Amith Shah – malayalees.ch https://malayalees.ch Malayalam Online News Portal Thu, 22 Sep 2022 09:12:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Amith Shah – malayalees.ch https://malayalees.ch 32 32 എൻഐഎ ഉദ്യോഗസ്ഥരുടെയും ഓഫീസുകളുടെയും സുരക്ഷ വർധിപ്പിക്കാൻ നിർദ്ദേശം; അമിത് ഷാ ഉന്നതതല യോഗം ചേർന്നു https://malayalees.ch/amit-shah-chairs-meeting-with-top-officials-as-nia-raids-popular-front-leaders/ Thu, 22 Sep 2022 09:12:10 +0000 https://malayalees.ch/?p=68465 ദേശീയ അന്വേഷണ ഏജൻസി രാജ്യത്തെ പല സംസ്ഥാനങ്ങളിലും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച ഉന്നതതല യോഗം ചേർന്ന് മുഴുവൻ കാര്യങ്ങളും ചോദിച്ചറിഞ്ഞു. അന്വേഷണ ഏജൻസികളുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല, എൻഐഎ ഡിജി എന്നിവരും യോഗത്തിൽ പങ്കെടുത്തു. റെയ്ഡിന്റെ മുഴുവൻ വിവരങ്ങളും അമിത് ഷാ ശേഖരിച്ചിട്ടുണ്ട്. ഇതിന് പുറമെ എൻഐഎ ഉദ്യോഗസ്ഥരുടെയും ഓഫീസുകളുടെയും സുരക്ഷ ഉറപ്പാക്കാനും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. വിവരം അനുസരിച്ച് ഓഗസ്റ്റ് 29 ന് അമിത് ഷാ അന്വേഷണ ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഒരു സുപ്രധാന കൂടിക്കാഴ്ച നടത്തിയിരുന്നു.

അതിൽ പിഎഫ്‌ഐക്കെതിരെ ഏകോപിപ്പിച്ച് വലിയ നടപടിയെടുക്കാൻ വിവിധ ഏജൻസികൾക്ക് നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് രാത്രി വൈകി NIA യുടെ നേതൃത്വത്തിലുള്ള ഏജൻസികൾ വ്യാഴാഴ്ച രാവിലെ 12 സംസ്ഥാനങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തി പിഎഫ്ഐയുടെ 106 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എക്കാലത്തെയും വലിയ അന്വേഷണ ഓപ്പറേഷൻ എന്നാണ് എൻഐഎ ഇതിനെ വിശേഷിപ്പിച്ചത്.

യുപി, മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട് എന്നിവയുൾപ്പെടെ രാജ്യത്തെ 11 ഓളം സംസ്ഥാനങ്ങളിൽ എൻഐഎ, ഇഡി സംഘങ്ങൾ പിഎഫ്‌ഐയുടെ സംസ്ഥാനത്തെ ജില്ലാതല നേതാക്കൾ മുതൽ ജില്ലാതല നേതാക്കൾ വരെയുള്ളവരുടെ വീടുകളിൽ റെയ്ഡ് നടത്തുകയും 100-ലധികം അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട് ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് എൻഐഎ നടപടി.

]]>
കേന്ദ്രം അയയുന്നു: അഗ്നിപഥിൽ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു https://malayalees.ch/agnipath-scheme-10-reservation-for-agniveers/ Sat, 18 Jun 2022 09:33:45 +0000 https://malayalees.ch/?p=63568 പ്രതിഷേധങ്ങൾക്കിടെ അഗ്നിപഥ് സേവനം പൂർത്തിയാക്കുന്നവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രായപരിധിയിൽ ആദ്യ ബാച്ചിന് 5 വർഷത്തെ ഇളവു നൽകും. അടുത്ത വർഷം മുതൽ മൂന്നുവർഷത്തെ ഇളവുണ്ടാകും. അസം റൈഫിള്‍സിലും സിഎപിഎഫുകളിലും (സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ്) പത്തുശതമാനം സംവരണം നല്‍കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

