 +0000 https://malayalees.ch/?p=52079 നടൻ ജോജുവിന് എതിരായ ആക്രമണത്തിൽ മൗനം പാലിച്ച താരസംഘടനയായ അമ്മയ്‌ക്കെതിരെ ഗണേഷ് കുമാർ എംഎൽഎ. വിഷയത്തിൽ സംഘടന നേതൃത്വം എന്തുകൊണ്ട് മൗനം പാലിച്ചെന്ന് മനസിലാകുന്നില്ല. കോൺഗ്രസ് നേതാക്കൾ പോലും ആക്രമണത്തെ അപലപിച്ചപ്പോൾ സെക്രട്ടറി ഇടവേള ബാബു മൗനം പാലിച്ചു.

വിഷയത്തിൽ സെക്രട്ടറി ഇടവേള ബാബുവിന്റെ നിശബ്ദത പ്രതിഷേധാർഹമെന്ന് കെ ബി ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. പ്രസിഡന്റിന്റെ തിരക്ക് മനസിലാക്കുന്നു എന്നാൽ സെക്രട്ടറി എന്തിന് നിശബ്ദത പാലിക്കുന്നു. സിനിമ പരസ്‌പരം കുശുമ്പുള്ള സ്ഥലമാണ് അതാവും അക്രമത്തെ ആരും അപലപിക്കാത്തത്. സംഘടനയുടെ സമീപനം മാറ്റണമെന്നും സംഘടന യോഗത്തിൽ ഇക്കാര്യത്തിലെ പ്രതിഷേധം അറിയിക്കുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

എന്നാൽ അമ്മ സംഘടനയ്‌ക്കെതിരായ കെ ബി ഗണേഷ് കുമാറിന്റെ ആരോപണം തള്ളി ഇടവേള ബാബു രംഗത്തെത്തി. താൻ തുടക്കത്തിൽ തന്നെ വിഷയത്തിൽ ഇടപെട്ടെന്ന് ഇടവേള ബാബു പറഞ്ഞു.

അതേസമയം, ജോജുവിന്റെ വാഹനം തല്ലി പൊളിച്ചത് കോൺഗ്രസിന്റെ സംസ്‌കാരം ആണെന്ന് സംഘടന എക്‌സിക്യൂട്ടീവ് മെമ്പർ ബാബുരാജ് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ടെങ്കിൽ അതിനെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ജനങ്ങൾക്കും ഉണ്ട്. ജോജുവിനെതിരെ കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ബാബുരാജ് പറഞ്ഞിരുന്നു.

ഇതിനിടെ ജോജു ജോർജ്-കോൺഗ്രസ് തർക്കം ഒത്തുതീർപ്പാക്കാൻ നീക്കവും നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, എറണാകുളം എംപി ഹൈബി ഈഡൻ എന്നിവരുടെ നേത്യത്വത്തിലാണ് സമവായ ചർച്ചകൾ നടക്കുന്നത് എന്നാണ് റിപ്പോർട്ട്. പ്രശ്‌നം പരിഹരിക്കാൻ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ജോജുവുമായി ചർച്ച നടത്തിയതായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു. ഇരു വിഭാഗത്ത് നിന്നുള്ളവരും തെറ്റുകൾ മനസിലാക്കിയെന്ന് വ്യക്തമാക്കിയാണ് ഡിസിസി പ്രസിഡന്റ് ഒത്ത് തീർപ്പ് സംബന്ധിച്ച നടപടികൾ പുരോഗമിക്കുന്നതായി അറിയിച്ചത്.

പ്രശ്‌നം പരിഹരിക്കാൻ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ജോജുവുമായി ചർച്ച നടത്തിയതായി ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി. പരസ്പരം ക്ഷമിക്കാൻ കോൺഗ്രസ് തയ്യാറാണ്. ഇരുഭാഗത്ത് നിന്നും പെട്ടെന്നുണ്ടായ പ്രകോപനമാണ് അനിഷ്ട സംഭവങ്ങൾ കാരണം. തർക്കവുമായി ബന്ധപ്പെട്ടുള്ള രജിസ്റ്റർ ചെയ്ത കേസുകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ നിയമവഴിയിൽ നടക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

]]>
ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് ‘അമ്മ’ യോഗത്തില്‍ ആവശ്യം https://malayalees.ch/amma-members-clamor-bineesh-kodiyeri-member-suspension/ Sat, 21 Nov 2020 04:46:17 +0000 https://malayalees.ch/?p=35490 ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യം. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ദിലീപിനെതിരേ സ്വീകരിച്ച അതേ നടപടി ഇ.ഡി. അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ബിനീഷിനെതിരേയും സ്വീകരിക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്നുവന്ന ആവശ്യം.

ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അമ്മയില്‍നിന്ന് പുറത്താക്കിയ സാഹചര്യം ഉണ്ടായിരുന്നു. സംഘടനയിലെ രണ്ടംഗങ്ങള്‍ക്ക് രണ്ടു നീതി എന്ന തരത്തില്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. 2009 മുതല്‍ ബിനീഷ് കോടിയേരിക്ക് ‘അമ്മ’യില്‍ ആജീവനാന്ത അംഗത്വമുണ്ട്.

]]>
ഇടവേള ബാബു ‘നാണമില്ലാത്ത വിഡ്ഢി, അമ്മയില്‍ നിന്നും രാജി വെക്കുന്നു’; പാര്‍വതി തിരുവോത്ത് https://malayalees.ch/parvathy-resigns-from-amma/ Tue, 13 Oct 2020 05:08:11 +0000 https://malayalees.ch/?p=33212 താരസംഘടന അമ്മയില്‍ നിന്നും രാജിവെക്കുന്നുവെന്ന് നടി പാര്‍വ്വതി തിരുവോത്ത്. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. നടി ഭാവനയെക്കുറിച്ചുള്ള അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രതികരണത്തില്‍ പ്രതിഷേധിച്ചാണ് രാജി. ഒരു വീഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു, നാണം കെട്ട പരാമര്‍ശം എന്ന തലക്കെട്ടോടെ അമ്മ ജനറല്‍ സെക്രട്ടറി കൂടിയായ ഇടവേള ബാബുവിന്റെ ഒരു ചാനലില്‍ പ്രതികരണം നേരത്തെ പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

അമ്മയ്ക്ക് വേണ്ടി ദിലീപ് നിര്‍മ്മിച്ച ട്വന്റി 20യില്‍ പ്രധാന വേഷത്തില്‍ ഭാവനയുണ്ടായിരുന്നു. ഇപ്പോള്‍ ഭാവന അമ്മയില്‍ ഇല്ല, ഇത്ര മാത്രമേ എനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയുകയുള്ളു. കഴിഞ്ഞ ട്വന്റി 20യില്‍ നല്ല റോള്‍ ഭാവന ചെയ്തിരുന്നല്ലോ എന്ന ചോദ്യത്തിന് അതിപ്പോള്‍ മരിച്ചവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലല്ലോയെന്നും അതുപോലെയാണ് ഇതെന്നും ഇടവേള ബാബു പറഞ്ഞു.

പാര്‍വ്വതി തിരുവോത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

2018 ൽ എന്റെ സുഹൃത്തുക്കൾ A.M.M.A-യിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ A.M.M.A ജനറൽസെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു.

ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങൾ ഈ പരാമർശം ചർച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതൽ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങൾ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്.

ഞാൻ A.M.M.A യിൽ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാൻ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാൻ നോക്കി കാണുന്നു.

പാർവതി തിരുവോത്ത്‌

]]>
ട്വന്‍റി ട്വന്‍റിക്ക് ശേഷം സൂപ്പര്‍താര സിനിമയുമായി അമ്മ; സംവിധാനം ടികെ രാജീവ് കുമാര്‍ https://malayalees.ch/tkrajeev-kumar-to-direct-new-film-for-amma/ Tue, 06 Oct 2020 05:55:07 +0000 https://malayalees.ch/?p=32848 ഇത്തവണ അമ്മ തന്നെയായിരിക്കും സിനിമ നിര്‍മ്മിക്കുകയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്

ട്വന്‍റി ട്വന്‍റിക്ക് ശേഷം താരസംഘടനയായ അമ്മ വീണ്ടുമൊരു സൂപ്പര്‍താര ചിത്രം ഒരുക്കുന്നതായി റിപ്പോര്‍ട്ട്. മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങളെയും അണിനിരത്തിയുള്ള ചിത്രം സംവിധായകന്‍ ടികെ രാജീവ് കുമാര്‍ ആയിരിക്കും സംവിധാനം ചെയ്യുകയെന്ന് ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമ്മയിലെ ചെറുതും വലുതുമായ എല്ലാ താരങ്ങളും ചിത്രത്തിന്‍റെ ഭാഗമാകും. അമ്മയിലെ മുതിര്‍ന്ന അംഗങ്ങളുടെ പെന്‍ഷന്‍ തുകക്ക് വേണ്ടിയാണ് ട്വന്‍റി ട്വന്‍റി നിര്‍മ്മിച്ചിരുന്നത്.

