Amith Sha – malayalees.ch https://malayalees.ch Malayalam Online News Portal Sat, 07 Nov 2020 04:18:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Amith Sha – malayalees.ch https://malayalees.ch 32 32 ”കോവിഡ് ഒടുങ്ങിയാൽ സി.എ.എ നടപ്പാക്കും” https://malayalees.ch/will-implement-caa-after-covid-amit-shah/ Sat, 07 Nov 2020 04:18:04 +0000 https://malayalees.ch/?p=34633 കോവിഡ് ഭീതി ഒഴിഞ്ഞാൽ ഉടൻ പൗരത്വ ഭേദ​ഗതി നിയമം നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി പശ്ചിമ ബം​ഗാളിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

പൗരത്വ നിയമം നടപ്പിലാക്കും. എല്ലാ അഭയാർഥികൾക്കും പൗരത്വം ലഭിക്കും. കോവിഡ് കാരണമുണ്ടായ കാലതാമസം മാത്രമാണ് ഇക്കാര്യത്തിലുള്ളത്. അയൽ രാജ്യങ്ങളിൽ മത വിവേചനം നേരിടുന്നവർക്കുള്ളതാണ് സി.എ.എ. മമതയും കോൺ​ഗ്രസും ബി.എസ്.പിയുമെല്ലാം സി.എ.എയെ എതിർക്കുന്നത് അത് ന്യൂനപക്ഷങ്ങൾക്കെതിരെ ഉള്ളതാണെന്ന് പറഞ്ഞു കൊണ്ടാണ്. പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണെന്നും എല്ലാവര്‍ക്കും പൗരത്വം നൽകുന്ന നിയമമാണ് സി.എ.എ എന്നും അമിത് ഷാ പറഞ്ഞു.

ഡിസംബറിൽ പാർലമെന്റ് പാസാക്കിയ വിവാദ സി.എ.എ നിയമം രാജ്യവ്യാപക പ്രതിഷേധത്തിനാണ് തിരികൊളുത്തിയത്. കോവിഡ് ലോക്ക് ഡൗൺ കാരണം നിയമ നടപടികളും പ്രതിഷേധ പരിപാടികളും നിർത്തിവെക്കുകയായിരുന്നു. ബം​ഗാളിൽ ഭരണ വിരുദ്ധ വികാരം ഉള്ളതായി കാണാൻ കഴിഞ്ഞുവെന്നും ബം​ഗാളിലെ ജനങ്ങൾ മാറ്റം ആ​ഗ്രഹിക്കുന്നതായും ഷാ പറഞ്ഞു.

]]>
അമിത്ഷാക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഉന്നതരിൽ രോഗം പടരുന്നുണ്ടോയെന്ന ആശങ്കയേറുന്നു https://malayalees.ch/amith-sha-covid-update-news/ Mon, 03 Aug 2020 08:03:00 +0000 https://malayalees.ch/?p=29511 ബംഗാളിലെ പാർട്ടി നേതാക്കന്മാരുമായി അമിത് ഷാ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തതാണ് കൂടുതൽ ആശങ്കക്കിടയാക്കുന്നത്.

കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഉന്നതരിൽ രോഗം പടരുന്നുണ്ടോയെന്ന ആശങ്കയേറുന്നു. കഴിഞ്ഞ ബുധനാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭ യോഗത്തിൽ അമിത്ഷാ പങ്കെടുത്തിരുന്നെങ്കിലും സാമൂഹിക അകലം പാലിച്ചിരുന്നുവെന്ന വിശദീകരണമാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്നത്. അതേസമയം അടുത്ത് ഇടപഴകിയ കേന്ദ്ര സഹമന്ത്രി ബാബുൽ സുപ്രിയയോട് നിരീക്ഷണത്തിൽ പോകാൻ ഡോക്ടർ നിർദേശിച്ചിട്ടുണ്ട്.

കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്കും കോവിഡ് സ്ഥിരീകരിച്ചു. അമിത്ഷായെ ഗുഡ്ഗാവിലെ മേദാന്ത സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് മേദാന്ത ആശുപത്രിയിലെത്തി അമിത് ഷായെ ചികിത്സിക്കുമെന്ന് എയിംസിലെ ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് വ്യക്തമല്ല. അതേസമയം അമിത് ഷായിൽ നിന്ന് മറ്റുളളവരിലേക്ക് രോഗബാധയുണ്ടായോ എന്ന ആശങ്കയേറുന്നുമുണ്ട്.

ബംഗാളിലെ പാർട്ടി നേതാക്കന്മാരുമായി അമിത് ഷാ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തതാണ് കൂടുതൽ ആശങ്കക്കിടയാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ സാമൂഹിക അകലം പാലിച്ചിരുന്നതിനാൽ ആശങ്ക വേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ സാഹചര്യത്തിൽ നിരീക്ഷണത്തിൽ പോകാൻ ഡോക്ടർ നിർദേശിച്ചതായി കേന്ദ്രസഹമന്ത്രി ബാബുൽ സുപ്രിയ ട്വീറ്റ് ചെയ്തു.

അമിത്ഷായും ട്വിറ്ററിലൂടെയാണ് കോവിഡ് ബാധിച്ച കാര്യം അറിയിച്ചത്. നേരിയ ലക്ഷണങ്ങൾ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധിച്ച കാര്യം സ്ഥിരീകരിച്ചത്. തമിഴ്നാട് ഗവര്‍ണര്‍ ബൻവരിലാൽ പുരോഹിത്, ബിജെപി ഉത്തര്‍പ്രദേശ് ഘടകം പ്രസിഡന്റ് സ്വതന്ത്ര ദേവ് സിങ് എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

]]>