അഗ്നിപഥ് സ്കീമിനെതിരായ പ്രതിഷേധം എട്ടു സംസ്ഥാനങ്ങളിലേക്ക് പടർന്നപ്പോഴാണ് ആനുകൂല്യങ്ങളുമായി കേന്ദ്രം രംഗത്തെത്തിയത്. ശക്തമായ പ്രതിഷേധത്തിനിടെയും റിക്രൂട്ട്മെൻറുമായി മുന്നോട്ടു പോകാനാണ് സർക്കാർ തീരുമാനം. നടപടികളുമായി മുന്നോട്ട് പോകാൻ സായുധ സേനകൾക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം നിർദ്ദേശം നൽകി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. വ്യോമസേന നടപടികൾ വെള്ളിയാഴ്ച തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. കരസേന തിങ്കളാഴ്ച നടപടികൾ ആരംഭിക്കും.

നിലവിൽ അഞ്ച് അർധ സൈനിക വിഭാഗങ്ങളിലായി 73,000ൽ അധികം ഒഴിവുകളുണ്ട്. ബിഎസ്എഫ്, സിആർപിഎഫ്, ഇന്തോ – ടിബറ്റൻ ബോർഡർ പൊലീസ്, സശസ്ത്ര സീമ ബൽ (എസ്എസ്ബി), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് എന്നിവയിലാണ് ഇത്രയും ഒഴിവുകൾ. അതേസമയം, അഗ്നിപഥിനെച്ചൊല്ലിയുള്ള രാജ്യവ്യാപക പ്രതിഷേധം തുടർച്ചയായ നാലാം ദിവസവും തുടരുകയാണ്. തെലങ്കാനയിലെ സെക്കന്തരാബാദിൽ പൊലീസ് വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ട്രെയിനുകൾ കത്തിച്ചു. പൊതു, സ്വകാര്യ വാഹനങ്ങളും പ്രതിഷേധക്കാർ ആക്രമിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ പ്രതിഷേധക്കാർ ബസുകൾ തകർത്തു. കർശന സുരക്ഷയാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്‌. ബിഹാറിലെ ജഹനാബാദിൽ ബസിന് തീയിട്ടു. കേരളത്തിലും രണ്ട് ജില്ലകളിൽ പ്രതിഷേധം നടക്കുകയാണ്.

]]>
കാശ്മീർ കൊലപാതകം; അമിത് ഷാ അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി https://malayalees.ch/amit-shah-meets-national-security-adviser-on-targeted-killings-in-kashmir/ Thu, 02 Jun 2022 12:27:27 +0000 https://malayalees.ch/?p=62804 ജമ്മു കശ്മീരിലെ കൊലപാതകങ്ങൾക്കിടെ ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. വർധിച്ചു വരുന്ന ഭീകരാക്രമണങ്ങളും, നിലവിലെ സാഹചര്യവും ഇരുവരും ചർച്ച ചെയ്തു. നോര്‍ത്ത് ബ്ലോക്കില്‍വച്ചാണ് ഇരുവരും പരസ്പരം കണ്ടത്. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടുനിന്നു. കേന്ദ്ര സഹമന്ത്രി, ഡോ ജിതേന്ദ്ര സിംഗ്, റോ മേധാവി എന്നിവരും യോഗത്തിൽ പങ്കെടുത്തു.

രണ്ടു ദിവസം മുൻപ് അധ്യാപികയെ സ്കൂളിൽ കയറി വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ കുൽഗാമിൽ മറ്റൊരു സാധാരണക്കാരനെ ഇന്നു കൊലപ്പെടുത്തിയിരുന്നു. രാജസ്ഥാൻ സാദേശിയായ ബാങ്ക് മാനേജർ വിജയകുമാറാണ് കൊല്ലപ്പെട്ടത്. കുൽഗാമിലെ മോഹൻപോറയിൽ ഇഡി ബാങ്കിൽ കയറിയാണ് ഭീകരൻ വെടിയുതിർത്തത്. ഗുരുതരമായി പരുക്കേറ്റ വിജയകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇഡി ബാങ്ക് മാനേജറായി നാലു ദിവസം മുമ്പാണ് വിജയകുമാർ ജോലിക്ക് പ്രവേശിപിച്ചത്.