നടന്‍ ദിലീപായിരുന്നു 2008ല്‍ ട്വന്‍റി ട്വന്‍റി നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ഇത്തവണ അമ്മ തന്നെയായിരിക്കും സിനിമ നിര്‍മ്മിക്കുകയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അംഗങ്ങളെല്ലാവരും പ്രതിഫലമില്ലാതെ തന്നെയാകും പുതിയ ചിത്രത്തിലും അഭിനയിക്കുക. സിനിമാ മേഖലയിലെ ഒരു പ്രമുഖനാണ് ഈ വിവരങ്ങളെല്ലാം തങ്ങളോട് പറഞ്ഞതെന്ന് ഐ.എ.എന്‍.എസ് വെളിപ്പെടുത്തുന്നു. ടി.കെ രാജീവ് കുമാര്‍ തിരക്കഥയൊരുക്കുന്ന ചിത്രം അടുത്ത വര്‍ഷം തന്നെ റിലീസ് ചെയ്യാനാണ് തീരുമാനം.

2008ല്‍ ട്വന്‍റി ട്വന്‍റി പുറത്തിറങ്ങിയപ്പോള്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരെല്ലാം പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. 30 കോടി രൂപയാണ് ചിത്രം അന്ന് ബോക്‌സ് ഓഫീസില്‍ നിന്നും കരസ്ഥമാക്കിയത്.

]]>
പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ ആവശ്യത്തിന് അനുകൂല നിലപാടുമായി ‘അമ്മ’ https://malayalees.ch/amma-writes-to-actors-about-pay-cut/ Wed, 15 Jul 2020 13:54:37 +0000 https://malayalees.ch/?p=28549 താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ സംഘടനയുടെ ആവശ്യത്തിന് അനുകൂല നിലപാടുമായി അമ്മ. നിർമാതാക്കൾക്കുണ്ടായ സാമ്പത്തിക നഷ്ടം വ്യക്തമാണെന്നും ഈ സാഹചര്യത്തിൽ നിർമാതാക്കളുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ട് അംഗങ്ങൾക്ക് അമ്മ കത്തയച്ചു. സിനിമാ ഇതര മേഖലയില്‍ ഉണ്ടായ നഷ്ടം കണക്കാക്കിയാല്‍ പലരുടെയും അവസ്ഥ ദയനീയമാണെന്നും കത്തില്‍ ചൂണ്ടികാട്ടുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിര്‍മാതാക്കള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം ഊഹിക്കാവുന്നതാണെന്നും സഹകരിക്കണമെന്നുമാണ് അമ്മ അംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതിഫലം കുറയ്ക്കണമെന്ന് സൂചിപ്പിച്ച് അംഗങ്ങൾക്ക് അമ്മ സംഘടന കത്ത് അയച്ചതിനെ സ്വാഗതം ചെയ്ത് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്തെത്തി. നിർമാതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കിയതിൽ സന്തോഷമെന്ന് പ്രസിഡന്റ് എം. രഞ്ജിത്ത് പ്രതികരിച്ചു. സിനിമയുടെ തിരിച്ചുവരവിന് ഇത് സഹായമാകുമെന്നും രഞ്ജിത്ത് പറഞ്ഞു. കോവിഡ് പ്രതിസന്ധി മലയാളസിനിമ വ്യവസായത്തെ ദോഷകരമായി ബാധിച്ചിരിക്കുകയാണെന്നും താരങ്ങളുടെ പ്രതിഫലം കുറക്കുന്ന കാര്യത്തില്‍ അമ്മ ഇടപെടണമെന്നും ആവശ്യപ്പെട്ട് നിര്‍‌മാതാക്കളുടെ സംഘടന നേരത്തെ അമ്മക്ക് കത്ത് നല്‍കിയിരുന്നു.

]]>