Amitabh Bachchan – malayalees.ch https://malayalees.ch Malayalam Online News Portal Fri, 19 Feb 2021 04:11:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Amitabh Bachchan – malayalees.ch https://malayalees.ch 32 32 അമിതാഭിന്‍റെയും അക്ഷയ് കുമാറിന്‍റെയും ഷൂട്ടിങ് തടയുമെന്ന് കോണ്‍ഗ്രസ് https://malayalees.ch/maharashtra-congress-threatens-to-stop-big-b-akshay-kumars-film-shoots/ Fri, 19 Feb 2021 04:11:43 +0000 https://malayalees.ch/?p=40397 പെട്രോൾ, ഡീസൽ വില കുതിച്ചുയർന്നിട്ടും അതിനെതിരെ പ്രതികരിക്കാൻ തയാറാകാത്തതിൽ പ്രതിഷേധിച്ച് അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ എന്നിവരുടെ സിനിമ ഷൂട്ടിങ്ങ് തടയുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ്. സംസ്ഥാന അധ്യക്ഷൻ നാന പടോളാണ് താരങ്ങളുടെ ഷൂട്ടിങ് തടയുമെന്ന് ഭീഷണി മുഴക്കിയത്. താരങ്ങള്‍ക്ക് പിന്തുണയുമായി ബിജെപി രംഗത്തെത്തി.

മൻമോഹൻസിങ്ങിന്‍റെ ഭരണകാലത്ത് ഇന്ധനവില വർധിച്ചപ്പോൾ അമിതാഭ് ബച്ചനും അക്ഷയ് കുമാറും അതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ മോദിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ ഇവർക്ക് ഭയമാണ്. നാന പടോൾ ആരോപിച്ചു. മോദി സർക്കാരിന്റെ രാജ്യവിരുദ്ധ നയങ്ങൾക്കെതിരെ പ്രതികരിക്കാൻ തയാറായില്ലെങ്കിൽ സിനിമ ചിത്രീകരണത്തിന് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം നടൻമാർക്ക് പിന്തുണയുമായി ബിജെപി രംഗത്തെത്തി. വിദേശത്തിരുന്ന് ചിലർ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുകയാണെന്നും അതിന് കോൺഗ്രസ് പിന്തുണ നൽകുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ റാം കദം ആരോപിച്ചു.

]]>