]]>
അസമിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 8 മരണം; പരീക്ഷകൾ മാറ്റി https://malayalees.ch/flood-caused-havoc-in-assam-two-lakh-people-affected/ Wed, 18 May 2022 04:27:37 +0000 https://malayalees.ch/?p=61957 അസമിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം എട്ടായി. 26 ജില്ലകളിലായി നാല് ലക്ഷത്തിലധികം ആളുകളെ ദുരന്തം ബാധിച്ചതായി അധികൃതർ അറിയിച്ചു. അസമിലും മേഘാലയയിലും പലയിടത്തും റോഡ്, റെയിൽവേ ട്രാക്കുകൾ ഒലിച്ചുപോയി. 40,000 ത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

തെക്കൻ അസമിലെ കച്ചാർ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേരും, ദിമ ഹസാവോ, ലഖിംപൂർ ജില്ലകളിലെ മണ്ണിടിച്ചിലിൽ അഞ്ച് പേരും മരിച്ചതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എഎസ്ഡിഎംഎ) അറിയിച്ചു. കച്ചാറിൽ ആറ് പേരെ കാണാതായതായി. 24 ജില്ലകളിലെ 811 വില്ലേജുകളിലായി 2,02,385 പേരെ ദുരന്തം ബാധിക്കുകയും 6,540 വീടുകൾക്ക് ഭാഗികമായും പൂർണമായും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി എഎസ്ഡിഎംഎ അറിയിച്ചു.

ക്യാച്ചർ, ദിമ ഹസാവോ, ഹൗജെ, ചാരെഡിയോ, ദരംഗ്, തേമാജി, ദിബ്രുഗർ, ബജാലി, ബക്‌സ, ബിശ്വനാഥ്, ലഖിംപൂർ എന്നീ ജില്ലകളെയാണ് ദുരന്തം കൂടുതലായി ബാധിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷാ അസം മുഖ്യമന്ത്രിയുമായി പ്രളയക്കെടുതിയെക്കുറിച്ച് ചർച്ച നടത്തി. പ്രളയം ബാധിച്ച അസമിന് സാധ്യമായ എല്ലാ സഹായവും കേന്ദ്ര സർക്കാർ നൽകുമെന്ന് അമിത് ഷാ പറഞ്ഞു.

അസമിൽ ബുധനാഴ്ച മുതൽ ആരംഭിക്കുന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ (ക്ലാസ് 11) പരീക്ഷകൾ ഭാഗികമായി നിർത്തിവച്ചു. ശനിയാഴ്ച വരെ നടക്കേണ്ട ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചതായി അസം ഹയർ സെക്കൻഡറി എജ്യുക്കേഷൻ കൗൺസിൽ (എഎച്ച്എസ്സിഇ) ചൊവ്വാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു.

]]>
മോദിക്ക് പിന്നാലെ അമിത് ഷായും ജമ്മു കശ്മീരിലേക്ക് https://malayalees.ch/amit-shah-to-visit-jammu-and-kashmir/ Mon, 25 Apr 2022 04:35:55 +0000 https://malayalees.ch/?p=60648 പ്രധാനമന്ത്രിയുടെ സന്ദർശനം പൂർത്തിയായതിന് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷായും ജമ്മു കശ്മീരിലേക്ക്. മേഖലയിൽ കൂടുതൽ ഇടപെടൽ നടത്താനാണ് സർക്കാരിന്റെ തീരുമാനം. ഭീകരാക്രമണം നടന്ന മേഖലകളിൽ സർവകക്ഷി സംഘത്തെ എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഭീകരർക്ക് സഹായം നൽകുന്നവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്.

സുജുവാനിൽ ആക്രമണം നടത്തിയ ഭീകരരെ സഹായിച്ച രണ്ട് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണ് കഴിഞ്ഞത്.

20000 കോടിയുടെ വികസനം ജമ്മു കശ്മീരിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീരിൽ വികസനത്തിന്റെ പുതിയ ലോകം തുറക്കുകയാണ് ചെയ്യുന്നത്. വികസനത്തിന്റെ സന്ദേശവുമായാണ് ജമ്മുവിൽ എത്തിയത്. ജമ്മുവിൽ അടിത്തട്ട് വരെ ജനാധിപത്യം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്. 25 വർഷത്തിനുള്ളിൽ കശ്മീരിന്റെ മുഖച്ഛായ മാറ്റുമെന്നും മോദി വ്യക്തമാക്കി.

ജമ്മു – ശ്രീനഗർ ദേശീയ പാതയിലെ എട്ടു കിലോമീറ്റർ നീളമുള്ള ബനിഹാൾ- ഖാസികുണ്ട് തുരങ്കം പ്രധാനമന്ത്രി തുറന്നുനൽകി. രണ്ടു ജലവൈദ്യുത പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. 500 കിലോവാട്ട് സൗരോർജ്ജ പ്ലാൻ്റിൻ്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. രണ്ട് ചാവേറുകൾ ഉൾപ്പടെ ആറു ഭീകരരെ സൈന്യം കഴിഞ്ഞ ദിവസങ്ങളിൽ വധിച്ചിരുന്നു. വെള്ളിയാഴ്ച സിഐഎസ്എഫ് ജവാൻമാർ സഞ്ചരിക്കുകയായിരുന്ന ബസിനു നേരെയും ആക്രമണം നടന്നിരുന്നു.

]]>
തമിഴ് അറിയാത്തതില്‍ ക്ഷമ ചോദിക്കുന്നു; മോദിക്ക് പിന്നാലെ അമിത് ഷായും https://malayalees.ch/sad-that-i-cannot-speak-tamil-amit-shah-in-tamil-nadu/ Mon, 01 Mar 2021 04:22:12 +0000 https://malayalees.ch/?p=40849 തമിഴ് ഭാഷ അറിയാത്തതിന് ക്ഷമ ചോദിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായും. തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നടന്ന വിജയ് സങ്കല്‍പ് യാത്രയില്‍ സംസാരിക്കവെയാണ് അമിത് ഷാ, ക്ഷമ ചോദിച്ചത്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും മധുരമുള്ളതുമായ ഭാഷകളിലൊന്നായ തമിഴ് എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ കഴിയാത്തില്‍ സങ്കടമുണ്ട്, അതില്‍ ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു എന്നായിരുന്നു അമിത് ഷായുടെ വാക്കുകള്‍.

നേരത്തെ തമിഴ്‌നാട്ടിലെ റെയില്‍വെ സ്റ്റേഷനുകളിലെ എല്ലാ അനൗണ്‍സ്‌മെന്റുകളും ഇംഗ്ലീഷിലായിരുന്നു. ഇപ്പോള്‍ അവ തമിഴിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ മാറ്റം കൊണ്ടുവന്നതെന്നും അമിത് ഷാ പറഞ്ഞു. തമിഴ് പഠിക്കാന്‍ കഴിയാതിരുന്നതില്‍ തനിക്ക് ദുഃഖമുണ്ടെന്നായിരുന്നു പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ലോകത്തിലെ പ്രാചീന ഭാഷയായ തമിഴ് പഠിക്കാനുള്ള ശ്രമം നടത്താതിരുന്നത് കുറവാണെന്നായിരുന്നു മോദിയുടെ വാക്കുകള്‍. ഏപ്രില്‍ ആറിന് തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

നേരത്തേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി ഭാഷ അടിച്ചേല്‍പിക്കാനുളള ബി.ജെ.പിയുടെ ശ്രമം വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ദേശീയ വിദ്യാഭ്യാസനയം 2020ന്റെ ഭാഗമായുളള കേന്ദ്രത്തിന്റെ ത്രിഭാഷ ഫോര്‍മുല കേന്ദ്രം പുറത്തുവിട്ടതോടെയാണ് ഭാഷാപ്രശ്‌നം ഉയര്‍ന്നുവരുന്നത്. തമിഴ് ജനതയ്ക്ക് അവരുടെ ഭാഷയോടും സംസ്‌കാരത്തോടുമുളള വികാരത്തെ മുതലെടുക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.

]]>
അതിര്‍ത്തിയിലെ അവസ്ഥ എല്ലാവര്‍ക്കും അറിയാം: അമിത് ഷായെ ട്രോളി രാഹുല്‍ ഗാന്ധി https://malayalees.ch/everyone-knows-rahul-gandhis-dig-at-amit-shah-over-defence-policy/ Mon, 08 Jun 2020 12:34:16 +0000 https://malayalees.ch/?p=26753 അതിര്‍ത്തി സംരക്ഷിക്കാനറിയാവുന്നവരില്‍ അമേരിക്കക്കും ഇസ്രാഈലിനും തൊട്ടുപിറകില്‍ ഇന്ത്യയും ഉണ്ടെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ ‘കൊട്ടി’ രാഹുല്‍ ഗാന്ധി.

അതിര്‍ത്തി സംരക്ഷിക്കാനറിയാവുന്നവരില്‍ അമേരിക്കക്കും ഇസ്രാഈലിനും തൊട്ടുപിറകില്‍ ഇന്ത്യയും ഉണ്ടെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ ‘കൊട്ടി’ രാഹുല്‍ ഗാന്ധി. അതിര്‍ത്തിയിലെ അവസ്ഥ എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ രാജ്യം നിലപാട് വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ബിഹാറില്‍ നടന്ന വെര്‍ച്വല്‍ റാലിയില്‍ അതിര്‍ത്തികാക്കേണ്ടത് എങ്ങനെയെന്ന് രാജ്യത്തിന് അറിയാമെന്നതിന്റെ തെളിവാണ് പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഇന്ത്യയുടെ പ്രതിരോധ നയത്തിന് ആഗോള സ്വീകാര്യത ലഭിക്കുകയാണ്. യുഎസിനും ഇസ്രായേലിനും ശേഷം സ്വന്തം അതിര്‍ത്തി സംരക്ഷിക്കാന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യയെന്ന് ലോകം അംഗീകരിക്കുന്നുവെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന.

അതേസമയം മെയ് ആദ്യവാരം മുതല്‍ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ രൂക്ഷമായി തുടര്‍ന്നുവരുന്ന പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിവരികയാണ്. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. ‘അതിര്‍ത്തിയിലെന്താണ് നടക്കുന്നതെന്നൊക്കെ എല്ലാവര്‍ക്കുമറിയാം. മനസ്സിനെ സന്തോഷിപ്പിക്കാന്‍ വേണമെങ്കില്‍ ‘ഇങ്ങനെ’ പ്രകടിപ്പിക്കുന്നത് നല്ലതായിരിക്കുമെന്നായിരുന്നു’ അമിത് ഷായുടെ പ്രസ്താവന പങ്കുവെച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്

]]>
അമിത് ഷാ എവിടെ ? അസുഖബാധിതനാണോ ?… അഭ്യൂഹങ്ങളോടുള്ള മന്ത്രിയുടെ പ്രതികരണം ഇങ്ങനെ… https://malayalees.ch/i-am-healthy-not-suffering-from-any-disease-says-amit-shah/ Sat, 09 May 2020 12:25:14 +0000 https://malayalees.ch/?p=25378 ഇതോടെ അമിത് ഷായെ മോദി മാറ്റിനിര്‍ത്തിയതാണെന്ന ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ കൊഴുത്തു.

മോദി സര്‍ക്കാരില്‍ രണ്ടാമനാണെങ്കിലും രാജ്യം കോവിഡെന്ന വന്‍ പ്രതിസന്ധിയെ നേരിടുമ്പോള്‍ അമിത് ഷായെ കാണാനില്ലെന്ന വിമര്‍ശനം പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അസാന്നിധ്യം ദേശീയ രാഷ്ട്രീയത്തില്‍ മാത്രമല്ല, സോഷ്യല്‍മീഡിയയിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടയിലും ആഭ്യന്തരമന്ത്രി മൌനത്തിലായിരുന്നു. ഇതോടെയാണ് അമിത് ഷായുടെ അസാന്നിധ്യത്തിന് പിന്നില്‍ അദ്ദേഹത്തിന്‍റെ അനാരോഗ്യമാണെന്ന അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയത്.

രാജ്യം വലിയ പ്രതിസന്ധി നേരിടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണ് ചിത്രത്തിലുള്ളത്. മൊത്തം നിയന്ത്രണങ്ങളും മോദിയുടെ നേതൃത്വത്തില്‍ മാത്രം. അമിത് ഷാ കളത്തിന് പുറത്ത്. ഇതോടെ അമിത് ഷായെ മോദി മാറ്റിനിര്‍ത്തിയതാണെന്ന ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ കൊഴുത്തു. ഡല്‍ഹി കലാപത്തെ നേരിടുന്നതില്‍ അമിത് ഷായുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളാണ് ഈ മാറ്റിനിര്‍ത്തലിന് കാരണമെന്നും സോഷ്യല്‍മീഡിയ പറഞ്ഞു തുടങ്ങി. എന്നാല്‍ ഇതൊന്നുമല്ല, അമിത് ഷായുടെ അനാരോഗ്യമാണ് ഈ മാറിനില്‍ക്കലിന് കാരണമെന്നും അഭ്യൂഹങ്ങള്‍ പരന്നു. അമിത് ഷായ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്ന സമാജ്‍വാദി പാര്‍ട്ടി നേതാവിന്‍റെ ട്വീറ്റും ഈ അഭ്യൂഹത്തിന് ശക്തി പകര്‍ന്നു.

ഇതോടെയാണ് തന്‍റെ അസാന്നിധ്യത്തെ കുറിച്ച് അമിത് ഷാ ട്വിറ്ററിലൂടെ പ്രതികരിച്ചത്. താന്‍ അസുഖബാധിതനാണെന്ന അഭ്യൂഹങ്ങളെ പൂര്‍ണമായും തള്ളിയാണ് അമിത് ഷായുടെ പ്രതികരണം. താൻ പൂര്‍ണ ആരോഗ്യവാനാണെന്നും ആഭ്യന്തരമന്ത്രിയെന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ അർപ്പണബോധത്തോടെ നിർവഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. “ഞാൻ പൂർണ ആരോഗ്യവാനാണ്, ഒരു രോഗവും ബാധിച്ചിട്ടില്ല. തന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും” ഷാ പറഞ്ഞു. കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധി രാജ്യം അഭിമുഖീകരിക്കുകയാണെന്നും ഇതിന്‍റെ പശ്ചാത്തലത്തില്‍ താന്‍ തന്‍റെ ജോലികളിൽ തിരക്കിലാണെന്നും ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അവഗണിക്കുകയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

]]>
‘വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേക പദവി എടുത്ത് മാറ്റില്ല’ https://malayalees.ch/centre-will-not-touch-article-371-amit-shah/ Mon, 09 Sep 2019 05:15:24 +0000 https://malayalees.ch/?p=15000 വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 371 റദ്ദാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അറുപത്തിയെട്ടാമത് നോർത്ത് ഈസ്റ്റ് കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്ന അമിത് ഷാ.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിനെ തുടർന്ന് പലരും വ്യാജപ്രചരണങ്ങൾ നടത്തുകയുണ്ടായി. കേന്ദ്രം ആർട്ടിക്കിൾ 371ഉം എടുത്ത് കളയാനിരിക്കുകയാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. എന്നാൽ ഇതിനെ കുറിച്ച് താന്‍ നേരത്തെ പാർലമെന്റിൽ തന്നെ വ്യക്തമാക്കിയതാണെന്ന് പറഞ്ഞ അമിത് ഷാ, എട്ട് വടക്ക് കിഴക്കൻ മുഖ്യമന്ത്രിമാർ ഇരിക്കുന്ന ഈ വേദിയിലും സർക്കാരിന്റെ നിലപാട് അറിയിക്കുകയാണെന്നും പറഞ്ഞു.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക പദവിയും, ജമ്മു കശ്മീരിനുണ്ടായിരുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ആർട്ടിക്കിൾ 370 താൽക്കാലികമായ പദവിയായിരുന്നു. അനധികൃതമായ ഒരു കുടിയേറ്റവും ഇന്ത്യയിൽ പൊറുപ്പിക്കില്ലെന്നും, അതാണ് എൻ.ആർ.സിയുടെ ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു.

]]>